ഗുവാഹത്തിയിൽ നടന്ന പരമ്പരാഗത ബോഡോ സാംസ്കാരിക പരിപാടിയായ 'ബാഗുറൂമ്പ ദോഹോ'യിൽ പ്രധാനമന്ത്രി നടത്തിയ പ്രസംഗത്തിന്റെ മലയാളം പരിഭാഷ

January 17th, 06:30 pm

അസം ഗവർണർ ലക്ഷ്മൺ പ്രസാദ് ആചാര്യ ജി, മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ ജി, കേന്ദ്രത്തിലെ എന്റെ സഹപ്രവർത്തകരായ സർബാനന്ദ സോനോവാൾ ജി, പബിത്ര മാർഗരിറ്റ ജി, അസം നിയമസഭാ സ്പീക്കർ ബിശ്വജിത് ദോയ്മാരി ജി, ബോഡോലാൻഡ് ടെറിട്ടോറിയൽ കൗൺസിൽ ചീഫ് എക്സിക്യൂട്ടീവ് മെമ്പർ ഹാഗ്രാമാ മോഹീലാരി ജി, സംസ്ഥാന ​ഗവൺമെന്റ് മന്ത്രിമാർ, വിശിഷ്ട പൗരന്മാരായ സഹോദരീസഹോദരന്മാരേ, അസമിലെ എന്റെ സഹോദരീസഹോദരന്മാരേ,

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അസമിലെ ഗുവാഹാട്ടിയിൽ ബാഗുരുംബ ദോഹോ പരിപാടിയെ അഭിസംബോധന ചെയ്തു

January 17th, 06:00 pm

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഗുവാഹാട്ടിയിലെ സരുസജായ് സ്റ്റേഡിയത്തിൽ ബോഡോ സമൂഹത്തിന്റെ സമ്പന്നമായ പൈതൃകം ആഘോഷിക്കുന്ന ചരിത്ര-സാംസ്കാരിക പരിപാടിയായ ‘ബാഗുരുംബ ദോഹോ 2026’-നെ അഭിസംബോധനചെയ്തു. അസമിന്റെ സംസ്കാരം നേരിട്ടു കാണാനും ബോഡോ സമൂഹത്തിന്റെ പാരമ്പര്യങ്ങൾ സൂക്ഷ്മമായി നിരീക്ഷിക്കാനും കഴിഞ്ഞതു തന്റെ ഭാഗ്യമാണെന്നു ചടങ്ങിൽ സംസാരിക്കവേ പ്രധാനമന്ത്രി പറഞ്ഞു. മറ്റൊരു പ്രധാനമന്ത്രിയും തന്നെപ്പോലെ ഇത്രയധികം തവണ അസം സന്ദർശിച്ചിട്ടില്ലെന്ന് അദ്ദേഹം എടുത്തുപറഞ്ഞു. അസമിന്റെ കലയും സംസ്കാരവും വലിയ വേദികൾ നേടണമെന്നും ഇത്തരം മഹത്തായ ആഘോഷങ്ങളിലൂടെ രാജ്യത്തും ലോകമെമ്പാടും അംഗീകാരം നേടണമെന്നുമാണു തന്റെ എപ്പോഴത്തെയും ആഗ്രഹമെന്നു ശ്രീ മോദി പറഞ്ഞു. വലിയ തോതിലുള്ള ബിഹു ആഘോഷങ്ങൾ, ഝുമോർ ബിനന്ദിനിയുടെ ആവിഷ്കാരം, ഒന്നരവർഷംമുമ്പു ന്യൂഡൽഹിയിൽ നടന്ന മഹത്തായ ബോഡോ മഹോത്സവം, മറ്റു സാംസ്കാരിക പരിപാടികൾ എന്നിവ ഉദാഹരണമായി ചൂണ്ടിക്കാട്ടി, ഈ ദിശയിൽ തുടർച്ചയായ ശ്രമങ്ങൾ നടന്നിട്ടുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി. അസമിന്റെ കലയുടെയും സംസ്കാരത്തിന്റെയും സവിശേഷമായ ആനന്ദം അനുഭവിക്കാനുള്ള ഒരവസരവും താൻ പാഴാക്കാറില്ലെന്നു പ്രധാനമന്ത്രി പറഞ്ഞു. ബാഗുരുംബ ഉത്സവം വീണ്ടും സംഘടിപ്പിക്കപ്പെടുകയാണെന്നും, ഇതു ബോഡോ സ്വത്വത്തിന്റെ ചടുലമായ ആഘോഷമാണെന്നും അസമിന്റെ പാരമ്പര്യത്തിനുള്ള ആദരമാണെന്നും അദ്ദേഹം വിശേഷിപ്പിച്ചു. ഈ പരിപാടിയുമായി സഹകരിച്ച എല്ലാവർക്കും, പ്രത്യേകിച്ചു കലാകാരന്മാർക്ക്, ശ്രീ മോദി ആശംസകളും അഭിനന്ദനങ്ങളും നേർന്നു.

Double engine BJP govt has given double benefits to Assam: PM Modi in Tamulpur

April 03rd, 11:01 am

Addressing his last rally in Assam’s Tamulpur ahead of last phase of assembly elections in the state, PM Modi said, “The 'Mahajhooth' of 'Mahajot' has been disclosed. On the basis of my political experience and audience love, I can say that people have decided to form NDA government in Assam. They can't bear those who insult Assam's identity and propagate violence.”

PM Modi addresses public meeting at Tamulpur, Assam

April 03rd, 11:00 am

Addressing his last rally in Assam’s Tamulpur ahead of last phase of assembly elections in the state, PM Modi said, “The 'Mahajhooth' of 'Mahajot' has been disclosed. On the basis of my political experience and audience love, I can say that people have decided to form NDA government in Assam. They can't bear those who insult Assam's identity and propagate violence.”