ബംഗ്ലാദേശ് തിരഞ്ഞെടുപ്പ് വിജയത്തിൽ താരിഖ് റഹ്മാനെ പ്രധാനമന്ത്രി അഭിനന്ദിച്ചു; ഉഭയകക്ഷി ബന്ധങ്ങളോടുള്ള ഇന്ത്യയുടെ പ്രതിജ്ഞാബദ്ധത വീണ്ടും ഉറപ്പിച്ചു
February 13th, 04:40 pm
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി താരിഖ് റഹ്മാനുമായി സംസാരിക്കുകയും ബംഗ്ലാദേശ് തിരഞ്ഞെടുപ്പിലെ ശ്രദ്ധേയമായ വിജയത്തിൽ അദ്ദേഹത്തെ അഭിനന്ദിക്കുകയും ചെയ്തു.ബംഗ്ലാദേശ് പാർലമെൻ്റ് തിരഞ്ഞെടുപ്പിലെ ബിഎൻപിയുടെ വിജയത്തിൽ താരിഖ് റഹ്മാനെ അഭിനന്ദിച്ച് പ്രധാനമന്ത്രി
February 13th, 12:13 pm
ബംഗ്ലാദേശ് പാർലമെൻ്റ് തിരഞ്ഞെടുപ്പിൽ ബിഎൻപിയെ നിർണ്ണായക വിജയത്തിലേക്ക് നയിച്ച താരിഖ് റഹ്മാനെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു. ജനാധിപത്യപരവും പുരോഗമനപരവും എല്ലാവരെയും ഉൾക്കൊള്ളുന്നതുമായ ഒരു ബംഗ്ലാദേശിന് ഇന്ത്യയുടെ പിന്തുണ തുടർന്നും ഉണ്ടാകുമെന്ന് ശ്രീ മോദി കൂട്ടിച്ചേർത്തു. നമ്മുടെ ബഹുമുഖ ബന്ധങ്ങൾ ശക്തിപ്പെടുത്തുന്നതിനും നമ്മുടെ പൊതുവായ വികസന ലക്ഷ്യങ്ങൾ മുന്നോട്ട് കൊണ്ടുപോകുന്നതിനും താങ്കളോടൊപ്പം ചേർന്ന് പ്രവർത്തിക്കാൻ ഞാൻ ആഗ്രഹിക്കുന്നു, ശ്രീ മോദി പറഞ്ഞു.