ഗോവയിൽ നടന്ന അയൺമാൻ 70.3 പോലെയുള്ള പരിപാടികളിലെ യുവാക്കളുടെ വർധിച്ച പങ്കാളിത്തത്തെ സ്വാഗതം ചെയ്ത് പ്രധാനമന്ത്രി

November 09th, 10:00 pm

ഗോവയിൽ ഇന്ന് നടന്ന അയൺമാൻ 70.3 പോലെയുള്ള പരിപാടികളിലെ യുവാക്കളുടെ വർധിച്ച പങ്കാളിത്തത്തെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി സ്വാഗതം ചെയ്തു. ഇത്തരം പരിപാടികൾ ഫിറ്റ് ഇന്ത്യ പ്രസ്ഥാനത്തിന് സംഭാവന നൽകുന്നുവെന്നും ശ്രീ മോദി പ്രസ്താവിച്ചു. പങ്കെടുത്ത എല്ലാവർക്കും അഭിനന്ദനങ്ങൾ. നമ്മുടെ പാർട്ടിയിലെ യുവ സഹപ്രവർത്തകരായ അണ്ണാമലൈയും തേജസ്വി സൂര്യയും അയൺമാൻ ട്രയാത്‌ലോൺ വിജയകരമായി പൂർത്തിയാക്കിയവരിൽ ഉൾപ്പെടുന്നുവെന്നതിൽ അതിയായ സന്തോഷമുണ്ട്, ശ്രീ മോദി പറഞ്ഞു.

അയൺമാൻ ചലഞ്ച് പൂർത്തിയാക്കിയ എംപി തേജസ്വി സൂര്യയെ പ്രശംസനീയമായ നേട്ടമെന്ന് അഭിനന്ദിച്ച് പ്രധാനമന്ത്രി

October 27th, 09:00 pm

അയൺമാൻ ചലഞ്ച് വിജയകരമായി പൂർത്തിയാക്കിയ കർണാടകയിൽ നിന്നുള്ള ലോക്‌സഭാ അംഗം ശ്രീ തേജസ്വി സൂര്യയെ പ്രശംസനീയമായ നേട്ടമെന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് അഭിനന്ദിച്ചു.