രാജ്യസഭയിൽ രാഷ്ട്രപതിയുടെ പ്രസംഗത്തിനുള്ള നന്ദി പ്രമേയ ചർച്ചയ്ക്കുള്ള പ്രധാനമന്ത്രിയുടെ മറുപടിയുടെ മലയാളം പരിഭാഷ
February 05th, 05:35 pm
രാഷ്ട്രപതിയുടെ പ്രസംഗത്തിന് നന്ദി രേഖപ്പെടുത്താനായി ഞാൻ ഇന്ന് ഇവിടെ നിൽക്കുന്നു.രാഷ്ട്രപതിയുടെ പ്രസംഗത്തിൻമേലുള്ള നന്ദി പ്രമേയത്തിന് രാജ്യസഭയിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നൽകിയ മറുപടി
February 05th, 05:00 pm
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് രാജ്യസഭയിൽ രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗത്തിനുള്ള നന്ദിപ്രമേയത്തിന് മറുപടി നൽകി. സഭയെ അഭിസംബോധന ചെയ്ത പ്രധാനമന്ത്രി, രാഷ്ട്രപതിയുടെ പ്രസംഗത്തിന് നന്ദി രേഖപ്പെടുത്തുകയും, നന്ദിപ്രമേയത്തെ പിന്തുണച്ചുകൊണ്ട് തന്റെ വികാരങ്ങൾ പങ്കുവെക്കാൻ സാധിച്ചത് ഒരു ബഹുമതിയായി കരുതുന്നുവെന്നും പറഞ്ഞു. വികസിത ഇന്ത്യയുടെ യാത്രയിൽ കഴിഞ്ഞ വർഷം ദ്രുതഗതിയിലുള്ള പുരോഗതിയുടെ ഒരു വർഷമായിരുന്നുവെന്നും, രാജ്യം വളരെ വേഗത്തിൽ ശരിയായ ദിശയിലേക്ക് മുന്നേറുമ്പോൾ, എല്ലാ മേഖലകളിലും സമൂഹത്തിലെ എല്ലാ വിഭാഗങ്ങളിലും പരിവർത്തനം ദൃശ്യമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. രാഷ്ട്രപതി ഈ വിഷയങ്ങൾ സംവേദനക്ഷമതയോടും വ്യക്തതയോടും കൂടി അവതരിപ്പിച്ചുവെന്ന് ശ്രീ മോദി എടുത്തുപറഞ്ഞു.2025 ലെ പാർലമെന്റിന്റെ വർഷകാല സമ്മേളനത്തിന് മുന്നോടിയായി പ്രധാനമന്ത്രി നടത്തിയ പ്രസംഗത്തിന്റെ പൂർണ്ണരൂപം.
July 21st, 10:30 am
വർഷകാലം പുതുമയെയും സൃഷ്ടിയെയും പ്രതീകപ്പെടുത്തുന്നു. ഇതുവരെ ലഭിച്ച റിപ്പോർട്ടുകൾ പ്രകാരം, രാജ്യത്തുടനീളമുള്ള കാലാവസ്ഥ അനുകൂലമായി പുരോഗമിക്കുന്നു, കൃഷിക്ക് ഗുണകരമായ ഒരു കാലാവസ്ഥയെക്കുറിച്ചുള്ള വാർത്തകൾ ഉണ്ട്. നമ്മുടെ കർഷകരുടെ സമ്പദ്‌വ്യവസ്ഥയിൽ മാത്രമല്ല, ദേശീയ സമ്പദ്‌വ്യവസ്ഥയിലും, ഗ്രാമീണ സമ്പദ്‌വ്യവസ്ഥയിലും, എല്ലാ വീട്ടിലെയും സമ്പദ്‌വ്യവസ്ഥയിലും മഴ നിർണായക പങ്ക് വഹിക്കുന്നു. എനിക്ക് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ, കഴിഞ്ഞ പത്ത് വർഷത്തിനിടെ രേഖപ്പെടുത്തിയതിനേക്കാൾ മൂന്നിരട്ടി കൂടുതലാണ് ഈ വർഷത്തെ ജലസംഭരണം, ഇത് വരും ദിവസങ്ങളിൽ രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥയ്ക്ക് വളരെയധികം ഗുണം ചെയ്യും.വർഷകാല സമ്മേളനത്തിന് മുന്നോടിയായി പ്രധാനമന്ത്രി മോദി നടത്തിയ പ്രസ്താവന
July 21st, 09:54 am
പാർലമെന്റിന്റെ മൺസൂൺ സമ്മേളനത്തിന്റെ മുന്നോടിയായി പ്രധാനമന്ത്രി മോദി മാധ്യമങ്ങളെ അഭിസംബോധന ചെയ്തു. തന്റെ പ്രസംഗത്തിൽ, ഭയാനകമായ പഹൽഗാം കൂട്ടക്കൊലയെക്കുറിച്ച് പരാമർശിക്കുകയും പാകിസ്ഥാന്റെ പങ്ക് തുറന്നുകാട്ടുന്നതിൽ ഇന്ത്യയുടെ രാഷ്ട്രീയ നേതൃത്വത്തിന്റെ ഏകീകൃത ശബ്ദത്തെ പ്രശംസിക്കുകയും ചെയ്തു. ഡിജിറ്റൽ ഇന്ത്യയുടെ, പ്രത്യേകിച്ച് യുപിഐയുടെ ആഗോള അംഗീകാരവും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. നക്സലിസവും മാവോയിസവും ക്ഷയിച്ചുവരികയാണെന്ന് അദ്ദേഹം സ്ഥിരീകരിച്ചു, ഓപ്പറേഷൻ സിന്ദൂരിന്റെ വിജയത്തെയും അദ്ദേഹം പ്രശംസിച്ചു.'മൻ കി ബാത്തിന്റെ' 123-ാം എപ്പിസോഡിൽ പ്രധാനമന്ത്രിയുടെ അഭിസംബോധന (29-06-2025)
June 29th, 11:30 am
എന്റെ പ്രിയപ്പെട്ട നാട്ടുകാരേ, നമസ്‌കാരം. 'മൻ കി ബാത്ത്' ലേക്ക് സ്വാഗതം, നിങ്ങൾക്കെല്ലാവർക്കും അഭിനന്ദനങ്ങൾ. ഈ സമയത്ത്, നിങ്ങളെല്ലാവരും യോഗയുടെ ഊർജ്ജവും 'അന്താരാഷ്ട്ര യോഗ ദിന'ത്തിന്റെ ഓർമ്മകളുംകൊണ്ട് നിറഞ്ഞിരിക്കയാവാം. ഇത്തവണയും, ജൂൺ 21 ന്, ഭാരതത്തിലും ലോകത്തിന്റെ വിവിധഭാഗങ്ങളിലും കോടിക്കണക്കിന് ആളുകൾ 'അന്താരാഷ്ട്ര യോഗദിന'ത്തിൽ പങ്കെടുത്തു. നിങ്ങൾക്ക് ഓർമ്മയുണ്ടായിരിക്കാം 10 വർഷം മുമ്പാണ് ഇത് ആരംഭിച്ചത്. 10 വർഷത്തിനുള്ളിൽ, ഈ ആചരണം എല്ലാ വർഷവും കൂടുതൽ ഗംഭീരമായിക്കൊണ്ടിരിക്കുകയാണ്. കൂടുതൽ കൂടുതൽ ആളുകൾ ദൈനംദിന ജീവിതത്തിൽ യോഗ സ്വീകരിക്കുന്നു എന്നതിന്റെ സൂചന കൂടിയാണിത്. ഇത്തവണ 'യോഗ ദിന'ത്തിന്റെ ആകർഷകമായ നിരവധി ചിത്രങ്ങൾ നമ്മൾ കണ്ടു. വിശാഖപട്ടണത്തിന്റെ കടൽത്തീരത്ത് മൂന്ന് ലക്ഷം പേർ ഒരുമിച്ച് യോഗ ചെയ്തു. മറ്റൊരു അത്ഭുതകരമായ രംഗം വിശാഖപട്ടണത്ത് നിന്ന് തന്നെ വന്നു, രണ്ടായിരത്തിലധികം ആദിവാസി വിദ്യാർത്ഥികൾ 108 മിനിറ്റിൽ 108 സൂര്യ നമസ്‌കാരങ്ങൾ ചെയ്തു. എത്രമാത്രം അച്ചടക്കം, എത്രമാത്രം സമർപ്പണം ഉണ്ടായിരുന്നിരിക്കണമെന്ന് സങ്കൽപ്പിക്കുക. നമ്മുടെ നാവികസേനയുടെ കപ്പലുകളിലും യോഗയുടെ ഒരു മഹത്തായ കാഴ്ച കണ്ടു. തെലങ്കാനയിൽ നടന്ന ഒരു യോഗ ക്യാമ്പിൽ മൂവായിരം ദിവ്യാംഗ സുഹൃത്തുക്കൾ ഒരുമിച്ച് പങ്കെടുത്തു. യോഗ എങ്ങനെ ശാക്തീകരണത്തിന്റെ ഒരു മാധ്യമമാണെന്ന് അവർ കാണിച്ചുതന്നു. ഡൽഹിയിലെ ജനങ്ങൾ യോഗയെ സുന്ദരമായ യമുന എന്ന സങ്കൽപവുമായി ബന്ധപ്പെടുത്തുകയും യമുനയുടെ തീരത്ത് യോഗ പരിശീലിക്കുകയും ചെയ്തു. ലോകത്തിലെ ഏറ്റവും ഉയരം കൂടിയ റെയിൽവേ പാലമായ ജമ്മു കശ്മീരിലെ ചെനാബ് പാലത്തിലും ആളുകൾ യോഗ ചെയ്തു. ഹിമാലയത്തിലെ മഞ്ഞുമൂടിയ കൊടുമുടികളിൽ ഐ.ടി.ബി.പി. സൈനികരും യോഗയിൽ പങ്കെടുത്തുകൊണ്ട് ധൈര്യവും സാധനയും പ്രകടിപ്പിച്ചു. ഗുജറാത്തിലെ ജനങ്ങളും ഒരു പുതിയ ചരിത്രം സൃഷ്ടിച്ചു. വട്നഗറിൽ 2121 പേർ ഒരുമിച്ച് ഭുജംഗാസനം ചെയ്തു, ഒരു പുതിയ റെക്കോർഡ് സൃഷ്ടിച്ചു. ന്യൂയോർക്ക്, ലണ്ടൻ, ടോക്കിയോ, പാരീസ്, ലോകത്തിലെ എല്ലാ വലിയ നഗരങ്ങളിൽ നിന്നും യോഗയുടെ ചിത്രങ്ങൾ വന്നു, എല്ലാ ചിത്രങ്ങളും പ്രത്യേകതകൾ ഉള്ളവയായിരുന്നു. ഇത്തവണത്തെ പ്രമേയം വളരെ സവിശേഷവുമായിരുന്നു, ‘Yoga for one earth, one health’ 'ഏക ഭൂമി, ഏക ആരോഗ്യത്തിന് യോഗ'. ഇത് വെറുമൊരു മുദ്രാവാക്യമല്ല, 'വസുധൈവ കുടുംബകം' എന്ന് നമ്മെ ബോധ്യപ്പെടുത്തുന്ന ഒരു ദിശയാണിത്. ഇപ്രാവശ്യത്തെ യോഗദിനത്തിന്റെ മഹത്വം തീർച്ചയായും കൂടുതൽ ആളുകളെ യോഗ സ്വീകരിക്കാൻ പ്രചോദിപ്പിക്കുമെന്ന് എനിക്ക് ഉറപ്പുണ്ട്.