പ്രധാനമന്ത്രി മാർച്ച് 7നും 8നും കേന്ദ്രഭരണപ്രദേശങ്ങളായ ദാദ്ര-നാഗർ ഹവേലി, ദാമൻ-ദിയു എന്നിവയും ഗുജറാത്തും സന്ദർശിക്കും
March 07th, 07:10 am
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി മാർച്ച് 7നും 8നും വരെ ദാദ്ര-നാഗർ ഹവേലി, ദാമൻ-ദിയു എന്നീ കേന്ദ്രഭരണ പ്രദേശങ്ങളും ഗുജറാത്തും സന്ദർശിക്കും. മാർച്ച് 7ന് സിൽവാസ്സയിലേക്ക് പോകുന്ന അദ്ദേഹം, ഉച്ചയ്ക്ക് 2നു നമോ ആശുപത്രി (ഒന്നാംഘട്ടം) ഉദ്ഘാടനം ചെയ്യും. ഉച്ചയ്ക്ക് 2.45ന് സിൽവാസ്സയിൽ കേന്ദ്രഭരണപ്രദേശത്തിനായുള്ള 2580 കോടിയിലധികം രൂപയുടെ വിവിധ വികസന പദ്ധതികളുടെ ഉദ്ഘാടനവും തറക്കല്ലിടലും അദ്ദേഹം നിർവഹിക്കും. തുടർന്ന്, സൂറത്തിലേക്ക് പോകുന്ന അദ്ദേഹം, വൈകിട്ട് 5ന് സൂറത് ഭക്ഷ്യ സുരക്ഷാ പരിപൂർണതായജ്ഞം ഉദ്ഘാടനം ചെയ്യും. മാർച്ച് 8ന് നവസാരിയിലേക്ക് പോകുന്ന പ്രധാനമന്ത്രി, രാവിലെ 11.30 ന് ‘ലഖ്പതി ദീദി’കളുമായി സംവദിക്കും. തുടർന്ന് വിവിധ പദ്ധതികളുടെ ഉദ്ഘാടനത്തിന് സാക്ഷ്യം വഹിക്കുന്ന പൊതുചടങ്ങിൽ പങ്കെടുക്കും.