ഡൽഹിയിലെ യശോഭൂമിയിൽ നടന്ന ഇന്ത്യ മൊബൈൽ കോൺഗ്രസ് 2025-ൽ പ്രധാനമന്ത്രി നടത്തിയ പ്രസംഗത്തിന്റെ മലയാളം പരിഭാഷ
October 08th, 10:15 am
കാബിനറ്റിലെ എന്റെ സഹപ്രവർത്തകൻ ജ്യോതിരാദിത്യ സിന്ധ്യ ജി, സഹമന്ത്രി ചന്ദ്രശേഖർ പെമ്മസാനി ജി, വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള പ്രതിനിധികൾ, വിദേശങ്ങളിൽ നിന്നുള്ള ഞങ്ങളുടെ അതിഥികൾ, ടെലികോം മേഖലയുമായി ബന്ധപ്പെട്ട എല്ലാ വിശിഷ്ട വ്യക്തികളേ , ഇവിടെ സന്നിഹിതരായ വിവിധ കോളേജുകളിൽ നിന്നുള്ള എന്റെ യുവ സുഹൃത്തുക്കൾ, മഹതികളേ, മാന്യരേ!ഇന്ത്യാ മൊബൈൽ കോൺഗ്രസിനെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി
October 08th, 10:00 am
ഏഷ്യയിലെ ഏറ്റവും വലിയ ടെലികോം, മാധ്യമ, സാങ്കേതിക പരിപാടിയായ ഇന്ത്യാ മൊബൈൽ കോൺഗ്രസ് (IMC) 2025 ന്റെ 9-ാമത് എഡിഷൻ ഇന്ന് ന്യൂഡൽഹിയിലെ യശോഭൂമിയിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തു. ഇന്ത്യാ മൊബൈൽ കോൺഗ്രസിന്റെ പ്രത്യേക എഡിഷനിലേക്ക് എല്ലാ വിശിഷ്ട വ്യക്തികളെയും സ്വാഗതം ചെയ്ത ശ്രീ മോദി, സാമ്പത്തിക തട്ടിപ്പ് തടയൽ, ക്വാണ്ടം കമ്മ്യൂണിക്കേഷൻ, 6G, ഒപ്റ്റിക്കൽ കമ്മ്യൂണിക്കേഷൻ, സെമികണ്ടക്ടറുകൾ എന്നിവയുൾപ്പെടെ നിരവധി നിർണായക വിഷയങ്ങളിൽ നിരവധി സ്റ്റാർട്ടപ്പുകൾ അവതരിപ്പിക്കപ്പെട്ടിട്ടുണ്ടെന്ന് ചൂണ്ടിക്കാട്ടി. ഇത്തരം സുപ്രധാന വിഷയങ്ങളെക്കുറിച്ചുള്ള അവതരണങ്ങൾക്ക് സാക്ഷ്യം വഹിക്കുന്നത്, ഇന്ത്യയുടെ സാങ്കേതിക ഭാവി കഴിവുള്ള കൈകളിലാണെന്ന വിശ്വാസത്തെ ശക്തിപ്പെടുത്തുന്നുവെന്ന് പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു. പരിപാടിക്കും എല്ലാ പുതിയ സംരംഭങ്ങൾക്കും അദ്ദേഹം ആശംസകൾ നേർന്നു.