നിയമസഹായ വിതരണ സംവിധാനങ്ങൾ ശക്തിപ്പെടുത്തുന്നതിനെക്കുറിച്ച് ന്യൂഡൽഹിയിലെ ദേശീയ സമ്മേളനത്തിൽ പ്രധാനമന്ത്രി നടത്തിയ പ്രസംഗത്തിന്റെ പൂർണ്ണരൂപം

November 08th, 05:33 pm

ചീഫ് ജസ്റ്റിസ് ശ്രീ ബി ആർ ഗവായ് ജി, ജസ്റ്റിസ് സൂര്യകാന്ത് ജി, ജസ്റ്റിസ് വിക്രം നാഥ് ജി, കേന്ദ്രത്തിലെ എന്റെ സഹപ്രവർത്തകൻ അർജുൻ റാം മേഘ്‌വാൾ ജി, സുപ്രീം കോടതിയിലെ മറ്റ് ബഹുമാന്യരായ ജഡ്ജിമാർ, ഹൈക്കോടതി ചീഫ് ജസ്റ്റിസുമാർ, മഹതികളെ, മാന്യരെ,

"നിയമസഹായ വിതരണ സംവിധാനങ്ങൾ ശക്തിപ്പെടുത്തൽ" സംബന്ധിച്ച ദേശീയ സമ്മേളനത്തെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിസംബോധന ചെയ്തു.

November 08th, 05:00 pm

“നിയമസഹായ വിതരണ സംവിധാനങ്ങൾ ശക്തിപ്പെടുത്തൽ” എന്ന വിഷയത്തിൽ സുപ്രീം കോടതിയിൽ നടന്ന ദേശീയ സമ്മേളനം പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തു. സമ്മേളനത്തെ അഭിസംബോധന ചെയ്ത ശ്രീ മോദി ഈ സുപ്രധാന വേളയിൽ സന്നിഹിതനാകാൻ കഴിഞ്ഞത് ശരിക്കും സവിശേഷമാണെന്ന് അഭിപ്രായപ്പെട്ടു. നിയമസഹായ ലഭ്യതാ സംവിധാനം ശക്തിപ്പെടുത്തുന്നതും നിയമ സേവന ദിനവുമായി ബന്ധപ്പെട്ട പരിപാടിയും ഇന്ത്യയുടെ നീതിന്യായ വ്യവസ്ഥയ്ക്ക് പുതിയ കരുത്ത് നൽകുമെന്ന് അദ്ദേഹം പറഞ്ഞു. ഇത് സംബന്ധിച്ച 20-ാമത് ദേശീയ സമ്മേളനത്തിന് അദ്ദേഹം എല്ലാവർക്കും ആശംസകൾ നേർന്നു. പരിപാടിയിൽ സന്നിഹിതരായ വിശിഷ്ട വ്യക്തികളെയും നീതിന്യായ സംവിധാനത്തിലെ അംഗങ്ങളെയും നിയമ സേവന അതോറിറ്റികളുടെ പ്രതിനിധികളെയും അദ്ദേഹം അഭിവാദ്യം ചെയ്തു.

"നിയമസഹായ വിതരണ സംവിധാനങ്ങളുടെ ശക്തിപ്പെടുത്തൽ" എന്ന വിഷയത്തിലെ ദേശീയ സമ്മേളനം നവംബർ 8 ന് പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും

November 06th, 02:50 pm

നിയമസഹായ വിതരണ സംവിധാനങ്ങളുടെ ശക്തിപ്പെടുത്തൽ എന്ന വിഷയത്തിലെ ദേശീയ സമ്മേളനം 2025 നവംബർ 8 ന് വൈകുന്നേരം 5 മണിക്ക് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി സുപ്രീം കോടതിയിൽ ഉദ്ഘാടനം ചെയ്യും. പരിപാടിയിൽ, നാഷണൽ ലീഗൽ സർവീസസ് അതോറിറ്റി (NALSA) തയ്യാറാക്കിയ കമ്മ്യൂണിറ്റി മീഡിയേഷൻ പരിശീലന മൊഡ്യൂൾ പ്രധാനമന്ത്രി പുറത്തിറക്കും. ചടങ്ങിൽ, പ്രധാനമന്ത്രി സദസ്സിനെ അഭിസംബോധന ചെയ്യും.