തെലങ്കാന മുഖ്യമന്ത്രിയും ഉപമുഖ്യമന്ത്രിയും പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി
December 03rd, 02:25 pm
തെലങ്കാന മുഖ്യമന്ത്രി ശ്രീ രേവന്ത് റെഡ്ഡിയും,ഉപമുഖ്യമന്ത്രി ശ്രീ ഭട്ടി വിക്രമാർക്ക മല്ലുവും ഇന്ന് ന്യൂഡൽഹിയിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി .ഹൈദരാബാദിലെ സഫ്രാൻ എയർക്രാഫ്റ്റ് എഞ്ചിൻ സർവീസസ് ഇന്ത്യ (SAESI) കേന്ദ്രത്തിന്റെ ഉദ്ഘാടന വേളയിൽ പ്രധാനമന്ത്രി വീഡിയോ കോൺഫറൻസ് വഴി നടത്തിയ പ്രസംഗം
November 26th, 10:10 am
പാർലമെന്റിൽ എത്തേണ്ടതിനാൽ എനിക്ക് സമയ പരിമിതിയുണ്ട്; ബഹുമാനപ്പെട്ട രാഷ്ട്രപതിയുമായി ഒരു പരിപാടിയുണ്ട്. അതിനാൽ, ദീർഘനേരം സംസാരിക്കാതെ, ഞാൻ കുറച്ച് കാര്യങ്ങൾ വേഗത്തിൽ പങ്കുവെക്കുകയും എന്റെ പരാമർശങ്ങൾ അവസാനിപ്പിക്കുകയും ചെയ്യും. ഇന്ന് മുതൽ, ഭാരതത്തിന്റെ വ്യോമയാന മേഖല ഒരു പുതിയ പറക്കൽ നടത്തുകയാണ്. സഫ്രാന്റെ ഈ പുതിയ കേന്ദ്രം ഭാരതത്തിനെ ഒരു ആഗോള എംആർഒ ഹബ്ബായി സ്ഥാപിക്കാൻ സഹായിക്കും. ഹൈടെക് എയ്‌റോസ്‌പേസ് ലോകത്ത് യുവാക്കൾക്ക് പുതിയ അവസരങ്ങൾ ഈ എംആർഒ കേന്ദ്രം സൃഷ്ടിക്കും. നവംബർ 24 ന് ഞാൻ സഫ്രാൻ ബോർഡിനെയും മാനേജ്‌മെന്റിനെയും അടുത്തിടെ കണ്ടു, നേരത്തെയും ഞാൻ അവരെ കണ്ടിട്ടുണ്ട്. എല്ലാ ചർച്ചകളിലും, ഭാരതത്തെക്കുറിച്ചുള്ള അവരുടെ വിശ്വാസവും പ്രതീക്ഷയും ഞാൻ കണ്ടിട്ടുണ്ട്. ഭാരതത്തിലുള്ള സഫ്രാന്റെ നിക്ഷേപം അതേ വേഗതയിൽ തുടരുമെന്ന് എനിക്ക് ഉറപ്പുണ്ട്. ഇന്ന്, ഈ സൗകര്യത്തിന് ടീം സഫ്രാനെ ഞാൻ എന്റെ ഹൃദയംഗമമായ അഭിനന്ദനങ്ങൾ അറിയിക്കുന്നു.ഹൈദരാബാദിലെ സഫ്രാൻ എയർക്രാഫ്റ്റ് എഞ്ചിൻ സർവീസസ് ഇന്ത്യ (SAESI) കേന്ദ്രം പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി വീഡിയോ കോൺഫറൻസിംഗിലൂടെ ഉദ്ഘാടനം ചെയ്തു
November 26th, 10:00 am
ഹൈദരാബാദിലെ രാജീവ് ഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിലെ GMR എയ്‌റോസ്‌പേസ് ആൻഡ് ഇൻഡസ്ട്രിയൽ പാർക്ക് - SEZ-ൽ സ്ഥിതി ചെയ്യുന്ന സഫ്രാൻ എയർക്രാഫ്റ്റ് എഞ്ചിൻ സർവീസസ് ഇന്ത്യ (SAESI) കേന്ദ്രം പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് വീഡിയോ കോൺഫറൻസിംഗിലൂടെ ഉദ്ഘാടനം ചെയ്തു. ഇന്ത്യയുടെ വ്യോമയാന മേഖല ഇന്ന് മുതൽ പുതിയൊരു പാതയിലേക്ക് നീങ്ങുകയാണ്. സഫ്രാന്റെ പുതിയ കേന്ദ്രം ഇന്ത്യയെ ഒരു ആഗോള മെയിൻ്റനൻസ്, റിപ്പയർ, ഓവർഹോൾ (MRO) ഹബ്ബായി സ്ഥാപിക്കാൻ സഹായിക്കും എന്ന് ചടങ്ങിൽ പ്രസംഗിക്കവേ പ്രധാനമന്ത്രി എടുത്തുപറഞ്ഞു. ഈ MRO കേന്ദ്രം യുവാക്കൾക്ക് ഹൈടെക് എയ്‌റോസ്‌പേസ് മേഖലയിൽ പുതിയ അവസരങ്ങൾ സൃഷ്ടിക്കുമെന്ന് പ്രധാനമന്ത്രി അടിവരയിട്ടു. നവംബർ 24 ന് സഫ്രാൻ ബോർഡിനെയും മാനേജ്‌മെന്റിനെയും താൻ കണ്ടിരുന്നുവെന്നും അവരുമായുള്ള മുമ്പത്തെ എല്ലാ ചർച്ചകളിലും ഇന്ത്യയെക്കുറിച്ചുള്ള അവരുടെ ആത്മവിശ്വാസവും പ്രതീക്ഷയും താൻ കണ്ടിട്ടുണ്ടെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. ഇന്ത്യയിൽ സഫ്രാന്റെ നിക്ഷേപം അതേ വേഗതയിൽ തുടരുമെന്ന് അദ്ദേഹം പ്രതീക്ഷ പ്രകടിപ്പിച്ചു. ഈ പുതിയ കേന്ദ്രത്തിന് ടീം സഫ്രാനെ അഭിനന്ദിച്ചുകൊണ്ട് പ്രധാനമന്ത്രി തന്റെ ആശംസകൾ നേർന്നു.പ്രധാനമന്ത്രി നവംബർ 19ന് ആന്ധ്രാപ്രദേശും തമിഴ്‌നാടും സന്ദർശിക്കും
November 18th, 11:38 am
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നവംബർ 19ന് ആന്ധ്രാപ്രദേശും തമിഴ്‌നാടും സന്ദർശിക്കും.തെലങ്കാനയിലെ രംഗറെഡ്ഡി ജില്ലയിലെ അപകടത്തിലുണ്ടായ ജീവഹാനിയിൽ അനുശോചനം രേഖപ്പെടുത്തി പ്രധാനമന്ത്രി
November 03rd, 10:49 am
തെലങ്കാനയിലെ രംഗറെഡ്ഡി ജില്ലയിലെ അപകടത്തിലുണ്ടായ ജീവഹാനിയിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഗാധമായ ദുഃഖം രേഖപ്പെടുത്തി. അപകടത്തിൽ പരിക്കേറ്റവർ വേഗത്തിൽ സുഖം പ്രാപിക്കട്ടെയെന്നും ശ്രീ മോദി ആശംസിച്ചു.കർണാടക, തെലങ്കാന, ബിഹാർ, അസം എന്നീ സംസ്ഥാനങ്ങൾക്കു ഗുണകരമായ മൂന്നു പദ്ധതികളുടെ മൾട്ടി-ട്രാക്കിങ്, ഗുജറാത്തിലെ കച്ഛിലെ വിദൂരമേഖലകളെ കൂട്ടിയിണക്കുന്നതിനുള്ള പുതിയ റെയിൽപ്പാത എന്നിവയ്ക്കു കേന്ദ്രമന്ത്രിസഭയുടെ അംഗീകാരം
August 27th, 04:50 pm
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേർന്ന കേന്ദ്രമന്ത്രിസഭായോഗം റെയിൽവേ മന്ത്രാലയത്തിന്റെ 12,328 കോടി രൂപ (ഏകദേശം) ചെലവുവരുന്ന നാലു പദ്ധതികൾക്ക് അംഗീകാരം നൽകി. ഈ പദ്ധതികൾ ഇനി പറയുന്നു:-തെലങ്കാന സംസ്ഥാന രൂപീകരണ ദിനത്തിൽ പ്രധാനമന്ത്രി ആശംസകൾ നേർന്നു
June 02nd, 09:54 am
സംസ്ഥാന രൂപീകരണ ദിനത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി തെലങ്കാനയിലെ ജനങ്ങളെ ആശംസിച്ചു. ദേശീയ പുരോഗതിക്ക് എണ്ണമറ്റ സംഭാവനകൾ നൽകിയതിന് പേരുകേട്ട സംസ്ഥാനമാണ് തെലങ്കാന. കഴിഞ്ഞ ദശകത്തിൽ, സംസ്ഥാനത്തെ ജനങ്ങളുടെ 'ജീവിതം സുഗമമാക്കൽ' നടപ്പിലാക്കുന്നതിന് എൻഡിഎ ഗവണ്മെൻ്റ് നിരവധി നടപടികൾ സ്വീകരിച്ചിട്ടുണ്ട്, ശ്രീ മോദി പറഞ്ഞു.തെലങ്കാന മുഖമന്ത്രി പ്രധാനമന്ത്രിയെ സന്ദർശിച്ചു
May 24th, 08:41 pm
The Chief Minister of Telangana, Shri Revanth Reddy met the Prime Minister, Shri Narendra Modi in New Delhi today.India is now among the countries where infrastructure is rapidly modernising: PM Modi in Amaravati, Andhra Pradesh
May 02nd, 03:45 pm
PM Modi launched multiple development projects in Amaravati, Andhra Pradesh. He remarked that the Central Government is fully supporting the State Government to rapidly develop Amaravati. Underlining the state's pivotal role in establishing India as a space power, the PM emphasized that the Navdurga Testing Range in Nagayalanka will serve as a force multiplier for India's defense capabilities.പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ആന്ധ്രാപ്രദേശിലെ അമരാവതിയിൽ 58,000 കോടി രൂപയുടെ വികസനപ്രവർത്തനങ്ങൾക്കു തറക്കല്ലിടുകയും ഉദ്ഘാടനം നിർവഹിക്കുകയും ചെയ്തു
May 02nd, 03:30 pm
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ആന്ധ്രാപ്രദേശിലെ അമരാവതിയിൽ 58,000 കോടിയിലധികം രൂപയുടെ വിവിധ വികസനപദ്ധതികൾ ഉദ്ഘാടനം ചെയ്യുകയും തറക്കല്ലിടുകയും രാഷ്ട്രത്തിനു സമർപ്പിക്കുകയും ചെയ്തു. പുണ്യഭൂമിയായ അമരാവതിയിൽ നിൽക്കുമ്പോൾ, ഒരു നഗരം മാത്രമല്ല താൻ കാണുന്നതെന്നും ‘ഒരു പുതിയ അമരാവതി, ഒരു പുതിയ ആന്ധ്രാപ്രദേശ്’ എന്ന സ്വപ്നം സാക്ഷാത്കരിക്കപ്പെടുന്നതായി കാണുന്നുവെന്നും പ്രധാനമന്ത്രി പറഞ്ഞു. “അമരാവതി പാരമ്പര്യവും പുരോഗതിയും പരസ്പരം കൈകോർക്കുന്ന നാടാണ്. ബുദ്ധമത പൈതൃകത്തിന്റെ സമാധാനവും വികസിത ഇന്ത്യ കെട്ടിപ്പടുക്കുന്നതിനുള്ള ഊർജവും ഈ നാട് ഉൾക്കൊള്ളുന്നു” - പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു. ഇന്നു വിവിധ പദ്ധതികളുടെ തറക്കല്ലിടലും ഉദ്ഘാടനവും നടന്നു. ഈ പദ്ധതികൾ കോൺക്രീറ്റ് ഘടനകളിൽ ഒതുങ്ങുന്നതല്ല. മറിച്ച്, ആന്ധ്രാപ്രദേശിന്റെ അഭിലാഷങ്ങളുടെയും വികസനത്തിനായുള്ള ഇന്ത്യയുടെ കാഴ്ചപ്പാടിന്റെയും കരുത്തുറ്റ അടിത്തറയാണ് – പ്രധാനമന്ത്രി കൂട്ടിച്ചേർത്തു. ഭഗവാൻ വീരഭദ്രൻ, ഭഗവാൻ അമരലിംഗേശ്വരൻ, തിരുപ്പതി ബാലാജി എന്നിവരെ പ്രാർഥിച്ച്, പ്രധാനമന്ത്രി മോദി ആന്ധ്രാപ്രദേശിലെ ജനങ്ങൾക്ക് ആശംസകൾ നേർന്നു. മുഖ്യമന്ത്രി ശ്രീ ചന്ദ്രബാബു നായിഡു, ഉപമുഖ്യമന്ത്രി ശ്രീ പവൻ കല്യാൺ എന്നിവർക്കും അദ്ദേഹം ആശംസകൾ നേർന്നു.പ്രധാനമന്ത്രി ജനുവരി 6ന് വിവിധ റെയിൽവേ പദ്ധതികളുടെ ഉദ്ഘാടനവും തറക്കല്ലിടലും നിർവഹിക്കും
January 05th, 06:28 pm
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ജനുവരി ആറിന് ഉച്ചയ്ക്ക് 12.30ന് വിദൂരദൃശ്യസംവിധാനത്തിലൂടെ വിവിധ റെയിൽവേ പദ്ധതികളുടെ ഉദ്ഘാടനവും തറക്കല്ലിടലും നിർവഹിക്കും.ഭുവനേശ്വറിൽ നവംബർ 30 മുതൽ ഡിസംബർ 1 വരെ നടക്കുന്ന ഡയറക്ടർ ജനറൽമാരുടെ / ഇൻസ്‌പെക്ടർ ജനറൽമാരുടെ അഖിലേന്ത്യാ സമ്മേളനത്തിൽ പ്രധാനമന്ത്രി പങ്കെടുക്കും
November 29th, 09:54 am
ഒഡീഷയിലെ ഭുവനേശ്വറിലെ ലോക്‌സേവാ ഭവനിലുള്ള സ്റ്റേറ്റ് കൺവെൻഷൻ സെൻ്ററിൽ നവംബർ 30 മുതൽ ഡിസംബർ 1 വരെ നടക്കുന്ന ഡയറക്ടർ ജനറൽമാരുടെ / ഇൻസ്‌പെക്ടർ ജനറൽമാരുടെ അഖിലേന്ത്യാ കോൺഫറൻസ് 2024ൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പങ്കെടുക്കും.Basic spirit of Vishwakarma Yojna is ‘Samman Samarthya, Samridhi: PM in Wardha
September 20th, 11:45 am
PM Modi addressed the National PM Vishwakarma Program in Wardha, Maharashtra, launching the ‘Acharya Chanakya Skill Development’ scheme and the ‘Punyashlok Ahilyadevi Holkar Women Startup Scheme.’ He highlighted the completion of one year of the PM Vishwakarma initiative, which aims to empower artisans through skill development. The PM laid the foundation stone for the PM MITRA Park in Amravati, emphasizing its role in revitalizing India's textile industry.പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി മഹാരാഷ്ട്രയിലെ വർധയിൽ പിഎം വിശ്വകർമ ദേശീയ പരിപാടിയെ അഭിസംബോധന ചെയ്തു
September 20th, 11:30 am
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്നു മഹാരാഷ്ട്രയിലെ വർധയിൽ പിഎം വിശ്വകർമ ദേശീയ പരിപാടിയെ അഭിസംബോധന ചെയ്തു. ‘ആചാര്യ ചാണക്യ നൈപുണ്യവികസന പദ്ധതിയും’ ‘പുണ്യശ്ലോക് അഹില്യദേവി ഹോൾക്കർ വനിതാ സ്റ്റാർട്ടപ്പ് പദ്ധതിയും’ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു. പിഎം വിശ്വകർമ ഗുണഭോക്താക്കൾക്കുള്ള സർട്ടിഫിക്കറ്റുകളും വായ്പകളും അദ്ദേഹം വിതരണം ചെയ്തു, കൂടാതെ പിഎം വിശ്വകർമയുടെ കീഴിൽ പുരോഗതിയുടെ ഒരു വർഷത്തോടനുബന്ധിച്ചുള്ള സ്മരണിക സ്റ്റാമ്പും അദ്ദേഹം പ്രകാശനം ചെയ്തു. മഹാരാഷ്ട്രയിലെ അമരാവതിയിൽ പിഎം ബൃഹദ് സംയോജിത വസ്ത്രമേഖലകളുടെയും വസ്ത്ര (പിഎം മിത്ര) പാർക്കിന്റെയും തറക്കല്ലിടൽ ശ്രീ മോദി നിർവഹിച്ചു. ചടങ്ങിലെ പ്രദർശനവും പ്രധാനമന്ത്രി വീക്ഷിച്ചു.തെലങ്കാന ഗവര്‍ണര്‍ പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി
August 03rd, 10:13 pm
''തെലങ്കാന ഗവര്‍ണര്‍ ശ്രീ ജിഷ്ണു ദേവ് വര്‍മ്മ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തി'' പ്രധാനമന്ത്രിയുടെ ഓഫീസ് എക്സില്‍ പോസ്റ്റ് ചെയ്തു.തെലങ്കാന മുഖ്യമന്ത്രിയും ഉപമുഖ്യമന്ത്രിയും പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി
July 04th, 04:32 pm
തെലങ്കാന മുഖ്യമന്ത്രി ശ്രീ രേവന്ത് റെഡ്ഡിയും തെലങ്കാന ഉപമുഖ്യമന്ത്രി ശ്രീ ഭട്ടി വിക്രമാർക മല്ലുവും പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുമായി ഇന്ന് ന്യൂഡൽഹിയിൽ കൂടിക്കാഴ്ച നടത്തി.Today, Ramlala sits in a grand temple, and there is no unrest: PM Modi in Karakat, Bihar
May 25th, 11:45 am
Prime Minister Narendra Modi graced the historic lands of Karakat, Bihar, vowing to tirelessly drive the nation’s growth and prevent the opposition from piding the country on the grounds of inequality.ബീഹാറിലെ പാടലീപുത്ര, കാരക്കാട്ട്, ബക്സർ എന്നിവിടങ്ങളിലെ ആവേശകരമായ ജനക്കൂട്ടത്തെ പ്രധാനമന്ത്രി അഭിസംബോധന ചെയ്തു
May 25th, 11:30 am
പ്രധാനമന്ത്രി നരേന്ദ്രമോദി ബീഹാറിലെ പാടലീപുത്ര, കാരക്കാട്ട്, ബക്‌സർ എന്നീ ചരിത്രഭൂമികളിൽ എത്തുകയും രാജ്യത്തിൻ്റെ വളർച്ചയെ അശ്രാന്തമായി നയിക്കുമെന്നും അസമത്വത്തിൻ്റെ പേരിൽ രാജ്യത്തെ വിഭജിക്കുന്നതിൽ നിന്ന് പ്രതിപക്ഷത്തെ തടയുമെന്നും പ്രതിജ്ഞയെടുത്തു.പ്രീണന രാഷ്ട്രീയം പിന്തുടരുന്നതിനിടയിൽ, ബിആർഎസ് മുസ്ലീം ഐടി പാർക്ക് പോലും നിർദ്ദേശിച്ചു: പ്രധാനമന്ത്രി മോദി വാറങ്കലിൽ
May 08th, 10:20 am
അന്നത്തെ രണ്ടാമത്തെ റാലിയെ അഭിസംബോധന ചെയ്തുകൊണ്ട് പ്രധാനമന്ത്രി പറഞ്ഞു, “എൻ്റെ ഹൃദയത്തിലും ബിജെപിയുടെ യാത്രയിലും വാറങ്കലിന് ഒരു പ്രത്യേക സ്ഥാനമുണ്ട്. 40 വർഷം മുമ്പ് ബിജെപിക്ക് 2 എംപിമാർ മാത്രമുണ്ടായിരുന്നപ്പോൾ അവരിൽ ഒരാൾ ഹനംകൊണ്ടയിൽ നിന്നുള്ളയാളായിരുന്നു. നിങ്ങളുടെ അനുഗ്രഹങ്ങളും സ്നേഹവും ഞങ്ങൾക്ക് ഒരിക്കലും മറക്കാൻ കഴിയില്ല. ഞങ്ങൾക്ക് ബുദ്ധിമുട്ടുകൾ നേരിട്ടപ്പോഴെല്ലാം വാറങ്കലിലെ ജനങ്ങൾ ഞങ്ങളെ പിന്തുണച്ചിട്ടുണ്ട്.ബിജെപി എല്ലായ്‌പ്പോഴും നേഷൻ ഫസ്റ്റ് എന്നതിനാണ് മുൻഗണന നൽകുന്നത്: പ്രധാനമന്ത്രി മോദി കരിംനഗറിൽ
May 08th, 10:00 am
തെലങ്കാനയിലെ കരിംനഗറിൽ ഗംഭീര റാലിയെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി. തെലങ്കാനയുടെ ശോഭനമായ ഭാവിയെക്കുറിച്ച് സംസാരിക്കുകയും രാജ്യത്തെ വിഭജിക്കാനുള്ള പ്രതിപക്ഷത്തിൻ്റെ നീചമായ ഉദ്ദേശ്യങ്ങൾ തുറന്നുകാട്ടുകയും ചെയ്തു.