റഷ്യൻ പ്രസിഡന്റുമായുള്ള കൂടിക്കാഴ്ചയ്ക്കിടെ പ്രധാനമന്ത്രി നടത്തിയ പ്രാരംഭ പ്രസ്താവന
September 01st, 01:24 pm
താങ്കളെ കാണാനായതിൽ വളരെയധികം സന്തോഷമുണ്ട്. താങ്കളെ കണ്ടുമുട്ടുന്നത് എല്ലായ്പോഴും അവിസ്മരണീയമായ അവസരമാണെന്നു ഞാൻ കരുതുന്നു. വിവിധ വിഷയങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ കൈമാറാൻ ഇതു നമുക്ക് അവസരമൊരുക്കുന്നു.പ്രധാനമന്ത്രി റഷ്യൻ ഫെഡറേഷൻ പ്രസിഡന്റുമായി കൂടിക്കാഴ്ച നടത്തി
September 01st, 01:08 pm
ചൈനയിലെ ടിയാൻജിനിൽ നടക്കുന്ന ഷാങ്ഹായ് സഹകരണ സംഘടനാ ഉച്ചകോടിക്കിടെ റഷ്യൻ ഫെഡറേഷൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിനുമായി പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി കൂടിക്കാഴ്ച നടത്തി.25-ാമത് എസ്‌സിഒ ഉച്ചകോടിക്കിടെ പ്രധാനമന്ത്രി നടത്തിയ പ്രസ്താവന
September 01st, 10:14 am
25-ാമത് എസ്‌സിഒ ഉച്ചകോടിയിൽ പങ്കെടുക്കാൻ കഴിഞ്ഞതിൽ എനിക്ക് സന്തോഷമുണ്ട്. ഊഷ്മളമായ സ്വാഗതത്തിനും മാന്യമായ ആതിഥ്യമര്യാദയ്ക്കും പ്രസിഡന്റ് ഷി ജിൻപിങ്ങിന് എന്റെ ആത്മാർത്ഥമായ നന്ദി അറിയിക്കുന്നു.പ്രധാനമന്ത്രി ചൈനയിലെ ടിയാൻജിനിൽ 25-ാം SCO ഉച്ചകോടിയിൽ പങ്കെടുത്തു
September 01st, 10:00 am
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ചൈനയിലെ ടിയാൻജിനിൽ 2025 ഓഗസ്റ്റ് 31നും സെപ്റ്റംബർ ഒന്നിനും ഷാങ്ഹായ് സഹകരണ സംഘടനയുടെ (SCO) രാഷ്ട്രത്തലവന്മാരുടെ സമിതിയുടെ 25-ാം യോഗത്തിൽ പങ്കെടുത്തു. SCO വികസനതന്ത്രം, ആഗോള ഭരണപരിഷ്കരണം, ഭീകരവിരുദ്ധ നടപടികൾ, സമാധാനവും സുരക്ഷയും, സാമ്പത്തിക-ധനകാര്യ സഹകരണം, സുസ്ഥിരവികസനം എന്നീ വിഷയങ്ങളിൽ ഉച്ചകോടിയിൽ ഫലപ്രദമായ ചർച്ചകൾ നടന്നു.SCO ഉച്ചകോടിക്കിടെ പ്രധാനമന്ത്രി മ്യാൻമറിലെ സ്റ്റേറ്റ് സെക്യൂരിറ്റി ആൻഡ് പീസ് കമ്മീഷൻ ചെയർമാൻ സീനിയർ ജനറൽ മിൻ ഓങ് ഹ്ലൈങ്ങുമായി കൂടിക്കാഴ്ച നടത്തി
August 31st, 04:50 pm
അയൽപക്കത്തിനു മുൻഗണന, ആക്റ്റ് ഈസ്റ്റ്, ഇന്തോ-പസഫിക് നയങ്ങൾക്കനുസൃതമായി മ്യാൻമറുമായുള്ള ബന്ധത്തിന് ഇന്ത്യ പ്രാധാന്യം നൽകുന്നുവെന്നു പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. വികസനപങ്കാളിത്തം, പ്രതിരോധം, സുരക്ഷ, അതിർത്തിപരിപാലനം, അതിർത്തിവ്യാപാരപ്രശ്നങ്ങൾ എന്നിവയുൾപ്പെടെ ഉഭയകക്ഷിസഹകരണത്തിന്റെ നിരവധി വശങ്ങളെക്കുറിച്ച് ഇരുനേതാക്കളും ചർച്ചചെയ്തു. ഉഭയകക്ഷിബന്ധങ്ങൾ അവലോകനവും മുന്നോട്ടുള്ള വഴി ചർച്ചചെയ്യലും കൂടിക്കാഴ്ചയുടെ ഭാഗമായി. നിലവിലുള്ള സമ്പർക്കസൗകര്യപദ്ധതികളിൽ പുരോഗതി കൈവരിക്കേണ്ടതു പ്രധാനമാണെന്നു പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. ഈ പദ്ധതികൾ ഇരുരാജ്യങ്ങളിലെയും ജനങ്ങൾ തമ്മിലുള്ള കൂടുതൽ ഇടപഴകലിനു സഹായകമാകും. ഇതു പ്രാദേശിക സഹകരണവും സംയോജനവും പ്രോത്സാഹിപ്പിക്കും. ഇന്ത്യയുടെ ആക്റ്റ് ഈസ്റ്റ് നയത്തിന്റെ ഭാഗമാണിതെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.ടിയാൻജിനിൽ ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങുമായുള്ള ഉഭയകക്ഷി കൂടിക്കാഴ്ചയ്ക്കിടെ പ്രധാനമന്ത്രി നടത്തിയ പ്രസ്താവനയുടെ മലയാളം പരിഭാഷ
August 31st, 11:06 am
താങ്കൾ എനിക്ക് നൽകിയ ഊഷ്മളമായ സ്വാഗതത്തിന് ഞാൻ ആത്മാർത്ഥമായി നന്ദി പറയുന്നു. കഴിഞ്ഞ വർഷം, കസാനിൽ നമ്മൾ വളരെ അർത്ഥവത്തായ ഒരു ചർച്ച നടത്തി, അത് നമ്മുടെ ബന്ധങ്ങൾക്ക് ഒരു നല്ല ദിശാബോധം നൽകി. അതിർത്തിയിലെ സേനാ പിന്മാറ്റത്തെ തുടർന്ന് സമാധാനത്തിന്റെയും സ്ഥിരതയുടെയും അന്തരീക്ഷം സ്ഥാപിക്കപ്പെട്ടു. അതിർത്തി മാനേജ്‌മെന്റിനെക്കുറിച്ച് നമ്മുടെ പ്രത്യേക പ്രതിനിധികൾ ഒരു ധാരണയിലെത്തി. കൈലാസ് മാനസരോവർ യാത്ര പുനരാരംഭിച്ചു, അടുത്തതായി ഇരു രാജ്യങ്ങളും തമ്മിൽ നേരിട്ടുള്ള വിമാന സർവീസുകളും ആരംഭിക്കുന്നുണ്ട് . നമ്മുടെ ഇരു രാജ്യങ്ങളിലെയും 2.8 ബില്യൺ ജനങ്ങളുടെ താൽപ്പര്യങ്ങളുമായി നമ്മൾ തമ്മിലുള്ള സഹകരണം ബന്ധപ്പെട്ടിരിക്കുന്നു. ഇത് എല്ലാ മനുഷ്യരാശിയുടെയും ക്ഷേമത്തിന് വഴിയൊരുക്കും. പരസ്പര വിശ്വാസം, ബഹുമാനം, സംവേദനക്ഷമത എന്നിവയുടെ അടിസ്ഥാനത്തിൽ നമ്മുടെ ബന്ധങ്ങൾ കൂടുതൽ ശക്തിപ്പെടുത്താൻ നാം പ്രതിജ്ഞാബദ്ധരാണ്.പ്രധാനമന്ത്രി മോദി ചൈനയിലെ ടിയാൻജിനിൽ എത്തി ചേർന്നു
August 30th, 04:00 pm
പ്രധാനമന്ത്രി നരേന്ദ്ര മോദി അൽപ്പം മുമ്പ് ചൈനയിലെത്തി ചേർന്നു . സന്ദർശന വേളയിൽ, പ്രസിഡന്റ് ഷി ജിൻപിങ്ങിന്റെ ക്ഷണപ്രകാരം പ്രധാനമന്ത്രി ടിയാൻജിനിൽ ഷാങ്ഹായ് സഹകരണ സംഘടനാ ഉച്ചകോടിയിൽ പങ്കെടുക്കും. ഉച്ചകോടിക്കിടെ പ്രസിഡന്റ് ഷി ജിൻപിംഗ്, പ്രസിഡന്റ് പുടിൻ, മറ്റ് നേതാക്കൾ എന്നിവരുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തും.ജപ്പാൻ, ചൈന സന്ദർശനത്തിനായി യാത്രതിരിക്കുന്നതിന് മുന്നോടിയായുള്ള പ്രധാനമന്ത്രിയുടെ പ്രസ്താവന
August 28th, 08:40 pm
പ്രധാനമന്ത്രി ഷിഗേരു ഇഷിബയുടെ ക്ഷണപ്രകാരം പതിനഞ്ചാമത് വാർഷിക ഉച്ചകോടിയിൽ പങ്കെടുക്കുന്നതിനുള്ള രണ്ട് ദിവസത്തെ സന്ദർശനത്തിനായി ഞാൻ ജപ്പാനിലേക്ക് യാത്ര തിരിക്കുന്നു.പ്രധാനമന്ത്രിയുടെ ജപ്പാൻ, ചൈന സന്ദർശനം
August 22nd, 06:15 pm
ജപ്പാൻ പ്രധാനമന്ത്രി ഷിഗെരു ഇഷിബയുടെയും ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങിന്റെയും ക്ഷണപ്രകാരം പ്രധാനമന്ത്രി മോദി 2025 ഓഗസ്റ്റ് 29–30 വരെ ജപ്പാൻ സന്ദർശിക്കും, 2025 ഓഗസ്റ്റ് 31–സെപ്റ്റംബർ 1 വരെ ചൈന സന്ദർശിക്കും. ജപ്പാനിലെ 15-ാമത് ഇന്ത്യ-ജപ്പാൻ വാർഷിക ഉച്ചകോടിയിൽ പ്രധാനമന്ത്രി പങ്കെടുക്കുകയും ജാപ്പനീസ് പ്രധാനമന്ത്രി ഇഷിബയുമായി ചർച്ച നടത്തുകയും ചെയ്യും. ചൈനയിൽ, ടിയാൻജിനിൽ നടക്കുന്ന ഷാങ്ഹായ് സഹകരണ സംഘടന (എസ്‌സിഒ) ഉച്ചകോടിയിൽ പ്രധാനമന്ത്രി പങ്കെടുക്കും.ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യി പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി.
August 19th, 07:34 pm
ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടി പൊളിറ്റ്ബ്യൂറോ അംഗവും വിദേശകാര്യ മന്ത്രിയുമായ വാങ് യിയ്ക്ക് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് സ്വീകരണം നൽകി.