പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പശ്ചിമ ബംഗാളിലെ ഹൂഗ്ലിയിൽ ‘പശ്ചിംബംഗാ’ ദിനാഘോഷങ്ങളിൽ പങ്കെടുത്തു
June 19th, 11:54 am
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്നു ‘പശ്ചിംബംഗാ’ ദിനാഘോഷങ്ങളിൽ പങ്കെടുത്തു. ഡോ. ശ്യാമപ്രസാദ് മുഖർജിയുമായി ബന്ധപ്പെട്ട ചരിത്രപ്രധാനമായ സ്ഥലമായ ഹൂഗ്ലിയിലെ താരകേശ്വറിലാണു സംസ്ഥാനതല ആഘോഷങ്ങൾ സംഘടിപ്പിച്ചത്. “പശ്ചിമ ബംഗാൾ: പൈതൃകം, സൗഹാർദം, വികസനം” എന്നതാണ് ഈ വർഷത്തെ പശ്ചിമ ബംഗാൾ ദിനത്തിന്റെ പ്രമേയം. ഇതു സംസ്ഥാനത്തിന്റെ സാംസ്കാരിക സമൃദ്ധിയെയും സാമൂഹ്യ ഐക്യത്തെയും വികസന മോഹങ്ങളെയും പ്രതിഫലിപ്പിക്കുന്നു.പ്രധാനമന്ത്രി ജൂൺ 20-ന് ഒഡീഷ സന്ദർശിക്കും
June 19th, 11:53 am
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി 2026 ജൂൺ 20-ന് ഒഡീഷ സന്ദർശിക്കും. ഈ സന്ദർശന വേളയിൽ ഇന്ത്യൻ രാഷ്ട്രപതി ശ്രീമതി ദ്രൗപദി മുർമു പ്രധാനമന്ത്രിയോടൊപ്പം ചേരും. ഇത് ഒഡീഷ സംസ്ഥാനത്തെ സംബന്ധിച്ച് വളരെ അപൂർവ്വവും സുപ്രധാനവുമായ ഒരു അവസരമാണ്.ഫ്രാൻസിലെ പാരിസിൽ ഇന്ത്യൻ ജനസമൂഹത്തിൻ്റെ ചടങ്ങിൽ പങ്കെടുത്തുകൊണ്ട് പ്രധാനമന്ത്രി നടത്തിയ പ്രസംഗത്തിന്റെ മലയാളം പരിഭാഷ
June 18th, 11:41 pm
ചിലർ തമിഴരും, ചിലർ പഞ്ചാബികളും, ചിലർ ഗുജറാത്തികളും, ചിലർ മറാത്തികളും, മറ്റു ചിലർ ബംഗാളികളുമാണ്. ഇന്ത്യയുടെ ഓരോ കോണിന്റെയും പ്രതിഫലനം ഇവിടെ കാണാൻ കഴിയും.പാരീസിലെ ഇന്ത്യൻ സമൂഹത്തെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി
June 18th, 09:30 pm
2026 ജൂൺ 18-ന് പാരീസിൽ തടിച്ചുകൂടിയ ഇന്ത്യൻ സമൂഹത്തെ പ്രധാനമന്ത്രി അഭിസംബോധന ചെയ്തു. ചടങ്ങ് നടക്കുന്ന വേദിയിലെത്തിയ പ്രധാനമന്ത്രിക്ക് ഊഷ്മളവും വർണ്ണാഭവുമായ സ്വീകരണമാണ് ലഭിച്ചത്. ഇത് പ്രവാസി സമൂഹത്തിന് മാതൃരാജ്യത്തോടുള്ള ആഴമേറിയ സ്നേഹത്തെ പ്രതിഫലിപ്പിക്കുന്നതായിരുന്നു.പാരീസിൽ നടന്ന വിവാടെക് 2026 (VivaTech 2026) സമ്മേളനത്തിൽ പങ്കെടുത്തുകൊണ്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ പ്രസംഗത്തിന്റെ മലയാളം പരിഭാഷ
June 18th, 06:15 pm
2021-ൽ ഞാൻ വിവാടെക്കിനെ അഭിസംബോധന ചെയ്യുമ്പോൾ ലോകം കോവിഡ്-19 മഹാമാരിയുടെ പ്രതിസന്ധികളെ നേരിടുകയായിരുന്നു. ഇന്ന് ലോകം മറ്റ് ചില തരത്തിലുള്ള പ്രതിസന്ധികളിലൂടെയും മാറ്റങ്ങളിലൂടെയുമാണ് കടന്നുപോകുന്നത്. അന്ന് വിവാടെക് 2021-ൽ ഞാൻ പങ്കുവെച്ച അതേ സന്ദേശം ഇവിടെയും ആവർത്തിക്കാൻ ഞാൻ ആഗ്രഹിക്കുന്നു — പഴയ രീതികൾ പരാജയപ്പെടുന്നിടത്ത്, നവീകരണങ്ങൾക്ക് സഹായിക്കാനാകും.വിവാ ടെക് 2026-ൽ പങ്കെടുത്ത് പ്രധാനമന്ത്രി
June 18th, 06:00 pm
മനുഷ്യകേന്ദ്രീകൃതമായ ആർട്ടിഫിഷ്യൽ ഇന്റലിജൻസിനും (AI) അത്യാധുനിക സാങ്കേതികവിദ്യകൾക്കുമായുള്ള ഇന്ത്യയുടെ കാഴ്ചപ്പാടും വളർന്നുവരുന്ന സാങ്കേതിക മേഖലകളിൽ ഇന്ത്യ-ഫ്രാൻസ് സഹകരണത്തിന്റെ വർദ്ധിച്ചുവരുന്ന വ്യാപ്തിയും സാങ്കേതികവിദ്യാ സംരംഭകർ, സ്റ്റാർട്ടപ്പുകൾ, നിക്ഷേപകർ, ബിസിനസ്സ് പ്രമുഖർ എന്നിവരുടെ സമ്മേളനത്തെ അഭിസംബോധന ചെയ്തുകൊണ്ട് പ്രധാനമന്ത്രി എടുത്തുപറഞ്ഞു. ഡിജിറ്റൽ പേയ്‌മെന്റുകൾ, കാർഷിക രംഗത്ത് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് വഴിയുണ്ടായ പുരോഗതി, അത്യാധുനിക ബഹിരാകാശ ആപ്ലിക്കേഷനുകൾ എന്നിവയിലൂടെ സാങ്കേതികവിദ്യ ഇന്ത്യയിൽ വലിയ പരിവർത്തനങ്ങൾക്ക് വഴിയൊരുക്കിയതായി അദ്ദേഹം ചൂണ്ടിക്കാട്ടി. മുഖ്യപ്രഭാഷണത്തിന് ശേഷം വ്യവസായം, ആരോഗ്യം, സുസ്ഥിരത, മൊബിലിറ്റി എന്നിവയ്ക്കായി അത്യാധുനിക സാങ്കേതികവിദ്യകളും പ്രായോഗിക പരിഹാരങ്ങളും പ്രദർശിപ്പിക്കുന്ന ഇന്ത്യൻ സ്റ്റാർട്ടപ്പുകളുമായും നവീന സംരംഭകരുമായും പ്രധാനമന്ത്രി മോദിയും പ്രസിഡന്റ് മാക്രോണും സംവദിച്ചു.List of Outcomes during the visit of Hon’ble Prime Minister to Slovakia
June 15th, 05:17 pm
During PM Modi’s historic visit to Slovakia, India and Slovakia elevated their relationship to a Comprehensive Partnership and announced a wide-ranging set of outcomes across defence, digital technology, higher education, research, labour mobility, quantum communication, healthcare, tourism and culture. The two sides also agreed to establish a Joint Working Group on Counter Terrorism and a Consular Dialogue.The trust of 140 crore Indians is our greatest strength and responsibility: PM Modi at the NDA Leaders’ Conclave
June 10th, 06:33 pm
PM Modi addressed the NDA Leaders' Conclave in New Delhi, highlighting the government's commitment to fulfilling the aspirations of 140 crore Indians and accelerating India's journey towards a Viksit Bharat. Speaking at the NDA Conclave at Bharat Mandapam after becoming the longest continuously serving elected Prime Minister of India, he said, To have the opportunity to serve Maa Bharti for such a long time is possible only through God's blessings. For me, 'Janta Janardan' is God.PM Modi addresses NDA Leaders' Conclave, reaffirms commitment to Viksit Bharat
June 10th, 06:30 pm
PM Modi addressed the NDA Leaders' Conclave in New Delhi, highlighting the government's commitment to fulfilling the aspirations of 140 crore Indians and accelerating India's journey towards a Viksit Bharat. Speaking at the NDA Conclave at Bharat Mandapam after becoming the longest continuously serving elected Prime Minister of India, he said, To have the opportunity to serve Maa Bharti for such a long time is possible only through God's blessings. For me, 'Janta Janardan' is God.അഹമ്മദാബാദ് മെട്രോ റെയിൽ പദ്ധതിയുടെ ഘട്ടം 2A (കോട്ടേശ്വർ റോഡ് മുതൽ എയർപോർട്ട് ഇടനാഴി വരെ) യ്ക്ക് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം
June 10th, 01:59 pm
അഞ്ച് സ്റ്റേഷനുകളോട് കൂടിയ (4 എലവേറ്റഡ്, 1 അണ്ടർഗ്രൗണ്ട്) 6.032 കിലോമീറ്റർ ദൈർഘ്യമുള്ള ഇടനാഴി ഉൾപ്പെടുന്ന അഹമ്മദാബാദ് മെട്രോ റെയിൽ പദ്ധതിയുടെ ഘട്ടം 2(A)-യ്ക്ക് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേർന്ന കേന്ദ്ര മന്ത്രിസഭായോഗം അംഗീകാരം നൽകി. ഘട്ടം 2(A) പ്രവർത്തനക്ഷമമാകുന്നതോടെ അഹമ്മദാബാദ്-ഗാന്ധിനഗർ മേഖലയിൽ 77.63 കിലോമീറ്റർ സജീവ മെട്രോ റെയിൽ ശൃംഖല നിലവിൽ വരും. ആശ്രാം റോഡ്, കോട്ടേശ്വർ പ്രാചീൻ മന്ദിർ, സബർമതി നദി, സർദാർ നഗർ, വിമാനത്താവളം എന്നിവയാണ് ഫേസ് 2(A) ഇടനാഴിയിൽ ഉൾപ്പെടുന്ന സ്റ്റേഷനുകൾ.Daman has become a living example of Mini India: PM Modi
June 05th, 07:20 pm
Addressing a public gathering in Daman, PM Modi lauded Daman as a living example of Mini India. Launching multiple transformative projects spanning connectivity, health, education, tourism, and urban infrastructure, he highlighted the region's prowess in solar energy and cleanliness. Listing various government initiatives that transformed the lives of the people, he assured the Union Territory of the central government's continued support.പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ദമനിൽ 2,970 കോടിയോളം രൂപയുടെ വികസന പദ്ധതികൾ ഉദ്ഘാടനം ചെയ്യുകയും തറക്കല്ലിടുകയും രാഷ്ട്രത്തിന് സമർപ്പിക്കുകയും ചെയ്തു
June 05th, 07:15 pm
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി, ദമനിൽ 2,970 കോടിയോളം രൂപയുടെ വികസന പദ്ധതികൾ ഉദ്ഘാടനം ചെയ്യുകയും രാഷ്ട്രത്തിന് സമർപ്പിക്കുകയും തറക്കല്ലിടുകയും ചെയ്തു. പ്രാദേശിക നേതാക്കളുടെയും പൗരന്മാരുടെയും വലിയ കൂട്ടായ്മയെ അഭിസംബോധന ചെയ്ത പ്രധാനമന്ത്രി, പരിപാടിയിലെ വമ്പിച്ച ജനപങ്കാളിത്തത്തിന് ആഴമേറിയ നന്ദി രേഖപ്പെടുത്തിക്കൊണ്ടാണ് പ്രസംഗം ആരംഭിച്ചത്. മുൻപ് നടത്തിയ സന്ദർശനത്തെക്കുറിച്ച് അനുസ്മരിച്ച അദ്ദേഹം, തന്റെ മുൻ നിരീക്ഷണം ഇന്ന് യാഥാർത്ഥ്യമായി മാറിയിരിക്കുകയാണെന്നും ഈ മേഖല ഇപ്പോൾ രാജ്യത്തിന്റെ വൈവിധ്യമാർന്നതും സജീവവുമായ സത്തയെ അഭിമാനപൂർവ്വം പ്രതിനിധീകരിക്കുന്നുവെന്നും ചൂണ്ടിക്കാട്ടി. “വ്യത്യസ്ത പ്രദേശങ്ങളിൽ നിന്നുള്ള ആളുകളുടെ വാസത്തിലൂടെ ഒരു സമ്പൂർണ്ണ രാജ്യത്തിന്റെ മനോഹരമായ കാഴ്ച സമ്മാനിക്കുന്ന ‘മിനി ഇന്ത്യ’യുടെ ജീവസ്സുറ്റ ഉദാഹരണമായി ദാമൻ മാറിയിരിക്കുന്നു,”' ശ്രീ മോദി അഭിപ്രായപ്പെട്ടു.From waste to wealth: PM Modi showcases Surat’s green development model
June 05th, 04:30 pm
At the launch of development projects in Surat, Gujarat, PM Modi called upon all elected representatives of local bodies to work even harder for the state's progress. Expressing pride in Surat being one of the cleanest cities in the country, he lauded the continuous efforts of all stakeholders. He credited Gujarat for its significant contribution to India's energy self-reliance, noting that the state produces one-fifth (50 GW) of the nation's 250 GW renewable energy capacity.പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഗുജറാത്തിലെ സൂറത്തിൽ 18,800 കോടിയിലധികം രൂപയുടെ വിവിധ വികസനപദ്ധതികളുടെ ഉദ്ഘാടനവും രാഷ്ട്രത്തിനു സമർപ്പിക്കലും തറക്കല്ലിടലും നിർവഹിച്ചു
June 05th, 04:16 pm
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്നു ഗുജറാത്തിലെ സൂറത്തിൽ വിവിധ വികസന പദ്ധതികളുടെ ഉദ്ഘാടനവും തറക്കല്ലിടലും നിർവഹിച്ചു. വിശാലമായ ജനസമൂഹത്തെ അഭിസംബോധനചെയ്ത പ്രധാനമന്ത്രി, ഗുജറാത്തിലെ ജനങ്ങൾ നൽകുന്ന അചഞ്ചലമായ പിന്തുണയ്ക്കു നന്ദി രേഖപ്പെടുത്തി. “തദ്ദേശ തെരഞ്ഞെടുപ്പിനുശേഷം ഇതാദ്യമായാണു ഞാൻ സൂറത്ത് സന്ദർശിക്കുന്നത്. സൂറത്തിൽനിന്നു ഗുജറാത്തിലെയാകെ ജനങ്ങളെ ഞാൻ അഭിവാദ്യം ചെയ്യുകയും അഭിനന്ദിക്കുകയും ചെയ്യുന്നു”- ശ്രീ മോദി പറഞ്ഞു.പ്രധാനമന്ത്രി ജൂൺ 5-ന് സൂറത്തും ദാമനും സന്ദർശിക്കും
June 04th, 10:03 am
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി 2026 ജൂൺ 5-ന് ഗുജറാത്തും ദാമനും സന്ദർശിക്കും. ഉച്ചകഴിഞ്ഞ് 2:30-ഓടെ പ്രധാനമന്ത്രി സൂറത്ത് ജില്ലയിലെ ഹസീറ സന്ദർശിക്കുകയും നിലവിൽ പുരോഗമിക്കുന്ന വ്യവസായ പ്രവർത്തനങ്ങളും അടിസ്ഥാന സൗകര്യ വികസന പദ്ധതികളും അവലോകനം ചെയ്യുകയും ചെയ്യും. വൈകീട്ട് 4:15-ഓടെ സൂറത്തിൽ ഏകദേശം 18,800 കോടി രൂപയുടെ വിവിധ വികസന പദ്ധതികളുടെ ഉദ്ഘാടനം, സമർപ്പണം, തറക്കല്ലിടൽ എന്നിവ പ്രധാനമന്ത്രി നിർവഹിക്കും. ചടങ്ങിൽ അദ്ദേഹം പൊതുസമ്മേളനത്തെ അഭിസംബോധന ചെയ്യും.എ.ടി.എഫ് വിലനിർണ്ണയത്തിനായി ഷെഡ്യൂൾഡ് ഇന്ത്യൻ എയർലൈനുകൾക്കുള്ള വില സ്ഥിരതാ ഫണ്ടിന് കേന്ദ്ര മന്ത്രിസഭാ അനുമതി
June 03rd, 03:12 pm
ഷെഡ്യൂൾഡ് ഇന്ത്യൻ എയർലൈൻസുകളുടെ ആഭ്യന്തര-അന്തർദ്ദേശീയ സർവീസുകൾക്ക് എ.ടി.എഫ് വില സ്ഥിരതാ പിന്തുണ നൽകുന്നതിനായി പൊതുമേഖലാ എണ്ണ വിപണന കമ്പനികൾക്ക് (OMC) 10,000 കോടി രൂപയിൽ കവിയാത്ത ഒറ്റത്തവണ സാമ്പത്തിക സഹായത്തിന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേർന്ന കേന്ദ്ര മന്ത്രിസഭാ യോഗം അനുമതി നൽകി. പെട്രോളിയം, പ്രകൃതി വാതക മന്ത്രാലയത്തിന്റെ ഗ്രാന്റുകൾക്കായുള്ള ഡിമാൻഡുകൾ വഴി എണ്ണ വിപണന കമ്പനികൾക്ക് പലിശരഹിത അഡ്വാൻസായിട്ടാണ് ഈ സാമ്പത്തിക സഹായം നൽകുക. പശ്ചിമേഷ്യൻ പ്രതിസന്ധിയെത്തുടർന്ന് ഇന്ധനവിലയിൽ നിലവിലുള്ള അസാധാരണമായ ചാഞ്ചാട്ടത്തിന്റെ സാഹചര്യത്തിൽ എയർലൈനുകൾക്ക് സ്ഥിരതയുള്ള എ.ടി.എഫ് വിലനിർണ്ണയം സുഗമമാക്കുന്നതിന് എണ്ണ വിപണന കമ്പനികൾക്ക് പിന്തുണ നൽകും.ഇന്ത്യ-ഇറ്റലി സംയുക്തപ്രഖ്യാപനം
May 20th, 10:28 pm
ഇറ്റാലിയൻ മന്ത്രിമാരുടെ സമിതി അധ്യക്ഷ (പ്രധാനമന്ത്രി) ജോർജിയ മെലോനിയുടെ ക്ഷണപ്രകാരം ഇന്ത്യൻ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി 2026 മേയ് 19, 20 തീയതികളിൽ ഇറ്റലിയിൽ ഔദ്യോഗിക സന്ദർശനം നടത്തി. G7 ഉച്ചകോടിക്കായി 2024 ജൂണിൽ പ്രധാനമന്ത്രി മോദി ഇറ്റലി സന്ദർശിച്ചതിനും, 2023-ൽ G20 ഉച്ചകോടിക്കായി പ്രധാനമന്ത്രി മെലോനി ഇന്ത്യ സന്ദർശിച്ചതിനുംശേഷമുള്ള ഈ സന്ദർശനം ഉഭയകക്ഷിബന്ധങ്ങൾക്കു പുതിയ ഗതിവേഗം പകർന്നു. ഇന്ത്യ-ഇറ്റലി ബന്ധത്തെ ‘പ്രത്യേക തന്ത്രപ്രധാന പങ്കാളിത്തം’ എന്ന നിലയിലേക്ക് ഉയർത്താൻ ഇരുനേതാക്കളും തീരുമാനിച്ചു.മൂന്നാമത് ഇന്ത്യ-നോർഡിക് ഉച്ചകോടിയുടെ ഭാഗമായി ഐസ്‌ലാൻഡ് പ്രധാനമന്ത്രിയുമായി, പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നടത്തിയ കൂടിക്കാഴ്ച
May 19th, 06:44 pm
മൂന്നാമത് ഇന്ത്യ-നോർഡിക് ഉച്ചകോടിയുടെ ഭാഗമായി പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഐസ്‌ലൻഡ് പ്രധാനമന്ത്രി മിസ്. ക്രിസ്റ്റൺ ഫ്രോസ്റ്റാഡോട്ടിറുമായി ഓസ്‌ലോയിൽ ഉഭയകക്ഷി കൂടിക്കാഴ്ച നടത്തി.ഗുജറാത്തിലെ വഡോദരയിൽ സർദാർധാം ഹോസ്റ്റലിന്റെ ഉദ്ഘാടന വേളയിൽ പ്രധാനമന്ത്രി നടത്തിയ പ്രസംഗത്തിന്റെ മലയാളം പരിഭാഷ
May 11th, 06:15 pm
ഗുജറാത്തിന്റെ ജനപ്രിയ മുഖ്യമന്ത്രി ശ്രീ ഭൂപേന്ദ്ര ഭായ് പട്ടേൽ, ഉപമുഖ്യമന്ത്രി ഹർഷ് സംഘവി ജി, കേന്ദ്രമന്ത്രിയും സ്ഥാപക ട്രസ്റ്റിയുമായ മൻസുഖ് ഭായ് മാണ്ഡവ്യ, സർദാർ ധാം അധ്യക്ഷൻ ഗഗ്ജി ഭായ് സുതരിയ ജി, ദുഷ്യന്ത് ഭായ് പട്ടേൽ, പങ്കജ് ഭായ് പട്ടേൽ, സംസ്ഥാന ബിജെപി അധ്യക്ഷൻ ജഗദീഷ് വിശ്വകർമ ജി, വേദിയിലുള്ള ഗുജറാത്ത് സർക്കാരിലെ മറ്റ് മന്ത്രിമാരേ,പദ്ധതിക്കായി സംഭാവന ചെയ്തവരേ,ട്രസ്റ്റികളേ, വിശിഷ്ട അതിഥികളേ, ഗുജറാത്തിന്റെ നാനാഭാഗത്തുനിന്നും ഇവിടെ എത്തിച്ചേർന്ന എന്റെ പ്രിയപ്പെട്ട സഹോദരീ സഹോദരന്മാരേ.പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഗുജറാത്തിലെ വഡോദരയിൽ സർദാർധാം ഹോസ്റ്റൽ ഉദ്ഘാടനം ചെയ്തു
May 11th, 06:00 pm
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ഗുജറാത്തിലെ വഡോദരയിൽ സർദാർധാം ഹോസ്റ്റൽ ഉദ്ഘാടനം ചെയ്തു. സോമനാഥ ക്ഷേത്രത്തിന്റെ 75-ാം പ്രതിഷ്ഠാ വാർഷികം ആഘോഷിക്കുന്ന അതേ ദിവസം തന്നെ വഡോദരയിലെ സർദാർധാമിൽ നടന്ന വിശിഷ്ട സമ്മേളനത്തെ അഭിസംബോധന ചെയ്ത പ്രധാനമന്ത്രി, വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ഉദ്ഘാടനവും ആത്മീയ സ്മരണയും ഒരുമിച്ച് വന്നതിനെ ശുഭകരമായ ഒരു യാദൃശ്ചികതയെന്ന് വിശേഷിപ്പിച്ചു.