Over the last 11 years, India has changed its economic DNA: PM Modi during India-Oman Business Forum
December 18th, 04:08 pm
PM Modi addressed the India–Oman Business Forum in Muscat, highlighting centuries-old maritime ties, the India–Oman CEPA as a roadmap for shared growth, and India’s strong economic momentum. He invited Omani businesses to partner in future-ready sectors such as green energy, innovation, fintech, AI and agri-tech to deepen bilateral trade and investment.ഇന്ത്യ-ഒമാൻ ബിസിനസ് ഫോറത്തിൽ പങ്കെടുത്ത് പ്രധാനമന്ത്രി
December 18th, 11:15 am
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് മസ്‌കറ്റിൽ നടന്ന ഇന്ത്യ-ഒമാൻ ബിസിനസ് ഫോറത്തെ അഭിസംബോധന ചെയ്തു. ഒമാൻ വാണിജ്യ, വ്യവസായ, നിക്ഷേപ പ്രോത്സാഹന മന്ത്രി ഖൈസ് അൽ യൂസഫ്, ഒമാൻ ചേംബർ ഓഫ് കൊമേഴ്‌സ് ആൻഡ് ഇൻഡസ്ട്രി ചെയർമാൻ ഷെയ്ഖ് ഫൈസൽ അൽ റവാസ്, ഇന്ത്യൻ വാണിജ്യ, വ്യവസായ മന്ത്രി ശ്രീ പിയൂഷ് ഗോയൽ, CII പ്രസിഡന്റ് ശ്രീ രാജീവ് മേമാനി എന്നിവർ യോഗത്തിൽ പങ്കെടുത്തു. ഊർജ്ജം, കൃഷി, ലോജിസ്റ്റിക്സ്, അടിസ്ഥാന സൗകര്യ വികസനം, നിർമ്മാണം, ആരോഗ്യം, സാമ്പത്തിക സേവനങ്ങൾ, ഹരിത വികസനം, വിദ്യാഭ്യാസം, കണക്റ്റിവിറ്റി എന്നീ മേഖലകളിലെ ഇരുരാജ്യങ്ങളിലെയും പ്രമുഖ വ്യവസായ പ്രതിനിധികൾ ഫോറത്തിൽ സന്നിഹിതരായിരുന്നു.ഹിന്ദുസ്ഥാൻ ടൈംസ് നേതൃ ഉച്ചകോടിയിൽ പ്രധാനമന്ത്രി നടത്തിയ പ്രസംഗത്തിന്റെ പൂർണ്ണരൂപം
December 06th, 08:14 pm
ഹിന്ദുസ്ഥാൻ ടൈംസ് ഉച്ചകോടിയിൽ ഇന്ത്യയിൽ നിന്നും വിദേശത്തു നിന്നുമുള്ള നിരവധി വിശിഷ്ടാതിഥികൾ ഇവിടെയുണ്ട്. സംഘാടകരെയും അവരുടെ അഭിപ്രായങ്ങൾ പങ്കുവെച്ച എല്ലാ സഹപ്രവർത്തകരെയും ഞാൻ അഭിനന്ദിക്കുന്നു. ശോഭന ജി രണ്ട് കാര്യങ്ങൾ പരാമർശിച്ചു, അത് ഞാൻ ശ്രദ്ധിച്ചു. ഒന്നാമതായി, മോദി ജി കഴിഞ്ഞ തവണ സന്ദർശിച്ചപ്പോൾ അദ്ദേഹം ഇത് നിർദ്ദേശിച്ചിരുന്നുവെന്ന് അവർ പറഞ്ഞു. ഈ രാജ്യത്ത് ആരും മാധ്യമ സ്ഥാപനങ്ങളോട് അവരുടെ ജോലി ചെയ്യാൻ പറയാൻ ധൈര്യപ്പെടുന്നില്ല. പക്ഷേ ഞാൻ പറഞ്ഞു, ശോഭന ജിയും സംഘവും ഈ ജോലി വളരെ ആവേശത്തോടെ ചെയ്തതിൽ എനിക്ക് സന്തോഷമുണ്ട്. ഞാൻ പ്രദർശനം കണ്ട് തിരിച്ചെത്തിയതിനാൽ പറയട്ടെ, രാജ്യത്തെ സംബന്ധിച്ചിടത്തോളം എല്ലാവരും തീർച്ചയായും ഇത് സന്ദർശിക്കണമെന്ന് ഞാൻ അഭ്യർത്ഥിക്കുന്നു. ഈ ഫോട്ടോഗ്രാഫർ സുഹൃത്തുക്കൾ ഓരോ നിമിഷവും പകർത്തിയിരിക്കുന്നത് അത് അനശ്വരമാക്കുന്ന രീതിയിലാണ്. അവർ പറഞ്ഞ രണ്ടാമത്തെ കാര്യം, അത് ഞാൻ മനസ്സിലാകുന്നത് ഇങ്ങനെയാണ്, നിങ്ങൾ രാജ്യത്തെ സേവിക്കുന്നത് തുടരണമെന്ന് അവർക്ക് പറയാമായിരുന്നു, പക്ഷേ ഹിന്ദുസ്ഥാൻ ടൈംസ് പറഞ്ഞത് നിങ്ങൾ ഇതുപോലെ രാജ്യത്തെ സേവിക്കുന്നത് തുടരണമെന്നാണ്, ഇതിനും ഞാൻ എന്റെ പ്രത്യേക നന്ദി അറിയിക്കുന്നു.പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ന്യൂഡൽഹിയിൽ ഹിന്ദുസ്ഥാൻ ടൈംസ് നേതൃ ഉച്ചകോടി 2025-നെ അഭിസംബോധന ചെയ്തു
December 06th, 08:13 pm
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ന്യൂഡൽഹിയിൽ ഇന്ന് നടന്ന ഹിന്ദുസ്ഥാൻ ടൈംസ് നേതൃ ഉച്ചകോടി 2025-നെ അഭിസംബോധന ചെയ്തു. ചടങ്ങിൽ സംസാരിക്കവെ, ഉച്ചകോടിയിൽ ഇന്ത്യയിൽ നിന്നും വിദേശത്തു നിന്നുമുള്ള നിരവധി വിശിഷ്ടാതിഥികൾ പങ്കെടുത്തതായി അദ്ദേഹം ചൂണ്ടിക്കാട്ടി. സംഘാടകർക്കും ചിന്തകൾ പങ്കുവച്ച ഏവർക്കും അദ്ദേഹം ആശംസകൾ നേർന്നു. ശോഭനാജി താൻ ശ്രദ്ധയോടെ നിരീക്ഷിച്ച രണ്ട് കാര്യങ്ങൾ സൂചിപ്പിച്ചതായി ശ്രീ മോദി പറഞ്ഞു. അതിലൊന്ന്, താൻ മുമ്പ് സന്ദർശിച്ചപ്പോൾ ഒരു നിർദ്ദേശം നൽകിയതിനെക്കുറിച്ചാണ്. മാധ്യമ സ്ഥാപനങ്ങളോട് അപൂർവമായി മാത്രമേ അങ്ങനെ ചെയ്യാറുള്ളൂവെങ്കിലും താൻ അത് ചെയ്തിരുന്നു. ശോഭനജിയും അവരുടെ ടീമും അത് ആവേശത്തോടെ നടപ്പിലാക്കിയതിൽ അദ്ദേഹം സന്തോഷം പ്രകടിപ്പിച്ചു. പ്രദർശനം സന്ദർശിച്ചപ്പോൾ, അനശ്വരമാംവിധം ഫോട്ടോഗ്രാഫർമാർ നിമിഷങ്ങൾ പകർത്തിയതു കണ്ടപ്പോൾ താൻ അത്ഭുതപ്പെട്ടതായി പറഞ്ഞ പ്രധാനമന്തരി, അത് എല്ലാവരും കാണണമെന്നും ആവശ്യപ്പെട്ടു. ശോഭനാജിയുടെ രണ്ടാമത്തെ വിഷയത്തെക്കുറിച്ച് പരാമർശിച്ച ശ്രീ മോദി, അത് താൻ രാജ്യത്തെ തുടർന്നും സേവിക്കണമെന്നുള്ള വെറുമൊരു ആഗ്രഹമല്ലെന്നും, ഹിന്ദുസ്ഥാൻ ടൈംസ് തന്നെ താൻ ഇതേ രീതിയിൽ സേവനം തുടരണമെന്ന് പറയുന്നതായാണ് താൻ കരുതുന്നതെന്നും അഭിപ്രായപ്പെടുകയും അതിന് പ്രത്യേക നന്ദി രേഖപ്പെടുത്തുകയും ചെയ്തുഹൈദരാബാദിലെ സഫ്രാൻ എയർക്രാഫ്റ്റ് എഞ്ചിൻ സർവീസസ് ഇന്ത്യ (SAESI) കേന്ദ്രത്തിന്റെ ഉദ്ഘാടന വേളയിൽ പ്രധാനമന്ത്രി വീഡിയോ കോൺഫറൻസ് വഴി നടത്തിയ പ്രസംഗം
November 26th, 10:10 am
പാർലമെന്റിൽ എത്തേണ്ടതിനാൽ എനിക്ക് സമയ പരിമിതിയുണ്ട്; ബഹുമാനപ്പെട്ട രാഷ്ട്രപതിയുമായി ഒരു പരിപാടിയുണ്ട്. അതിനാൽ, ദീർഘനേരം സംസാരിക്കാതെ, ഞാൻ കുറച്ച് കാര്യങ്ങൾ വേഗത്തിൽ പങ്കുവെക്കുകയും എന്റെ പരാമർശങ്ങൾ അവസാനിപ്പിക്കുകയും ചെയ്യും. ഇന്ന് മുതൽ, ഭാരതത്തിന്റെ വ്യോമയാന മേഖല ഒരു പുതിയ പറക്കൽ നടത്തുകയാണ്. സഫ്രാന്റെ ഈ പുതിയ കേന്ദ്രം ഭാരതത്തിനെ ഒരു ആഗോള എംആർഒ ഹബ്ബായി സ്ഥാപിക്കാൻ സഹായിക്കും. ഹൈടെക് എയ്‌റോസ്‌പേസ് ലോകത്ത് യുവാക്കൾക്ക് പുതിയ അവസരങ്ങൾ ഈ എംആർഒ കേന്ദ്രം സൃഷ്ടിക്കും. നവംബർ 24 ന് ഞാൻ സഫ്രാൻ ബോർഡിനെയും മാനേജ്‌മെന്റിനെയും അടുത്തിടെ കണ്ടു, നേരത്തെയും ഞാൻ അവരെ കണ്ടിട്ടുണ്ട്. എല്ലാ ചർച്ചകളിലും, ഭാരതത്തെക്കുറിച്ചുള്ള അവരുടെ വിശ്വാസവും പ്രതീക്ഷയും ഞാൻ കണ്ടിട്ടുണ്ട്. ഭാരതത്തിലുള്ള സഫ്രാന്റെ നിക്ഷേപം അതേ വേഗതയിൽ തുടരുമെന്ന് എനിക്ക് ഉറപ്പുണ്ട്. ഇന്ന്, ഈ സൗകര്യത്തിന് ടീം സഫ്രാനെ ഞാൻ എന്റെ ഹൃദയംഗമമായ അഭിനന്ദനങ്ങൾ അറിയിക്കുന്നു.ഹൈദരാബാദിലെ സഫ്രാൻ എയർക്രാഫ്റ്റ് എഞ്ചിൻ സർവീസസ് ഇന്ത്യ (SAESI) കേന്ദ്രം പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി വീഡിയോ കോൺഫറൻസിംഗിലൂടെ ഉദ്ഘാടനം ചെയ്തു
November 26th, 10:00 am
ഹൈദരാബാദിലെ രാജീവ് ഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിലെ GMR എയ്‌റോസ്‌പേസ് ആൻഡ് ഇൻഡസ്ട്രിയൽ പാർക്ക് - SEZ-ൽ സ്ഥിതി ചെയ്യുന്ന സഫ്രാൻ എയർക്രാഫ്റ്റ് എഞ്ചിൻ സർവീസസ് ഇന്ത്യ (SAESI) കേന്ദ്രം പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് വീഡിയോ കോൺഫറൻസിംഗിലൂടെ ഉദ്ഘാടനം ചെയ്തു. ഇന്ത്യയുടെ വ്യോമയാന മേഖല ഇന്ന് മുതൽ പുതിയൊരു പാതയിലേക്ക് നീങ്ങുകയാണ്. സഫ്രാന്റെ പുതിയ കേന്ദ്രം ഇന്ത്യയെ ഒരു ആഗോള മെയിൻ്റനൻസ്, റിപ്പയർ, ഓവർഹോൾ (MRO) ഹബ്ബായി സ്ഥാപിക്കാൻ സഹായിക്കും എന്ന് ചടങ്ങിൽ പ്രസംഗിക്കവേ പ്രധാനമന്ത്രി എടുത്തുപറഞ്ഞു. ഈ MRO കേന്ദ്രം യുവാക്കൾക്ക് ഹൈടെക് എയ്‌റോസ്‌പേസ് മേഖലയിൽ പുതിയ അവസരങ്ങൾ സൃഷ്ടിക്കുമെന്ന് പ്രധാനമന്ത്രി അടിവരയിട്ടു. നവംബർ 24 ന് സഫ്രാൻ ബോർഡിനെയും മാനേജ്‌മെന്റിനെയും താൻ കണ്ടിരുന്നുവെന്നും അവരുമായുള്ള മുമ്പത്തെ എല്ലാ ചർച്ചകളിലും ഇന്ത്യയെക്കുറിച്ചുള്ള അവരുടെ ആത്മവിശ്വാസവും പ്രതീക്ഷയും താൻ കണ്ടിട്ടുണ്ടെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. ഇന്ത്യയിൽ സഫ്രാന്റെ നിക്ഷേപം അതേ വേഗതയിൽ തുടരുമെന്ന് അദ്ദേഹം പ്രതീക്ഷ പ്രകടിപ്പിച്ചു. ഈ പുതിയ കേന്ദ്രത്തിന് ടീം സഫ്രാനെ അഭിനന്ദിച്ചുകൊണ്ട് പ്രധാനമന്ത്രി തന്റെ ആശംസകൾ നേർന്നു.ന്യൂഡൽഹിയിലെ ഭാരത് മണ്ഡപത്തിൽ നടന്ന വേൾഡ് ഫുഡ് ഇന്ത്യ 2025 വേളയിൽ പ്രധാനമന്ത്രി നടത്തിയ പ്രസംഗത്തിന്റെ മലയാളം പരിഭാഷ
September 25th, 06:16 pm
റഷ്യയുടെ ഉപപ്രധാനമന്ത്രി ശ്രീ ദിമിത്രി പട്രുഷേവ്; എന്റെ മന്ത്രിസഭാ സഹപ്രവർത്തകരായ ശ്രീ ചിരാഗ് പാസ്വാൻ, ശ്രീ രവ്നീത്; ശ്രീ പ്രതാപ് റാവു ജാദവ്; വിവിധ രാജ്യങ്ങളിൽ നിന്നുള്ള മന്ത്രിമാർ, പ്രതിനിധികൾ; മറ്റ് വിശിഷ്ടാതിഥികളേ, മഹതികളേ, മാന്യന്മാരേ!വേൾഡ് ഫുഡ് ഇന്ത്യ 2025നെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി
September 25th, 06:15 pm
ന്യൂഡൽഹിയിലെ ഭാരത് മണ്ഡപത്തിൽ ഇന്ന് നടന്ന വേൾഡ് ഫുഡ് ഇന്ത്യ 2025യെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിസംബോധന ചെയ്തു. കർഷകർ, സംരംഭകർ, നിക്ഷേപകർ, നൂതനാശയക്കാർ, ഉപഭോക്താക്കൾ എന്നിവരെല്ലാം ഒരുമിച്ച് പങ്കെടുത്ത്, വേൾഡ് ഫുഡ് ഇന്ത്യയെ പുതിയ ബന്ധത്തിന്റെയും ഇടപെടലിന്റെയും സർഗ്ഗാത്മകതയുടെയും ഒരു വേദിയാക്കി മാറ്റിയതായി ചടങ്ങിൽ സംസാരിക്കവെ പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു. അൽപം മുമ്പാണ് താൻ എക്സിബിഷനുകൾ സന്ദർശിച്ചതെന്ന് പറഞ്ഞ പ്രധാനമന്ത്രി, പോഷകാഹാരം, എണ്ണ ഉപഭോഗം കുറയ്ക്കൽ, പാക്കേജുചെയ്ത ഉൽപ്പന്നങ്ങളുടെ ആരോഗ്യം വർദ്ധിപ്പിക്കൽ എന്നിവയിലാണ് പ്രാഥമിക ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നതെന്ന കാര്യത്തിൽ സന്തോഷം പ്രകടിപ്പിച്ചു. പരിപാടിയിൽ പങ്കെടുത്ത എല്ലാവർക്കും പ്രധാനമന്ത്രി അഭിനന്ദനങ്ങളും ആശംസകളും നേർന്നു.ദേശീയ അവാർഡ് ജേതാക്കളായ അധ്യാപകരുമായുള്ള കൂടിക്കാഴ്ചയിൽ പ്രധാനമന്ത്രി നടത്തിയ പ്രസംഗം
September 04th, 05:35 pm
നമ്മുടെ പാരമ്പര്യത്തിൽ അധ്യാപകരോട് സ്വാഭാവികമായ ബഹുമാനമുണ്ട്, അവർ സമൂഹത്തിന്റെ വലിയൊരു ശക്തി കൂടിയാണ്. അനുഗ്രഹങ്ങൾക്കായി അധ്യാപകരെ എഴുന്നേൽപ്പിക്കുന്നത് തെറ്റാണ്. അത്തരമൊരു പാപം ചെയ്യാൻ ഞാൻ ആഗ്രഹിക്കുന്നില്ല. പക്ഷേ, നിങ്ങളുമായി ഒരു സംഭാഷണം നടത്താൻ ഞാൻ തീർച്ചയായും ആഗ്രഹിക്കുന്നു. എനിക്ക്, നിങ്ങളെയെല്ലാം കാണാൻ കഴിഞ്ഞത് ഒരു അത്ഭുതകരമായ അനുഭവമാണ്. നിങ്ങൾ ഓരോരുത്തർക്കും നിങ്ങളുടേതായ ഒരു കഥ ഉണ്ടായിരിക്കണം, കാരണം അത് ഇല്ലായിരുന്നെങ്കിൽ നിങ്ങൾ ഈ ഘട്ടത്തിലെത്തുമായിരുന്നില്ല. ആ കഥകളെല്ലാം അറിയാൻ വേണ്ടത്ര സമയം കണ്ടെത്തുക പ്രയാസമാണ്, പക്ഷേ നിങ്ങളിൽ നിന്ന് എനിക്ക് പഠിക്കാൻ കഴിഞ്ഞിടത്തോളം, അത് പ്രചോദനകരമാണ്, അതിന് ഞാൻ നിങ്ങളെ എല്ലാവരെയും ഹൃദയപൂർവ്വം അഭിനന്ദിക്കുന്നു. ഈ ദേശീയ അവാർഡ് ലഭിക്കുന്നത് അവസാനമല്ല. ഇപ്പോൾ, ഈ അവാർഡിന് ശേഷം എല്ലാവരുടെയും ശ്രദ്ധ നിങ്ങളിലാണ്. ഇതിനർത്ഥം നിങ്ങളുടെ സ്വാധീനത്തിന്റെയോ ആജ്ഞയുടെയോ മേഖല പരിമിതമായിരുന്നു, എന്നാൽ ഇപ്പോൾ ഈ അംഗീകാരത്തിന് ശേഷം, അത് കൂടുതൽ വിശാലമായി വളരും. ഇത് തുടക്കമാണെന്ന് ഞാൻ വിശ്വസിക്കുന്നു, ഒരാൾ ഈ അവസരം പ്രയോജനപ്പെടുത്തണം. നിങ്ങളുടെ ഉള്ളിൽ എന്തുതന്നെയായാലും, നിങ്ങൾ അത് കഴിയുന്നത്ര പങ്കിടണം. അങ്ങനെ ചെയ്യുമ്പോൾ, നിങ്ങളുടെ സംതൃപ്തി വർദ്ധിക്കുകയേ ഉള്ളൂ, ആ ദിശയിൽ നിങ്ങൾ തുടർന്നും പരിശ്രമിക്കണം. ഈ അവാർഡിന് നിങ്ങളെ തിരഞ്ഞെടുത്തത് നിങ്ങളുടെ കഠിനാധ്വാനത്തിനും നിരന്തരമായ സമർപ്പണത്തിനും സാക്ഷ്യമാണ്. അതുകൊണ്ടാണ് ഇത് സാധ്യമായത്. ഒരു അധ്യാപകൻ വർത്തമാനകാലത്തെ മാത്രമല്ല, രാജ്യത്തിന്റെ ഭാവി തലമുറയെയും രൂപപ്പെടുത്തുന്നു, ഭാവിയെ മിനുസപ്പെടുത്തുന്നു, ഇത് മറ്റേതൊരു രാഷ്ട്രസേവനത്തേക്കാളും കുറഞ്ഞതല്ലെന്ന് ഞാൻ വിശ്വസിക്കുന്നു. ഇന്ന്, നിങ്ങളെപ്പോലുള്ള കോടിക്കണക്കിന് അധ്യാപകർ ഒരേ സമർപ്പണത്തോടെയും ആത്മാർത്ഥതയോടെയും സമർപ്പണത്തോടെയും രാഷ്ട്രസേവനത്തിൽ ഏർപ്പെട്ടിരിക്കുന്നു. എല്ലാവർക്കും ഇവിടെ വരാൻ അവസരം ലഭിക്കുന്നില്ല. ഒരുപക്ഷേ പലരും ശ്രമിച്ചിട്ടുണ്ടാകില്ല, അല്ലെങ്കിൽ ചിലർ ശ്രദ്ധിച്ചിട്ടുമുണ്ടാകില്ല. അത്തരം കഴിവുകളുള്ള എണ്ണമറ്റ ആളുകളുണ്ട്. അവരുടെയെല്ലാം കൂട്ടായ പരിശ്രമത്തിലൂടെയാണ് രാഷ്ട്രം പുരോഗമിക്കുന്നത്, പുതിയ തലമുറകൾ വളർത്തിയെടുക്കപ്പെടുന്നത്, രാഷ്ട്രത്തിനുവേണ്ടി ജീവിക്കുന്നത്, അതിൽ എല്ലാവർക്കും ഒരു സംഭാവനയുണ്ട്.പ്രധാനമന്ത്രി നരേന്ദ്ര മോദി ദേശീയ പുരസ്കാരജേതാക്കളായ അധ്യാപകരെ അഭിസംബോധന ചെയ്തു
September 04th, 05:33 pm
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ന്യൂഡൽഹിയിൽ ദേശീയ പുരസ്കാരജേതാക്കളായ അധ്യാപകരെ അഭിസംബോധന ചെയ്തു. അധ്യാപകരെ രാഷ്ട്രനിർമ്മാണത്തിലെ ശക്തിയെന്നു വിശേഷിപ്പിച്ച അദ്ദേഹം, അധ്യാപകരോടുള്ള സ്വാഭാവിക ബഹുമാനമാണ് ഇന്ത്യൻ സമൂഹത്തിന്റെ മഹത്വം എന്നു ചൂണ്ടിക്കാട്ടി. അധ്യാപകരെ ആദരിക്കുന്നത് വെറുമൊരു ആചാരമല്ല, മറിച്ച് അവരുടെ ആജീവനാന്ത സമർപ്പണത്തിനും സ്വാധീനത്തിനുമുള്ള അംഗീകാരമാണെന്ന് അദ്ദേഹം പറഞ്ഞു.അർബൻ എസ്റ്റൻഷൻ റോഡ്-II ന്റേയും ദ്വാരക അതിവേഗ പാതയുടേയും ഡൽഹി ഭാഗത്തിന്റെ ഉദ്ഘാടന വേളയിൽ പ്രധാനമന്ത്രി നടത്തിയ പ്രസംഗം
August 17th, 12:45 pm
കേന്ദ്ര മന്ത്രിസഭയിലെ എന്റെ സഹപ്രവർത്തകർ, നിതിൻ ഗഡ്കരി ജി, ഹരിയാന മുഖ്യമന്ത്രി നയാബ് സിംഗ് സൈനി ജി, ഡൽഹി ലെഫ്റ്റനന്റ് ഗവർണർ വിനയ് സക്സേന ജി, ഡൽഹി മുഖ്യമന്ത്രി രേഖ ഗുപ്ത ജി, കേന്ദ്ര മന്ത്രിസഭയിലെ എന്റെ സഹപ്രവർത്തകർ, അജയ് തംത ജി, ഹർഷ് മൽഹോത്ര ജി, ഡൽഹിയിൽ നിന്നും ഹരിയാനയിൽ നിന്നുമുള്ള എം പിമാർ, സന്നിഹിതരായ മന്ത്രിമാർ, മറ്റ് പൊതുപ്രതിനിധികൾ, എന്റെ പ്രിയ സഹോദരീ സഹോദരന്മാരേ,പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി 11,000 കോടി രൂപയുടെ രണ്ടു പ്രധാന ദേശീയ പാത പദ്ധതികൾ ഉദ്ഘാടനം ചെയ്തു
August 17th, 12:39 pm
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്നു ഡൽഹിയിലെ രോഹിണിയിൽ ഏകദേശം 11,000 കോടി രൂപയുടെ രണ്ടു പ്രധാന ദേശീയ പാത പദ്ധതികൾ ഉദ്ഘാടനം ചെയ്തു. അതിവേഗപാതയുടെ പേരു “ദ്വാരക” എന്നാണെന്നും പരിപാടി നടക്കുന്നതു “രോഹിണി”യിലാണെന്നും ചൂണ്ടിക്കാട്ടി, സ്ഥലത്തിന്റെ പ്രാധാന്യത്തെക്കുറിച്ചു പ്രധാനമന്ത്രി പരാമർശിച്ചു. ജന്മാഷ്ടമി ആഘോഷങ്ങളുടെ അന്തരീക്ഷം എടുത്തുകാട്ടി, ദ്വാരകാധീശന്റെ നാട്ടിൽ നിന്നുള്ള വ്യക്തിയാണു താനെന്ന യാദൃച്ഛികതയും അദ്ദേഹം ചൂണ്ടിക്കാട്ടി. ശ്രീകൃഷ്ണന്റെ സാന്നിധ്യം അന്തരീക്ഷത്തിലാകെ നിറഞ്ഞിരിക്കുന്നതായി അദ്ദേഹം പരാമർശിച്ചു.ന്യൂഡൽഹിയിലെ ഭാരത് മണ്ഡപത്തിൽ നടന്ന ലോക വ്യോമഗതാഗത ഉച്ചകോടിയുടെ പ്ലീനറി സെഷനിൽ പ്രധാനമന്ത്രി നടത്തിയ പ്രസംഗത്തിന്റെ പൂർണ്ണരൂപം
June 02nd, 05:34 pm
കേന്ദ്രത്തിലെ എന്റെ സഹപ്രവർത്തകരായ റാം മോഹൻ നായിഡു ജി, മുരളീധർ മോഹോൾ ജി, അയാട്ട ബോർഡ് ഓഫ് ഗവർണർമാരുടെ ചെയർമാൻ പീറ്റർ എൽബേഴ്‌സ് ജി, അയാട്ട ഡയറക്ടർ ജനറൽ വില്ലി വാൽഷ് ജി, ഇൻഡിഗോ മാനേജിംഗ് ഡയറക്ടർ രാഹുൽ ഭാട്ടിയ ജി, മറ്റ് എല്ലാ വിശിഷ്ട വ്യക്തികളെ, മഹതികളെ, മാന്യരെ!പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഐഎടിഎയുടെ 81-ാമത് വാർഷിക പൊതുയോഗത്തെയും ലോക വ്യോമഗതാഗത ഉച്ചകോടിയുടെ പ്ലീനറി സമ്മേളനത്തെയും അഭിസംബോധന ചെയ്തു.
June 02nd, 05:00 pm
ലോകോത്തര വ്യോമയാന അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കുന്നതിലും കണക്റ്റിവിറ്റി വർദ്ധിപ്പിക്കുന്നതിലും പ്രതിബദ്ധത പുലർത്തുന്ന പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി, ന്യൂഡൽഹിയിലെ ഭാരത് മണ്ഡപത്തിൽ ഇന്ന് നടന്ന ഇന്റർനാഷണൽ എയർ ട്രാൻസ്പോർട്ട് അസോസിയേഷൻ (IATA) ന്റെ 81-ാമത് വാർഷിക പൊതുയോഗത്തെയും ലോക വ്യോമ ഗതാഗത ഉച്ചകോടിയുടെ (World Air Transport Summit - WATS) പ്ലീനറി സമ്മേളനത്തെയും അഭിസംബോധന ചെയ്തു. നാല് പതിറ്റാണ്ടിനുശേഷം ഇന്ത്യയിൽ തിരിച്ചെത്തിയ ഈ പരിപാടിയുടെ പ്രാധാന്യം ഊന്നിപ്പറഞ്ഞുകൊണ്ട് അദ്ദേഹം അതിഥികളെ സ്വാഗതം ചെയ്തു. ഈ കാലയളവിൽ ഇന്ത്യ കൈവരിച്ച പരിവർത്തനപരമായ മാറ്റങ്ങളെക്കുറിച്ച് വിശദീകരിച്ചുകൊണ്ട്, ഇന്നത്തെ ഇന്ത്യ മുൻപെങ്ങുമില്ലാത്തവിധം ആത്മവിശ്വാസത്തിലാണെന്ന് അദ്ദേഹം പറഞ്ഞു. വിശാലമായ വിപണി എന്ന നിലയിൽ മാത്രമല്ല, നയപരമായ നേതൃത്വം, നവീനാശയം, എല്ലാവരെയും ഉൾക്കൊള്ളുന്ന വികസനം എന്നിവയുടെ പ്രതീകമായും ആഗോള വ്യോമയാന മേഖലയിലുള്ള ഇന്ത്യയുടെ പങ്ക് അദ്ദേഹം അടിവരയിട്ടു. ഇന്ന്, ബഹിരാകാശ-വ്യോമയാന സംയോജനത്തിൽ ഇന്ത്യ ഒരു ആഗോള നേതാവായി ഉയർന്നുവരികയാണ്, പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു. കഴിഞ്ഞ ദശകത്തിൽ സിവിൽ വ്യോമയാന മേഖല ചരിത്രപരമായ മുന്നേറ്റങ്ങൾക്ക് സാക്ഷ്യം വഹിച്ചുവെന്നും അവ വേണ്ടപോലെ അംഗീകരിക്കപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.Today, India is not just a Nation of Dreams but also a Nation That Delivers: PM Modi in TV9 Summit
March 28th, 08:00 pm
PM Modi participated in the TV9 Summit 2025. He remarked that India now follows the Equi-Closeness policy of being equally close to all. He emphasized that the world is eager to understand What India Thinks Today. PM remarked that India's approach has always prioritized humanity over monopoly. “India is no longer just a ‘Nation of Dreams’ but a ‘Nation That Delivers’”, he added.പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ടിവി9 ഉച്ചകോടി 2025-നെ അഭിസംബോധന ചെയ്തു
March 28th, 06:53 pm
ന്യൂഡല്‍ഹിയിലെ ഭാരത മണ്ഡപത്തില്‍ ഇന്ന് നടന്ന ടിവി9 ഉച്ചകോടി 2025 ല്‍ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പങ്കെടുത്തു. സമ്മേളനത്തെ അഭിസംബോധന ചെയ്തുകൊണ്ട് അദ്ദേഹം ടിവി9ന്റെ മുഴുവന്‍ ടീമിനും അതിന്റെ കാഴ്ചക്കാര്‍ക്കും ആശംസകള്‍ നേര്‍ന്നു. ടിവി9ന് വലിയ തോതില്‍ പ്രാദേശിക പ്രേക്ഷകരുണ്ടെന്നും ഇപ്പോള്‍ ആഗോള പ്രേക്ഷകരും തയ്യാറെടുത്തുവരികയാണെന്നും അദ്ദേഹം പറഞ്ഞു. ടെലികോണ്‍ഫറന്‍സിലൂടെ പരിപാടിയില്‍ പങ്കെടുത്ത ഇന്ത്യന്‍ പ്രവാസികളെയും അദ്ദേഹം സ്വാഗതം ചെയ്യുകയും അഭിവാദ്യം ചെയ്യുകയും ചെയ്തു.സ്വാമിത്വ പദ്ധതിയ്ക്ക് കീഴിൽ വസ്തു ഉടമകൾക്ക് 65 ലക്ഷം പ്രോപ്പർട്ടി കാർഡുകൾ ജനുവരി 18 ന് പ്രധാനമന്ത്രി വിതരണം ചെയ്യും
January 16th, 08:44 pm
10 സംസ്ഥാനങ്ങളിലും 2 കേന്ദ്രഭരണ പ്രദേശങ്ങളിലുമായി 230-ലധികം ജില്ലകളിലെ 50000-ത്തിലധികം ഗ്രാമങ്ങളിലെ വസ്തു ഉടമകൾക്ക് ജനുവരി 18 ന് ഉച്ചയ്ക്ക് 12:30 ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി വീഡിയോ കോൺഫറൻസിംഗ് വഴി 65 ലക്ഷം പ്രോപ്പർട്ടി കാർഡുകൾ വിതരണം ചെയ്യും.സ്വാമിത്വ സ്കീമിന് കീഴിൽ വസ്തു ഉടമകൾക്ക് 50 ലക്ഷം പ്രോപ്പർട്ടി കാർഡുകൾ പ്രധാനമന്ത്രി വിതരണം ചെയ്യും
December 26th, 04:50 pm
10 സംസ്ഥാനങ്ങളിലെയും 2 കേന്ദ്രഭരണ പ്രദേശങ്ങളിലെയും 200 ജില്ലകളിലുള്ള 46,000 ഗ്രാമങ്ങളിലെ വസ്തു ഉടമകൾക്ക് സ്വാമിത്വ സ്കീമിന് കീഴിലുള്ള 50 ലക്ഷത്തിലധികം പ്രോപ്പർട്ടി കാർഡുകൾ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഡിസംബർ 27 ന് ഉച്ചയ്ക്ക് 12:30 ന് വീഡിയോ കോൺഫറൻസിംഗ് വഴി വിതരണം ചെയ്യും.INDI alliance has ruined both industry and agriculture in Punjab: PM Modi in Hoshiarpur, Punjab
May 30th, 11:53 am
Prime Minister Narendra Modi concluded his 2024 election campaign with a spirited public rally in Hoshiarpur, Punjab, paying homage to the sacred land of Guru Ravidas Ji and emphasizing his government's commitment to development and heritage preservation.PM Modi addresses a public meeting in Hoshiarpur, Punjab
May 30th, 11:14 am
Prime Minister Narendra Modi concluded his 2024 election campaign with a spirited public rally in Hoshiarpur, Punjab, paying homage to the sacred land of Guru Ravidas Ji and emphasizing his government's commitment to development and heritage preservation.