പ്രധാനമന്ത്രി ക്രിസ്മസ് ദിന പ്രഭാത ശുശ്രൂഷയിൽ പങ്കെടുത്തു

December 25th, 10:43 am

ഡൽഹിയിലെ 'ദി കത്തീഡ്രൽ ചർച്ച് ഓഫ് ദി റിഡംപ്ഷനിൽ' ഇന്ന് നടന്ന ക്രിസ്മസ് പ്രഭാത ശുശ്രൂഷയിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി സംബന്ധിച്ചു. സ്നേഹം, സമാധാനം, കാരുണ്യം എന്നിവയുടെ കാലാതീതമായ സന്ദേശമാണ് ഈ ശുശ്രൂഷയിൽ പ്രതിഫലിച്ചത്. ക്രിസ്മസിന്റെ ചൈതന്യം നമ്മുടെ സമൂഹത്തിൽ സൗഹാർദ്ദവും സന്മനോഭാവവും വളർത്താൻ പ്രചോദനമാകട്ടെ ശ്രീ മോദി ആശംസിച്ചു.