തമിഴ്‌നാട്ടിലെ ശിവഗംഗയിലുണ്ടായ അപകടത്തിലെ ജീവഹാനിയിൽ പ്രധാനമന്ത്രി അനുശോചിച്ചു

December 01st, 10:23 am

തമിഴ്‌നാട്ടിലെ ശിവഗംഗ ജില്ലയിലുണ്ടായ അപകടത്തിലെ ജീവഹാനിയിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അനുശോചിച്ചു. അപകടത്തിൽ പരിക്കേറ്റവർ എത്രയും പെട്ടെന്ന് സുഖം പ്രാപിക്കട്ടെയെന്നും ശ്രീ മോദി ആശംസിച്ചു.

“KTS 4.0-യുടെ സാംസ്കാരിക രഥം 'ജെൻ സി' ഏറ്റെടുക്കുന്നു” — തമിഴ്‌നാട് മുതൽ കാശി വരെയുള്ള യാത്രയെ യുവാക്കൾ ഒരു 'സാംസ്കാരിക ആനന്ദ യാത്ര'യാക്കി മാറ്റുന്നു

November 30th, 06:56 pm

ഡിസംബർ 2-ന് ആരംഭിക്കുന്ന കാശി തമിഴ് സംഗമം 4.0-ന് തയ്യാറെടുക്കുമ്പോൾ 'ജെൻ സി'യിലുടനീളം ആവേശത്തിന്റെ ശക്തമായ ഒരു തരംഗം വ്യാപിക്കുന്നു. കാശിയും തമിഴ്‌നാടുമായി നിലനിൽക്കുന്ന പുരാതനമായ സാംസ്കാരിക-ഭാഷാ ബന്ധങ്ങളെ യുവതലമുറയുടെ ഊർജ്ജസ്വലതയുമായി ബന്ധിപ്പിക്കാനാണ് ഈ പരിപാടി ലക്ഷ്യമിടുന്നത്.

ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം

November 25th, 10:20 am

ഉത്തർപ്രദേശ് ഗവർണർ ആനന്ദിബെൻ പട്ടേൽ ജി, രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ ഏറ്റവും ആദരണീയയായ സർസംഘചാലക്, ഡോ. മോഹൻ ഭഗവത് ജി, ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ജി, ശ്രീരാമജന്മഭൂമി തീർത്ഥക്ഷേത്ര ട്രസ്റ്റിന്റെ പ്രസിഡന്റ്, ബഹുമാന്യനായ മഹന്ത് നൃത്യ ഗോപാൽ ദാസ് ജി, ബഹുമാന്യനായ സന്യാസി സമൂഹം, ഇവിടെ സന്നിഹിതരായ എല്ലാ ഭക്തരും, ഈ ചരിത്ര നിമിഷത്തിന് സാക്ഷ്യം വഹിക്കുന്ന രാജ്യത്തുനിന്നും ലോകത്തുനിന്നുമുള്ള കോടിക്കണക്കിന് രാമഭക്തരേ, സ്ത്രീകളേ, മാന്യരേ!

അയോധ്യയിൽ ശ്രീരാമ ജന്മഭൂമി ക്ഷേത്രത്തിൽ ധ്വജാരോഹണ ഉത്സവത്തെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി

November 25th, 10:13 am

ഇന്ന് അയോധ്യ നഗരം ഇന്ത്യയുടെ സാംസ്കാരിക ബോധത്തിൻ്റെ മറ്റൊരു ഉന്നതിക്ക് സാക്ഷ്യം വഹിക്കുകയാണെന്ന് ചടങ്ങിൽ ജനങ്ങളെ അഭിസംബോധന ചെയ്തുകൊണ്ട് പ്രധാനമന്ത്രി പറഞ്ഞു. ഇന്ന് ഇന്ത്യ മുഴുവനും ലോകം മുഴുവനും ശ്രീരാമ ഭഗവാൻ്റെ ചൈതന്യം നിറഞ്ഞിരിക്കുന്നു, ശ്രീ മോദി പറഞ്ഞു. ഓരോ രാമഭക്തൻ്റെയും ഹൃദയത്തിൽ സവിശേഷമായ സംതൃപ്തിയും അളവറ്റ നന്ദിയും അതിരറ്റ അതീന്ദ്രിയ ആനന്ദവും നിറയുന്നുവെന്ന് അദ്ദേഹം എടുത്തുപറഞ്ഞു. നൂറ്റാണ്ടുകൾ പഴക്കമുള്ള മുറിവുകൾ ഉണങ്ങുകയാണെന്നും നൂറ്റാണ്ടുകളുടെ വേദന അവസാനിക്കുകയാണെന്നും നൂറ്റാണ്ടുകളുടെ ദൃഢനിശ്ചയം ഇന്ന് പൂർത്തീകരിക്കപ്പെടുന്നുവെന്നും അദ്ദേഹം ഊന്നിപ്പറഞ്ഞു. 500 വർഷം ജ്വലിച്ചുനിന്ന ഒരു യജ്ഞത്തിൻ്റെ പരിസമാപ്തിയാണിതെന്ന് അദ്ദേഹം പ്രഖ്യാപിച്ചു; വിശ്വാസത്തിൽ ഒരിക്കലും ഇളക്കം തട്ടാത്ത, ഒരു നിമിഷം പോലും ഭക്തിയിൽ ഭംഗം വരാത്ത ഒരു യജ്ഞം. ഇന്ന് ശ്രീരാമ ഭഗവാൻ്റെ ശ്രീകോവിലിന്റെ അനന്തമായ ഊർജ്ജവും ശ്രീരാമ കുടുംബത്തിൻ്റെ ദിവ്യ തേജസ്സും ഏറ്റവും ദിവ്യവും മഹത്തായതുമായ ക്ഷേത്രത്തിൽ ഈ ധർമ്മധ്വജ രൂപത്തിൽ പ്രതിഷ്ഠിക്കപ്പെട്ടിരിക്കുന്നുവെന്ന് അദ്ദേഹം അടിവരയിട്ടു.

കോയമ്പത്തൂരിൽ 2025 ലെ ദക്ഷിണേന്ത്യൻ പ്രകൃതി കാർഷിക ഉച്ചകോടിയിൽ കർഷകരുമായുള്ള പ്രധാനമന്ത്രിയുടെ ആശയവിനിമയത്തിന്റെ പൂർണ്ണരൂപം

November 20th, 12:30 pm

ഇതെല്ലാം വാഴപ്പഴത്തിന്റെ മൂല്യവർദ്ധിത ഉൽപ്പന്നങ്ങളാണ്, ഇത് പാഴ്വസ്തുവാണ്... സർ, ഇത് വാഴപ്പഴത്തിന്റെ പാഴ്വസ്തുവിൽ നിന്നാണ്; ഇത് വാഴപ്പഴത്തിന്റെ മൂല്യവർദ്ധിത ഉൽപ്പന്നമാണ്, സർ.

തമിഴ്‌നാട്ടിലെ കോയമ്പത്തൂരിൽ വെച്ച് ദക്ഷിണേന്ത്യൻ പ്രകൃതി കൃഷി ഉച്ചകോടി 2025-ൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി കർഷകരുമായി സംവദിച്ചു

November 20th, 12:16 pm

ഇന്നലെ തമിഴ്‌നാട്ടിലെ കോയമ്പത്തൂരിൽ വെച്ച് നടന്ന ദക്ഷിണേന്ത്യൻ പ്രകൃതി കൃഷി ഉച്ചകോടി 2025-നിടെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി കർഷകരുമായി സംവദിച്ചു. പ്രകൃതി കൃഷിയിൽ ഏർപ്പെട്ടിരിക്കുന്ന കർഷകരെ അഭിവാദ്യം ചെയ്ത ശ്രീ മോദി, വാഴയുടെ ഉൽപ്പന്നങ്ങൾ നിരീക്ഷിക്കുകയും വാഴയുടെ അവശിഷ്ടങ്ങളുടെ ഉപയോഗത്തെക്കുറിച്ച് അന്വേഷിക്കുകയും ചെയ്തു. പ്രദർശിപ്പിച്ചിരിക്കുന്ന എല്ലാ ഇനങ്ങളും വാഴയുടെ അവശിഷ്ടങ്ങളിൽ നിന്ന് നിർമ്മിച്ച മൂല്യവർദ്ധിത ഉൽപ്പന്നങ്ങളാണെന്ന് കർഷകൻ വിശദീകരിച്ചു. ഇന്ത്യയിലുടനീളം അവരുടെ ഉൽപ്പന്നങ്ങൾ ഓൺലൈനിൽ വിൽക്കുന്നുണ്ടോ എന്ന് പ്രധാനമന്ത്രി ചോദിച്ചു, കർഷകൻ അത് സ്ഥിരീകരിച്ചു. കർഷക ഉൽ‌പാദക സംഘടനകൾ (എഫ്‌പി‌ഒകൾ) വഴിയും വ്യക്തിഗത ദാതാക്കൾ വഴിയും അവർ മുഴുവൻ തമിഴ്‌നാടിനെയും പ്രതിനിധീകരിക്കുന്നുണ്ടെന്ന് കർഷകൻ കൂട്ടിച്ചേർത്തു. അവരുടെ ഉൽപ്പന്നങ്ങൾ ഓൺലൈനിൽ വിൽക്കുകയും കയറ്റുമതി ചെയ്യുകയും ഇന്ത്യയിലുടനീളമുള്ള പ്രാദേശിക വിപണികളിലും സൂപ്പർമാർക്കറ്റുകളിലും ലഭ്യമാണെന്നും കർഷകൻ അറിയിച്ചു. ഓരോ എഫ്‌പി‌ഒയിലും എത്ര പേർ ഒരുമിച്ച് പ്രവർത്തിക്കുന്നു എന്ന പ്രധാനമന്ത്രിയുടെ ചോദ്യത്തിന്, ഏകദേശം ആയിരം വ്യക്തികൾ ഇതിൽ ഉൾപ്പെട്ടിട്ടുണ്ടെന്ന് കർഷകൻ മറുപടി നൽകി. പ്രധാനമന്ത്രി ഇത് അംഗീകരിച്ചു. വാഴക്കൃഷി ഒരു പ്രദേശത്ത് മാത്രമായിട്ടാണോ അതോ മറ്റ് വിളകളുമായി ഇടകലർത്തിയാണോ ചെയ്യുന്നതെന്ന് പ്രധാനമന്ത്രി ആരാഞ്ഞു. വിവിധ മേഖലകൾ വ്യത്യസ്തവും തനതായതുമായ ഉൽപ്പന്നങ്ങളിൽ വൈദഗ്ധ്യം നേടിയിട്ടുണ്ടെന്നും അവർക്ക് ഭൗമസൂചികാ പദവി ലഭിച്ച ഉൽപ്പന്നങ്ങളുണ്ടെന്നും കർഷകൻ വ്യക്തമാക്കി.

പ്രധാനമന്ത്രി നവംബർ 19ന് ആന്ധ്രാപ്രദേശും തമിഴ്‌നാടും സന്ദർശിക്കും

November 18th, 11:38 am

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നവംബർ 19ന് ആന്ധ്രാപ്രദേശും തമിഴ്‌നാടും സന്ദർശിക്കും.

തിരുപ്പൂർ കുമാരനും സുബ്രഹ്മണ്യ ശിവയ്ക്കും അവരുടെ ഓർമ്മ ദിനത്തിൽ പ്രധാനമന്ത്രി ശ്രദ്ധാഞ്ജലി അർപ്പിച്ചു

October 04th, 04:51 pm

ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിലെ രണ്ട് ഉന്നത വ്യക്തിത്വങ്ങളായ തിരുപ്പൂർ കുമാരനും സുബ്രഹ്മണ്യ ശിവനും അവരുടെ ഓർമ്മ ദിനമായ ഇന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഹൃദയംഗമമായ ശ്രദ്ധാഞ്ജലി അർപ്പിച്ചു.

ചെന്നൈയിൽ കെട്ടിടം തകർന്നുണ്ടായ അപകടത്തിലെ ജീവഹാനിയിൽ പ്രധാനമന്ത്രി അനുശോചനം രേഖപ്പെടുത്തി

September 30th, 09:48 pm

ചെന്നൈയിൽ കെട്ടിടം തകർന്നുണ്ടായ അപകടത്തിലെ ജീവഹാനിയിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഗാധമായ ദുഃഖം രേഖപ്പെടുത്തി. അപകടത്തിൽ പരിക്കേറ്റവർ വേഗത്തിൽ സുഖം പ്രാപിക്കട്ടെയെന്നും ശ്രീ മോദി പ്രത്യാശ പ്രകടിപ്പിച്ചു.

തമിഴ്നാ‌ട്ടിലെ കരൂരിൽ രാഷ്ട്രീയറാലിയിലുണ്ടായ ദൗർഭാ​ഗ്യകരമായ അപകടത്തിൽ ബാധിക്കപ്പെട്ടവർക്ക് പ്രധാനമന്ത്രിയുടെ ദേശീയ ദുരിതാശ്വാസ നിധിയിൽ നിന്നും ധനസഹായം പ്രഖ്യാപിച്ചു

September 28th, 12:03 pm

തമിഴ്‌നാട്ടിലെ കരൂരിൽ നടന്ന രാഷ്ട്രീയ റാലിയിലുണ്ടായ ദൗർഭാഗ്യകരമായ അപകടത്തിൽ ജീവൻ നഷ്ടപ്പെട്ടവരുടെ അടുത്ത ബന്ധുക്കൾക്ക് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ദേശീ‌യ ദു‍രിതാശ്വാസ നിധിയിൽ നിന്ന് 2 ലക്ഷം രൂപ വീതം ധനസഹായം പ്രഖ്യാപിച്ചു. പരിക്കേറ്റവർക്ക് 50,000 രൂപ വീതം നൽകും.

സ്വദേശി ഉൽപ്പന്നങ്ങൾ, ലോക്കൽ ഫോർ വോക്കൽ: മൻ കി ബാത്തിൽ പ്രധാനമന്ത്രി മോദിയുടെ ഉത്സവകാല ആഹ്വാനം

September 28th, 11:00 am

ഈ മാസത്തെ മൻ കി ബാത്ത് പ്രസംഗത്തിൽ, പ്രധാനമന്ത്രി മോദി ഭഗത് സിംഗ്, ലതാ മങ്കേഷ്‌കർ എന്നിവരുടെ ജന്മവാർഷികങ്ങളിൽ ആദരാഞ്ജലി അർപ്പിച്ചു. ഇന്ത്യൻ സംസ്കാരം, സ്ത്രീ ശാക്തീകരണം, രാജ്യത്തുടനീളം ആഘോഷിക്കുന്ന വിവിധ ഉത്സവങ്ങൾ, ആർ‌എസ്‌എസിന്റെ 100 വർഷത്തെ യാത്ര, ശുചിത്വം, ഖാദി വിൽപ്പനയിലെ കുതിച്ചുചാട്ടം തുടങ്ങിയ പ്രധാന വിഷയങ്ങളെക്കുറിച്ചും അദ്ദേഹം സംസാരിച്ചു. രാജ്യത്തെ സ്വാശ്രയമാക്കുന്നതിനുള്ള പാത സ്വദേശിയെ സ്വീകരിക്കുന്നതിലാണെന്ന് പ്രധാനമന്ത്രി ആവർത്തിച്ചു..

തമിഴ്‌നാട്ടിലെ കരൂരിൽ രാഷ്ട്രീയ റാലിക്കിടെയുണ്ടായ ദുരന്തത്തിൽ പ്രധാനമന്ത്രി അനുശോചിച്ചു

September 27th, 10:07 pm

ഇന്ന് തമിഴ്‌നാട്ടിലെ കരൂരിൽ ഒരു രാഷ്ട്രീയ റാലിക്കിടെയുണ്ടായ ദൗർഭാഗ്യകരമായ സംഭവത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അനുശോചിച്ചു. ദുരിതബാധിത കുടുംബങ്ങളോടൊപ്പം രാഷ്ട്രം ഐക്യദാർഢ്യം പ്രഖ്യാപിക്കുകയും ആവശ്യമായ പിന്തുണയും സഹായവും ഉറപ്പാക്കുന്നതിനുള്ള ഗവൺമെൻ്റിൻ്റെ പ്രതിബദ്ധത ആവർത്തിക്കുകയും ചെയ്തു.

നാഗാലാൻഡ് ഗവർണർ തിരു ല. ഗണേശൻ ജിയുടെ നിര്യാണത്തിൽ പ്രധാനമന്ത്രി അനുശോചനം രേഖപ്പെടുത്തി

August 15th, 08:28 pm

നാഗാലാൻഡ് ഗവർണർ തിരു ല. ഗണേശൻ ജിയുടെ നിര്യാണത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് അനുശോചനം രേഖപ്പെടുത്തി. സേവനത്തിനും രാഷ്ട്രനിർമ്മാണത്തിനും വേണ്ടി ജീവിതം സമർപ്പിച്ച ഒരു അടിയുറച്ച ദേശീയവാദിയായിരുന്നു അദ്ദേഹമെന്ന് ശ്രീ മോദി പ്രശംസിച്ചു.

തമിഴ്‌നാട്ടിൽ മരക്കാനം - പുതുച്ചേരി (NH-332A) നാലുവരിപ്പാത 2157 കോടി രൂപ അടങ്കലിൽ ഹൈബ്രിഡ് ആന്വിറ്റി മോഡിൽ നിർമ്മിക്കുന്നതിന് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം

August 08th, 04:08 pm

പ്രധാനമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന സാമ്പത്തിക കാര്യങ്ങൾക്കായുള്ള മന്ത്രിസഭാ സമിതി തമിഴ്‌നാട്ടിൽ മരക്കാനം - പുതുച്ചേരി (46 കിലോമീറ്റർ) നാലുവരിപ്പാതയുടെ നിർമ്മാണത്തിന് അംഗീകാരം നൽകി. 2,157 കോടി രൂപയുടെ മൊത്തം മൂലധന ചെലവിൽ ഹൈബ്രിഡ് ആന്വിറ്റി മോഡിൽ (HAM) പദ്ധതി വികസിപ്പിക്കും.

പാർലമെന്റിൽ തമിഴ്‌നാട്ടിൽ നിന്നുള്ള കർഷക സംഘവുമായി പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തി

August 07th, 05:30 pm

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് പാർലമെന്റിൽ തമിഴ്‌നാട്ടിൽ നിന്നുള്ള ഒരു കൂട്ടം കർഷകരുമായി കൂടിക്കാഴ്ച നടത്തി. അവരുടെ അനുഭവങ്ങളെക്കുറിച്ചും ഉൽപ്പാദനക്ഷമത വർദ്ധിപ്പിക്കുന്നതിനും സുസ്ഥിരത വർദ്ധിപ്പിക്കുന്നതിനുമായി നൂതനാശയങ്ങളിലും പുതിയ കൃഷി രീതികൾ സ്വീകരിക്കുന്നതിലുമുള്ള അവരുടെ ശ്രദ്ധയെക്കുറിച്ചും കേട്ട് ശ്രീ മോദി ആശ്ചര്യപ്പെട്ടു.

ഉത്തർപ്രദേശിലെ വാരാണസിയിൽ വികസന പ്രവർത്തനങ്ങളുടെ ശിലാസ്ഥാപനത്തിലും ഉദ്ഘാടനത്തിലും പ്രധാനമന്ത്രി നടത്തിയ പ്രസംഗത്തിൻ്റെ മലയാളം പരിഭാഷ

August 02nd, 11:30 am

(നമഃ പാർവതി പതയേ, ഹർ ഹർ മഹാദേവ്, പുണ്യമാസമായ ഇന്ന് സാവനത്തിൽ, കാശിയിലെ എന്റെ കുടുംബാംഗങ്ങളെ കാണാൻ എനിക്ക് അവസരം ലഭിച്ചു. കാശിയിലെ ഓരോ കുടുംബാംഗത്തെയും ഞാൻ നമിക്കുന്നു.)

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഉത്തർപ്രദേശിലെ വാരാണസിയിൽ ഏകദേശം 2200 കോടി രൂപയുടെ വികസനപ്രവർത്തനങ്ങളുടെ തറക്കല്ലിടലും ഉദ്ഘാടനവും നിർവഹിച്ചു

August 02nd, 11:00 am

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ഉത്തർപ്രദേശിലെ വാരാണസിയിൽ 2200 കോടി രൂപയുടെ വികസനപ്രവർത്തനങ്ങളുടെ ശിലാസ്ഥാപനവും ഉദ്‌ഘാടനവും നിർവഹിച്ചു സദസ്സിനെ അഭിസംബോധന ചെയ്യവേ, ശുഭകരമായ സാവൻ മാസത്തിൽ വാരാണസിയിലെ കുടുംബങ്ങളെ കണ്ടുമുട്ടാനായതു ഹൃദയം നിറയ്ക്കുന്നുവെന്നു പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പറഞ്ഞു. വാരാണസിയിലെ ജനങ്ങളുമായുള്ള ആഴത്തിലുള്ള വൈകാരിക ബന്ധം എടുത്തുകാട്ടിയ അദ്ദേഹം, നഗരത്തിലെ ഓരോ കുടുംബാംഗത്തിനും ആദരപൂർവം ആശംസകൾ നേർന്നു. ശുഭകരമായ സാവൻ മാസത്തിൽ വിദൂരദൃശ്യസംവിധാനത്തിലൂടെ രാജ്യത്തുടനീളമുള്ള കർഷകരുമായി ബന്ധപ്പെടാനായതിൽ ശ്രീ മോദി സംതൃപ്തി പ്രകടിപ്പിച്ചു.

തമിഴ്‌നാട്ടിലെ ഗംഗൈകൊണ്ട ചോളപുരം ക്ഷേത്രത്തിലെ ആദി തിരുവാതിരൈ ഉത്സവത്തോടനുബന്ധിച്ച് പ്രധാനമന്ത്രി നടത്തിയ പ്രസംഗത്തിൻ്റെ മലയാളം പരിഭാഷ

July 27th, 12:30 pm

ഏറ്റവും ആദരണീയരായ ആദീനം മഠാധിപതികൾ, ചിന്മയ മിഷൻ സ്വാമികൾ, തമിഴ്‌നാട് ഗവർണർ ആർ എൻ രവി ജി, എൻ്റെ ക്യാബിനറ്റ് സഹപ്രവർത്തകൻ ഡോ. എൽ മുരുകൻ ജി, പ്രാദേശിക എംപി തിരുമാവളവൻ ജി, വേദിയിൽ സന്നിഹിതരായിരുന്ന തമിഴ്‌നാട് മന്ത്രിമാർ, പാർലമെൻ്റിലെ എൻ്റെ സഹപ്രവർത്തകൻ ശ്രീ ഇളയരാജാജി,ഒതുവർകളെ(ശിവ സ്തുതികൾ പാടുന്ന ശൈവർകൾ)ഭക്തജനങ്ങളെ, വിദ്യാർത്ഥികളെ,സാംസ്കാരിക ചരിത്രകാരൻമാരെ,എൻ്റെ പ്രിയപ്പെട്ട സഹോദരീ സഹോദരന്മാരെ! നമഃ ശിവായ

തമിഴ്‌നാട്ടിലെ ഗംഗൈകൊണ്ട ചോളപുരത്ത് ആടി തിരുവാതിരൈ ഉത്സവത്തെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിസംബോധന ചെയ്തു.

July 27th, 12:25 pm

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി തമിഴ്‌നാട്ടിലെ ഗംഗൈകൊണ്ട ചോളപുരം ക്ഷേത്രത്തിലെ ആടി തിരുവാതിര ഉത്സവത്തെ ഇന്ന് അഭിസംബോധന ചെയ്തു. സർവ്വശക്തനായ ശിവഭഗവാന് പ്രണാമം അർപ്പിച്ചുകൊണ്ട്, രാജരാജ ചോളന്റെ പുണ്യഭൂമിയിൽ ദിവ്യമായ ശിവദർശനത്തിലൂടെ അനുഭവിച്ച ആഴത്തിലുള്ള ആത്മീയ ഊർജ്ജത്തെക്കുറിച്ചും, ശ്രീ ഇളയരാജയുടെ സംഗീതത്തിന്റെയും ഓതുവാർമാരുടെ വിശുദ്ധ മന്ത്രോച്ചാരണത്തിന്റെയും അകമ്പടിയോടെയുള്ള ആത്മീയ അനുഭൂതിയും പ്രധാനമന്ത്രി അനുസ്മരിച്ചു. ഈ ആത്മീയ അന്തരീക്ഷം തന്റെ ആത്മാവിനെ അഗാധമായി സ്പർശിച്ചുവെന്നും അദ്ദേഹം പറഞ്ഞു.

Today, with our efforts, we are taking forward the vision of a developed Tamil Nadu and a developed India: PM Modi in Thoothukudi

July 26th, 08:16 pm

PM Modi launched development projects worth ₹4,800 crore in Thoothukudi, spanning ports, railways, highways, and clean energy. He inaugurated the new ₹450 crore airport terminal, raising annual capacity from 3 to 20 lakh. Emphasising Tamil Nadu’s role in Make in India, he said the India–UK FTA will boost opportunities for youth, MSMEs, and strengthen regional growth.