1893-ൽ ഷിക്കാഗോയിൽ നടന്ന ലോക മത പാർലമെന്റിൽ സ്വാമി വിവേകാനന്ദൻ നടത്തിയ ചരിത്രപ്രസിദ്ധമായ പ്രസംഗം പങ്കുവച്ച് പ്രധാനമന്ത്രി
September 11th, 08:49 am
ഷിക്കാഗോയിൽ നടന്ന ലോക മത പാർലമെന്റിൽ സ്വാമി വിവേകാനന്ദൻ നടത്തിയ ചരിത്രപ്രസിദ്ധമായ പ്രസംഗത്തിന്റെ 132-ാം വാർഷികത്തോടനുബന്ധിച്ച്, ഐക്യത്തിനും സാർവത്രിക സാഹോദര്യത്തിനും ഊന്നൽ നൽകിയ ഒരു നിർണായക നിമിഷമാണിതെന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പറഞ്ഞു. നമ്മുടെ ചരിത്രത്തിലെ ഏറ്റവും ആഘോഷിക്കപ്പെട്ടതും പ്രചോദനാത്മകവുമായ നിമിഷങ്ങളിൽ ഒന്നാണിതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.സ്വാമി വിവേകാനന്ദന്റെ പുണ്യതിഥിയിൽ പ്രധാനമന്ത്രി അദ്ദേഹത്തിന് ശ്രദ്ധാഞ്ജലി അർപ്പിച്ചു
July 04th, 08:50 am
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി സ്വാമി വിവേകാനന്ദജിയുടെ പുണ്യ തിഥിയിൽ ശ്രദ്ധാഞ്ജലി അർപ്പിച്ചു. സ്വാമി വിവേകാനന്ദജിയുടെ ചിന്തകളും ദർശനങ്ങളും നമ്മുടെ സമൂഹത്തിനായുള്ള വഴികാട്ടിയായി തുടരുന്നു എന്ന് അദ്ദേഹം പറഞ്ഞു. നമ്മുടെ ചരിത്രത്തിലും സാംസ്കാരിക പൈതൃകത്തിലും അഭിമാനവും ആത്മവിശ്വാസവും അദ്ദേഹം ജ്വലിപ്പിച്ചു, ശ്രീ മോദി കൂട്ടിച്ചേർത്തു.എ ബി പി നെറ്റ് വർക്ക് ഇന്ത്യ@2024 ഉച്ചകോടിയിൽ പ്രധാനമന്ത്രി നടത്തിയ പ്രസംഗം
May 06th, 08:04 pm
ഇന്ന് രാവിലെ മുതൽ, ഭാരത് മണ്ഡപം ഒരു ഊർജ്ജസ്വലമായ വേദിയായി മാറിയിരിക്കുന്നു. കുറച്ച് മിനിറ്റ് മുമ്പ്, നിങ്ങളുടെ ടീമിനെ കാണാൻ എനിക്ക് അവസരം ലഭിച്ചു. ഈ ഉച്ചകോടി വൈവിധ്യം നിറഞ്ഞതായിരുന്നു. നിരവധി വിശിഷ്ട വ്യക്തികൾ ഈ ഉച്ചകോടിക്ക് നിറം നൽകിയിട്ടുണ്ട്. നിങ്ങളുടെ അനുഭവവും വളരെ സമ്പന്നമായിരുന്നിരിക്കണമെന്ന് ഞാൻ വിശ്വസിക്കുന്നു. ഈ ഉച്ചകോടിയിലെ യുവാക്കളുടെയും സ്ത്രീകളുടെയും വലിയ സാന്നിധ്യം ഒരു തരത്തിൽ അതിന്റെ സവിശേഷതയായി മാറിയിരിക്കുന്നു. പ്രത്യേകിച്ചും, നമ്മുടെ ഡ്രോൺ ദീദികളും ലഖ്പതി ദീദികളും പങ്കിട്ട അനുഭവങ്ങൾ - ഇപ്പോൾ ഈ അവതാരകരെയെല്ലാം ഞാൻ കണ്ടുമുട്ടിയപ്പോൾ, അവർ അവരുടെ കഥകൾ പങ്കുവെക്കുന്ന ആവേശം എനിക്ക് കാണാൻ കഴിഞ്ഞു. അവരുടെ ഓരോ സംഭാഷണവും അവർ ഓർത്തു. ഇത് തന്നെ ശരിക്കും പ്രചോദനാത്മകമായ ഒരു അവസരമായിരുന്നു.പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ‘ABP നെറ്റ്‌വർക്ക് ഇന്ത്യ @ 2047’ ഉച്ചകോടിയെ അഭിസംബോധന ചെയ്തു
May 06th, 08:00 pm
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്നു ന്യൂഡൽഹിയിലെ ഭാരത് മണ്ഡപത്തിൽ നടന്ന ‘എബിപി നെറ്റ്‌വർക്ക് ഇന്ത്യ@2047’ ഉച്ചകോടിയിൽ പങ്കെടുത്തു. ഭാരത് മണ്ഡപത്തിൽ നടന്ന പരിപാടി ഇന്നു രാവിലെ മുതൽ സജീവമായിരുന്നുവെന്നു സദസ്സിനെ അഭിസംബോധനചെയ്ത് അദ്ദേഹം പറഞ്ഞു. സംഘാടകസംഘവുമായുള്ള തന്റെ ആശയവിനിമയം അദ്ദേഹം പരാമർശിക്കുകയും ഉച്ചകോടിയുടെ സമ്പന്നമായ വൈവിധ്യം എടുത്തുകാട്ടുകയും ചെയ്തു. പരിപാടിയുടെ ചലനാത്മകതയ്ക്കു സംഭാവന നൽകിയ നിരവധി വിശിഷ്ട വ്യക്തികളുടെ പങ്കാളിത്തത്തെക്കുറിച്ച് അദ്ദേഹം പറഞ്ഞു. എല്ലാ പങ്കാളികൾക്കും വളരെ മികച്ച അനുഭവം ലഭിച്ചതായി പ്രധാനമന്ത്രി ആത്മവിശ്വാസം പ്രകടിപ്പിച്ചു. ഉച്ചകോടിയിൽ യുവാക്കളുടെയും സ്ത്രീകളുടെയും ഗണ്യമായ സാന്നിധ്യത്തിന് ഊന്നൽ നൽകിയ അദ്ദേഹം, ഡ്രോൺ ദീദികളും ലഖ്പതി ദീദികളും പങ്കിട്ട പ്രചോദനാത്മകമായ അനുഭവങ്ങൾ പ്രത്യേകം എടുത്തുപറഞ്ഞു. അവരുടെ കഥകൾ പ്രചോദനത്തിന്റെ ഉറവിടമായി വർത്തിക്കുന്നുവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.Our youth, imbued with the spirit of nation-building, are moving ahead towards the goal of Viksit Bharat by 2047: PM Modi in Nagpur
March 30th, 11:53 am
PM Modi laid the foundation stone of Madhav Netralaya Premium Centre in Nagpur, emphasizing its role in quality eye care. He highlighted India’s healthcare strides, including Ayushman Bharat, Jan Aushadhi Kendras and AIIMS expansion. He also paid tribute to Dr. Hedgewar and Pujya Guruji, acknowledging their impact on India’s cultural and social consciousness.മഹാരാഷ്ട്രയിലെ നാഗ്പൂരില്‍ മാധവ് നേത്രാലയ പ്രീമിയം സെന്ററിന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി തറക്കല്ലിട്ടു
March 30th, 11:52 am
മഹാരാഷ്ട്രയിലെ നാഗ്പൂരില്‍ മാധവ് നേത്രാലയ പ്രീമിയം സെന്ററിന്റെ ശിലാസ്ഥാപനം പ്രധാനമന്ത്രി നിര്‍വഹിച്ചു. സദസ്സിനെ അഭിസംബോധന ചെയ്യവേ, പവിത്രമായ നവരാത്രി ഉത്സവത്തിന് തുടക്കം കുറിക്കുന്ന ചൈത്ര ശുക്ല പ്രതിപദയുടെ പ്രാധാന്യം അദ്ദേഹം എടുത്തുപറഞ്ഞു. രാജ്യമെമ്പാടും ഇന്ന് ഗുഡി പദ്വ, ഉഗാദി, നവ്രേ തുടങ്ങിയ ഉത്സവങ്ങള്‍ ആഘോഷിക്കുന്നുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഭഗവാന്‍ ജുലേലാലിന്റെയും ഗുരു അംഗദ് ദേവിന്റെയും ജന്മവാര്‍ഷികത്തോടനുബന്ധിച്ച് ഈ ദിവസത്തിനുള്ള പ്രാധാന്യത്തെക്കുറിച്ച് അദ്ദേഹം ഊന്നിപ്പറഞ്ഞു. പ്രചോദനാത്മകമായ ഡോ. കെ.ബി. ഹെഡ്ഗേവാറിന്റെ ജന്മവാര്‍ഷികവും രാഷ്ട്രീയ സ്വയംസേവക സംഘ(ആര്‍എസ്എസ്)ത്തിന്റെ മഹത്തായ യാത്രയുടെ ശതാബ്ദി വര്‍ഷവുമാണിതെന്നു പ്രധാനമന്ത്രി ഓര്‍മിപ്പിച്ചു. ഈ സുപ്രധാന ദിനത്തില്‍ ഡോ. ഹെഡ്ഗേവാറിനും ശ്രീ ഗോള്‍വാള്‍ക്കര്‍ ഗുരുജിക്കും ശ്രദ്ധാഞ്ജലി അര്‍പ്പിക്കാന്‍ സ്മൃതിമന്ദിരം സന്ദര്‍ശിക്കാന്‍ കഴിഞ്ഞതില്‍ അദ്ദേഹം അഭിമാനം പ്രകടിപ്പിച്ചു.Mahakumbh has strengthened the spirit of ‘Ek Bharat, Shreshtha Bharat’ by uniting people from every region, language, and community: PM Modi
March 18th, 01:05 pm
PM Modi while addressing the Lok Sabha on Mahakumbh, highlighted its spiritual and cultural significance, likening its success to Bhagirath’s efforts. He emphasized unity, youth reconnecting with traditions, and India's ability to host grand events. Stressing water conservation, he urged expanding river festivals. Calling it a symbol of ‘Ek Bharat, Shreshtha Bharat,’ he hailed Mahakumbh’s legacy.മഹാകുംഭ മേളയുടെ വിജയകരമായ പരിസമാപ്തിയിൽ ലോക്‌സഭയെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി
March 18th, 12:10 pm
ഉത്തർപ്രദേശിലെ പ്രയാഗ്‌രാജിൽ നടന്ന മഹാകുംഭ മേളയുടെ വിജയകരമായ പരിസമാപ്തിയിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ലോക്‌സഭയെ അഭിസംബോധന ചെയ്തു. മഹാകുംഭ മേളയുടെ മഹത്തായ വിജയം ഉറപ്പാക്കിയ രാജ്യത്തെ എണ്ണമറ്റ പൗരന്മാർക്ക് അദ്ദേഹം ഹൃദയംഗമമായ അഭിവാദ്യം അർപ്പിച്ചു. മഹാകുംഭ മേള വിജയകരമാക്കുന്നതിൽ വിവിധ വ്യക്തികളുടെയും ഗ്രൂപ്പുകളുടെയും കൂട്ടായ സംഭാവനകളെ എടുത്തുകാണിച്ചുകൊണ്ട്, ഗവൺമെന്റിന്റെയും സമൂഹത്തിന്റെയും സമർപ്പിത തൊഴിലാളികളുടെയും ശ്രമങ്ങളെ അദ്ദേഹം അംഗീകരിക്കുകയും അഭിനന്ദിക്കുകയും ചെയ്തു. ഉത്തർപ്രദേശിലെ ജനങ്ങളെ, പ്രത്യേകിച്ച് പ്രയാഗ്‌രാജിലെ പൗരന്മാരെ പ്രത്യേകം പരാമർശിച്ചു കൊണ്ട് രാജ്യമെമ്പാടുമുള്ള ഭക്തർക്ക്, അവരുടെ വിലമതിക്കാനാവാത്ത പിന്തുണയ്ക്കും പങ്കാളിത്തത്തിനും ശ്രീ മോദി നന്ദി പറഞ്ഞു.For me, the nation itself is divine and mankind is a reflection of the divine: PM Modi in Lex Fridman Podcast
March 16th, 11:47 pm
PM Modi interacted with Lex Fridman in a podcast about various topics ranging from fasting to his humble beginnings to AI and more. He stressed on the unifying power of sports and said that they connect people on a deeper level and energize the world. He remarked that the management of Indian elections should be studied worldwide.പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ലെക്സ് ഫ്രിഡ്മാനുമായി പോഡ്കാസ്റ്റില്‍ ആശയവിനിമയം നടത്തി
March 16th, 05:30 pm
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് പോഡ്കാസ്റ്റില്‍ വിവിധ വിഷയങ്ങളെക്കുറിച്ച് ലെക്സ് ഫ്രിഡ്മാനുമായി സംവദിച്ചു. എന്തിനാണ് അദ്ദേഹം ഉപവസിക്കുന്നതെന്നും എങ്ങനെയാണ് ഉപവാസം നയിക്കുന്നതെന്നും ചോദിച്ചപ്പോള്‍, തന്നോടുള്ള ബഹുമാന സൂചകമായി ഉപവാസം അനുഷ്ഠിച്ചതിന് ലെക്സ് ഫ്രിഡ്മാനു പ്രധാനമന്ത്രി നന്ദി പറഞ്ഞു. 'ഇന്ത്യയില്‍, മതപാരമ്പര്യങ്ങള്‍ ദൈനംദിന ജീവിതവുമായി ആഴത്തില്‍ ഇഴചേര്‍ന്നിരിക്കുന്നു' എന്ന് പറഞ്ഞ മോദി ബഹുമാനപ്പെട്ട സുപ്രീം കോടതി വ്യാഖ്യാനിച്ചതുപോലെ ഹിന്ദുമതം കേവലം ആചാരാനുഷ്ഠാനങ്ങളല്ല, മറിച്ച് ജീവിതത്തെ നയിക്കുന്ന തത്ത്വചിന്തയാണെന്നും കൂട്ടിച്ചേര്‍ത്തു. അച്ചടക്കം വളര്‍ത്തുന്നതിനും ആന്തരികവും ബാഹ്യവുമായ വ്യക്തിത്വത്തെ സന്തുലിതമാക്കുന്നതിനുമുള്ള സങ്കേതമാണ് ഉപവാസം എന്ന് അദ്ദേഹം പറഞ്ഞു. ഉപവാസം ഇന്ദ്രിയങ്ങളെ ഉയര്‍ത്തുകയും അവയെ കൂടുതല്‍ സംവേദനക്ഷമതയുള്ളതും അവബോധമുള്ളതുമാക്കുകയും ചെയ്യുന്നുവെന്ന് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. ഉപവാസ സമയത്ത്, ഒരാള്‍ക്ക് സൂക്ഷ്മ സുഗന്ധങ്ങളും വിശദാംശങ്ങളും പോലും കൂടുതല്‍ വ്യക്തമായി മനസ്സിലാക്കാന്‍ കഴിയുമെന്ന് അദ്ദേഹം നിരീക്ഷിച്ചു. ഉപവാസം ചിന്താപ്രക്രിയയെ ത്വരിതപ്പെടുത്തുന്നുവെന്നും പുതിയ കാഴ്ചപ്പാടുകള്‍ നല്‍കുന്നുവെന്നും അസാധാരണമായ ചിന്തയെ പ്രോത്സാഹിപ്പിക്കുന്നതായും അദ്ദേഹം പറഞ്ഞു. ഉപവാസം എന്നാല്‍ ഭക്ഷണം ഒഴിവാക്കുക എന്നത് മാത്രമല്ല, തയ്യാറെടുപ്പിന്റെയും വിഷവിമുക്തമാക്കലിന്റെയും ശാസ്ത്രീയ പ്രക്രിയ ഇതില്‍ ഉള്‍പ്പെടുന്നുവെന്ന് ശ്രീ മോദി വ്യക്തമാക്കി. ആയുര്‍വേദ, യോഗ പരിശീലനങ്ങള്‍ നിരവധി ദിവസങ്ങള്‍ക്ക് മുമ്പ് പിന്തുടര്‍ന്ന് ഉപവാസത്തിനായി തന്റെ ശരീരത്തെ ഒരുക്കുന്നുവെന്ന് പറഞ്ഞ അദ്ദേഹം ഈ കാലയളവില്‍ ജലാംശത്തിന്റെ പ്രാധാന്യവും ചൂണ്ടിക്കാട്ടി. ഉപവാസം ആരംഭിച്ചുകഴിഞ്ഞാല്‍, ആഴത്തിലുള്ള ആത്മപരിശോധനയ്ക്കും ശ്രദ്ധ കേന്ദ്രീകരിക്കലിനും അനുവദിക്കുന്ന ഒരു ഭക്തിയുടെയും സ്വയം അച്ചടക്കത്തിന്റെയും പ്രവൃത്തിയായി അദ്ദേഹം അതിനെ കാണുന്നു. സ്‌കൂള്‍ കാലഘട്ടത്തില്‍ മഹാത്മാഗാന്ധിയില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട പ്രസ്ഥാനത്തില്‍ നിന്നാണ് തന്റെ ഉപവാസം ആരംഭിച്ചതെന്ന് പ്രധാനമന്ത്രി പറഞ്ഞു. ആദ്യ ഉപവാസ സമയത്ത് അദ്ദേഹത്തിന് ഊര്‍ജ്ജത്തിന്റെയും അവബോധത്തിന്റെയും കുതിച്ചുചാട്ടം അനുഭവപ്പെട്ടു. അത് അതിന്റെ പരിവര്‍ത്തന ശക്തിയെക്കുറിച്ച് അദ്ദേഹത്തെ ബോധ്യപ്പെടുത്തി. ഉപവാസം തന്നെ മന്ദഗതിയിലാക്കുന്നില്ല, പകരം, അത് പലപ്പോഴും തന്റെ ഉല്‍പ്പാദനക്ഷമത വര്‍ദ്ധിപ്പിക്കുന്നുവെന്ന് അദ്ദേഹം എടുത്തുപറഞ്ഞു. ഉപവാസ സമയത്ത്, തന്റെ ചിന്തകള്‍ കൂടുതല്‍ സ്വതന്ത്രമായും സൃഷ്ടിപരമായും ഒഴുകുന്നുവെന്നും, ഇത് സ്വയം പ്രകടിപ്പിക്കുന്നതിനുള്ള അവിശ്വസനീയമായ അനുഭവമായി മാറുന്നുവെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.In future leadership, SOUL's objective should be to instill both the Steel and Spirit in every sector to build Viksit Bharat: PM
February 21st, 11:30 am
PM Modi inaugurated the first SOUL (School of Ultimate Leadership) Leadership Conclave 2025 at Bharat Mandapam, New Delhi. Highlighting the need for strong leadership in all sectors, he emphasized SOUL’s role in shaping global leaders with a local mindset. He announced a new SOUL campus near GIFT City, Gujarat, aiming to make it a world-leading leadership institution.പ്രഥമ സോൾ ലീഡർഷിപ്പ് കോൺക്ലേവ് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തു
February 21st, 11:00 am
സ്കൂൾ ഓഫ് അൾട്ടിമേറ്റ് ലീഡർഷിപ്പിന്റെ (സോൾ) പ്രഥമ ലീഡർഷിപ്പ് കോൺക്ലേവ് -2025 പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ന്യൂഡൽഹിയിലെ ഭാരത് മണ്ഡപത്തിൽ ഉദ്ഘാടനം ചെയ്തു. പ്രമുഖ നേതാക്കളെയും, ഭാവി യുവ നേതാക്കളെയും സ്വാഗതം ചെയ്തുകൊണ്ട്, ചില പരിപാടികൾ വളരെ പ്രിയപ്പെട്ടതാണെന്നും അത്തരമൊരു പരിപാടിയാണിതെന്നും ശ്രീ മോദി അഭിപ്രായപ്പെട്ടു. രാഷ്ട്രനിർമ്മാണത്തിന് മികച്ച പൗരന്മാർ വളർന്നുവരേണ്ടതാവശ്യമാണ്, അതുപോലെ മികച്ച നേതാക്കളെ വളർത്തിയെടുക്കേണ്ടതും അനിവാര്യമാണ്, പ്രധാനമന്ത്രി പറഞ്ഞു. എല്ലാ മേഖലകളിലും മികച്ച നേതാക്കളെ വളർത്തിയെടുക്കേണ്ടത് അത്യാവശ്യമാണെന്നും അത് കാലഘട്ടത്തിന്റെ ആവശ്യകതയാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. അതുകൊണ്ടുതന്നെ സ്കൂൾ ഓഫ് അൾട്ടിമേറ്റ് ലീഡർഷിപ്പ്, വികസിത് ഭാരതിന്റെ വികസന യാത്രയിലെ ഒരു പ്രധാന നാഴികക്കല്ലാണെന്ന് അദ്ദേഹം എടുത്തുപറഞ്ഞു. 'സോൾ' എന്നത് സംഘടനയുടെ പേരിൽ മാത്രമല്ലെന്നും, അത് ഇന്ത്യയുടെ സാമൂഹിക ജീവിതത്തിന്റെ ആത്മാവായിരിക്കുമെന്നും പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു. മറ്റൊരു അർത്ഥത്തിൽ പറഞ്ഞാൽ ആത്മീയാനുഭവത്തിന്റെ സത്തയും 'സോൾ' മനോഹരമായി പ്രതിഫലിപ്പിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സോളിന്റെ എല്ലാ പങ്കാളികൾക്കും ആശംസകൾ നേർന്ന ശ്രീ മോദി, സോളിന്റെ വിശാലമായ ഒരു പുതിയ കാമ്പസ് ഗുജറാത്തിലെ ഗിഫ്റ്റ് സിറ്റിക്ക് സമീപം സമീപഭാവിയിൽ സജ്ജമാകുമെന്ന് പ്രഖ്യാപിച്ചു.തിരഞ്ഞെടുപ്പ് കമ്മീഷൻ കാലാകാലങ്ങളിൽ നമ്മുടെ വോട്ടിംഗ് പ്രക്രിയ ശക്തിപ്പെടുത്തിയിട്ടുണ്ട്: മൻ കി ബാത്തിൽ പ്രധാനമന്ത്രി മോദി
January 19th, 11:30 am
In the 118th episode of Mann Ki Baat, PM Modi reflected on key milestones, including the upcoming 75th Republic Day celebrations and the significance of India’s Constitution in shaping the nation’s democracy. He highlighted India’s achievements and advancements in space sector like satellite docking. He spoke about the Maha Kumbh in Prayagraj and paid tributes to Netaji Subhas Chandra Bose.The strength of India's Yuva Shakti will make India a Viksit Bharat: PM
January 12th, 02:15 pm
PM Modi participated in the Viksit Bharat Young Leaders Dialogue 2025 at Bharat Mandapam, New Delhi, on National Youth Day. Addressing 3,000 young leaders, he highlighted the trust Swami Vivekananda placed in the youth and emphasized his own confidence in their potential. PM Modi recalled India’s G-20 success at the same venue and underscored the role of youth in shaping India’s future, driving the nation toward becoming a Viksit Bharat.പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി വികസിത് ഭാരത് യംഗ് ലീഡേഴ്സ് ഡയലോഗ് 2025 ല്‍ പങ്കെടുത്തു
January 12th, 02:00 pm
സ്വാമി വിവേകാനന്ദന്റെ ജന്മദിനത്തില്‍ ആഘോഷിക്കുന്ന ദേശീയ യുവജന ദിനത്തോടനുബന്ധിച്ച്, പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ന്യൂഡല്‍ഹിയിലെ ഭാരത് മണ്ഡപത്തില്‍ നടന്ന വികസിത് ഭാരത് യംഗ് ലീഡേഴ്സ് ഡയലോഗ് 2025 ല്‍ പങ്കെടുത്തു. ഇന്ത്യയിലുടനീളമുള്ള 3,000 ഊര്‍ജസ്വലരായ യുവ നേതാക്കളുമായി അദ്ദേഹം സംവദിച്ചു. തദവസരത്തില്‍ സദസ്സിനെ അഭിസംബോധന ചെയ്യവെ, ഭാരതമണ്ഡപത്തിന് ജീവനും ഊര്‍ജവും പകര്‍ന്ന ഇന്ത്യയുടെ യുവത്വത്തിന്റെ ജീവസ്സുറ്റ ഊര്‍ജ്ജത്തെ അദ്ദേഹം എടുത്തുപറഞ്ഞു. രാജ്യത്തെ യുവജനങ്ങളില്‍ അപാരമായ വിശ്വാസമുണ്ടായിരുന്ന സ്വാമി വിവേകാനന്ദനെ രാജ്യം മുഴുവന്‍ സ്മരിക്കുകയും ആദരാഞ്ജലികള്‍ അര്‍പ്പിക്കുകയും ചെയ്യുന്നുവെന്നും അദ്ദേഹം പറഞ്ഞു. സിംഹങ്ങളെപ്പോലെ എല്ലാ പ്രശ്നങ്ങളും പരിഹരിക്കുന്ന യുവതലമുറയില്‍ നിന്ന് തന്റെ ശിഷ്യന്മാര്‍ വരുമെന്ന് സ്വാമി വിവേകാനന്ദന്‍ വിശ്വസിച്ചിരുന്നുവെന്നു ശ്രീ. മോദി കൂട്ടിച്ചേര്‍ത്തു. സ്വാമിജി യുവാക്കളെ വിശ്വസിച്ചതുപോലെ സ്വാമിജിയിലും അദ്ദേഹത്തിന്റെ വിശ്വാസങ്ങളിലും തനിക്ക് പൂര്‍ണ വിശ്വാസമുണ്ടെന്ന് അദ്ദേഹം തുടര്‍ന്നുപറഞ്ഞു. യുവത്വത്തെ കുറിച്ചുള്ള സ്വാമിജിയുടെ കാഴ്ചപ്പാടില്‍ തനിക്ക് പൂര്‍ണ വിശ്വാസമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സ്വാമി വിവേകാനന്ദന്‍ ഇന്ന് നമുക്കിടയില്‍ ഉണ്ടായിരുന്നെങ്കില്‍ ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ യുവാക്കളുടെ ചൈതന്യപൂര്‍ണമായ ശക്തിയും സജീവമായ പ്രയത്‌നവും കണ്ട് പുതിയ ആത്മവിശ്വാസം അദ്ദേഹത്തില്‍ നിറയുമായിരുന്നു എന്ന് പ്രധാനമന്ത്രി വ്യക്തമാക്കി.സ്വാമി വിവേകാനന്ദന്റെ ജയന്തിദിനത്തിൽ ശ്രദ്ധാഞ്ജലിയർപ്പിച്ച് പ്രധാനമന്ത്രി
January 12th, 10:18 am
സ്വാമി വിവേകാനന്ദന്റെ ജയന്തിദിനമായ ഇന്ന്, പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അദ്ദേഹത്തിനു ശ്രദ്ധാഞ്ജലിയർപ്പിച്ചു. യുവമനസ്സുകളിൽ അഭിനിവേശവും ലക്ഷ്യബോധവും ജ്വലിപ്പിക്കുന്ന സ്വാമി വിവേകാനന്ദൻ യുവാക്കൾക്ക് അനശ്വരപ്രചോദനമാണെന്നു പ്രധാനമന്ത്രി ശ്രീ മോദി അഭിപ്രായപ്പെട്ടു.ദേശീയ യുവജന ദിനത്തോടനുബന്ധിച്ച്, ജനുവരി 12ന് നടക്കുന്ന വികസിത ഭാരത യുവ നേതൃസംവാദം 2025ൽ പ്രധാനമന്ത്രി പങ്കെടുക്കും
January 10th, 09:21 pm
സ്വാമി വിവേകാനന്ദന്റെ ജന്മവാർഷികദിനത്തിൽ ദേശീയ യുവജന ദിനത്തോടനുബന്ധിച്ച്, ജനുവരി 12 ന് രാവിലെ 10ന് ന്യൂഡൽഹിയിലെ ഭാരത് മണ്ഡപത്തിൽ നടക്കുന്ന വികസിത ഭാരത യുവ നേതൃ സംവാദം 2025 ൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പങ്കെടുക്കും. ഇന്ത്യയിലുടനീളമുള്ള ഊർജ്ജസ്വലരായ 3,000 യുവ നേതാക്കളുമായി അദ്ദേഹം സംവദിക്കും. ചടങ്ങിൽ അദ്ദേഹം സമ്മേളനത്തെ അഭിസംബോധന ചെയ്യും.Politics is about winning people's hearts, says PM Modi in podcast with Nikhil Kamath
January 10th, 02:15 pm
Prime Minister Narendra Modi engages in a deep and insightful conversation with entrepreneur and investor Nikhil Kamath. In this discussion, they explore India's remarkable growth journey, PM Modi's personal life story, the challenges he has faced, his successes and the crucial role of youth in shaping the future of politics.പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി തന്റെ ആദ്യ പോഡ്‌കാസ്റ്റിൽ സംരംഭകൻ നിഖിൽ കാമത്തുമായി ആശയവിനിമയം നടത്തി
January 10th, 02:00 pm
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി തന്റെ ആദ്യ പോഡ്‌കാസ്റ്റിൽ സംരംഭകനും നിക്ഷേപകനുമായ നിഖിൽ കാമത്തുമായി ഇന്ന് വിവിധ വിഷയങ്ങളിൽ സംവദിച്ചു. ബാല്യകാലത്തെക്കുറിച്ച് ചോദിച്ചപ്പോൾ, വടക്കൻ ഗുജറാത്തിലെ മെഹ്‌സാന ജില്ലയിലെ വഡ്നഗർ എന്ന ചെറുപട്ടണത്തിലെ തന്റെ വേരുകൾ ചൂണ്ടിക്കാട്ടി, പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ആദ്യകാല ജീവിതാനുഭവങ്ങൾ പങ്കുവച്ചു. ഗെയ്ക്‌വാഡ് രാജ്യത്തെ പട്ടണമായ വഡ്നഗർ വിദ്യാഭ്യാസത്തോടുള്ള പ്രതിബദ്ധതയ്ക്കും കുളം, പോസ്റ്റ് ഓഫീസ്, ലൈബ്രറി തുടങ്ങിയ അവശ്യ സൗകര്യങ്ങൾക്കും പേരുകേട്ടതാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ഗെയ്ക്‌വാഡ് സ്റ്റേറ്റ് പ്രൈമറി സ്കൂളിലെയും ഭഗവതാചാര്യ നാരായണാചാര്യ ഹൈസ്കൂളിലെയും സ്കൂൾ ദിനങ്ങൾ പ്രധാനമന്ത്രി അനുസ്മരിച്ചു. വഡ്നഗറിൽ ഗണ്യമായ സമയം ചെലവഴിച്ച ചൈനീസ് തത്ത്വചിന്തകൻ ഷ്വാൻസാങ്ങിനെക്കുറിച്ചുള്ള സിനിമയെക്കുറിച്ച് ഒരിക്കൽ ചൈനീസ് എംബസിക്ക് എഴുതിയതിനെക്കുറിച്ചുള്ള രസകരമായ കഥ അദ്ദേഹം പങ്കുവച്ചു. 2014-ൽ ഇന്ത്യൻ പ്രധാനമന്ത്രിയായപ്പോൾ ഉണ്ടായ അനുഭവവും അദ്ദേഹം പങ്കിട്ടു. ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ് ഗുജറാത്തും വഡ്നഗറും സന്ദർശിക്കാനുള്ള ആഗ്രഹം പ്രകടിപ്പിച്ചപ്പോൾ, ഷ്വാൻസാങ്ങും അവരുടെ രണ്ടുപേരുടെയും ജന്മനാടുകളും തമ്മിലുള്ള ചരിത്രപരമായ ബന്ധം അദ്ദേഹം ചൂണ്ടിക്കാട്ടി. ഈ ബന്ധം ഇരു രാജ്യങ്ങളും തമ്മിലുള്ള പൊതുവായ പൈതൃകത്തെയും ശക്തമായ ബന്ധങ്ങളെയും എടുത്തുകാണിച്ചുവെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.PM Modi's candid interaction with Rashtriya Bal Puraskar winners
December 26th, 09:55 pm
PM Modi interacted with the 17 awardees of Rashtriya Bal Puraskar in New Delhi. During the candid interaction, the PM heard the life stories of the children and encouraged them to strive harder in their lives. He congratulated all the youngsters and wished them the very best for their future endeavours.