ഇന്ത്യയുടെ ജനാധിപത്യപരമായി തിരഞ്ഞെടുക്കപ്പെട്ട പ്രധാനമന്ത്രിയായി ഏറ്റവും കൂടുതൽ കാലം തുടർച്ചയായി സേവനമനുഷ്ഠിച്ച വ്യക്തി എന്ന ബഹുമതി കൈവരിച്ച ശ്രീ നരേന്ദ്ര മോദിയെ ലോക നേതാക്കൾ അഭിനന്ദിച്ചു

June 09th, 07:32 pm

ഏറ്റവും കൂടുതൽ കാലം തുടർച്ചയായി സേവനമനുഷ്ഠിച്ച, ജനാധിപത്യപരമായി തിരഞ്ഞെടുക്കപ്പെട്ട ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രിയെന്ന ചരിത്രനേട്ടത്തിലേക്ക് കടക്കുന്നത്തിന്റെ തലേന്ന് ശ്രീ നരേന്ദ്ര മോദിക്ക് ആഗോള നേതാക്കളിൽ നിന്ന് ഊഷ്മളമായ ആശംസാസന്ദേശങ്ങൾ ലഭിച്ചു. പ്രധാനമന്ത്രിയുടെ പരിവർത്തനാത്മകമായ ഭരണത്തെയും, ഗ്ലോബൽ സൗത്തിന് വേണ്ടിയുള്ള അദ്ദേഹത്തിന്റെ നിലപാടുകളെയും, എല്ലാവരെയും ഉൾക്കൊള്ളുന്നതും സാമ്പത്തികമായി ചലനാത്മകവുമായ ഇന്ത്യയെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ കാഴ്ചപ്പാടിനെയും ലോകമെമ്പാടുമുള്ള നേതാക്കൾ പ്രകീർത്തിച്ചു.

World Tour of Respect: പ്രധാനമന്ത്രി മോദിയെ ആദരിച്ച 29 രാജ്യങ്ങൾ - അതിനുള്ള കാരണം ഇതാണ്!

July 07th, 04:59 pm

കുവൈറ്റ്, ഫ്രാൻസ്, പാപുവ ന്യൂ ഗിനിയ, മറ്റ് രണ്ട് ഡസനിലധികം രാജ്യങ്ങൾ എന്നിവിടങ്ങളിൽ നിന്നുള്ള നേതാക്കൾ ഇന്ത്യൻ പ്രധാനമന്ത്രിക്ക് അവരുടെ പരമോന്നത സിവിലിയൻ ബഹുമതികൾ നൽകുമ്പോൾ, അത് നയതന്ത്ര മര്യാദയേക്കാൾ കൂടുതൽ പ്രതിഫലിപ്പിക്കുന്നു. ഒരു രാജ്യത്തിന്റെ വർദ്ധിച്ചുവരുന്ന സ്വാധീനത്തിനും മൂല്യങ്ങൾക്കും നേതൃത്വത്തിനും ആഗോളതലത്തിൽ ലഭിക്കുന്ന അംഗീകാരത്തെ ഇത് സൂചിപ്പിക്കുന്നു.

​പ്രധാനമന്ത്രിക്കു ‘ശ്രീലങ്ക മിത്രവിഭൂഷണം’ നൽകി ആദരിച്ചു

April 05th, 02:40 pm

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിക്ക് ശ്രീലങ്ക പ്രസിഡന്റ് ദിസനായകെ ഇന്ന് ‘ശ്രീലങ്ക മിത്രവിഭൂഷണം’ നൽകി ആദരിച്ചു. ഇന്ത്യയും ശ്രീലങ്കയും തമ്മിൽ ആഴത്തിലുള്ള സൗഹൃദത്തിന്റെയും ചരിത്രപരമായ ബന്ധത്തിന്റെയും പ്രതീകമാണിതെന്ന് നന്ദി പ്രകടിപ്പിച്ചു ശ്രീ മോദി പറഞ്ഞു.

​ശ്രീലങ്കൻ പ്രസിഡന്റുമായുള്ള സംയുക്ത പത്രക്കുറിപ്പിനിടെ പ്രധാനമന്ത്രി നടത്തിയ പരാമർശങ്ങൾ

April 05th, 11:30 am

ഇന്ന് പ്രസിഡന്റ് ദിസനായകയിൽ നിന്ന് ‘ശ്രീലങ്ക മിത്ര വിഭൂഷണ’ പുരസ്‌കാരം ലഭിച്ചതിൽ ഞാൻ ഏറെ അഭിമാനിക്കുന്നു. ഈ പുരസ്കാരം എന്നെ മാത്രമല്ല, 140 കോടി ഇന്ത്യക്കാരെയും ആദരിക്കുന്നു. ഇന്ത്യയും ശ്രീലങ്കയും തമ്മിലുള്ള ചരിത്രപരമായ ബന്ധത്തിനും ആഴത്തിലുള്ള സൗഹൃദത്തിനുമുള്ള ആദരമാണിത്.