പ്രധാനമന്ത്രി സെപ്റ്റംബർ 13 മുതൽ 15 വരെ മിസോറാം, മണിപ്പൂർ, അസം, പശ്ചിമ ബംഗാൾ, ബീഹാർ സംസ്ഥാനങ്ങൾ സന്ദർശിക്കും

September 12th, 02:12 pm

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി സെപ്റ്റംബർ 13 മുതൽ 15 വരെ മിസോറാം, മണിപ്പൂർ, അസം, പശ്ചിമ ബംഗാൾ, ബീഹാർ എന്നീ സംസ്ഥാനങ്ങൾ സന്ദർശിക്കും.

ബീഹാറിലെ ഗയാജിയിൽ വിവിധ വികസന പദ്ധതികളുടെ ഉദ്ഘാടന വേളയിൽ പ്രധാനമന്ത്രി നടത്തിയ പ്രസംഗത്തിന്റെ മലയാളം പരിഭാഷ

August 22nd, 12:00 pm

ബഹുമാനപ്പെട്ട ബീഹാർ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ജി; ജനപ്രിയ മുഖ്യമന്ത്രി നിതീഷ് കുമാർ ജി; കേന്ദ്ര മന്ത്രിസഭയിലെ എന്റെ സഹപ്രവർത്തകരായ ജിതൻ റാം മാഞ്ചി ജി, രാജീവ് രഞ്ജൻ സിംഗ്, ചിരാഗ് പാസ്വാൻ ജി, രാം നാഥ് താക്കൂർ ജി, നിത്യാനന്ദ് റായ് ജി, സതീഷ് ചന്ദ്ര ദുബെ ജി, രാജ് ഭൂഷൺ ചൗധരി ജി; ഉപമുഖ്യമന്ത്രിമാരായ സാമ്രാട്ട് ചൗധരി ജി, വിജയ് കുമാർ സിൻഹ ജി; ബീഹാർ സർക്കാരിന്റെ മന്ത്രിമാർ; എന്റെ സഹ പാർലമെന്റേറിയൻ ഉപേന്ദ്ര കുശ്വാഹ ജി; മറ്റ് എംപിമാർ; ബീഹാറിലെ എന്റെ പ്രിയപ്പെട്ട സഹോദരീ സഹോദരന്മാരേ!

ബിഹാറിലെ ഗയയിൽ 12,000 കോടി രൂപയുടെ ഒന്നിലധികം വികസന പദ്ധതികൾക്ക് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി തറക്കല്ലിടുകയും ഉദ്ഘാടനം ചെയ്യുകയും ചെയ്തു

August 22nd, 11:20 am

ബിഹാറിലെ ഗയയിൽ ഇന്ന് 12,000 കോടി രൂപയുടെ വിവിധ വികസന പദ്ധതികൾക്ക് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി തറക്കല്ലിടുകയും ഉദ്ഘാടനം ചെയ്യുകയും ചെയ്തു. ജ്ഞാനത്തിൻ്റെയും മുക്തിയുടെയും പുണ്യനഗരമായ ഗയാ ജിക്ക് പ്രധാനമന്ത്രി വന്ദനം അർപ്പിക്കുകയും വിഷ്ണുപാദ ക്ഷേത്രത്തിന്റെ മഹത്തായ ഭൂമിയിൽ നിന്ന് എല്ലാവർക്കും ആശംസകൾ നേരുകയും ചെയ്തു. ഗയാ ജിയുടെ നാട് ആത്മീയതയുടെയും സമാധാനത്തിന്റെയും നാടാണെന്ന് ശ്രീ മോദി അഭിപ്രായപ്പെട്ടു. ഭഗവാൻ ബുദ്ധൻ ജ്ഞാനോദയം നേടിയ പുണ്യഭൂമിയാണ് ഈ മണ്ണെന്ന് അദ്ദേഹം എടുത്തുപറഞ്ഞു. ഗയാ ജിയുടെ ആത്മീയവും സാംസ്കാരികവുമായ പൈതൃകം പുരാതനവും അതിസമ്പന്നവുമാണ്, ശ്രീ മോദി പറഞ്ഞു. ഈ നഗരത്തെ ഗയ എന്ന് മാത്രമല്ല, ആദരപൂർവ്വം ഗയാ ജി എന്ന് വിളിക്കണമെന്ന് പ്രദേശത്തെ ജനങ്ങൾ ആഗ്രഹിച്ചുവെന്ന് ചൂണ്ടിക്കാട്ടിയ പ്രധാനമന്ത്രി, ഈ വികാരത്തെ മാനിച്ചതിന് ബിഹാർ ​ഗവൺമെൻ്റിനെ അഭിനന്ദിച്ചു. ഗയാ ജിയുടെ ദ്രുതഗതിയിലുള്ള വികസനത്തിനായി കേന്ദ്രത്തിലെയും ബിഹാറിലെയും തങ്ങളുടെ ​ഗവൺമെൻ്റുകൾ സ്ഥിരമായി പ്രവർത്തിക്കുന്നതിൽ അദ്ദേഹം സന്തോഷം പ്രകടിപ്പിച്ചു.

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നാളെ (2025 ജൂലൈ 18) ബീഹാറും പശ്ചിമ ബംഗാളും സന്ദർശിക്കും

July 17th, 11:04 am

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നാളെ ബീഹാറും പശ്ചിമ ബംഗാളും സന്ദർശിക്കും. രാവിലെ 11:30 ന് ബീഹാറിലെ മോത്തിഹാരിയിൽ 7,200 കോടിയിലധികം രൂപയുടെ വിവിധ വികസന പദ്ധതികൾക്ക് അദ്ദേഹം തറക്കല്ലിടുകയും ഉദ്ഘാടനം ചെയ്യുകയും രാഷ്ട്രത്തിന് സമർപ്പിക്കുകയും ചെയ്യും. കൂടാതെ പൊതുസമ്മേളനത്തെ അദ്ദേഹം അഭിസംബോധന ചെയ്യും.

'മൻ കി ബാത്തിന്റെ' 123-ാം എപ്പിസോഡിൽ പ്രധാനമന്ത്രിയുടെ അഭിസംബോധന (29-06-2025)

June 29th, 11:30 am

എന്റെ പ്രിയപ്പെട്ട നാട്ടുകാരേ, നമസ്‌കാരം. 'മൻ കി ബാത്ത്' ലേക്ക് സ്വാഗതം, നിങ്ങൾക്കെല്ലാവർക്കും അഭിനന്ദനങ്ങൾ. ഈ സമയത്ത്, നിങ്ങളെല്ലാവരും യോഗയുടെ ഊർജ്ജവും 'അന്താരാഷ്ട്ര യോഗ ദിന'ത്തിന്റെ ഓർമ്മകളുംകൊണ്ട് നിറഞ്ഞിരിക്കയാവാം. ഇത്തവണയും, ജൂൺ 21 ന്, ഭാരതത്തിലും ലോകത്തിന്റെ വിവിധഭാഗങ്ങളിലും കോടിക്കണക്കിന് ആളുകൾ 'അന്താരാഷ്ട്ര യോഗദിന'ത്തിൽ പങ്കെടുത്തു. നിങ്ങൾക്ക് ഓർമ്മയുണ്ടായിരിക്കാം 10 വർഷം മുമ്പാണ് ഇത് ആരംഭിച്ചത്. 10 വർഷത്തിനുള്ളിൽ, ഈ ആചരണം എല്ലാ വർഷവും കൂടുതൽ ഗംഭീരമായിക്കൊണ്ടിരിക്കുകയാണ്. കൂടുതൽ കൂടുതൽ ആളുകൾ ദൈനംദിന ജീവിതത്തിൽ യോഗ സ്വീകരിക്കുന്നു എന്നതിന്റെ സൂചന കൂടിയാണിത്. ഇത്തവണ 'യോഗ ദിന'ത്തിന്റെ ആകർഷകമായ നിരവധി ചിത്രങ്ങൾ നമ്മൾ കണ്ടു. വിശാഖപട്ടണത്തിന്റെ കടൽത്തീരത്ത് മൂന്ന് ലക്ഷം പേർ ഒരുമിച്ച് യോഗ ചെയ്തു. മറ്റൊരു അത്ഭുതകരമായ രംഗം വിശാഖപട്ടണത്ത് നിന്ന് തന്നെ വന്നു, രണ്ടായിരത്തിലധികം ആദിവാസി വിദ്യാർത്ഥികൾ 108 മിനിറ്റിൽ 108 സൂര്യ നമസ്‌കാരങ്ങൾ ചെയ്തു. എത്രമാത്രം അച്ചടക്കം, എത്രമാത്രം സമർപ്പണം ഉണ്ടായിരുന്നിരിക്കണമെന്ന് സങ്കൽപ്പിക്കുക. നമ്മുടെ നാവികസേനയുടെ കപ്പലുകളിലും യോഗയുടെ ഒരു മഹത്തായ കാഴ്ച കണ്ടു. തെലങ്കാനയിൽ നടന്ന ഒരു യോഗ ക്യാമ്പിൽ മൂവായിരം ദിവ്യാംഗ സുഹൃത്തുക്കൾ ഒരുമിച്ച് പങ്കെടുത്തു. യോഗ എങ്ങനെ ശാക്തീകരണത്തിന്റെ ഒരു മാധ്യമമാണെന്ന് അവർ കാണിച്ചുതന്നു. ഡൽഹിയിലെ ജനങ്ങൾ യോഗയെ സുന്ദരമായ യമുന എന്ന സങ്കൽപവുമായി ബന്ധപ്പെടുത്തുകയും യമുനയുടെ തീരത്ത് യോഗ പരിശീലിക്കുകയും ചെയ്തു. ലോകത്തിലെ ഏറ്റവും ഉയരം കൂടിയ റെയിൽവേ പാലമായ ജമ്മു കശ്മീരിലെ ചെനാബ് പാലത്തിലും ആളുകൾ യോഗ ചെയ്തു. ഹിമാലയത്തിലെ മഞ്ഞുമൂടിയ കൊടുമുടികളിൽ ഐ.ടി.ബി.പി. സൈനികരും യോഗയിൽ പങ്കെടുത്തുകൊണ്ട് ധൈര്യവും സാധനയും പ്രകടിപ്പിച്ചു. ഗുജറാത്തിലെ ജനങ്ങളും ഒരു പുതിയ ചരിത്രം സൃഷ്ടിച്ചു. വട്നഗറിൽ 2121 പേർ ഒരുമിച്ച് ഭുജംഗാസനം ചെയ്തു, ഒരു പുതിയ റെക്കോർഡ് സൃഷ്ടിച്ചു. ന്യൂയോർക്ക്, ലണ്ടൻ, ടോക്കിയോ, പാരീസ്, ലോകത്തിലെ എല്ലാ വലിയ നഗരങ്ങളിൽ നിന്നും യോഗയുടെ ചിത്രങ്ങൾ വന്നു, എല്ലാ ചിത്രങ്ങളും പ്രത്യേകതകൾ ഉള്ളവയായിരുന്നു. ഇത്തവണത്തെ പ്രമേയം വളരെ സവിശേഷവുമായിരുന്നു, ‘Yoga for one earth, one health’ 'ഏക ഭൂമി, ഏക ആരോഗ്യത്തിന് യോഗ'. ഇത് വെറുമൊരു മുദ്രാവാക്യമല്ല, 'വസുധൈവ കുടുംബകം' എന്ന് നമ്മെ ബോധ്യപ്പെടുത്തുന്ന ഒരു ദിശയാണിത്. ഇപ്രാവശ്യത്തെ യോഗദിനത്തിന്റെ മഹത്വം തീർച്ചയായും കൂടുതൽ ആളുകളെ യോഗ സ്വീകരിക്കാൻ പ്രചോദിപ്പിക്കുമെന്ന് എനിക്ക് ഉറപ്പുണ്ട്.

പ്രധാനമന്ത്രി മെയ് 26നും 27നും ഗുജറാത്ത് സന്ദർശിക്കും

May 25th, 09:14 am

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി മെയ് 26നും 27നും ഗുജറാത്ത് സന്ദർശിക്കും. ദാഹോദിൽ രാവിലെ 11.15ന് ലോക്കോമോട്ടീവ് നിർമ്മാണ പ്ലാന്റ് രാഷ്ട്രത്തിന് സമർപ്പിക്കുന്ന അദ്ദേഹം, ഇലക്ട്രിക് ലോക്കോമോട്ടീവ് ഫ്ലാഗ് ഓഫ് ചെയ്യും. തുടർന്ന് ദാഹോദിൽ ഏകദേശം 24,000 കോടി രൂപയുടെ വിവിധ വികസന പദ്ധതികൾക്ക് തറക്കല്ലിടുകയും ഉദ്ഘാടനം നിർവഹിക്കുകയും ചെയ്യും. അദ്ദേഹം പൊതുചടങ്ങിനെയും അഭിസംബോധന ചെയ്യും.

വൈദ്യുതി മേഖലയ്ക്കുള്ള കൽക്കരി വിതരണത്തിനായുള്ള പരിഷ്കരിച്ച ശക്തി (ഇന്ത്യയിൽ കൽക്കരി സുതാര്യമായി ഉപയോഗപ്പെടുത്തുന്നതിനും അനുവദിക്കുന്നതിനുമുള്ള പദ്ധതി) നയത്തിന് കേന്ദ്ര മന്ത്രിസഭ അംഗീകാരം നൽകി

May 07th, 12:07 pm

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേർന്ന സാമ്പത്തിക കാര്യങ്ങൾക്കായുള്ള മന്ത്രിസഭാ സമിതി, കേന്ദ്ര/സംസ്ഥാന മേഖലകളിലെ താപവൈദ്യുത നിലയങ്ങൾ/സ്വതന്ത്ര വൈദ്യുതി ഉൽപ്പാദകർ (ഐപിപി) എന്നിവർക്ക് പുതിയ കൽക്കരി ലിങ്കേജുകൾ അനുവദിക്കുന്നതിന് അംഗീകാരം നൽകി. പരിഷ്കരിച്ച ശക്തി നയത്തിന് കീഴിൽ ഇനിപ്പറയുന്ന രണ്ട് വിൻഡോകൾ നിർദ്ദേശിച്ചിട്ടുണ്ട്: