ഇന്ത്യൻ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ ഒമാൻ സന്ദർശനവേളയിലെ ഇന്ത്യ-ഒമാൻ സംയുക്ത പ്രസ്താവന

December 18th, 05:28 pm

ഒമാൻ സുൽത്താൻ ഹൈതം ബിൻ താരിക്കിന്റെ ക്ഷണപ്രകാരം, ഇന്ത്യയുടെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി 2025 ഡിസംബർ 17നും 18നും ഒമാനിൽ ഔദ്യോഗിക സന്ദർശനം നടത്തി. ഒമാൻ പ്രതിരോധകാര്യ ഉപപ്രധാനമന്ത്രി സയ്യിദ് ഷിഹാബ് ബിൻ താരിക് പ്രധാനമന്ത്രിക്കു വിമാനത്താവളത്തിൽ ആചാ​രപരമായ സ്വീകരണം നൽകി. 2025 ഡിസംബർ 18-ന് അൽ ബറാക്ക കൊട്ടാരത്തിൽ ശ്രീ മോദിക്ക്, സുൽത്താൻ ഹൈതം ബിൻ താരിക് സ്വീകരണമേകി.

പ്രധാനമന്ത്രി, ആദരണീയനായ ഒമാൻ സുൽത്താനുമായി കൂടിക്കാഴ്ച നടത്തി

December 18th, 05:22 pm

ഇരു നേതാക്കളും നേരിട്ടുള്ളതും പ്രതിനിധി തലത്തിലുള്ളതുമായ കൂടിക്കാഴ്ചകൾ നടത്തി. ബഹുമുഖ ഇന്ത്യ-ഒമാൻ തന്ത്രപരമായ പങ്കാളിത്തം അവർ സമഗ്രമായി അവലോകനം ചെയ്യുകയും ഉഭയകക്ഷി ബന്ധങ്ങളിലെ സ്ഥിരമായ വളർച്ചയെ അഭിനന്ദിക്കുകയും ചെയ്തു. ഈ വർഷം ഇരു രാജ്യങ്ങളും നയതന്ത്ര ബന്ധം സ്ഥാപിച്ചതിന്റെ 70 വർഷം ആഘോഷിക്കുന്നതിനാൽ ഇന്ത്യ-ഒമാൻ ബന്ധങ്ങൾക്ക് ഈ സന്ദർശനം പ്രത്യേക പ്രാധാന്യമുള്ളതാണെന്ന് നേതാക്കൾ അഭിപ്രായപ്പെട്ടു.

പ്രധാനമന്ത്രിക്ക് 'ഓർഡർ ഓഫ് ഒമാൻ' സമ്മാനിച്ചു

December 18th, 05:22 pm

ഇന്ത്യ-ഒമാൻ ബന്ധത്തിന് നൽകിയ അസാധാരണ സംഭാവനകളും ദീർഘവീക്ഷണമുള്ള നേതൃത്വവും പരിഗണിച്ച് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിക്ക് 'ഓർഡർ ഓഫ് ഒമാൻ' പുരസ്കാരം സമ്മാനിച്ച് ഒമാൻ സുൽത്താൻ ഹൈതം ബിൻ താരിഖ്.

പ്രധാനമന്ത്രിയുടെ ജോർദാൻ, എത്യോപ്യ, ഒമാൻ സന്ദർശനം

December 11th, 08:43 pm

അബ്ദുള്ള രണ്ടാമൻ ബിൻ അൽ ഹുസൈൻ രാജാവിന്റെ ക്ഷണപ്രകാരം പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി 2025 ഡിസംബർ 15 മുതൽ 16 വരെ ജോർദാൻ (ഹാഷെമൈറ്റ് കിംഗ്ഡം ഓഫ് ജോർദാൻ) സന്ദർശിക്കും. സന്ദർശന വേളയിൽ, ഇന്ത്യയും ജോർദാനും തമ്മിലുള്ള ബന്ധത്തിന്റെ സമഗ്രമായ വശങ്ങൾ അവലോകനം ചെയ്യുന്നതിനും പ്രാദേശിക വിഷയങ്ങളിൽ കാഴ്ചപ്പാടുകൾ കൈമാറുന്നതിനുമായി പ്രധാനമന്ത്രി അബ്ദുള്ള രണ്ടാമൻ ബിൻ അൽ ഹുസൈൻ രാജാവുമായി കൂടിക്കാഴ്ച നടത്തും. ​ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധം സ്ഥാപിച്ചതിന്റെ 75-ാം വാർഷികം കുറിക്കുന്ന ഈ സന്ദർശനം, ഇന്ത്യ-ജോർദാൻ ഉഭയകക്ഷി ബന്ധം കൂടുതൽ ശക്തിപ്പെടുത്തുന്നതിനും പരസ്പര വളർച്ചയ്ക്കും സമൃദ്ധിക്കും വേണ്ടിയുള്ള സഹകരണത്തിന്റെ പുതിയ വഴികൾ പര്യവേക്ഷണം ചെയ്യുന്നതിനും പ്രാദേശിക സമാധാനം, സമൃദ്ധി, സുരക്ഷ, സ്ഥിരത എന്നിവ പ്രോത്സാഹിപ്പിക്കുന്നതിനുള്ള നമ്മുടെ പ്രതിബദ്ധത ഊട്ടിയുറപ്പിക്കുന്നതിനുമുള്ള അവസരം നൽകുന്നു.

മൂന്നാം തവണയും ഇന്ത്യയുടെ പ്രധാനമന്ത്രിയായി അധികാരമേറ്റതിന് ശേഷം പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിക്ക് ലോകനേതാക്കളിൽ നിന്നുള്ള അഭിനന്ദന സന്ദേശ പ്രവാഹം തുടരുന്നു

June 11th, 05:47 pm

മൂന്നാം തവണയും ഇന്ത്യയുടെ പ്രധാനമന്ത്രിയായി അധികാരമേറ്റതിന് ശേഷമുള്ള അഭിനന്ദന സന്ദേശങ്ങൾക്ക് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ലോക നേതാക്കൾക്ക് നന്ദി അറിയിച്ചു. ലോക നേതാക്കളുടെ സന്ദേശങ്ങൾക്കും ടെലിഫോൺ കോളുകൾക്കും സാമൂഹികമാധ്യമ പ്ലാറ്റ്‌ഫോമായ എക്‌സിലൂടെ ശ്രീ മോദി മറുപടി നൽകി.

പ്രധാനമന്ത്രിയെ അഭിനന്ദിച്ച് ഒമാൻ സുൽത്താൻ

June 11th, 01:50 pm

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഒമാൻ സുൽത്താൻ ഹൈതം ബിൻ താരിക്കുമായി ടെലിഫോൺ സംഭാഷണം നടത്തി.

പ്രധാനമന്ത്രി ഒമാൻ സുൽത്താനുമായി കൂടിക്കാഴ്ച നടത്തി

December 16th, 09:29 pm

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ഒമാൻ സുൽത്താൻ ഹൈതം ബിൻ താരിക്കുമായി നടത്തിയ കൂടിക്കാഴ്ചയിൽ ഉഭയകക്ഷി ബന്ധങ്ങൾ അവലോകനം ചെയ്തു.

ഒമാന്‍ സുല്‍ത്താനുമായുള്ള പ്രതിനിധിതല ചര്‍ച്ചകളില്‍ പ്രധാനമന്ത്രി നടത്തിയ അഭിസംബോധന (2023 ഡിസംബര്‍ 16)

December 16th, 07:02 pm

നിങ്ങളെ എല്ലാവരെയും ഇന്ത്യയിലേക്ക് സ്വാഗതം ചെയ്യുന്നതില്‍ എനിക്ക് അതിയായ സന്തോഷമുണ്ട്.

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയും ഒമാന്‍ സുല്‍ത്താന്‍ സുല്‍ത്താന്‍ ഹീതം ബിന്‍ താരിഖും തമ്മിലുള്ള ടെലിഫോണ്‍ സംഭാഷണം

February 17th, 09:43 pm

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ഒമാനിലെ സുല്‍ത്താന്‍ ഹീതം ബിന്‍ താരിഖുമായി ഫോണില്‍ സംസാരിച്ചു. ഒമാനിന് ഇന്ത്യ നല്‍കിയ കോവിഡ് -19 വാക്സിനുകള്‍ക്ക് സുല്‍ത്താന്‍ നന്ദി അറിയിച്ചു. പകര്‍ച്ചവ്യാധിക്കെതിരായ സംയുക്ത പോരാട്ടത്തില്‍ ഉറ്റ സഹകരണം നിലനിര്‍ത്താന്‍ നേതാക്കള്‍ യോജിപ്പ് പ്രകടിപ്പിച്ചു.