മഹാരാഷ്ട്രയിലെ നാസിക്-സോളാപൂർ-അക്കൽകോട്ട് ആറ് വരി ഗ്രീൻഫീൽഡ് ആക്സസ്-നിയന്ത്രിത ഇടനാഴി ബി.ഒ.ടി (ടോൾ) അടിസ്ഥാനത്തിൽ നിർമ്മിക്കുന്നതിന് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം
December 31st, 03:06 pm
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ഇന്ന് ചേർന്ന സാമ്പത്തിക കാര്യങ്ങൾക്കായുള്ള മന്ത്രിസഭാ സമിതി, മഹാരാഷ്ട്ര സംസ്ഥാനത്ത് ബിഒടി (ടോൾ) അടിസ്ഥാനത്തിൽ 6 വരി ഗ്രീൻഫീൽഡ് ആക്സസ്-നിയന്ത്രിത നാസിക്-സോലാപൂർ-അക്കൽകോട്ട് ഇടനാഴി നിർമ്മിക്കുന്നതിന് അംഗീകാരം നൽകി. 374 കിലോമീറ്റർ ദൈർഘ്യമുള്ള പദ്ധതിക്ക് 19,142 കോടി രൂപയുടെ മൂലധന ചെലവുണ്ട്. നാസിക്, അഹല്യനഗർ, സോളാപൂർ തുടങ്ങിയ പ്രധാന പ്രാദേശിക നഗരങ്ങളെ കർണൂലുമായി ബന്ധിപ്പിക്കുന്നതിന്, താഴെക്കൊടുത്തിരിക്കുന്ന ഭൂപടത്തിൽ സൂചിപ്പിച്ചിരിക്കുന്നതുപോലെ ഈ പദ്ധതി സഹായിക്കും. പ്രധാനമന്ത്രി ഗതിശക്തി ദേശീയ മാസ്റ്റർ പ്ലാൻ തത്വത്തിന് കീഴിൽ സംയോജിത ഗതാഗത അടിസ്ഥാന സൗകര്യ വികസനം സുഗമമാക്കുന്നതിനുള്ള ഒരു സുപ്രധാന ചുവടുവയ്പ്പാണ് ഈ അടിസ്ഥാന സൗകര്യങ്ങൾ.തമിഴ്‌നാട്ടിലെ എണ്ണ-വാതക മേഖലയിലെ പ്രധാന പദ്ധതികൾക്ക് ഫെബ്രുവരി 17 ന് പ്രധാനമന്ത്രി തറക്കല്ലിടും
February 15th, 08:42 pm
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി 2021 ഫെബ്രുവരി 17 ന് വൈകിട്ട് 4.30 ന് വീഡിയോ കോൺഫറൻസിംഗ് വഴി തമിഴ്‌നാട്ടിലെ എണ്ണ-വാതക മേഖലയിലെ പ്രധാന പദ്ധതികൾക്ക് തറക്കല്ലിടും. രാമനാഥപുരം - തൂത്തുക്കുടി പ്രകൃതി വാതക പൈപ്പ്ലൈൻ, മണലിയിലെ ചെന്നൈ പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡിലെ ഗ്യാസോലിൻ ഡീസൽഫറൈസേഷൻ യൂണിറ്റ് എന്നിവ പ്രധാനമന്ത്രി രാഷ്ട്രത്തിനായി സമർപ്പിക്കും. നാഗപട്ടണത്ത് കാവേരി ബേസിൻ റിഫൈനറിയുടെ ശിലാസ്ഥാപനവും നടത്തും. ഈ പദ്ധതികൾ ഗണ്യമായ സാമൂഹിക-സാമ്പത്തിക നേട്ടങ്ങൾക്ക് കാരണമാവുകയും ഊർജ്ജ ആത്മനിർഭരതയിലേക്കുള്ള രാജ്യത്തിന്റെ പ്രയാണത്തിന് ഉത്തേജനം നൽകുകയും ചെയ്യും. ഗവർണറും തമിഴ്‌നാട് മുഖ്യമന്ത്രിയും കേന്ദ്ര പെട്രോളിയം പ്രകൃതി വാതക മന്ത്രിയും ചടങ്ങിൽ പങ്കെടുക്കും.ചെന്നൈയില്‍ വിവിധ പദ്ധതികള്‍ ഉദ്ഘാടന /കൈമാറ്റ /തറക്കല്ലിടലുകള്‍ ചെയ്തുകൊണ്ട് പ്രധാനമന്ത്രി നടത്തിയ അഭിസംബോധന.
February 14th, 11:31 am
പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി ഇന്നു ചെന്നൈയില്‍ പല പ്രധാന പദ്ധതികളും ഉദ്ഘാടനം ചെയ്യുകയും പല പ്രധാന പദ്ധതികള്‍ക്കും തറക്കല്ലിടുകയും സൈന്യത്തിന് അര്‍ജുന്‍ മെയ്ന്‍ ബാറ്റില്‍ ടാങ്ക് (എം.കെ.-1എ) കൈമാറുകയും ചെയ്തു.തമിഴ്‌നാട്ടില്‍ പ്രധാന പദ്ധതികള്‍ക്കു പ്രധാനമന്ത്രി തറക്കല്ലിട്ടു
February 14th, 11:30 am
പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി ഇന്നു ചെന്നൈയില്‍ പല പ്രധാന പദ്ധതികളും ഉദ്ഘാടനം ചെയ്യുകയും പല പ്രധാന പദ്ധതികള്‍ക്കും തറക്കല്ലിടുകയും സൈന്യത്തിന് അര്‍ജുന്‍ മെയ്ന്‍ ബാറ്റില്‍ ടാങ്ക് (എം.കെ.-1എ) കൈമാറുകയും ചെയ്തു.ഫെബ്രുവരി 14 ന് പ്രധാനമന്ത്രി തമിഴ്‌നാടും കേരളവും സന്ദർശിക്കും
February 12th, 06:10 pm
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി 2021 ഫെബ്രുവരി 14 ന് തമിഴ്‌നാട്, കേരളം എന്നീ സംസ്ഥാനങ്ങൾ സന്ദർശിക്കും. ചെന്നൈയിൽ രാവിലെ 11: 15 ന് പ്രധാനമന്ത്രി നിരവധി പ്രധാന പദ്ധതികളുടെ ഉദ്‌ഘാടനവും തറക്കല്ലിടലും നിർവ്വഹിക്കും. അർജുൻ മെയിൻ ബാറ്റിൽ ടാങ്ക് (എംകെ 1 എ) സൈന്യത്തിന് കൈമാറുകയും ചെയ്യും.