റോസ്‌ഗാർ മേളയോടനുബന്ധിച്ച് ഉദ്യോഗാർത്ഥികൾക്കുള്ള നിയമന ഉത്തരവുകൾ വിതരണം ചെയ്യുന്നതിനിടയിൽ പ്രധാനമന്ത്രി നടത്തിയ പ്രസംഗത്തിന്റെ മലയാളം പരിഭാഷ

May 23rd, 11:15 am

ഈ നിലയിൽ എത്തിച്ചേരുന്നതിനായി നിങ്ങൾ ദീർഘനാളത്തെ തയ്യാറെടുപ്പുകളിലൂടെയും കഠിനാധ്വാനത്തിലൂടെയും കടന്നുപോയിട്ടുണ്ടാകും. ഈ നേട്ടത്തിന് നിങ്ങൾക്കും നിങ്ങളുടെ കുടുംബാംഗങ്ങൾക്കും ഞാൻ എന്റെ ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ അറിയിക്കുന്നു. നിങ്ങളെ ഇവിടെ വരെ എത്തിക്കുന്നതിൽ നിങ്ങളുടെ മാതാപിതാക്കളുടെയും കുടുംബത്തിന്റെയും പങ്ക് വളരെ വലുതാണ്. എന്നാൽ കുടുംബം മാത്രമല്ല, നമ്മളെ ഇവിടെ എത്തിക്കുന്നതിൽ സമൂഹത്തിനും വലിയൊരു പങ്കുണ്ട്. നമ്മൾ ഇവിടെ എത്തിപ്പെടുന്നത് നമ്മളാൽ മാത്രമോ, നമ്മുടെ കുടുംബത്താൽ മാത്രമോ അല്ല; ഈ വിശാലമായ രാജ്യത്തിലെ 140 കോടി ജനങ്ങളുടെ സംഭാവനകൾക്കും ഇതിൽ വലിയ പ്രാധാന്യമുണ്ട്.അതുകൊണ്ട്, നമ്മുടെ ഉത്തരവാദിത്തം നമ്മളോടും നമ്മുടെ കുടുംബത്തോടും മാത്രമല്ല, അതോടൊപ്പം തന്നെ ഈ സമൂഹത്തോടും കൂടിയാണ്. ഈ ചുമതലകളെല്ലാം ഭംഗിയായി നിർവഹിക്കാൻ നിങ്ങൾ സ്വയം കൂടുതൽ പ്രാപ്തരാക്കുമെന്ന് എനിക്ക് പൂർണ്ണ വിശ്വാസമുണ്ട്. നിങ്ങൾക്ക് എല്ലാവർക്കും എന്റെ ഹൃദയം നിറഞ്ഞ ആശംസകൾ.

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി തൊഴിൽ മേളയിലൂടെ പുതുതായി നിയമിതരായ 51,000-ത്തിലധികം യുവാക്കൾക്ക് നിയമന പത്രങ്ങൾ വിതരണംചെയ്തു

May 23rd, 11:00 am

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് രാവിലെ 11 മണിക്ക് നടന്ന 19-ാമത് തൊഴിൽ മേളയിൽ വിവിധ ഗവണ്മെന്റ് വകുപ്പുകളിലും സ്ഥാപനങ്ങളിലും പുതുതായി നിയമിതരായ യുവാക്കൾക്ക് വീഡിയോ കോൺഫറൻസിംഗിലൂടെ 51,000-ത്തിലധികം നിയമന പത്രങ്ങൾ വിതരണം ചെയ്തു. ചടങ്ങിനെ അഭിസംബോധന ചെയ്ത അദ്ദേഹം, രാജ്യത്തുടനീളമുള്ള ആയിരക്കണക്കിന് യുവാക്കൾക്ക് ഇന്ന് സവിശേഷവും സുപ്രധാനവുമായ ദിനമാണെന്ന് വിശേഷിപ്പിച്ചു. ഗവണ്മെന്റ് സർവീസിലേക്ക് പുതുതായി പ്രവേശിച്ചവരെ സ്വാഗതം ചെയ്ത അദ്ദേഹം റെയിൽവേ, ബാങ്കിംഗ്, പ്രതിരോധം, ആരോഗ്യം, വിദ്യാഭ്യാസം ഉൾപ്പെടെയുള്ള വിവിധ മേഖലകളിൽ ഇന്ത്യയുടെ വികസനത്തിന് അവർക്ക് നൽകാൻ കഴിയുന്ന സംഭാവനകളെ എടുത്തുപറഞ്ഞു. വരുംവർഷങ്ങളിൽ, വികസിത ഇന്ത്യ എന്ന ദർശനം സാക്ഷാത്കരിക്കുന്നതിൽ നിങ്ങളെല്ലാവരും നിർണായക പങ്ക് വഹിക്കും - ശ്രീ മോദി പറഞ്ഞു.

ഇന്ത്യന്‍ പ്രധാനമന്ത്രിയുടെ നെതര്‍ലാന്‍ഡ്സ് സന്ദര്‍ശനത്തെക്കുറിച്ചുള്ള ഇന്ത്യ-നെതര്‍ലാന്‍ഡ്സ് സംയുക്ത പ്രസ്താവന

May 17th, 03:45 am

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി 2026 മെയ് 16-17 തീയതികളില്‍ നെതര്‍ലാന്‍ഡ്സ് പ്രധാനമന്ത്രി റോബ് യെറ്റന്റെ ക്ഷണപ്രകാരം, നെതര്‍ലാന്‍ഡ്സില്‍ ഔദ്യോഗിക സന്ദര്‍ശനം നടത്തി. പ്രധാനമന്ത്രി മോദിയുടെ രണ്ടാമത്തെ നെതര്‍ലാന്‍ഡ്സ് സന്ദര്‍ശനമാണിത്.

എ.എസ്.എം.എല്ലും ടാറ്റ ഇലക്ട്രോണിക്സും തമ്മിലുള്ള സെമികണ്ടക്ടർ നിർമ്മാണ കരാർ പ്രധാനമന്ത്രിയുടെ സാന്നിധ്യത്തിൽ ഒപ്പുവെച്ചു

May 16th, 10:30 pm

ഗുജറാത്തിലെ ധോലേരയിലുള്ള സെമികണ്ടക്ടർ ഫാബിനെ പിന്തുണയ്ക്കുന്നതിനായി ടാറ്റ ഇലക്ട്രോണിക്സും എ.എസ്.എം.എല്ലും തമ്മിലുള്ള കരാർ ഒപ്പുവെക്കുന്നതിന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയും നെതർലൻഡ്സ് പ്രധാനമന്ത്രി റോബ് ജെറ്റനും സാക്ഷ്യം വഹിച്ചു.

പ്രധാനമന്ത്രി ഡച്ച് സിഇഒമാരുമായി കൂടിക്കാഴ്ച നടത്തി

May 16th, 10:15 pm

ഊർജ്ജം, തുറമുഖങ്ങൾ, ആരോഗ്യം, കാർഷിക വ്യാപാരം, സാങ്കേതികവിദ്യ തുടങ്ങിയ വിവിധ മേഖലകളിലെ പ്രമുഖ ഡച്ച് കമ്പനികളുടെ സി.ഇ.ഒമാരുമായി പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയും നെതർലൻഡ്സ് പ്രധാനമന്ത്രി റോബ് ജെറ്റനും ചർച്ചകൾ നടത്തി. ബിസിനസ്സ് നേതാക്കൾ പ്രധാനമായും മൂന്ന് മേഖലകളെ അടിസ്ഥാനമാക്കി പ്രസന്റേഷനുകൾ അവതരിപ്പിച്ചു: സെമികണ്ടക്ടറുകൾ, സാങ്കേതികവിദ്യയും നൂതനാശയങ്ങളും ;അടിസ്ഥാനസൗകര്യം, ലോജിസ്റ്റിക്സ്, മാരിടൈം; സുസ്ഥിരത, ഊർജ്ജം, കൃഷി എന്നിവയായിരുന്നു അവ. ഇന്ത്യയ്‌ക്കായുള്ള തങ്ങളുടെ തന്ത്രപരമായ പദ്ധതികൾ അവർ ഇതിൽ വിശദീകരിച്ചു.