എല്ലാ പൗരന്മാർക്കും താങ്ങാനാകുന്നതും പ്രാപ്യവുമായ ആരോഗ്യസംരക്ഷണം ഉറപ്പാക്കുന്നതിനുള്ള ഗവണ്മെന്റിന്റെ അചഞ്ചലമായ പ്രതിജ്ഞാബദ്ധത ആവർത്തിച്ച് പ്രധാനമന്ത്രി

September 04th, 08:27 pm

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന്, എല്ലാ പൗരന്മാർക്കും താങ്ങാനാകുന്നതും പ്രാപ്യവുമായ ആരോഗ്യസംരക്ഷണം ഉറപ്പാക്കുന്നതിനുള്ള ഗവണ്മെന്റിന്റെ അചഞ്ചലമായ പ്രതിജ്ഞാബദ്ധത ആവർത്തിച്ചു. ജൻ ഔഷധി കേന്ദ്രങ്ങൾ, ആയുഷ്മാൻ ഭാരത് തുടങ്ങിയ പരിവർത്തനാത്മക സംരംഭങ്ങളെ അടിസ്ഥാനമാക്കി, #NextGenGST പരിഷ്കാരങ്ങൾക്ക് കീഴിൽ ഗവണ്മെന്റ് ഇപ്പോൾ സുപ്രധാന ചുവടുവയ്പ്പ് നടത്തിയിട്ടുണ്ട്.