Today, with our efforts, we are taking forward the vision of a developed Tamil Nadu and a developed India: PM Modi in Thoothukudi

July 26th, 08:16 pm

PM Modi launched development projects worth ₹4,800 crore in Thoothukudi, spanning ports, railways, highways, and clean energy. He inaugurated the new ₹450 crore airport terminal, raising annual capacity from 3 to 20 lakh. Emphasising Tamil Nadu’s role in Make in India, he said the India–UK FTA will boost opportunities for youth, MSMEs, and strengthen regional growth.

​പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി തമിഴ്‌നാട്ടിലെ തൂത്തുക്കുടിയിൽ 4800 കോടിയിലധികം രൂപയുടെ വികസനപ്രവർത്തനങ്ങൾക്കു തറക്കല്ലിടുകയും ഉദ്ഘാടനം ചെയ്യുകയും നാടിനു സമർപ്പിക്കുകയും ചെയ്തു

July 26th, 07:47 pm

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്നു തമിഴ്‌നാട്ടിലെ തൂത്തുക്കുടിയിൽ 4800 കോടിയിലധികം രൂപയുടെ രാഷ്ട്രവികസന പദ്ധതികൾക്കു തറക്കല്ലിടുകയും ഉദ്ഘാടനം ചെയ്യുകയും നാടിനു സമർപ്പിക്കുകയും ചെയ്തു. പ്രാദേശിക സമ്പർക്കസൗകര്യം ഗണ്യമായി വർധിപ്പിക്കുകയും, ലോജിസ്റ്റിക്സ് കാര്യക്ഷമത മെച്ചപ്പെടുത്തുകയും, സംശുദ്ധ ഊർജ അടിസ്ഥാനസൗകര്യങ്ങൾ ശക്തിപ്പെടുത്തുകയും, തമിഴ്‌നാട്ടിലുടനീളമുള്ള ജനങ്ങളുടെ ജീവിതനിലവാരം മെച്ചപ്പെടുത്തുകയും ചെയ്യുന്ന നിരവധി സുപ്രധാന പദ്ധതികൾ വിവിധ മേഖലകളിലായി നടപ്പിലാക്കി. കാർഗിൽ വിജയ് ദിനത്തിൽ, ശ്രീ മോദി കാർഗിലിലെ ധീരസൈനികർക്കു ശ്രദ്ധാഞ്ജലിയർപ്പിക്കുകയും ധീരയോദ്ധാക്കളെ അഭിവാദ്യം ചെയ്യുകയും, രാഷ്ട്രത്തിനുവേണ്ടി പരമോന്നത ത്യാഗംവരിച്ച രക്തസാക്ഷികൾക്കു ഹൃദയംഗമമായ ആദരമർപ്പിക്കുകയും ചെയ്തു.

Tuticorin International Container Terminal marks a significant milestone in India’s journey towards a Viksit Bharat: PM Modi

September 16th, 02:00 pm

PM Modi addressed the inauguration of Tuticorin International Container Terminal. Speaking on the occasion, the PM underlined that this marks a significant milestone in India’s journey towards becoming a developed nation and hailed the new Tuticorin International Container Terminal as the ‘new star of India's marine infrastructure’.

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി തമിഴ്‌നാട്ടിലെ തൂത്തുക്കുടി അന്താരാഷ്ട്ര കണ്ടെയ്‌നർ ടെർമിനലിൻ്റെ ഉദ്ഘാടനത്തെ അഭിസംബോധന ചെയ്തുപ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി തമിഴ്‌നാട്ടിലെ തൂത്തുക്കുടി അന്താരാഷ്ട്ര കണ്ടെയ്‌നർ ടെർമിനലിൻ്റെ ഉദ്ഘാടനത്തെ അഭിസംബോധന ചെയ്തു

September 16th, 01:52 pm

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് തൂത്തുക്കുടി അന്താരാഷ്ട്ര കണ്ടെയ്‌നർ ടെർമിനലിൻ്റെ ഉദ്ഘാടനത്തെ വീഡിയോ സന്ദേശത്തിലൂടെ അഭിസംബോധന ചെയ്തു. വികസിത രാഷ്ട്രമായി മാറുന്നതിനുള്ള ഇന്ത്യയുടെ പ്രയാണത്തിലെ സുപ്രധാന നാഴികക്കല്ല് ഇന്ന് അടയാളപ്പെടുത്തുന്നുവെന്ന് പ്രധാനമന്ത്രി പറഞ്ഞു. പുതിയ തൂത്തുക്കുടി അന്താരാഷ്ട്ര കണ്ടെയ്‌നർ ടെർമിനലിനെ 'ഇന്ത്യയുടെ സമുദ്ര അടിസ്ഥാന lസൗകര്യത്തിന്റെ പുതിയ നക്ഷത്രം' എന്ന് അദ്ദേഹം വിശേഷിപ്പിച്ചു. വി. ഓ. ചിദംബരനാർ തുറമുഖത്തിന്റെ ശേഷി വികസിപ്പിക്കുന്നതിൽ അതിൻ്റെ പങ്ക് ഇത് എടുത്തു കാട്ടുന്നതായും പ്രധാനമന്ത്രി പറഞ്ഞു. “14 മീറ്ററിൽ കൂടുതൽ ആഴത്തിലുള്ള ഡ്രാഫ്റ്റും 300 മീറ്ററിലധികം നീളമുള്ള ബെർത്തും ഉള്ള ഈ ടെർമിനൽ വി. ഓ.ചിദംബരനാർ തുറമുഖത്തിന്റെ ശേഷി വർധിപ്പിക്കുന്നതിൽ നിർണായക പങ്ക് വഹിക്കും - പ്രധാനമന്ത്രി പറഞ്ഞു. പുതിയ ടെർമിനൽ, തുറമുഖത്തെ ലോജിസ്റ്റിക് ചെലവ് കുറയ്ക്കുമെന്നും ഇന്ത്യക്ക് വിദേശനാണ്യം ലാഭിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. തമിഴ്നാട്ടിലെ ജനങ്ങളെ അഭിനന്ദിച്ച അദ്ദേഹം,രണ്ട് വർഷം മുമ്പ് അദ്ദേഹത്തിൻ്റെ സന്ദർശനവേളയിൽ തുടങ്ങിയ വി.ഒ.സി തുറമുഖവുമായി ബന്ധപ്പെട്ട നിരവധി പദ്ധതികൾ അനുസ്മരിച്ചു. പദ്ധതി വേഗത്തിൽ പൂർത്തിയാക്കിയതിൽ അദ്ദേഹം സംതൃപ്തി രേഖപ്പെടുത്തി. ടെർമിനലിൻ്റെ പ്രധാന നേട്ടങ്ങളിലൊന്ന് ലിംഗ വൈവിധ്യത്തോടുള്ള പ്രതിബദ്ധതയാണെന്ന് അദ്ദേഹം ഊന്നിപ്പറഞ്ഞു. ഇവിടുത്തെ 40% ജീവനക്കാരും സ്ത്രീകളാണ്; ഇത് സമുദ്രമേഖലയിൽ സ്ത്രീകൾ നയിക്കുന്ന വികസനത്തിൻ്റെ പ്രതീകമാണ്.