Our guiding spirit is - Grow More, Achieve More: PM Modi at the community programme in Melbourne, Australia

July 09th, 03:22 pm

PM Modi and Australian PM Anthony Albanese participated in a community programme of the Indian diaspora in Melbourne. In his address, PM Modi elaborated on the rapid progress taking place in India and expressed appreciation for the contribution of the Indian diaspora in Australia to the bilateral relationship, describing them as a living bridge between the two countries.

Prime Minister addresses the Indian Diaspora in Australia

July 09th, 03:00 pm

PM Modi and Australian PM Anthony Albanese participated in a community programme of the Indian diaspora in Melbourne. In his address, PM Modi elaborated on the rapid progress taking place in India and expressed appreciation for the contribution of the Indian diaspora in Australia to the bilateral relationship, describing them as a living bridge between the two countries.

പാരീസിൽ നടന്ന വിവാടെക് 2026 (VivaTech 2026) സമ്മേളനത്തിൽ പങ്കെടുത്തുകൊണ്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ പ്രസംഗത്തിന്റെ മലയാളം പരിഭാഷ

June 18th, 06:15 pm

2021-ൽ ഞാൻ വിവാടെക്കിനെ അഭിസംബോധന ചെയ്യുമ്പോൾ ലോകം കോവിഡ്-19 മഹാമാരിയുടെ പ്രതിസന്ധികളെ നേരിടുകയായിരുന്നു. ഇന്ന് ലോകം മറ്റ് ചില തരത്തിലുള്ള പ്രതിസന്ധികളിലൂടെയും മാറ്റങ്ങളിലൂടെയുമാണ് കടന്നുപോകുന്നത്. അന്ന് വിവാടെക് 2021-ൽ ഞാൻ പങ്കുവെച്ച അതേ സന്ദേശം ഇവിടെയും ആവർത്തിക്കാൻ ഞാൻ ആഗ്രഹിക്കുന്നു — പഴയ രീതികൾ പരാജയപ്പെടുന്നിടത്ത്, നവീകരണങ്ങൾക്ക് സഹായിക്കാനാകും.

വിവാ ടെക് 2026-ൽ പങ്കെടുത്ത് പ്രധാനമന്ത്രി

June 18th, 06:00 pm

മനുഷ്യകേന്ദ്രീകൃതമായ ആർട്ടിഫിഷ്യൽ ഇന്റലിജൻസിനും (AI) അത്യാധുനിക സാങ്കേതികവിദ്യകൾക്കുമായുള്ള ഇന്ത്യയുടെ കാഴ്ചപ്പാടും വളർന്നുവരുന്ന സാങ്കേതിക മേഖലകളിൽ ഇന്ത്യ-ഫ്രാൻസ് സഹകരണത്തിന്റെ വർദ്ധിച്ചുവരുന്ന വ്യാപ്തിയും സാങ്കേതികവിദ്യാ സംരംഭകർ, സ്റ്റാർട്ടപ്പുകൾ, നിക്ഷേപകർ, ബിസിനസ്സ് പ്രമുഖർ എന്നിവരുടെ സമ്മേളനത്തെ അഭിസംബോധന ചെയ്തുകൊണ്ട് പ്രധാനമന്ത്രി എടുത്തുപറഞ്ഞു. ഡിജിറ്റൽ പേയ്‌മെന്റുകൾ, കാർഷിക രംഗത്ത് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് വഴിയുണ്ടായ പുരോഗതി, അത്യാധുനിക ബഹിരാകാശ ആപ്ലിക്കേഷനുകൾ എന്നിവയിലൂടെ സാങ്കേതികവിദ്യ ഇന്ത്യയിൽ വലിയ പരിവർത്തനങ്ങൾക്ക് വഴിയൊരുക്കിയതായി അദ്ദേഹം ചൂണ്ടിക്കാട്ടി. മുഖ്യപ്രഭാഷണത്തിന് ശേഷം വ്യവസായം, ആരോഗ്യം, സുസ്ഥിരത, മൊബിലിറ്റി എന്നിവയ്ക്കായി അത്യാധുനിക സാങ്കേതികവിദ്യകളും പ്രായോഗിക പരിഹാരങ്ങളും പ്രദർശിപ്പിക്കുന്ന ഇന്ത്യൻ സ്റ്റാർട്ടപ്പുകളുമായും നവീന സംരംഭകരുമായും പ്രധാനമന്ത്രി മോദിയും പ്രസിഡന്റ് മാക്രോണും സംവദിച്ചു.

"സബ്കാ സാഥ് സബ്കാ വികാസ് - ജനങ്ങളുടെ അഭിലാഷങ്ങൾ നിറവേറ്റൽ" എന്ന വിഷയത്തിൽ നടന്ന ബജറ്റാനന്തര വെബിനാറിൽ പ്രധാനമന്ത്രി നടത്തിയ പ്രത്യേക അഭിസംബോധന

March 09th, 10:30 am

ഈ ബജറ്റാനന്തര വെബിനാറുകളുടെ പരമ്പരയിൽ നാലാമത്തെയും ഏറ്റവും പ്രധാനപ്പെട്ടതുമായ ഒന്നാണ് ഇന്നത്തേത്. ജനങ്ങളുടെ അഭിലാഷങ്ങൾ നിറവേറ്റുക എന്നത് കേവലം ഒരു ചർച്ചാവിഷയമല്ല - അത് ഈ ബജറ്റിന്റെ പ്രധാന ലക്ഷ്യവും ഈ ​ഗവൺമെന്റിന്റെ ഉറച്ച തീരുമാനവുമാണ്. വിദ്യാഭ്യാസം, നൈപുണ്യം, ആരോഗ്യം, വിനോദസഞ്ചാരം, കായികം, സംസ്‌കാരം എന്നിവ ഈ അഭിലാഷങ്ങൾ നിറവേറ്റുന്നതിനുള്ള പ്രധാന മാർഗങ്ങളായി വർത്തിക്കുന്ന അടിസ്ഥാന മേഖലകളാണ്. അതിനാൽ ഈ വെബിനാറിൽ നാം ഈ നിർണ്ണായക തലങ്ങളെക്കുറിച്ച് നാം ച‍‍ർച്ച ചെയ്യുന്നു. ബജറ്റ് പ്രഖ്യാപനങ്ങളുടെ നടപ്പിലാക്കലിനായി ഇവിടെ സന്നിഹിതരായിട്ടുള്ള എല്ലാ വിദഗ്ധരുടെയും നയരൂപീകരണക്കാരുടെയും പണ്ഡിതരുടെയും സംരംഭകരുടെയും എന്റെ യുവ സുഹൃത്തുക്കളുടെയും ചിന്തകളും നിർദ്ദേശങ്ങളും വളരെ പ്രധാനപ്പെട്ടതാണ്. ബജറ്റ് വെബിനാറിന്റെ ഈ നാലാം സെഷനിലേക്ക് ഞാൻ നിങ്ങളെ ഏവരേയും ഹൃദയപൂർവ്വം സ്വാഗതം ചെയ്യുകയും അഭിവാദ്യം ചെയ്യുകയും ചെയ്യുന്നു.

"സബ്കാ സാത്ത് സബ്കാ വികാസ് - ജനങ്ങളുടെ അഭിലാഷങ്ങൾ നിറവേറ്റൽ" എന്ന വിഷയത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ബജറ്റാനന്തര വെബിനാറിൽ നടത്തിയ അഭിസംബോധന

March 09th, 10:15 am

സബ്കാ സാത്ത് സബ്കാ വികാസ്-ജനങ്ങളുടെ അഭിലാഷങ്ങൾ നിറവേറ്റൽ എന്ന വിഷയത്തിൽ ശ്രദ്ധ കേന്ദ്രീകരിച്ച് ബജറ്റാനന്തര വെബിനാറുകളുടെ പരമ്പരയിലെ നാലാമത്തെ വെബിനാറിനെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് അഭിസംബോധന ചെയ്തു. വിദ്യാഭ്യാസം, നൈപുണ്യം, ആരോഗ്യം, ടൂറിസം, കായികം, സംസ്കാരം എന്നീ മേഖലകളാണ് ഈ ലക്ഷ്യങ്ങൾ കൈവരിക്കുന്നതിനുള്ള പ്രാഥമിക മാർ​ഗങ്ങൾ എന്ന് എടുത്തുകാണിച്ചുകൊണ്ട്, ബജറ്റ് പ്രഖ്യാപനങ്ങൾ ഫലപ്രദമായി നടപ്പിലാക്കുന്നതിനെക്കുറിച്ച് ആലോചിക്കാൻ വിദഗ്ധരെയും നയരൂപകർത്താക്കളെയും ശ്രീ മോദി സ്വാഗതം ചെയ്തു. പൊതുജനങ്ങളുടെ അഭിലാഷങ്ങൾ നിറവേറ്റുക എന്നത് വെറുമൊരു വിഷയമല്ല; ഈ ബജറ്റിന്റെയും ഈ ​ഗവൺമെന്റിന്റേയും പ്രധാന ലക്ഷ്യമാണ്, ശ്രീ മോദി ഊന്നിപ്പറഞ്ഞു.

ഇന്ത്യ-ഫ്രാൻസ് ഇന്നൊവേഷൻ ഫോറത്തിന്റെ ഉദ്ഘാടന വേളയിൽ പ്രധാനമന്ത്രി നടത്തിയ പ്രസംഗത്തിന്റെ മലയാളം പരിഭാഷ

February 18th, 12:07 pm

ഇന്ന്, ലോകത്തിലെ രണ്ട് മികച്ച ഇന്നൊവേഷൻ ഹബ്ബുകൾ ഒന്നിക്കുകയാണ്. ഇന്ത്യയെയും ഫ്രാൻസിനെയും കുറിച്ച് സംസാരിക്കുമ്പോൾ, നമ്മുടെ ബന്ധം വെറും നവീനാശയങ്ങളിൽ മാത്രമുള്ളതല്ല, മറിച്ച് പരസ്പര വിശ്വാസത്തിലും പങ്കിട്ട മൂല്യങ്ങളിലും അധിഷ്ഠിതമാണ്. ഈ ചൈതന്യത്തോടെ, 2026 വർഷത്തെ 'ഇന്ത്യ-ഫ്രാൻസ് ഇന്നൊവേഷൻ വർഷമായി' ആഘോഷിക്കാൻ പ്രസിഡന്റ് മാക്രോണും ഞാനും തീരുമാനിച്ചിട്ടുണ്ട്. ഇതൊരു ആഘോഷം മാത്രമല്ല; ഇതൊരു പങ്കിട്ട പ്രതിബദ്ധതയാണ് - നവീകരിക്കാനുള്ള പ്രതിബദ്ധത, മുന്നിൽ നിന്ന് നയിക്കാനുള്ള പ്രതിബദ്ധത.

ന്യൂഡൽഹിയിലെ ഭാരത് മണ്ഡപത്തിൽ നടന്ന ഇന്ത്യ-യൂറോപ്യൻ യൂണിയൻ ബിസിനസ് ഫോറത്തിൽ പ്രധാനമന്ത്രി നടത്തിയ പ്രസംഗത്തിന്റെ മലയാളം പരിഭാഷ

January 27th, 04:32 pm

ഇന്ത്യ-യൂറോപ്യൻ യൂണിയൻ ബിസിനസ് ഫോറത്തിൽ പങ്കെടുക്കുന്നതിൽ എനിക്ക് വലിയ സന്തോഷമുണ്ട്. യൂറോപ്യൻ യൂണിയൻ കൗൺസിൽ, കമ്മീഷൻ പ്രസിഡന്റുമാരുടെ ഈ ഇന്ത്യൻ സന്ദർശനം ഒരു സാധാരണ നയതന്ത്ര പര്യടനമല്ല; മറിച്ച് ഇന്ത്യ-യൂറോപ്യൻ യൂണിയൻ ബന്ധത്തിലെ ഒരു പുതിയ യുഗത്തിന്റെ ശംഖൊലിയാണ്. ആദ്യമായി ഇന്ത്യയുടെ റിപ്പബ്ലിക് ദിനത്തിൽ യൂറോപ്യൻ യൂണിയൻ നേതാക്കൾ മുഖ്യാതിഥികളായി പങ്കെടുത്തതും, ഇന്ത്യയുടെ ചരിത്രത്തിലെ ഏറ്റവും വലിയ സ്വതന്ത്ര വ്യാപാര കരാർ (FTA) ഇന്ത്യയും യൂറോപ്യൻ യൂണിയനും തമ്മിൽ പൂർത്തിയാക്കിയതും, ഇന്ന് ഇത്രയധികം സി.ഇ.ഒമാരുടെ സാന്നിധ്യത്തിൽ ഇത്ര വിപുലമായി ബിസിനസ് ഫോറം സംഘടിപ്പിച്ചതും - ഈ നേട്ടങ്ങളെല്ലാം ലോകത്തിലെ ഏറ്റവും വലിയ രണ്ട് ജനാധിപത്യ ശക്തികൾ തമ്മിൽ സംഭവിക്കുന്ന അഭൂതപൂർവമായ ഐക്യത്തിന്റെ അടയാളങ്ങളാണ്.

ന്യൂഡൽഹിയിൽ നടന്ന ഇന്ത്യ-EU ബിസിനസ് ഫോറത്തെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി

January 27th, 04:30 pm

ന്യൂഡൽഹിയിലെ ഭാരത് മണ്ഡപത്തിൽ ഇന്ന് നടന്ന ഇന്ത്യ-യൂറോപ്യൻ യൂണിയൻ ബിസിനസ് ഫോറത്തെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിസംബോധന ചെയ്തു. ഇന്ത്യ-യൂറോപ്യൻ യൂണിയൻ (EU) ബിസിനസ് ഫോറത്തിൽ പങ്കെടുക്കാൻ കഴിഞ്ഞതിൽ പ്രധാനമന്ത്രി സന്തോഷം പ്രകടിപ്പിച്ചു. യൂറോപ്യൻ യൂണിയൻ കൗൺസിലിന്റെയും കമ്മീഷന്റെയും പ്രസിഡന്റുമാരുടെ ഇന്ത്യാ സന്ദർശനം ഒരു സാധാരണ നയതന്ത്ര പര്യടനം മാത്രമല്ലെന്നും മറിച്ച് ഇന്ത്യ-EU ബന്ധത്തിലെ ഒരു പുതിയ യുഗത്തിന്റെ തുടക്കമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ചരിത്രത്തിലാദ്യമായി ഇന്ത്യയുടെ റിപ്പബ്ലിക് ദിനത്തിൽ EU നേതാക്കൾ മുഖ്യാതിഥികളായി എത്തിയെന്നും ഇന്ത്യയും യൂറോപ്യൻ യൂണിയനും ചേർന്ന് ഇന്ത്യയുടെ ചരിത്രത്തിലെ ഏറ്റവും വലിയ സ്വതന്ത്ര വ്യാപാര കരാർ പൂർത്തീകരിച്ചുവെന്നും നിരവധി സിഇഒമാരുടെ സാന്നിധ്യത്തിൽ ഇന്ന് ഇത്രയും വിപുലമായി ഇന്ത്യ-EU ബിസിനസ് ഫോറം സംഘടിപ്പിക്കപ്പെടുന്നുവെന്നും ശ്രീ മോദി എടുത്തുപറഞ്ഞു. ഈ നേട്ടങ്ങൾ ലോകത്തിലെ ഏറ്റവും വലിയ രണ്ട് ജനാധിപത്യ ശക്തികൾ തമ്മിലുള്ള അഭൂതപൂർവമായ യോജിപ്പിന്റെ പ്രതീകമാണെന്ന് അദ്ദേഹം പ്രസ്താവിച്ചു.

ഐ.ബി.എസ്.എ നേതാക്കളുടെ(ഇന്ത്യ ,ബ്രസീൽ ,ദക്ഷിണാഫ്രിക്ക നേതാക്കൾ)യോഗത്തിൽ പ്രധാനമന്ത്രി നടത്തിയ പ്രസ്താവനയുടെ മലയാളം പരിഭാഷ

November 23rd, 12:45 pm

ഊർജ്ജസ്വലവും മനോഹരവുമായ ജോഹന്നാസ്ബർഗിൽ നടക്കുന്ന ഐ.ബി.എസ്.എ നേതാക്കളുടെ യോഗത്തിൽ പങ്കെടുക്കാൻ കഴിഞ്ഞതിൽ എനിക്ക് അതിയായ സന്തോഷമുണ്ട്. ഈ സംരംഭത്തിന് ഐ.ബി.എസ്.എയുടെ ചെയർമാനായ പ്രസിഡന്റ് ലുലയ്ക്കും, ഊഷ്മളമായ ആതിഥ്യമര്യാദയ്ക്ക് പ്രസിഡന്റ് റമാഫോസയ്ക്കും ഞാൻ എന്റെ ആത്മാർത്ഥമായ നന്ദി അറിയിക്കുന്നു.

ജോഹന്നാസ്ബർഗിൽ നടന്ന ഐ.ബി.എസ്.എ നേതാക്കളുടെ യോഗത്തിൽ പ്രധാനമന്ത്രി സംബന്ധിച്ചു

November 23rd, 12:30 pm

ദക്ഷിണാഫ്രിക്കയിലെ ജോഹന്നാസ്ബർഗിൽ നടന്ന ഇന്ത്യ - ബ്രസീൽ - ദക്ഷിണാഫ്രിക്ക (ഐ.ബി.എസ്.എ) നേതാക്കളുടെ യോഗത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പങ്കെടുത്തു. ദക്ഷിണാഫ്രിക്കൻ പ്രസിഡന്റ് സിറിൽ റമഫോസയാണ് യോഗത്തിന് ആതിഥേയത്വം വഹിച്ചത്. ബ്രസീൽ പ്രസിഡന്റ് ലൂയിസ് ഇനാസിയോ ലുല ഡ സിൽവയും യോഗത്തിൽ പങ്കെടുത്തു.

Tribal pride has been an integral part of India's consciousness for thousands of years: PM Modi in Dediapada, Gujarat

November 15th, 03:15 pm

In his address at the Janjatiya Gaurav Diwas programme marking the 150th Birth Anniversary of Bhagwan Birsa Munda in Dediapada, PM Modi paid homage to him. Launching development projects worth over ₹9,700 crore, the PM said tribal pride has been an integral part of India’s consciousness for thousands of years. Highlighting that Vajpayee Ji’s government created a separate Tribal Affairs Ministry, he added that his government has significantly increased the ministry’s budget.

PM Modi addresses the Janjatiya Gaurav Diwas programme in Dediapada, Gujarat

November 15th, 03:00 pm

In his address at the Janjatiya Gaurav Diwas programme marking the 150th Birth Anniversary of Bhagwan Birsa Munda in Dediapada, PM Modi paid homage to him. Launching development projects worth over ₹9,700 crore, the PM said tribal pride has been an integral part of India’s consciousness for thousands of years. Highlighting that Vajpayee Ji’s government created a separate Tribal Affairs Ministry, he added that his government has significantly increased the ministry’s budget.

പ്രധാനമന്ത്രിയുടെ ഭൂട്ടാൻ സന്ദർശനം : ഫലങ്ങളുടെ പട്ടിക

November 11th, 06:10 pm

പുനരുപയോഗ ഊർജ്ജ മേഖലയിലെ ഉഭയകക്ഷി സഹകരണം സ്ഥാപനവൽക്കരിക്കാൻ ഈ ധാരണാപത്രം (MoU) ലക്ഷ്യമിടുന്നു. സൗരോർജ്ജം , കാറ്റിൽ നിന്നുള്ള ഊർജ്ജം, ബയോമാസ്, ഊർജ്ജ സംഭരണം ഹരിത ഹൈഡ്രജൻ എന്നീ മേഖലകളിലും ഈ മേഖലകളിലെ ശേഷി വർദ്ധിപ്പിക്കുന്നതിലും ഒത്തൊരുമിച്ച് പ്രവർത്തിക്കാനും ഇത് ലക്‌ഷ്യം വയ്ക്കുന്നു

ഒഡിഷയിലെ ഝാർസുഗുഡയിൽ വികസന പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചുകൊണ്ട് പ്രധാനമന്ത്രി നടത്തിയ പ്രസംഗത്തിന്റെ മലയാളം പരിഭാഷ

September 27th, 11:45 am

ഇവിടെയുള്ള ചില യുവ സുഹൃത്തുക്കൾ നിരവധി കലാസൃഷ്ടികൾ കൊണ്ടുവന്നിട്ടുണ്ട്. ഒഡിഷയുടെ കലയോടുള്ള സ്നേഹം ലോകപ്രശസ്തമാണ്. നിങ്ങളുടെ എല്ലാവരിൽ നിന്നും ഞാൻ ഈ സമ്മാനങ്ങൾ സ്വീകരിക്കുന്നു, എന്റെ SPG സഹപ്രവർത്തകരോട് ഈ സമ്മാനങ്ങളെല്ലാം നിങ്ങളിൽ നിന്ന് ശേഖരിക്കാൻ ഞാൻ അഭ്യർത്ഥിക്കുന്നു. നിങ്ങളുടെ പേരും വിലാസവും പിന്നിൽ എഴുതിയാൽ, തീർച്ചയായും നിങ്ങൾക്ക് എന്നിൽ നിന്ന് ഒരു കത്ത് ലഭിക്കും. അവിടെ, പിന്നിൽ, ഒരു കുട്ടി വളരെ നേരം എന്തോ പിടിച്ചിരിക്കുന്നത് ഞാൻ കാണുന്നു. അവന്റെ കൈകൾ വേദനിക്കുന്നുണ്ടാകണം. ദയവായി അവനെ സഹായിക്കുകയും അതും കൂടി ശേഖരിക്കുകയും ചെയ്യുക. പിന്നിൽ നിങ്ങളുടെ പേര് എഴുതിയിട്ടുണ്ടെങ്കിൽ, ഞാൻ തീർച്ചയായും നിങ്ങൾക്ക് എഴുതാം. ഈ കലാസൃഷ്ടികൾ തയ്യാറാക്കിയതിന് നിങ്ങളുടെ ഈ സ്നേഹത്തിന് എല്ലാ യുവാക്കൾക്കും യുവതികൾക്കും കൊച്ചുകുട്ടികൾക്കും ഞാൻ ആത്മാർത്ഥമായി നന്ദി പറയുന്നു.

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഒഡിഷയിലെ ഝാർസുഗുഡയിൽ 60,000 കോടിയിലധികം രൂപയുടെ വികസന പ്രവർത്തനങ്ങളു​ടെ ഉദ്ഘാടനവും ശിലാസ്ഥാപനവും നിർവഹിച്ചു

September 27th, 11:30 am

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ഒഡിഷയിലെ ഝാർസുഗുഡയിൽ 60,000 കോടി രൂപയുടെ വികസന പ്രവർത്തനങ്ങൾക്കു തുടക്കം കുറിച്ചു. സമ്മേളനത്തെ അഭിസംബോധന ചെയ്ത്, ചടങ്ങിൽ സന്നിഹിതരായ എല്ലാ വിശിഷ്ട വ്യക്തികൾക്കും പ്രധാനമന്ത്രി അ‌ഭിവാദ്യമർപ്പിച്ചു. നവരാത്രി ഉത്സവത്തിൻ്റെ ഈ പുണ്യദിനങ്ങളിൽ, മാതാ സമലായിയുടെയും മാതാ രാമചന്ദിയുടെയും പുണ്യഭൂമി സന്ദർശിക്കാനും അവിടെ ഒത്തുചേർന്ന ജനങ്ങളെ കാണാനും തനിക്ക് ഭാഗ്യം ലഭിച്ചതായി ശ്രീ മോദി പറഞ്ഞു. പരിപാടിയിൽ ധാരാളം അമ്മമാരുടെയും സഹോദരിമാരുടെയും സാന്നിധ്യം അദ്ദേഹം ശ്രദ്ധയിൽപ്പെടുത്തി. അവരുടെ അനുഗ്രഹങ്ങളാണ് ശക്തിയുടെ യഥാർത്ഥ ഉറവിടമെന്ന് അ‌ദ്ദേഹം പ്രസ്താവിച്ചു. ജനങ്ങൾക്ക് അഭിവാദ്യം അർപ്പിക്കുകയും ചെയ്തു.

2047 ലെ വികസിത ഇന്ത്യയിലേക്കുള്ള പാത സ്വാശ്രയത്വത്തിലൂടെയാണ് കടന്നു പോകുന്നത്: മൻ കി ബാത്തിൽ പ്രധാനമന്ത്രി മോദി

July 27th, 11:30 am

എന്റെ പ്രിയപ്പെട്ട ദേശവാസികളേ, നമസ്‌കാരം. ‘മൻ കി ബാത്തിൽ’, ഒരിക്കൽക്കൂടി രാജ്യത്തിന്റെ വിജയങ്ങളെക്കുറിച്ചും ജനങ്ങളുടെ നേട്ടങ്ങളെക്കുറിച്ചും സംസാരിക്കുകയാണ്. കഴിഞ്ഞ കുറച്ച് ആഴ്ചകളിൽ, കായികരംഗത്തും ശാസ്ത്രരംഗത്തും സംസ്കാരികരംഗത്തും ഒരുപാട് കാര്യങ്ങൾ സംഭവിച്ചിട്ടുണ്ട്. അതിൽ ഓരോ ഭാരതീയനും അഭിമാനമുണ്ട്. അടുത്തിടെ, ബഹിരാകാശത്ത് നിന്നുള്ള ശുഭാൻഷു ശുക്ലയുടെ തിരിച്ചുവരവിനെക്കുറിച്ച് രാജ്യത്ത് വലിയ ചർച്ച നടന്നു. ശുഭാൻഷു ഭൂമിയിൽ സുരക്ഷിതമായി തിരിച്ചിറങ്ങിയപ്പോൾ ജനങ്ങളെല്ലാം അതിയായി ആഹ്ലാദിച്ചു. ഓരോ ഹൃദയത്തിലും സന്തോഷം അലയടിച്ചു. രാജ്യം മുഴുവൻ അഭിമാനത്താൽ നിറഞ്ഞു. ഞാൻ ഓർക്കുകയാണ്, 2023 ഓഗസ്റ്റിൽ ചന്ദ്രയാൻ-3 വിജയകരമായി ലാൻഡിംഗ് പൂർത്തിയാക്കിയപ്പോൾ, രാജ്യത്ത് ഒരു പുതിയ അന്തരീക്ഷം രൂപപ്പെട്ടു. ശാസ്ത്രത്തെക്കുറിച്ചും സ്പേസിനെക്കുറിച്ചും കുട്ടികളിൽ ഒരു പുതിയ ജിജ്ഞാസ രൂപപ്പെടുകയുണ്ടായി. ഇപ്പോൾ ചെറിയ കുട്ടികൾ പറയുന്നു, ഞങ്ങൾക്കും സ്പേസിൽ പോകണം, ഞങ്ങൾക്കും ചന്ദ്രനിൽ ഇറങ്ങണം - നമ്മൾ സ്പേസ് സയന്റിസ്റ്റ് ആകണമെന്നൊക്കെ.

ബ്രസീൽ പ്രസിഡന്റുമായി പ്രധാനമന്ത്രി നടത്തിയ സംയുക്ത പത്ര പ്രസ്താവന

July 08th, 08:30 pm

റിയോയിലും ബ്രസീലിയയിലും നൽകിയ ഊഷ്മളമായ സ്വീകരണത്തിന് എന്റെ സുഹൃത്ത് പ്രസിഡന്റ് ലുലയോട് ഞാൻ ആത്മാർത്ഥമായി നന്ദി പറയുന്നു. ആമസോണിന്റെ സൗന്ദര്യവും നിങ്ങളുടെ ദയയും ഞങ്ങളെ ശരിക്കും സ്പർശിച്ചു.

17-ാമത് ബ്രിക്‌സ് ഉച്ചകോടിയിൽ പരിസ്ഥിതി, സി ഒ പി-30, ആഗോള ആരോഗ്യം എന്നിവയെക്കുറിച്ചുള്ള സെഷനെ പ്രധാനമന്ത്രി അഭിസംബോധന ചെയ്തു

July 07th, 11:38 pm

പരിസ്ഥിതി, സിഒപി-30, ആഗോള ആരോഗ്യം എന്നിവയെക്കുറിച്ചുള്ള ഒരു സെഷനിൽ പ്രധാനമന്ത്രി ഇന്ന് പ്രസംഗിച്ചു. സെഷനിൽ ബ്രിക്‌സ് അംഗങ്ങൾ, പങ്കാളി രാജ്യങ്ങൾ, ക്ഷണിക്കപ്പെട്ട രാജ്യങ്ങൾ എന്നിവർ പങ്കെടുത്തു. ലോകത്തിന്റെ ഭാവിക്കായി ഇത്രയും സുപ്രധാന വിഷയങ്ങളിൽ സെഷൻ സംഘടിപ്പിച്ചതിന് അദ്ദേഹം ബ്രസീലിനോട് നന്ദി പറഞ്ഞു. ഇന്ത്യയെ സംബന്ധിച്ചിടത്തോളം കാലാവസ്ഥാ വ്യതിയാനം എന്നത്, ഊർജ്ജ പ്രശ്‌നങ്ങൾ കൈകാര്യം ചെയ്യുന്ന വിഷയം മാത്രമല്ല, ജീവിതത്തിനും പ്രകൃതിക്കും ഇടയിലുള്ള സന്തുലിതാവസ്ഥയെ ബാധിക്കുന്ന ഒന്നാണെന്ന് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. ഇന്ത്യ കാലാവസ്ഥാ നീതിയെ ഒരു ധാർമ്മിക ഉത്തരവാദിത്തമായിട്ടാണ് സമീപിച്ചതെന്ന് അദ്ദേഹം അടിവരയിട്ടു, അത് നിറവേറ്റേണ്ടതുണ്ട്. പരിസ്ഥിതി പ്രവർത്തനങ്ങളോടുള്ള ഇന്ത്യയുടെ ആഴത്തിലുള്ള പ്രതിബദ്ധത ആവർത്തിച്ചുകൊണ്ട്, അന്താരാഷ്ട്ര സൗരോര്‍ജ സഖ്യം, ദുരന്ത പ്രതിരോധ അടിസ്ഥാന സൗകര്യങ്ങൾക്കായുള്ള സഖ്യം, ആഗോള ജൈവ ഇന്ധന സഖ്യം, അന്താരാഷ്ട്ര ബിഗ് ക്യാറ്റ് അലയൻസ്, മിഷൻ ലൈഫ്, ഏക് പേഡ് മാ കേ നാം തുടങ്ങിയ ജനപക്ഷ, ഭൂമിക്ക് അനുകൂലമായ വളർച്ചയും വികസനവും പ്രോത്സാഹിപ്പിക്കുന്നതിന് സ്വീകരിച്ച സംരംഭങ്ങളെക്കുറിച്ച് അദ്ദേഹം വിശദീകരിച്ചു.

പരിസ്ഥിതി, സിഒപി-30, ആഗോള ആരോഗ്യം എന്നിവയെക്കുറിച്ചുള്ള ബ്രിക്‌സ് സമ്മേളനത്തിൽ പ്രധാനമന്ത്രി നടത്തിയ പ്രസ്താവനയുടെ മലയാളം പരിഭാഷ

July 07th, 11:13 pm

ബ്രസീലിന്റെ അധ്യക്ഷതയിൽ പരിസ്ഥിതി, ആരോഗ്യ സുരക്ഷ തുടങ്ങിയ സുപ്രധാന വിഷയങ്ങൾക്ക് ബ്രിക്‌സ് ഉയർന്ന മുൻഗണന നൽകിയതിൽ എനിക്ക് സന്തോഷമുണ്ട്. ഈ വിഷയങ്ങൾ പരസ്പരം ബന്ധപ്പെട്ടിരിക്കുന്നു എന്നു മാത്രമല്ല, മാനവരാശിയുടെ ശോഭനമായ ഭാവിക്ക് വളരെ പ്രധാനമാണ്.