പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ രാഷ്ട്രത്തോടുള്ള അഭിസംബോധനയുടെ പൂർണരൂപം
April 18th, 08:45 pm
രാജ്യത്തെ അമ്മമാരോടും സഹോദരിമാരോടും പുത്രിമാരോടുമായി വളരെ പ്രധാനപ്പെട്ട വിഷയം സംസാരിക്കാനാണ് ഇന്നു ഞാൻ വന്നത്! സ്ത്രീശക്തിയുടെ കുതിപ്പ് എങ്ങനെയാണു തടയപ്പെട്ടതെന്ന് ഇന്ന് ഇന്ത്യയിലെ ഓരോ പൗരനും കണ്ടുകൊണ്ടിരിക്കുകയാണ്. അവരുടെ സ്വപ്നങ്ങൾ ക്രൂരമായി തകർക്കപ്പെട്ടു. പരമാവധി ശ്രമങ്ങൾ നടത്തിയിട്ടും നമുക്കു വിജയിക്കാനായില്ല, നാരീശക്തി വന്ദൻ നിയമ ഭേദഗതി പാസാക്കാൻ സാധിച്ചില്ല! അതിന്റെ പേരിൽ എല്ലാ അമ്മമാരോടും സഹോദരിമാരോടും ഞാൻ മാപ്പു ചോദിക്കുന്നു.പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി രാഷ്ട്രത്തെ അഭിസംബോധന ചെയ്തു
April 18th, 08:30 pm
രാജ്യത്തെ അമ്മമാരെയും സഹോദരിമാരെയും പുത്രിമാരെയും സംബന്ധിക്കുന്ന അതീവ ഗുരുതരമായ വിഷയത്തിൽ രാഷ്ട്രത്തെ അഭിസംബോധന ചെയ്ത പ്രധാനമന്ത്രി, സ്ത്രീകളുടെ പുരോഗതി തടസ്സപ്പെട്ടതിൽ അഗാധമായ ദുഃഖം രേഖപ്പെടുത്തി. ഗവണ്മെന്റിന്റെ പരമാവധി ശ്രമങ്ങളും ആത്മാർഥമായ പരിശ്രമവും ഉണ്ടായിട്ടും നാരീശക്തി വന്ദൻ നിയമഭേദഗതി പാസാക്കുന്നതിൽ പരാജയപ്പെട്ടുവെന്നും, ഇതു സ്ത്രീസമൂഹത്തിന്റെ ന്യായമായ സ്വപ്നങ്ങളെ തകർക്കുന്നതാണെന്നും അദ്ദേഹം വ്യക്തമാക്കി. “ഈ നിർഭാഗ്യകരമായ സാഹചര്യത്തിൽ രാജ്യത്തെ എല്ലാ അമ്മമാരോടും സഹോദരിമാരോടും ഞാൻ അഗാധമായി മാപ്പു ചോദിക്കുന്നു” - ശ്രീ മോദി പറഞ്ഞു.ഇന്ത്യൻ ഉപരാഷ്ട്രപതി ശ്രീ സി.പി.രാധാകൃഷ്ണനുമായി കൂടിക്കാഴ്ച നടത്തി പ്രധാനമന്ത്രി
April 14th, 10:35 am
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ത്യൻ ഉപരാഷ്ട്രപതി ശ്രീ സി.പി.രാധാകൃഷ്ണനുമായി കൂടിക്കാഴ്ച നടത്തുകയും പുത്താണ്ടിന്റെ സവിശേഷ വേളയിൽ ആശംസകൾ അറിയിക്കുകയും ചെയ്തു.മലേഷ്യൻ പ്രധാനമന്ത്രിയുമായുള്ള സംയുക്ത പത്രപ്രസ്താവനയിൽ പ്രധാനമന്ത്രി നടത്തിയ പത്രപ്രസ്താവനയുടെ മലയാളം പരിഭാഷ
February 08th, 08:35 am
ആദ്യമായി, എന്റെ അടുത്ത സുഹൃത്ത് പ്രധാനമന്ത്രി അൻവർ ഇബ്രാഹിം നൽകിയ ഊഷ്മളമായ സ്വീകരണത്തിന് ഞാൻ എന്റെ ഹൃദയംഗമമായ നന്ദി അറിയിക്കുന്നു. കഴിഞ്ഞ വർഷം, ആസിയാൻ ഉച്ചകോടിക്കായി എനിക്ക് മലേഷ്യ സന്ദർശിക്കാൻ കഴിഞ്ഞില്ല. എന്നാൽ എത്രയും വേഗം ഞാൻ മലേഷ്യയിലേക്ക് വരുമെന്ന് എന്റെ പ്രിയ സുഹൃത്തിന് വാഗ്ദാനം നൽകിയിരുന്നു. ഇന്ന്, 2026 ലെ എന്റെ ആദ്യ വിദേശ സന്ദർശനത്തിൽ തന്നെ, ഞാൻ ഇവിടെ മലേഷ്യയിൽ എത്തിയിരിക്കുകയാണ്.ഇന്ത്യൻ പ്രധാനമന്ത്രിയുടെ മലേഷ്യ ഔദ്യോഗിക സന്ദർശനത്തോടനുബന്ധിച്ചുള്ള ഇന്ത്യ - മലേഷ്യ സംയുക്തപ്രസ്താവന
February 08th, 08:30 am
മലേഷ്യൻ പ്രധാനമന്ത്രി ദത്തോ സെറി അൻവർ ഇബ്രാഹിമിന്റെ ക്ഷണപ്രകാരം, ഇന്ത്യൻ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി 2026 ഫെബ്രുവരി 7-നും 8-നും മലേഷ്യയിൽ ഔദ്യോഗിക സന്ദർശനം നടത്തി. ഇരുരാജ്യങ്ങളും തമ്മിലുള്ള നാഗരിക ബന്ധങ്ങളിൽ അധിഷ്ഠിതമായ ആഴത്തിലുള്ള സൗഹൃദത്തെയും നിലനിൽക്കുന്ന ജനങ്ങൾ തമ്മിലുള്ള ബന്ധത്തെയുമാണ് ഈ സന്ദർശനം പ്രതിഫലിപ്പിച്ചത്. ഇന്ത്യ-മലേഷ്യ സമഗ്ര തന്ത്രപ്രധാന പങ്കാളിത്തം കൂടുതൽ ഏകീകരിക്കുന്നതിനും വിപുലീകരിക്കുന്നതിനുമുള്ള ഇരുനേതാക്കളുടെയും പങ്കിട്ട പ്രതിജ്ഞാബദ്ധത ഈ സന്ദർശനം ആവർത്തിച്ചുറപ്പിച്ചു.മലേഷ്യയിലെ ഇന്ത്യൻ സമൂഹത്തെ അഭിസംബോധന ചെയ്തുകൊണ്ടുള്ള പ്രധാനമന്ത്രിയുടെ പ്രസംഗം
February 07th, 03:59 pm
ആദ്യമായി, ഈ സമൂഹത്തിന്റെ ആഘോഷത്തിൽ പങ്കുചേർന്നതിന് എന്റെ പ്രിയ സുഹൃത്ത് പ്രധാനമന്ത്രി അൻവർ ഇബ്രാഹിമിനോട് ഞാൻ നന്ദി പറയുന്നു. ഇന്ത്യ-മലേഷ്യ സൗഹൃദത്തിന്റെ വ്യാപ്തിയെക്കുറിച്ചും ഭാവി സാധ്യതകളെക്കുറിച്ചും അദ്ദേഹം ഇപ്പോൾ നടത്തിയ പ്രസംഗത്തിലെ ദയാപൂർവമായ വാക്കുകൾക്കും ഞാൻ നന്ദി രേഖപ്പെടുത്തുന്നു.പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി മലേഷ്യയിലെ ക്വാലാലംപൂരില്‍ നടന്ന പൊതുപരിപാടിയെ അഭിസംബോധന ചെയ്തു
February 07th, 03:15 pm
എണ്ണൂറിലധികം നര്‍ത്തകര്‍ തികഞ്ഞ ഐക്യത്തോടെ അവതരിപ്പിച്ച റെക്കോര്‍ഡ് സൃഷ്ടിച്ച സാംസ്‌കാരിക പ്രകടനം വരുംവര്‍ഷങ്ങളില്‍ ഓര്‍മ്മിക്കപ്പെടുമെന്ന് പറഞ്ഞ പ്രധാനമന്ത്രി എല്ലാ കലാകാരന്മാരെയും അഭിനന്ദിച്ചു. പ്രധാനമന്ത്രിയാകുന്നതിന് മുമ്പുതന്നെ താനും പ്രധാനമന്ത്രി അന്‍വര്‍ ഇബ്രാഹിമും സുഹൃത്തുക്കളായിരുന്നുവെന്ന് പറഞ്ഞ ശ്രീ മോദി പ്രധാനമന്ത്രി അന്‍വര്‍ ഇബ്രാഹിമിന്റെ പരിഷ്‌കാരങ്ങളിലുള്ള ശ്രദ്ധ, അദ്ദേഹത്തിന്റെ മികച്ച ബുദ്ധിശക്തി, 2025-ല്‍ ആസിയാന്‍ അധ്യക്ഷപദവി മികച്ച രീതിയിൽ കൈകാര്യം ചെയ്തത് എന്നിവ പ്രശംസിച്ചു.തിരു ഡി.ജ്ഞാനസുന്ദരം ജിയുടെ വിയോഗത്തിൽ പ്രധാനമന്ത്രി അനുശോചിച്ചു
January 26th, 09:48 pm
ഡി.ജ്ഞാനസുന്ദരത്തിന്റെ വിയോഗത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി അഗാധമായ ദുഃഖം രേഖപ്പെടുത്തി.ന്യൂഡൽഹിയിൽ നടന്ന പൊങ്കൽ ആഘോഷങ്ങളിൽ പ്രധാനമന്ത്രി നടത്തിയ പ്രസംഗത്തിന്റെ മലയാള പരിഭാഷ
January 14th, 11:00 am
ഇന്ന്, പൊങ്കൽ ഒരു ആഗോള ഉത്സവമായി മാറിയിരിക്കുന്നു. ലോകമെമ്പാടുമുള്ള തമിഴ് സമൂഹവും തമിഴ് സംസ്കാരത്തെ സ്നേഹിക്കുന്നവരും ഇത് വളരെ ആവേശത്തോടെ ആഘോഷിക്കുന്നു, ഞാനും അവരിൽ ഒരാളാണ്. ഈ പ്രത്യേക ഉത്സവം ആഘോഷിക്കുന്നതിൽ നിങ്ങളോടൊപ്പം ചേരാൻ കഴിയുന്നത് എന്റെ ഭാഗ്യമാണ്. തമിഴ് ജീവിതത്തിൽ, നമ്മുടെ കർഷകരോടും ഭൂമിയോടും സൂര്യനോടും നന്ദി പ്രകടിപ്പിക്കുന്ന ഒരു ആനന്ദകരമായ അനുഭവമാണ് പൊങ്കൽ. പ്രകൃതിയോടും കുടുംബത്തോടും സമൂഹത്തോടും ഉള്ള ഐക്യത്തിന്റെ പ്രാധാന്യം ഇത് നമ്മെ പഠിപ്പിക്കുന്നു. ഈ സമയത്ത്, ഇന്ത്യയിലെ മറ്റ് പ്രദേശങ്ങളും ഉത്സവങ്ങളിൽ മുഴുകിയിരിക്കുന്നു - ലോഹ്രി, മകരസംക്രാന്തി, മാഘ ബിഹു, തുടങ്ങിയവ. പൊങ്കൽ ദിനത്തിലും ഈ ഉത്സവങ്ങളിലും ഇന്ത്യയിലും ലോകമെമ്പാടുമുള്ള എല്ലാ തമിഴ് സഹോദരീസഹോദരന്മാർക്കും എന്റെ ഹൃദയംഗമമായ ആശംസകൾ നേരുന്നു.ന്യൂഡൽഹിയിൽ നടന്ന പൊങ്കൽ ആഘോഷങ്ങളെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിസംബോധന ചെയ്തു
January 14th, 10:45 am
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ന്യൂഡൽഹിയിൽ നടന്ന പൊങ്കൽ ആഘോഷങ്ങളെ അഭിസംബോധന ചെയ്തു. തമിഴ് ഭാഷയിൽ ആശംസകൾ നേർന്നുകൊണ്ട്, ഇന്ന് പൊങ്കൽ ഒരു ആഗോള ഉത്സവമായി മാറിയിരിക്കുന്നു എന്ന് അദ്ദേഹം എടുത്തുപറഞ്ഞു. തമിഴ് സമൂഹങ്ങളും ലോകമെമ്പാടുമുള്ള തമിഴ് സംസ്കാരത്തെ സ്നേഹിക്കുന്നവരും വളരെ ആവേശത്തോടെയാണ് ഈ ദിനം ആഘോഷിക്കുന്നതെന്നും, താനും അവരിൽ ഒരാളാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഈ സവിശേഷമായ ഉത്സവം ഏവർക്കുമൊപ്പം ആഘോഷിക്കാൻ സാധിച്ചത് തന്റെ സൗഭാഗ്യമാണെന്നും അദ്ദേഹം പ്രസ്താവിച്ചു.തമിഴ് ജനതയുടെ ജീവിതത്തിൽ പൊങ്കൽ എന്നത് മനോഹരമായ ഒരു അനുഭവമാണെന്ന് പ്രധാനമന്ത്രി നിരീക്ഷിച്ചു. കർഷകരുടെ കഠിനാധ്വാനം, ഭൂമി, സൂര്യൻ എന്നിവയോടുള്ള നന്ദി പ്രകടിപ്പിക്കുന്നതോടൊപ്പം പ്രകൃതി, കുടുംബം, സമൂഹം എന്നിവയിൽ ഒരു സന്തുലിതാവസ്ഥ പുലർത്താൻ ഇത് നമ്മെ നയിക്കുന്നു. ഈ സമയത്ത് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ലോഹ്രി, മകരസംക്രാന്തി, മാഘ് ബിഹു തുടങ്ങിയ ആഘോഷങ്ങൾ നടക്കുകയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഇന്ത്യയിലെയും ലോകമെമ്പാടുമുള്ളതുമായ എല്ലാ തമിഴ് സഹോദരങ്ങൾക്കും അദ്ദേഹം പൊങ്കൽ ആശംസകൾ നേരുകയും മറ്റ് ഉത്സവങ്ങളിൽ പങ്കുചേരുന്നവർക്ക് തന്റെ ശുഭാശംസകൾ അറിയിക്കുകയും ചെയ്തു.വികസിത ഭാരത്' എന്ന പ്രതിജ്ഞ തീർച്ചയായും നിറവേറ്റപ്പെടും: മൻ കി ബാത്തിൽ പ്രധാനമന്ത്രി മോദി
December 28th, 11:30 am
വർഷത്തെ അവസാന മൻ കി ബാത്ത് എപ്പിസോഡിൽ, 2025 ൽ ഇന്ത്യ ദേശീയ സുരക്ഷ, കായികം, ശാസ്ത്ര പരീക്ഷണശാലകൾ, ആഗോള വേദികൾ എന്നിവയിൽ അതിന്റെ വ്യക്തിമുദ്ര പതിപ്പിച്ചുവെന്ന് പ്രധാനമന്ത്രി മോദി പറഞ്ഞു. 2026 ൽ പുതിയ പ്രതിജ്ഞകളുമായി രാജ്യം മുന്നോട്ട് പോകാൻ തയ്യാറാണെന്ന് അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു. വികസിത ഭാരത് യംഗ് ലീഡേഴ്‌സ് ഡയലോഗ്, ക്വിസ് മത്സരം, സ്മാർട്ട് ഇന്ത്യ ഹാക്കത്തോൺ 2025, ഫിറ്റ് ഇന്ത്യ മൂവ്‌മെന്റ് തുടങ്ങിയ യുവജന കേന്ദ്രീകൃത സംരംഭങ്ങളെക്കുറിച്ചും പ്രധാനമന്ത്രി എടുത്തുപറഞ്ഞു.2047 ലെ വികസിത ഇന്ത്യയിലേക്കുള്ള പാത സ്വാശ്രയത്വത്തിലൂടെയാണ് കടന്നു പോകുന്നത്: മൻ കി ബാത്തിൽ പ്രധാനമന്ത്രി മോദി
July 27th, 11:30 am
എന്റെ പ്രിയപ്പെട്ട ദേശവാസികളേ, നമസ്‌കാരം. ‘മൻ കി ബാത്തിൽ’, ഒരിക്കൽക്കൂടി രാജ്യത്തിന്റെ വിജയങ്ങളെക്കുറിച്ചും ജനങ്ങളുടെ നേട്ടങ്ങളെക്കുറിച്ചും സംസാരിക്കുകയാണ്. കഴിഞ്ഞ കുറച്ച് ആഴ്ചകളിൽ, കായികരംഗത്തും ശാസ്ത്രരംഗത്തും സംസ്കാരികരംഗത്തും ഒരുപാട് കാര്യങ്ങൾ സംഭവിച്ചിട്ടുണ്ട്. അതിൽ ഓരോ ഭാരതീയനും അഭിമാനമുണ്ട്. അടുത്തിടെ, ബഹിരാകാശത്ത് നിന്നുള്ള ശുഭാൻഷു ശുക്ലയുടെ തിരിച്ചുവരവിനെക്കുറിച്ച് രാജ്യത്ത് വലിയ ചർച്ച നടന്നു. ശുഭാൻഷു ഭൂമിയിൽ സുരക്ഷിതമായി തിരിച്ചിറങ്ങിയപ്പോൾ ജനങ്ങളെല്ലാം അതിയായി ആഹ്ലാദിച്ചു. ഓരോ ഹൃദയത്തിലും സന്തോഷം അലയടിച്ചു. രാജ്യം മുഴുവൻ അഭിമാനത്താൽ നിറഞ്ഞു. ഞാൻ ഓർക്കുകയാണ്, 2023 ഓഗസ്റ്റിൽ ചന്ദ്രയാൻ-3 വിജയകരമായി ലാൻഡിംഗ് പൂർത്തിയാക്കിയപ്പോൾ, രാജ്യത്ത് ഒരു പുതിയ അന്തരീക്ഷം രൂപപ്പെട്ടു. ശാസ്ത്രത്തെക്കുറിച്ചും സ്പേസിനെക്കുറിച്ചും കുട്ടികളിൽ ഒരു പുതിയ ജിജ്ഞാസ രൂപപ്പെടുകയുണ്ടായി. ഇപ്പോൾ ചെറിയ കുട്ടികൾ പറയുന്നു, ഞങ്ങൾക്കും സ്പേസിൽ പോകണം, ഞങ്ങൾക്കും ചന്ദ്രനിൽ ഇറങ്ങണം - നമ്മൾ സ്പേസ് സയന്റിസ്റ്റ് ആകണമെന്നൊക്കെ.ശ്രീലങ്കന്‍ തമിഴ്‌സമൂഹത്തിലെ നേതാക്കളുമായി പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തി
April 05th, 10:48 pm
ശ്രീലങ്കന്‍ തമിഴ് സമൂഹത്തിലെ നേതാക്കളുമായി പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് കൊളംബോയില്‍ കൂടിക്കാഴ്ച നടത്തി. ആദരണീയ തമിഴ് നേതാക്കളായ തിരു ആര്‍. സംപന്തന്റെയും തിരു മാവായി സേനാതിരാജയുടെയും വിയോഗത്തിലുള്ള അനുശോചനവും കൂടിക്കാഴ്ചയില്‍ അദ്ദേഹം രേഖപ്പെടുത്തി.Subramania Bharati Ji was ahead of his time: PM Modi
December 11th, 02:00 pm
PM Modi released the compendium of complete works of great Tamil poet and freedom fighter Subramania Bharati at 7, Lok Kalyan Marg. The Prime Minister lauded the extraordinary, unprecedented and tireless work of six decades for the compilation of 'Kaala Varisaiyil Bharathiyar Padaippugal' in 21 volumes. He added that the hard work of Seeni Vishwanathan ji was such a penance, which will benefit many generations to come.മഹാനായ തമിഴ് കവി സുബ്രഹ്മണ്യ ഭാരതിയുടെ സമ്പൂർണ കൃതികളുടെ സമാഹാരം പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പ്രകാശനം ചെയ്തു
December 11th, 01:30 pm
മഹാനായ തമിഴ് കവിയും സ്വാതന്ത്ര്യ സമര സേനാനിയുമായ സുബ്രഹ്മണ്യ ഭാരതിയുടെ സമ്പൂർണ കൃതികളുടെ സമാഹാരം പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ന്യൂഡൽഹിയിലെ ലോക് കല്യാൺ മാർഗിലെ ഏഴാം നമ്പർ വസതിയിൽ പ്രകാശനം ചെയ്തു. മഹാനായ തമിഴ് കവി സുബ്രഹ്മണ്യ ഭാരതിയുടെ ജന്മവാർഷികത്തിൽ അദ്ദേഹത്തിന് ശ്രദ്ധാഞ്ജലിയർപ്പിച്ച ശ്രീ മോദി, ഇന്ത്യയുടെ സംസ്കാരത്തിനും സാഹിത്യത്തിനും ഇന്ത്യയുടെ സ്വാതന്ത്ര്യസമരത്തിന്റെ ഓർമകൾക്കും തമിഴ്നാടിന്റെ അന്തസിനും ഇന്ന് മഹത്തായ അവസരമാണെന്ന് പറഞ്ഞു. മഹാകവി സുബ്രഹ്മണ്യ ഭാരതിയുടെ കൃതികളുടെ പ്രസിദ്ധീകരണത്തിന്റെ മഹത്തായ പരിസമാപ്തി ഇന്ന് നടന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.സുബ്രഹ്മണ്യ ഭാരതിക്കു ശ്രദ്ധാഞ്ജലിയർപ്പിച്ച് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി
December 11th, 10:27 am
കവിയും എഴുത്തുകാരനുമായ സുബ്രഹ്മണ്യ ഭാരതിയുടെ ജന്മദിനമായ ഇന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അദ്ദേഹത്തിനു ശ്രദ്ധാഞ്ജലിയർപ്പിച്ചു.വിഖ്യാത തമിഴ് കവിയും സ്വാതന്ത്ര്യ സമര സേനാനിയുമായ സുബ്രഹ്മണ്യ ഭാരതിയുടെ സമ്പൂർണ്ണ കൃതികളുടെ സമാഹാരം 2024 ഡിസംബർ 11ന് പ്രധാനമന്ത്രി പ്രകാശനം ചെയ്യും
December 10th, 05:12 pm
വിഖ്യാത തമിഴ് കവിയും സ്വാതന്ത്ര്യ സമര സേനാനിയുമായ സുബ്രഹ്മണ്യ ഭാരതിയുടെ സമ്പൂർണ കൃതികളുടെ സമാഹാരം പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഡിസംബർ 11 ന് ഉച്ചയ്ക്ക് 1 മണിക്ക് ന്യൂഡൽഹിയിലെ 7 ലോക് കല്യാൺ മാർഗിൽ പ്രകാശനം ചെയ്യും.ഇന്ത്യയിലെ നാഗപട്ടണത്തിനും ശ്രീലങ്കയിലെ കാങ്കേശന്‍തുറൈയ്ക്കും ഇടയിലുള്ള ഫെറി സര്‍വീസിന് സമാരംഭം കുറിയ്ക്കുന്ന വേളയില്‍ പ്രധാനമന്ത്രി നടത്തിയ പ്രസംഗം
October 14th, 08:15 am
സംസ്‌കാരത്തിന്റെയും വാണിജ്യത്തിന്റെയും നാഗരികതയുടെയും ആഴത്തിലുള്ള ചരിത്രം ഇന്ത്യയും ശ്രീലങ്കയും പങ്കിടുന്നുണ്ട്. നാഗപട്ടണവും അതിനടുത്തുള്ള പട്ടണങ്ങളും ശ്രീലങ്കയുള്‍പ്പെടെ പല രാജ്യങ്ങളുമായുള്ള കടല്‍ വ്യാപാരത്തിന് പണ്ടേ പേരുകേട്ടവയാണ്. പൂംപുഹാര്‍ എന്ന ചരിത്ര തുറമുഖത്തെ ഒരു കേന്ദ്രമായി പുരാതന തമിഴ് സാഹിത്യത്തില്‍ പരാമര്‍ശിക്കപ്പെട്ടിട്ടുണ്ട്. സംഘകാല സാഹിത്യങ്ങളായ പട്ടിനപ്പാളൈ, മണിമേഖല എന്നിവ ഇന്ത്യയ്ക്കും ശ്രീലങ്കയ്ക്കും ഇടയില്‍ സഞ്ചരിക്കുന്ന ബോട്ടുകളെയും കപ്പലുകളെയും കുറിച്ച് പറയുന്നുണ്ട്. മഹാകവി സുബ്രഹ്‌മണ്യ ഭാരതി തന്റെ 'സിന്ധു നദിയിന്‍ മിസൈ' എന്ന ഗാനത്തില്‍ നമ്മുടെ ഇരു രാജ്യങ്ങളെയും ബന്ധിപ്പിക്കുന്ന പാലത്തെക്കുറിച്ച് പറഞ്ഞിരുന്നു. ഈ ഫെറി സര്‍വീസ് ചരിത്രപരവും സാംസ്‌കാരികവുമായ ആ എല്ലാ ബന്ധങ്ങളെയും സജീവമാക്കും.ഇന്ത്യയിലെ നാഗപട്ടണത്തിനും ശ്രീലങ്കയിലെ കാങ്കേശന്‍തുറൈയ്ക്കും ഇടയിലുള്ള ഫെറി സര്‍വീസിന് സമാരംഭം കുറിയ്ക്കുന്ന ചടങ്ങിനെ പ്രധാനമന്ത്രി അഭിസംബോധന ചെയ്തു
October 14th, 08:05 am
ഇന്ത്യയിലെ നാഗപട്ടണത്തിനും ശ്രീലങ്കയിലെ കാങ്കേശന്‍തുറൈയ്ക്കും ഇടയിലുള്ള ഫെറി സര്‍വീസിന് സമാരംഭം കുറിയ്ക്കുന്ന ചടങ്ങിനെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് വീഡിയോ സന്ദേശത്തിലൂടെ അഭിസംബോധന ചെയ്തു.ശ്രീലങ്കൻ പ്രസിഡന്റിന്റെ ഇന്ത്യാ സന്ദർശനവേളയിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നടത്തിയ പത്രപ്രസ്താവന
July 21st, 12:13 pm
പ്രസിഡന്റ് വിക്രമസിംഗെയെയും അദ്ദേഹത്തിന്റെ പ്രതിനിധിസംഘത്തെയും ഞാൻ സ്നേഹപൂർവം ഇന്ത്യയിലേക്കു സ്വാഗതം ചെയ്യുന്നു. പ്രസിഡന്റ് വിക്രമസിംഗെ അധികാരമേറ്റിട്ട് ഇന്ന് ഒരുവർഷം തികയുകയാണ്. ഈ അവസരത്തിൽ, നമുക്കെല്ലാവർക്കും വേണ്ടി, ഞാൻ അദ്ദേഹത്തിനു ഹൃദയംഗമമായ ആശംസകൾ നേരുന്നു. കഴിഞ്ഞ ഒരുവർഷം ശ്രീലങ്കയിലെ ജനങ്ങൾക്കു വെല്ലുവിളികൾ നിറഞ്ഞതായിരുന്നു. ഉറ്റസുഹൃത്തെന്ന നിലയിൽ, എല്ലായ്പോഴുമെന്നപോലെ, ഈ പ്രതിസന്ധിഘട്ടത്തിലും ഞങ്ങൾ ശ്രീലങ്കയിലെ ജനങ്ങൾക്കൊപ്പം തോളോടു തോൾ ചേർന്നു നിൽക്കുകയാണ്. ഈ വെല്ലുവിളി നിറഞ്ഞ സാഹചര്യങ്ങളെ നേരിടാനുള്ള കരുത്തുകാട്ടിയ ശ്രീലങ്കയിലെ ജനങ്ങളെ ഞാൻ ഹൃദയപൂർവം അഭിനന്ദിക്കുന്നു.