എഫ്.എ.ഒ. അഗ്രിക്കോള മെഡൽ സ്വീകരിച്ചുകൊണ്ട് പ്രധാനമന്ത്രി നടത്തിയ പ്രസംഗത്തിന്റെ മലയാളം പരിഭാഷ
May 20th, 11:00 pm
ഇത് എനിക്ക് മാത്രമുള്ള ഒരു ബഹുമതിയല്ല. ഇന്ത്യയിലെ ദശലക്ഷക്കണക്കിന് കർഷകർക്കും കന്നുകാലി വളർത്തുന്നവർക്കും മത്സ്യത്തൊഴിലാളികൾക്കും കാർഷിക ശാസ്ത്രജ്ഞർക്കും തൊഴിലാളികൾക്കുമുള്ള ഒരു ബഹുമതിയാണ്. മാനവ ക്ഷേമം, ഭക്ഷ്യസുരക്ഷ, സുസ്ഥിര വികസനം എന്നിവയോടുള്ള ഇന്ത്യയുടെ അചഞ്ചല പ്രതിബദ്ധതയ്ക്കുള്ള ഒരു അംഗീകാരം കൂടിയാണിത്. അങ്ങേയറ്റത്തെ വിനയത്തോടെ ഈ മെഡൽ സ്വീകരിച്ചുകൊണ്ട് ഞാനിത് ഇന്ത്യയിലെ അന്നദാതാക്കൾക്കായി സമർപ്പിക്കുന്നു.റോമിൽ വെച്ച് ഐക്യരാഷ്ട്രസഭയുടെ ഭക്ഷ്യ-കാർഷിക സംഘടന (FAO)യുടെ അഗ്രിക്കോള മെഡൽ ഏറ്റുവാങ്ങി പ്രധാനമന്ത്രി
May 20th, 10:55 pm
റോമിലെ എഫ്.എ.ഒ ആസ്ഥാനത്ത് വെച്ച് ഐക്യരാഷ്ട്രസഭയുടെ ഭക്ഷ്യ-കാർഷിക സംഘടനയുടെ 2026-ലെ അഗ്രിക്കോള മെഡൽ ഇന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിക്ക് സമ്മാനിച്ചു. ഇന്ത്യയിലും ആഗോളതലത്തിലും ഭക്ഷ്യസുരക്ഷ, സുസ്ഥിര കൃഷി, ഗ്രാമീണ വികസനം എന്നിവ ഉറപ്പാക്കുന്നതിൽ അദ്ദേഹം നൽകിയ അസാമാന്യ നേതൃത്വത്തിനുള്ള അംഗീകാരമായാണ് ഈ പുരസ്കാരം സമ്മാനിച്ചത്.ലോക ജലദിനത്തിൽ ജലസംരക്ഷണത്തിനായുള്ള പ്രതിജ്ഞാബദ്ധത ആവർത്തിച്ച് പ്രധാനമന്ത്രി
March 22nd, 09:05 am
ലോക ജലദിനത്തോടനുബന്ധിച്ച്, ഓരോ തുള്ളി വെള്ളവും സംരക്ഷിക്കുമെന്നും ഈ വിലയേറിയ വിഭവം ഉത്തരവാദിത്തത്തോടെ ഉപയോഗിക്കുമെന്നുമുള്ള പ്രതിജ്ഞാബദ്ധത പുതുക്കാൻ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി എല്ലാവരോടും ആഹ്വാനം ചെയ്തു.ഇന്ത്യയുടെ നെറ്റ്-സീറോ ഉദ്‌വമനം എന്ന ദർശനത്തിലേക്ക് നയിക്കുന്ന സുസ്ഥിര നവീകരണത്തെ പ്രധാനമന്ത്രി പ്രശംസിച്ചു
August 03rd, 04:01 pm
സുസ്ഥിരതയെ പിന്തുണയ്ക്കുകയും നെറ്റ്-സീറോ ഉദ്‌വമനം കൈവരിക്കുന്നതിനുള്ള ഇന്ത്യയുടെ പ്രതിബദ്ധതയെ ശക്തിപ്പെടുത്തുകയും ചെയ്യുന്ന സുപ്രധാന സംരംഭത്തെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് പ്രശംസിച്ചു.മൃഗങ്ങളെ സംരക്ഷിക്കുന്നതിന്റെ മുൻനിരയിൽ എന്നും ഇന്ത്യയുണ്ടാകും: പ്രധാനമന്ത്രി
March 09th, 12:10 pm
വന്യജീവിവൈവിധ്യത്താലും വന്യജീവികളെ ആഘോഷിക്കുന്ന സംസ്കാരത്താലും അനുഗൃഹീതമാണ് ഇന്ത്യയെന്നു പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പറഞ്ഞു. “മൃഗങ്ങളെ സംരക്ഷിക്കുന്നതിലും സുസ്ഥിരഭൂമിക്കായി സംഭാവനയേകുന്നതിലും ഞങ്ങൾ എന്നും മുൻനിരയിലുണ്ടാകും” - ശ്രീ മോദി കൂട്ടിച്ചേർത്തു.