​പ്രധാനമന്ത്രിയുടെ സൗദി അറേബ്യയിലേക്കുള്ള ഔദ്യോഗ‌ിക സന്ദർശനത്തിന്റെ പരിണതഫലങ്ങൾ

April 23rd, 02:25 am

ഇന്ത്യ-സൗദി അറേബ്യ തന്ത്രപരമായ പങ്കാളിത്തസമിതി (SPC) നേതാക്കളുടെ രണ്ടാമത്തെ യോഗം 2025 ഏപ്രിൽ 22നു ജിദ്ദയിൽ നടന്നു. ഇന്ത്യൻ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയും സൗദി അറേബ്യയുടെ കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാൻ രാജകുമാരനും സംയുക്ത അധ്യക്ഷത വഹിച്ചു. രാഷ്ട്രീയം, പ്രതിരോധം, സുരക്ഷ, വ്യാപാരം, നിക്ഷേപം, ഊർജം, സാങ്കേതികവിദ്യ, കൃഷി, സംസ്കാരം, ജനങ്ങൾ തമ്മിലുള്ള ബന്ധം എന്നിവ ഉൾപ്പെടുന്ന SPC-യുടെ കീഴിലുള്ള വിവിധ സമിതികൾ, ഉപസമിതികൾ, കർമസമിതികൾ എന്നിവയുടെ പ്രവർത്തനങ്ങൾ സമിതി അവലോകനം ചെയ്തു. ചർച്ചകൾക്കുശേഷം ഇരുനേതാക്കളും യോഗനടപടിച്ചുരുക്കത്തിൽ ഒപ്പുവച്ചു.

​സൗദി അറേബ്യയുടെ കിരീടാവകാശിയും പ്രധാനമന്ത്രിയുമായി പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി കൂടിക്കാഴ്ച നടത്തി; ഇന്ത്യ-സൗദി അറേബ്യ തന്ത്രപരമായ പങ്കാളിത്തസമിതിയിൽ സംയുക്ത അധ്യക്ഷത വഹിച്ചു

April 23rd, 02:20 am

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി 2025 ഏപ്രിൽ 22-നു സൗദി അറേബ്യയിൽ ഔദ്യോഗിക സന്ദർശനം നടത്തി. ജിദ്ദയിലെ രാജകൊട്ടാരത്തിൽ സൗദി അറേബ്യൻ കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ പ്രധാനമന്ത്രി ശ്രീ മോദിയെ സ്വീകരിച്ച് ആചാരപരമായ സ്വീകരണം നൽകി.

പ്രധാനമന്ത്രി മോദി സൗദി അറേബ്യയിലെ ജിദ്ദയിൽ എത്തി ചേർന്നു

April 22nd, 04:29 pm

രാജകുമാരൻ മുഹമ്മദ് ബിൻ സൽമാന്റെ ക്ഷണപ്രകാരം പ്രധാനമന്ത്രി മോദി സൗദി അറേബ്യയിലെ ജിദ്ദയിൽ എത്തി ചേർന്നു. സൗദി വ്യോമാതിർത്തിയിൽ പ്രവേശിച്ച പ്രധാനമന്ത്രി മോദിയുടെ വിമാനത്തിന് പ്രത്യേക അനുഗമനമായി സൗദി വ്യോമസേനാ ജെറ്റുകൾ അകമ്പടി സേവിക്കുകയും ജിദ്ദയിലേക്ക് കൊണ്ടുപോകുകയും ചെയ്തു. പ്രധാനമന്ത്രി മോദിക്ക് ജിദ്ദയിൽ ഗംഭീര സ്വീകരണം ലഭിച്ചു. സൗദി അറേബ്യയിലെ വിവിധ പരിപാടികളിൽ അദ്ദേഹം പങ്കെടുത്തു.

ഇന്ത്യ - യുഎസ്എ സംയുക്ത വാർത്താസമ്മേളനത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നടത്തിയ പരാമർശങ്ങളെ കുറിച്ചുള്ള വാർത്താക്കുറിപ്പിന്റെ ഇംഗ്ലീഷ് പരിഭാഷ

February 14th, 04:57 am

എന്റെ പ്രിയ സുഹൃത്ത് പ്രസിഡന്റ് ട്രംപ് നൽകിയ ഹൃദ്യമായ സ്വാഗതത്തിനും ആതിഥ്യമര്യാദയ്ക്കും, ഞാൻ ആദ്യമായി എന്റെ ഹൃദയംഗമമായ നന്ദി അറിയിക്കുന്നു. പ്രസിഡന്റ് ട്രംപ് അദ്ദേഹത്തിന്റെ നേതൃത്വത്തിലൂടെ ഇന്ത്യ-യുഎസ് ബന്ധത്തെ വിലമതിക്കുകയും പുനരുജ്ജീവിപ്പിക്കുകയും ചെയ്തിരിക്കുന്നു.

The foundation of India - France friendship is based on the spirit of deep trust, innovation, & public welfare: PM at India-France CEO Forum, Paris

February 12th, 12:45 am

Giving a boost to business ties between India and France, PM Modi and President Macron attended the CEO Forum in Paris. The PM highlighted India's rise as a global economic powerhouse fueled by stability, reforms and innovation.

14-ാമത് ഇന്ത്യ - ഫ്രാൻസ് സി ഇ ഒ ഫോറത്തെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി

February 12th, 12:25 am

പാരീസിൽ ഇന്ന് നടന്ന 14-ാമത് ഇന്ത്യ-ഫ്രാൻസ് സിഇഒ ഫോറത്തെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയും ഫ്രാൻസ് പ്രസിഡന്റ് ശ്രീ ഇമ്മാനുവൽ മാക്രോണും സംയുക്തമായി അഭിസംബോധന ചെയ്തു. പ്രതിരോധം, എയ്‌റോസ്‌പേസ്, നിർണായകവും ഉയർന്നുവരുന്നതുമായ സാങ്കേതികവിദ്യകൾ, അടിസ്ഥാന സൗകര്യങ്ങൾ, നൂതന ഉൽപ്പാദനം,നിർമിതബുദ്ധി, ലൈഫ് സയൻസസ്, ക്ഷേമവും ജീവിതശൈലിയും, ഭക്ഷണം, ആതിഥ്യം തുടങ്ങിയ മേഖലകളിൽ ശ്രദ്ധ കേന്ദ്രീകരിച്ച് ഇരുഭാഗങ്ങളിൽ നിന്നും വൈവിധ്യമാർന്ന കമ്പനികളിൽ നിന്നുള്ള സി ഇ ഒമാരെ ഫോറം ഒരുമിച്ച് കൊണ്ടുവന്നു.

ഇന്തോനേഷ്യന്‍ പ്രസിഡന്റുമായുള്ള സംയുക്ത പത്രസമ്മേളനത്തില്‍ പ്രധാനമന്ത്രി നടത്തിയ പ്രസ്താവനയുടെ മലയാളം പരിഭാഷ

January 25th, 01:00 pm

ഇന്ത്യയുടെ പ്രഥമ റിപ്പബ്ലിക് ദിനത്തില്‍ ഇന്തോനേഷ്യയായിരുന്നു നമ്മുടെ മുഖ്യാതിഥി. നാം 75-ാമത് റിപ്പബ്ലിക്ക് ദിനം ആഘോഷിക്കുന്ന ചരിത്രപ്രധാനമായ ഈ സന്ദര്‍ഭത്തിന്റെ ഭാഗമാകുന്നതിനുള്ള ക്ഷണം ഒരിക്കല്‍ക്കൂടി ഇന്തോനോഷ്യ അംഗീകരിച്ചതില്‍ നാം വളരെയധികം അഭിമാനിക്കുന്നു. ഈ അവസരത്തില്‍, പ്രസിഡന്റ് പ്രബോവോയെ ഇന്ത്യയിലേക്ക് ഞാന്‍ ഊഷ്മളമായി സ്വാഗതം ചെയ്യുന്നു.

ജർമൻ ചാൻസലറുമായുള്ള സംയുക്ത വാർത്താ സമ്മേളനത്തിൽ പ്രധാനമന്ത്രി നടത്തിയ പത്ര പ്രസ്താവനയുടെ മലയാള പരിഭാഷ

October 25th, 01:50 pm

ഒന്നാമതായി, ഇന്ത്യയിലെത്തിയ ചാൻസലർ ഷോൾസിനും അദ്ദേഹത്തിൻ്റെ സംഘത്തിനും ഊഷ്മളമായ സ്വാഗതം അറിയിക്കാൻ ഞാൻ ആഗ്രഹിക്കുന്നു. കഴിഞ്ഞ രണ്ട് വർഷത്തിനിടെ മൂന്നാം തവണയും നിങ്ങളെ ഇന്ത്യയിലേക്ക് സ്വാഗതം ചെയ്യാൻ ഞങ്ങൾക്ക് അവസരം ലഭിച്ചതിൽ ഞാൻ സന്തോഷവാനാണ്.

സിംഗപ്പൂർ പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ചയിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നടത്തിയ പരാമർശങ്ങൾ

September 05th, 09:00 am

താങ്കൾ പ്രധാനമന്ത്രിയായി അധികാരമേറ്റതിന് ശേഷമുള്ള നമ്മുടെ ആദ്യ കൂടിക്കാഴ്ചയാണിത്. നിങ്ങൾക്ക് എൻ്റെ ഹൃദയംഗമമായ അഭിനന്ദനങ്ങളും ആശംസകളും. 4ജിയുടെ നേതൃത്വത്തിൽ സിംഗപ്പൂർ കൂടുതൽ വേഗത്തിൽ പുരോഗതി കൈവരിക്കുമെന്ന് എനിക്ക് ഉറപ്പുണ്ട്.

ബ്രൂണൈ സുൽത്താൻ ഹാജി ഹസ്സനൽ ബോൾക്കിയയുമായി പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തി

September 04th, 12:11 pm

ബന്ദർ സെരി ബെഗവാനിലെ ഇസ്താന നൂറുൽ ഇമാനിലെത്തിയ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയെ ബ്രൂണൈ സുൽത്താൻ ഹാജി ഹസനാൽ ബോൾക്കിയ ഊഷ്മളമായി സ്വാഗതം ചെയ്തു.

ഓസ്‌ട്രേലിയൻ പ്രധാനമന്ത്രിയുമൊത്തുള്ള സംയുക്ത വാർത്താ സമ്മേളനത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നടത്തിയ പ്രസ്താവന

May 24th, 06:41 am

എന്റെ ഓസ്‌ട്രേലിയന്‍ സന്ദര്‍ശന വേളയില്‍ എനിക്കും എന്റെ പ്രതിനിധി സംഘത്തിനും നല്‍കിയ ആതിഥ്യത്തിനും ആദരവിനും ഓസ്‌ട്രേലിയയിലെ ജനങ്ങള്‍ക്കും പ്രധാനമന്ത്രി അല്‍ബനീസിനും ഞാന്‍ ഹൃദയംഗമമായ നന്ദി രേഖപ്പെടുത്തുന്നു. എന്റെ സുഹൃത്ത് പ്രധാനമന്ത്രി അല്‍ബനീസ് ഇന്ത്യ സന്ദര്‍ശിച്ച് രണ്ട് മാസത്തിനുള്ളിലാണ് ഞാന്‍ ഓസ്‌ട്രേലിയ സന്ദര്‍ശിക്കുന്നത്. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ ഞങ്ങളുടെ ആറാമത്തെ കൂടിക്കാഴ്ചയാണ് ഇത് .

We aim to increase defence manufacturing in India: PM Modi

August 27th, 05:11 pm

At a webinar on defence sector, PM Modi spoke about making the sector self-reliant. He said, We aim to increase defence manufacturing in India...A decision has been taken to permit up to 74% FDI in the defence manufacturing through matic route.

പ്രതിരോധ സാമഗ്രികളുടെ ഉല്‍പാദനത്തിലെ ആത്മനിര്‍ഭര്‍ ഭാരത് എന്ന വിഷയത്തിലുള്ള സെമിനാറിനെ പ്രധാനമന്ത്രി അഭിസംബോധന ചെയ്തു

August 27th, 05:00 pm

പ്രതിരോധ സാമഗ്രികളുടെ ഉല്‍പാദനത്തിലെ ആത്മനിര്‍ഭര്‍ ഭാരത് എന്ന വിഷയത്തിലുള്ള സെമിനാറിനെ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി വിഡിയോ കോണ്‍ഫറന്‍സിങ് വഴി അഭിസംബോധന ചെയ്തു. പ്രതിരോധ സാമഗ്രികളുടെ ഉല്‍പാദനത്തില്‍ ആത്മനിര്‍ഭര്‍ ഭാരത് ആകേണ്ടതിന്റെ ആവശ്യകത ഊന്നിപ്പറഞ്ഞ അദ്ദേഹം, നമ്മുടെ ലക്ഷ്യം പ്രതിരോധ സാമഗ്രികളുടെ ഉല്‍പാദനം മെച്ചപ്പെടുത്താനും പുതിയ സാങ്കേതിക വിദ്യ വികസിപ്പിച്ചെടുക്കാനും പ്രതിരോധ മേഖലയില്‍ സ്വകാര്യ ഉല്‍പാദകര്‍ക്കു ശ്രദ്ധേയമായ ഇടം നല്‍കാനും ആണെന്നു വെളിപ്പെടുത്തി.

സൗദി അറേബ്യയുമായുള്ള തന്ത്രപര പങ്കാളിത്ത സമിതി കരാര്‍ ഉഭയകക്ഷി ബന്ധങ്ങള്‍ കൂടുതല്‍ ശക്തിപ്പെടുത്തും ; പ്രധാനമന്ത്രി നരേന്ദ്ര മോദി

October 29th, 11:08 am

ഇന്ത്യയും സൗദി അറേബ്യയും തമ്മില്‍ ഒപ്പിടുന്ന തന്ത്രപരമായ പങ്കാളിത്ത സമിതി കരാര്‍ രണ്ടു രാജ്യങ്ങളും തമ്മിലുള്ള കരുത്തുറ്റ ബന്ധത്തെ കൂടുതല്‍ ശക്തിപ്പെടുത്തുമെന്ന് പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി പറഞ്ഞു.