ലോകനേതാക്കളുടെയും ജനങ്ങളുടെയും ഊഷ്മളമായ ആശംസകൾക്കു നന്ദി അറിയിച്ച് പ്രധാനമന്ത്രി
June 10th, 11:50 pm
ലോകനേതാക്കളും നാനാതുറകളിലുള്ള ജനങ്ങളും അറിയിച്ച ഊഷ്മളമായ ആശംസകൾക്കും അഭിനന്ദന സന്ദേശങ്ങൾക്കും പ്രധാനമന്ത്രി അഗാധമായ നന്ദി രേഖപ്പെടുത്തി. ആശംസകൾ അദ്ദേഹത്തെ ആഴത്തിൽ സ്പർശിച്ചതായി വ്യക്തമാക്കിയ അദ്ദേഹം, ഇന്ത്യയെ സേവിക്കാനും രാജ്യത്തിന്റെ വികസനയാത്രയിൽ പങ്കാളിയാകാനും സാധിക്കുന്നതു ബഹുമതിയായി കരുതുന്നുവെന്നു വ്യക്തമാക്കി. ജനങ്ങളുടെ വിശ്വാസമാണ് ഏറ്റവും വലിയ ശക്തിയെന്നു പറഞ്ഞ പ്രധാനമന്ത്രി, വികസിത ഇന്ത്യ എന്ന കാഴ്ചപ്പാടു യാഥാർഥ്യമാക്കുന്നതിനും 140 കോടി ഇന്ത്യക്കാരുടെ ആഗ്രഹങ്ങൾ നിറവേറ്റുന്നതിനും ഇന്ത്യയുടെ ആഗോള പങ്കാളിത്തം കൂടുതൽ ശക്തിപ്പെടുത്തുന്നതിനുമായി കൂടുതൽ സമർപ്പണത്തോടെ പ്രവർത്തിക്കാനുള്ള സമ്പൂർണ പ്രതിജ്ഞാബദ്ധത ആവർത്തിച്ചു.റോസ്‌ഗാർ മേളയോടനുബന്ധിച്ച് ഉദ്യോഗാർത്ഥികൾക്കുള്ള നിയമന ഉത്തരവുകൾ വിതരണം ചെയ്യുന്നതിനിടയിൽ പ്രധാനമന്ത്രി നടത്തിയ പ്രസംഗത്തിന്റെ മലയാളം പരിഭാഷ
May 23rd, 11:15 am
ഈ നിലയിൽ എത്തിച്ചേരുന്നതിനായി നിങ്ങൾ ദീർഘനാളത്തെ തയ്യാറെടുപ്പുകളിലൂടെയും കഠിനാധ്വാനത്തിലൂടെയും കടന്നുപോയിട്ടുണ്ടാകും. ഈ നേട്ടത്തിന് നിങ്ങൾക്കും നിങ്ങളുടെ കുടുംബാംഗങ്ങൾക്കും ഞാൻ എന്റെ ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ അറിയിക്കുന്നു. നിങ്ങളെ ഇവിടെ വരെ എത്തിക്കുന്നതിൽ നിങ്ങളുടെ മാതാപിതാക്കളുടെയും കുടുംബത്തിന്റെയും പങ്ക് വളരെ വലുതാണ്. എന്നാൽ കുടുംബം മാത്രമല്ല, നമ്മളെ ഇവിടെ എത്തിക്കുന്നതിൽ സമൂഹത്തിനും വലിയൊരു പങ്കുണ്ട്. നമ്മൾ ഇവിടെ എത്തിപ്പെടുന്നത് നമ്മളാൽ മാത്രമോ, നമ്മുടെ കുടുംബത്താൽ മാത്രമോ അല്ല; ഈ വിശാലമായ രാജ്യത്തിലെ 140 കോടി ജനങ്ങളുടെ സംഭാവനകൾക്കും ഇതിൽ വലിയ പ്രാധാന്യമുണ്ട്.അതുകൊണ്ട്, നമ്മുടെ ഉത്തരവാദിത്തം നമ്മളോടും നമ്മുടെ കുടുംബത്തോടും മാത്രമല്ല, അതോടൊപ്പം തന്നെ ഈ സമൂഹത്തോടും കൂടിയാണ്. ഈ ചുമതലകളെല്ലാം ഭംഗിയായി നിർവഹിക്കാൻ നിങ്ങൾ സ്വയം കൂടുതൽ പ്രാപ്തരാക്കുമെന്ന് എനിക്ക് പൂർണ്ണ വിശ്വാസമുണ്ട്. നിങ്ങൾക്ക് എല്ലാവർക്കും എന്റെ ഹൃദയം നിറഞ്ഞ ആശംസകൾ.പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി തൊഴിൽ മേളയിലൂടെ പുതുതായി നിയമിതരായ 51,000-ത്തിലധികം യുവാക്കൾക്ക് നിയമന പത്രങ്ങൾ വിതരണംചെയ്തു
May 23rd, 11:00 am
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് രാവിലെ 11 മണിക്ക് നടന്ന 19-ാമത് തൊഴിൽ മേളയിൽ വിവിധ ഗവണ്മെന്റ് വകുപ്പുകളിലും സ്ഥാപനങ്ങളിലും പുതുതായി നിയമിതരായ യുവാക്കൾക്ക് വീഡിയോ കോൺഫറൻസിംഗിലൂടെ 51,000-ത്തിലധികം നിയമന പത്രങ്ങൾ വിതരണം ചെയ്തു. ചടങ്ങിനെ അഭിസംബോധന ചെയ്ത അദ്ദേഹം, രാജ്യത്തുടനീളമുള്ള ആയിരക്കണക്കിന് യുവാക്കൾക്ക് ഇന്ന് സവിശേഷവും സുപ്രധാനവുമായ ദിനമാണെന്ന് വിശേഷിപ്പിച്ചു. ഗവണ്മെന്റ് സർവീസിലേക്ക് പുതുതായി പ്രവേശിച്ചവരെ സ്വാഗതം ചെയ്ത അദ്ദേഹം റെയിൽവേ, ബാങ്കിംഗ്, പ്രതിരോധം, ആരോഗ്യം, വിദ്യാഭ്യാസം ഉൾപ്പെടെയുള്ള വിവിധ മേഖലകളിൽ ഇന്ത്യയുടെ വികസനത്തിന് അവർക്ക് നൽകാൻ കഴിയുന്ന സംഭാവനകളെ എടുത്തുപറഞ്ഞു. വരുംവർഷങ്ങളിൽ, വികസിത ഇന്ത്യ എന്ന ദർശനം സാക്ഷാത്കരിക്കുന്നതിൽ നിങ്ങളെല്ലാവരും നിർണായക പങ്ക് വഹിക്കും - ശ്രീ മോദി പറഞ്ഞു.മൂന്നാമത് ഇന്ത്യ-നോർഡിക് ഉച്ചകോടിയിലെ സംയുക്തപ്രസ്താവനയ്ക്കിടെ പ്രധാനമന്ത്രി നടത്തിയ പ്രസ്താവനയുടെ പൂർണ്ണരൂപം
May 19th, 04:25 pm
ജനാധിപത്യം, നിയമവാഴ്ച, ബഹുസ്വരത എന്നിവയോടുള്ള നമ്മുടെ പങ്കിട്ട പ്രതിബദ്ധത നമ്മെ സ്വാഭാവിക പങ്കാളികളാക്കുന്നു. അതേസമയം സാങ്കേതികവിദ്യയിലും സുസ്ഥിരതയിലുമുള്ള നമ്മുടെ പങ്കിട്ട മുൻഗണനകൾ നമ്മുടെ ബന്ധത്തെ വലിയ അവസരങ്ങളാൽ നിറയ്ക്കുന്നു. അതുകൊണ്ടാണ് എട്ട് വർഷം മുമ്പ് നോർഡിക് രാജ്യങ്ങളുമായുള്ള നമ്മുടെ ബന്ധത്തിന് കൂടുതൽ ഊർജ്ജവും ചലനാത്മകതയും നൽകുന്നതിനായി നമ്മൾ ഈ വേദി രൂപീകരിച്ചത്.യൂറോപ്യൻ റൗണ്ട് ടേബിൾ ഫോർ ഇൻഡസ്ട്രിയിൽ പ്രധാനമന്ത്രി നടത്തിയ പ്രസംഗത്തിന്റെ മലയാളം പരിഭാഷ
May 18th, 05:00 am
ആദ്യമായി ഈ റൗണ്ട് ടേബിളിലേക്ക് എന്നെ ക്ഷണിച്ചതിന് പ്രധാനമന്ത്രി ഉൾഫ് ക്രിസ്റ്റേഴ്സണോട് ഞാൻ എന്റെ ആത്മാർത്ഥമായ നന്ദിയറിയിക്കുന്നു. ഈ യോഗം ഗോഥെൻബർഗിൽ വെച്ച് നടക്കുന്നതിൽ എനിക്ക് അതിയായ സന്തോഷമുണ്ട്. നവീനാശയത്തിന് പേരുകേട്ടത് മാത്രമല്ല, യൂറോപ്പിന്റെ ഉത്പാദന വീര്യത്തിന്റെ ഊർജ്ജസ്വലമായ പ്രതീകം കൂടിയാണ് ഈ നഗരം.വ്യവസായത്തിനായുള്ള യൂറോപ്യൻ റൗണ്ട് ടേബിളിൽ പ്രധാനമന്ത്രി നടത്തിയ പത്രപ്രസ്താവനയുടെ മലയാള പരിഭാഷ
May 17th, 11:43 pm
സ്വീഡന്റെയും യൂറോപ്പിന്റെയും വ്യാവസായിക കേന്ദ്രമായ ഗോഥെൻബർഗിലേക്കുള്ള എന്റെ സന്ദർശനത്തിന് പ്രത്യേക പ്രാധാന്യം നൽകുന്ന ഇന്നത്തെ പരിപാടിയിൽ ചേർന്നതിന് ഉർസുല ജിയോട് ഞാൻ പ്രത്യേക നന്ദി രേഖപ്പെടുത്തുന്നു.രബീന്ദ്രനാഥ ടാഗോറിന്റെ സാംസ്കാരിക പൈതൃകത്തിന്റെ ആഘോഷമായി പ്രധാനമന്ത്രിയും സ്വീഡൻ പ്രധാനമന്ത്രിയും പ്രത്യേക പാരിതോഷികങ്ങൾ കൈമാറി
May 17th, 11:18 pm
സ്വീഡൻ പ്രധാനമന്ത്രി ഉൽഫ് ക്രിസ്റ്റേഴ്സണും പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയും നോബൽ സമ്മാനജേതാവ് ഗുരുദേവ് രബീന്ദ്രനാഥ ടാഗോറിന്റെ പൈതൃകം ആഘോഷിക്കുന്ന പ്രത്യേക സ്മരണികാസമ്മാനങ്ങൾ കൈമാറി.പ്രധാനമന്ത്രിക്ക് സ്വീഡനിൽ ‘റോയൽ ഓർഡർ ഓഫ് ദ പോളാർ സ്റ്റാർ, ഡിഗ്രി കമാൻഡർ ഗ്രാൻഡ് ക്രോസ്’ ബഹുമതി ലഭിച്ചു
May 17th, 11:13 pm
സ്വീഡനിലെ ഗോഥൻബർഗിൽ സംഘടിപ്പിച്ച പ്രത്യേക ചടങ്ങിൽ, സ്വീഡിഷ് കിരീടാവകാശി വിക്ടോറിയ രാജകുമാരി പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിക്കു ‘റോയൽ ഓർഡർ ഓഫ് ദ പോളാർ സ്റ്റാർ, ഡിഗ്രി കമാൻഡർ ഗ്രാൻഡ് ക്രോസ്’ ബഹുമതി സമ്മാനിച്ചു. പതിനെട്ടാം നൂറ്റാണ്ടിൽ സ്ഥാപിതമായ ഈ പുരസ്കാരം, സ്വീഡന്റെ ഏറ്റവും പഴക്കമേറിയതും വിശിഷ്ടവുമായ ബഹുമതികളിൽ ഒന്നാണ്. അസാധാരണമായ പൊതുസേവനത്തെയും സ്വീഡനുമായുള്ള ബന്ധം കരുത്തുറ്റതാക്കുന്നതിനായുള്ള സംഭാവനകളെയും മുൻനിർത്തി വിദേശ ഗവണ്മെന്റ് തലവന്മാർക്കു സ്വീഡൻ നൽകുന്ന ഏറ്റവും ഉയർന്ന ബഹുമതിയാണിത്.പ്രധാനമന്ത്രി മോദി സ്വീഡനിൽ എത്തി ചേർന്നു
May 17th, 06:09 pm
സ്വീഡനിലെ ഗോഥെൻബർഗിൽ എത്തിയ പ്രധാനമന്ത്രി മോദിയെ സ്വീഡിഷ് പ്രധാനമന്ത്രി ഉൾഫ് ക്രിസ്റ്റേഴ്‌സൺ തന്നെ ഊഷ്മളമായി സ്വീകരിച്ചു. പ്രധാനമന്ത്രി മോദിയെ അകമ്പടി സേവിക്കാൻ സ്വീഡൻ അവരുടെ യുദ്ധവിമാനങ്ങളും അയച്ചു. ഇന്ത്യ-സ്വീഡൻ ബന്ധത്തിന്റെ വർദ്ധിച്ചുവരുന്ന ആഴത്തെയും പ്രധാന മേഖലകളിലെ സഹകരണം ശക്തിപ്പെടുത്തുന്നതിനുള്ള പങ്കിട്ട പ്രതിബദ്ധതയെയും ഈ സന്ദർശനം അടിവരയിടുന്നു.യൂറോപ്യൻ റൗണ്ട് ടേബിൾ ഫോർ ഇൻഡസ്ട്രിയെ (ERT) അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി
May 17th, 12:12 am
2026 മെയ് 17-ന് ഗോഥെൻബർഗിൽ നടന്ന യൂറോപ്യൻ റൗണ്ട് ടേബിൾ ഫോർ ഇൻഡസ്ട്രിയെ (ERT) പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിസംബോധന ചെയ്തു. വോൾവോ ഗ്രൂപ്പ് ആതിഥേയത്വം വഹിച്ച പരിപാടിയിൽ സ്വീഡൻ പ്രധാനമന്ത്രി ഉൾഫ് ക്രിസ്റ്റേഴ്സൺ, യൂറോപ്യൻ കമ്മീഷൻ പ്രസിഡന്റ് ഉർസുല വോൺ ഡെർ ലെയ്ൻ, മുതിർന്ന യൂറോപ്യൻ വ്യവസായ പ്രമുഖർ, പ്രമുഖ യൂറോപ്യൻ-ഇന്ത്യൻ കമ്പനികളുടെ പ്രതിനിധികൾ എന്നിവർ പങ്കെടുത്തു."യുഎഇ, നെതർലാൻഡ്‌സ്, സ്വീഡൻ, നോർവേ, ഇറ്റലി എന്നിവിടങ്ങളിലേക്കുള്ള സന്ദർശനത്തിന് മുന്നോടിയായി പ്രധാനമന്ത്രിയുടെ യാത്രാ പ്രസ്താവന
May 15th, 07:56 am
2026 മെയ് 15 മുതൽ 20 വരെ യുഎഇ, നെതർലാൻഡ്‌സ്, സ്വീഡൻ, നോർവേ, ഇറ്റലി എന്നീ അഞ്ച് രാഷ്ട്രങ്ങൾ പ്രധാനമന്ത്രി മോദി സന്ദർശിക്കും. സന്ദർശന വേളയിൽ അദ്ദേഹം വിവിധ രാഷ്ട്രത്തലവന്മാരെ കാണുകയും പ്രധാന മേഖലകളിലെ പങ്കാളിത്തം കൂടുതൽ ശക്തിപ്പെടുത്തുന്നതിനുള്ള ചർച്ചകൾ നടത്തുകയും ചെയ്യും. സ്വീഡനിൽ നടക്കുന്ന യൂറോപ്യൻ റൗണ്ട് ടേബിൾ ഫോർ ഇൻഡസ്ടറിയിലും, ഓസ്ലോയിൽ നടക്കുന്ന മൂന്നാം ഇന്ത്യ-നോർഡിക് ഉച്ചകോടിയിലും അദ്ദേഹം പങ്കെടുക്കുന്നതാണ് സന്ദർശനത്തിന്റെ പ്രധാന സവിശേഷതകൾ.പ്രധാനമന്ത്രിയുടെ യുഎഇ, നെതർലാൻഡ്‌സ്, സ്വീഡൻ, നോർവേ, ഇറ്റലി സന്ദർശനം (മെയ് 15 - 20, 2026)
May 11th, 09:00 pm
2026 മെയ് 15 മുതൽ മെയ് 20 വരെ യുഎഇ, നെതർലാൻഡ്‌സ്, സ്വീഡൻ, നോർവേ, ഇറ്റലി എന്നിവിടങ്ങൾ സന്ദർശിക്കാൻ പ്രധാനമന്ത്രി മോദി പദ്ധതിയിടുന്നു. സന്ദർശന വേളയിൽ അദ്ദേഹം യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനുമായി കൂടിക്കാഴ്ച നടത്തുകയും വിവിധ വിഷയങ്ങളിൽ അഭിപ്രായങ്ങൾ പങ്കുവെക്കുകയും ചെയ്യും. നെതർലാൻഡ്‌സിൽ, പ്രധാനമന്ത്രി രാജാവ് വില്ലെം-അലക്‌സാണ്ടറിനെ കാണുകയും പ്രധാനമന്ത്രി റോബ് ജെറ്റനുമായി ചർച്ച നടത്തുകയും ചെയ്യും. സ്വീഡനിൽ, അദ്ദേഹം പ്രധാനമന്ത്രി ക്രിസ്റ്റേഴ്‌സണുമായി ചർച്ച നടത്തും. നോർവേയിൽ, അദ്ദേഹം രാജാവ് ഹരാൾഡ് അഞ്ചാമനെ സന്ദർശിക്കുകയും പ്രധാനമന്ത്രി ജോനാസ് ഗഹർ സ്റ്റോറുമായി ഉഭയകക്ഷി ചർച്ചകൾ നടത്തുകയും ചെയ്യും. തുടർന്ന്, പ്രധാനമന്ത്രി ജോർജിയ മെലോണിയുമായി ചർച്ച നടത്താൻ അദ്ദേഹം ഇറ്റലി സന്ദർശിക്കും.സ്വീഡന്‍ പ്രധാനമന്ത്രിയുമായി പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തി
December 01st, 08:32 pm
ദുബായില്‍ 2023 ഡിസംബര്‍ 1-ന് നടന്ന സി.ഒ.പി 28 ഉച്ചകോടിയ്ക്കിടയില്‍ സ്വീഡനിലെ പ്രധാനമന്ത്രി ഉള്‍ഫ് ക്രിസേ്റ്റഴ്‌സണുമായി. പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഉഭയകക്ഷി കൂടിക്കാഴ്ച നടത്തി.സി.ഒ.പി28ലെ വ്യവസായ പരിവര്‍ത്തനത്തിനായുള്ള ലീഡര്‍ഷിപ്പ് ഗ്രൂപ്പിന്റെ രണ്ടാം ഘട്ടത്തിന് ഇന്ത്യയും സ്വീഡനും സഹ-ആതിഥേയത്വം വഹിച്ചു
December 01st, 08:29 pm
ദുബായിയില്‍ നടക്കുന്ന സി.ഒ.പി 28ല്‍ വച്ച് 2024-26 കാലയളവിലെ ലീഡര്‍ഷിപ്പ് ഗ്രൂപ്പ് ഫോര്‍ ഇന്‍ഡസ്ട്രി ട്രാന്‍സിഷന്റെ (ലീഡ്‌ഐ.ടി 2.0) ഘട്ടം-2ന്റെ സഹസമാരംഭം സ്വീഡന്‍ പ്രധാനമന്ത്രി ഉള്‍ഫ് ക്രിസേ്റ്റഴ്‌സണും പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയും ചേര്‍ന്ന് നിര്‍വഹിച്ചു.27 സംസ്ഥാനങ്ങളിലെയും കേന്ദ്ര ഭരണ പ്രദേശങ്ങളിലെയും 508 റെയിൽവേ സ്റ്റേഷനുകളുടെ പുനർവികസനത്തിനുള്ള തറക്കല്ലിടൽ ചടങ്ങിൽ പ്രധാനമന്ത്രിയുടെ പ്രസംഗത്തിന്റെ പൂർണ്ണ രൂപം
August 06th, 11:30 am
നമസ്കാരം! രാജ്യത്തിന്റെ റെയിൽവേ മന്ത്രി ശ്രീ അശ്വനി വൈഷ്ണവ്ജി, രാജ്യത്തിന്റെ എല്ലാ കോണുകളിൽ നിന്നുമുള്ള കേന്ദ്രമന്ത്രിസഭയിലെ മറ്റ് അംഗങ്ങളേ , വിവിധ സംസ്ഥാനങ്ങളിലെ ഗവർണർമാർ, മുഖ്യമന്ത്രിമാർ, സംസ്ഥാന മന്ത്രിസഭാ മന്ത്രിമാർ, എംപിമാർ, എംഎൽഎമാർ, മറ്റെല്ലാ പ്രമുഖരേ , എന്റെ പ്രിയപ്പെട്ട സഹോദരീ സഹോദരന്മാരേ!രാജ്യത്തുടനീളമുള്ള 508 റെയില്‍വേ സ്റ്റേഷനുകളുടെ പുനര്‍വികസന പദ്ധതികള്‍ക്ക് പ്രധാനമന്ത്രി തറക്കല്ലിട്ടു
August 06th, 11:05 am
രാജ്യത്തെ 508 റെയില്‍വേ സ്റ്റേഷനുകളുടെ പുനര്‍വികസന പദ്ധതിക്ക് വിദൂരദൃശ്യസംവിധാനത്തിലൂടെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി തറക്കല്ലിട്ടു. 24,470 കോടിയിലികം രൂപ ചിലവിട്ടാണ് 508 റെയില്‍വേ സ്റ്റേഷനുകളുടെ പുനര്‍വികസനം നടപ്പിലാക്കുന്നത്. 27 സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലുമായിട്ടാണ് ഇത്രയും റെയില്‍വേ സ്റ്റേഷനുകള്‍. ഉത്തര്‍പ്രദേശിലും രാജസ്ഥാനിലും 55, ബിഹാറില്‍ 49, മഹാരാഷ്ട്രയില്‍ 44, പശ്ചിമ ബംഗാളില്‍ 37, മധ്യപ്രദേശില്‍ 34, അസമില്‍ 32, ഒഡിഷയില്‍ 25, പഞ്ചാബില്‍ 22, ഗുജറാത്തിലും തെലങ്കാനയിലും 21 വീതം, ഝാര്‍ഖണ്ഡില്‍ 20, ആന്ധ്ര പ്രദേശിലും തമിഴ്‌നാട്ടിലും 18 വീതം, ഹരിയാനയില്‍ 15, കര്‍ണാടകയില്‍ 13 എന്നിങ്ങനെയാണ് പുനര്‍വികസനം നടക്കുന്ന റെയില്‍വേ സ്റ്റേഷനുകളുടെ എണ്ണം.സ്വീഡന്റെ അടുത്ത പ്രധാനമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ട ഉൾഫ് ക്രിസ്റ്റേഴ്സണെ പ്രധാനമന്ത്രി അഭിനന്ദിച്ചു
October 19th, 09:46 am
സ്വീഡന്റെ അടുത്ത പ്രധാനമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ട ഉൾഫ് ക്രിസ്റ്റേഴ്സനെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു.ഇന്റർപോളിന്റെ 90-ാം ജനറൽ അസംബ്ലിയിൽ പ്രധാനമന്ത്രി നടത്തിയ അഭിസംബോധന
October 18th, 01:40 pm
ഇന്റർപോളിന്റെ 90-ാം ജനറൽ അസംബ്ലിയിലേക്ക് ഏവരെയും ഞാൻ ഊഷ്മളമായി സ്വാഗതംചെയ്യുന്നു. ഇന്ത്യക്കും ഇന്റർപോളിനും പ്രാധാന്യമുള്ള കാലത്തു നിങ്ങൾ ഇവിടെ ഉണ്ടായിരിക്കുന്നതിൽ ഏറെ സന്തോഷമുണ്ട്. 2022ൽ ഇന്ത്യ സ്വാതന്ത്ര്യത്തിന്റെ 75 വർഷം ആഘോഷിക്കുകയാണ്. ഇതു നമ്മുടെ ജനങ്ങളുടെയും സംസ്കാരത്തിന്റെയും നേട്ടങ്ങളുടെയും ആഘോഷമാണ്. നാം എവിടെ നിന്നാണു വന്നത് എന്നു തിരിഞ്ഞുനോക്കേണ്ട സമയമാണിത്; മാത്രമല്ല, നാം എവിടേക്കാണു പോകേണ്ടതെന്നകാര്യത്തിൽ മുന്നോട്ടുനോക്കുന്നതിനും. ഇന്റർപോളും ചരിത്രപരമായ നാഴികക്കല്ലിലേക്ക് അടുക്കുകയാണ്. 2023ൽ, ഇന്റർപോൾ സ്ഥാപിതമായതിന്റെ 100-ാം വർഷം ആഘോഷിക്കുകയാണ്. സന്തോഷിക്കാനും പര്യാലോചനയ്ക്കുമുള്ള മികച്ച സമയമാണിത്. തിരിച്ചടികളിൽനിന്നു പഠിക്കുക, വിജയങ്ങൾ ആഘോഷിക്കുക; ഒപ്പം, പ്രതീക്ഷയോടെ ഭാവിയിലേക്കു നോക്കുക.ഇന്റർപോളിന്റെ 90-ാം ജനറൽ അസംബ്ലിയെ പ്രധാനമന്ത്രി നരേന്ദ്ര മോദി ന്യൂഡൽഹിയിലെ പ്രഗതി മൈതാനത്ത് അഭിസംബോധനചെയ്തു
October 18th, 01:35 pm
സമ്മേളനത്തെ അഭിസംബോധനചെയ്ത പ്രധാനമന്ത്രി, ന്യൂഡൽഹിയിൽ ഇന്റർപോളിന്റെ 90-ാം ജനറൽ അസംബ്ലിയിൽ പങ്കെടുക്കാനെത്തിയ എല്ലാ വിശിഷ്ടാതിഥികൾക്കും ഊഷ്മളമായ സ്വാഗതം ആശംസിച്ചു. ജനങ്ങളുടെയും സംസ്കാരങ്ങളുടെയും ആഘോഷമായ ഇന്ത്യ സ്വാതന്ത്ര്യത്തിന്റെ 75-ാം വാർഷികം ആഘോഷിക്കുകയാണെന്നു പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. 2023ൽ ഇന്റർപോൾ അതിന്റെ 100-ാം വർഷം ആഘോഷിക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു. ഇതു പുനരാലോചനയ്ക്കും ഭാവി തീരുമാനിക്കാനുമുള്ള സമയമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. സന്തോഷിക്കാനും ചിന്തിക്കാനും തിരിച്ചടികളിൽനിന്നു പാഠം ഉൾക്കൊണ്ടു ഭാവിയിലേക്കു പ്രതീക്ഷയോടെ നോക്കാനുമുള്ള മികച്ച സമയമാണിതെന്നും മോദി കൂട്ടിച്ചേർത്തു.ലൈഫ് പദ്ധതി ഉദ്ഘാടനം ചെയ്തുകൊണ്ട് പ്രധാനമന്ത്രി നടത്തിയ പ്രസംഗം
June 05th, 07:42 pm
ബഹുമാനപ്പെട്ട യുഎന്‍ഇപി ഗ്ലോബല്‍ ഹെഡ് ഇംഗര്‍ ആന്‍ഡേഴ്‌സണ്‍, യുഎന്‍ഡിപി ഗ്ലോബല്‍ ഹെഡ് ബഹുമാനപ്പെട്ട അക്കിം സ്റ്റെയ്‌നര്‍, ലോക ബാങ്ക് പ്രസിഡന്റ് എന്റെ സുഹൃത്ത് ശ്രീ. ഡേവിഡ് മാല്‍പാസ്, നിക്കോളാസ് സ്റ്റേണ്‍ പ്രഭു, ശ്രീ. കാസ് സണ്‍സ്റ്റീന്‍, എന്റെ സുഹൃത്ത് ശ്രീ. ബില്‍ ഗേറ്റ്‌സ്, ഇന്ത്യയുടെ പരിസ്ഥിതി മന്ത്രി ശ്രീ അനില്‍ ദാസ്ഗുപ്ത, ശ്രീ ഭൂപേന്ദര്‍ യാദവ് എന്നിവരുടെ ഉള്‍ക്കാഴ്ചയോടുകൂടിയ വീക്ഷണങ്ങള്‍ നാം കേട്ടുകഴിഞ്ഞു.