പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ശ്രീലങ്കൻ പ്രസിഡന്റുമായി ടെലിഫോൺ സംഭാഷണം നടത്തി
December 01st, 08:45 pm
ദിത്വ ചുഴലിക്കാറ്റിനെത്തുടർന്നു ശ്രീലങ്കയിലുണ്ടായ ജീവഹാനിയിലും വ്യാപകമായ നാശനഷ്ടങ്ങളിലും പ്രധാനമന്ത്രി അഗാധമായ അനുശോചനം രേഖപ്പെടുത്തി. പ്രതിസന്ധിയുടെ ഈ വേളയിൽ ശ്രീലങ്കയിലെ ജനങ്ങൾക്ക് ഇന്ത്യൻ ജനതയുടെ ഐക്യദാർഢ്യവും ഉറച്ച പിന്തുണയുമുണ്ടാകുമെന്ന് അദ്ദേഹം അറിയിച്ചു.ശ്രീലങ്കയിൽ 'ഡിറ്റ് വാ' ചുഴലിക്കാറ്റിനെ തുടർന്നുണ്ടായ ജീവഹാനിയിൽ അനുശോചിച്ച് പ്രധാനമന്ത്രി
November 28th, 03:37 pm
'ഡിറ്റ് വാ' ചുഴലിക്കാറ്റ് മൂലമുണ്ടായ വ്യാപക നാശത്തിൽ പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ട ശ്രീലങ്കയിലെ ജനങ്ങൾക്ക് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ഹൃദയംഗമമായ അനുശോചനം അറിയിച്ചു. ദുരിതബാധിതരായ എല്ലാ കുടുംബങ്ങളുടെയും സുരക്ഷയ്ക്കും ആശ്വാസത്തിനും വേഗത്തിലുള്ള വീണ്ടെടുക്കലിനുമായി അദ്ദേഹം പ്രാർത്ഥിച്ചു.The Indian Navy stands as the guardian of the Indian Ocean: PM Modi says on board the INS Vikrant
October 20th, 10:30 am
In his address to the armed forces personnel on board INS Vikrant, PM Modi extended heartfelt Diwali greetings to the countrymen. He highlighted that, inspired by Chhatrapati Shivaji Maharaj, the Indian Navy has adopted a new flag. Recalling various operations, the PM emphasized that India stands ready to provide humanitarian assistance anywhere in the world. He also noted that over 100 districts have now fully emerged from Maoist terror.പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഐഎൻഎസ് വിക്രാന്തിൽ ദീപാവലി ആഘോഷിച്ചു
October 20th, 10:00 am
ഐഎൻഎസ് വിക്രാന്തിലെ ദീപാവലി ആഘോഷത്തിനിടെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്നു സായുധസേനാംഗങ്ങളെ അഭിസംബോധന ചെയ്തു. ഇന്നത്തേതു സവിശേഷമായ ദിവസവും അവിസ്മരണീയമായ മുഹൂർത്തവും വിസ്മയകരമായ കാഴ്ചയുമാണെന്നു ശ്രീ മോദി പരാമർശിച്ചു. ഒരുവശത്തു വിശാലമായ സമുദ്രവും മറുവശത്തു ഭാരതമാതാവിന്റെ ധീരരായ സൈനികരുടെ അപാരമായ ശക്തിയുമാണുള്ളതെന്നു പ്രധാനമന്ത്രി പറഞ്ഞു. ഒരു വശത്ത് അനന്തമായ ചക്രവാളവും അതിരുകളില്ലാത്ത ആകാശവും കാണുമ്പോൾ, മറുവശത്ത് അനന്തമായ കരുത്തിന്റെ പ്രതീകമായ ഐഎൻഎസ് വിക്രാന്തിന്റെ ബൃഹത്തായ ശക്തി ദൃശ്യമാകുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കടലിലെ സൂര്യരശ്മികളുടെ തിളക്കം ദീപാവലി സമയത്തു ധീരരായ സൈനികർ കൊളുത്തുന്ന വിളക്കുകൾ പോലെയാണെന്നും അതു ദിവ്യമായ ദീപമാല്യം തീർക്കുന്നുവെന്നും പ്രധാനമന്ത്രി നിരീക്ഷിച്ചു. ഇന്ത്യൻ നാവികസേനയിലെ ധീരരായ ഉദ്യോഗസ്ഥർക്കൊപ്പം ഈ ദീപാവലി ആഘോഷിക്കാൻ കഴിഞ്ഞതിൽ അത്യധികം അഭിമാനമുണ്ടെന്ന് അദ്ദേഹം പറഞ്ഞു.ന്യൂഡൽഹിയിൽ നടന്ന എൻഡിടിവി വേൾഡ് സമ്മിറ്റ് 2025 ൽ പ്രധാനമന്ത്രി നടത്തിയ പ്രസംഗത്തിന്റെ മലയാളം പരിഭാഷ
October 17th, 11:09 pm
ഇത് ഉത്സവങ്ങളുടെ സമയമാണ്. നിങ്ങൾക്കെല്ലാവർക്കും ഞാൻ വളരെ സന്തോഷകരമായ ദീപാവലി ആശംസിക്കുന്നു. എൻഡിടിവി വേൾഡ് സമ്മിറ്റ് ഈ ആവേശകരമായ അന്തരീക്ഷത്തിലാണ് നടക്കുന്നത്, ഈ സമ്മേളനത്തിനായി നിങ്ങൾ വളരെ പ്രധാനപ്പെട്ട ഒരു വിഷയം തിരഞ്ഞെടുത്തു: തടയാനാവാത്ത ഭാരതം. തീർച്ചയായും, ഇന്ന് ഇന്ത്യ നിശ്ചലമായ ഒരു മാനസികാവസ്ഥയിലല്ല. ഞങ്ങൾ നിർത്തുകയോ അടങ്ങുകയോ ചെയ്യില്ല. ഞങ്ങൾ 140 കോടി രാജ്യവാസികളും ഒരുമിച്ച് വേഗത്തിൽ മുന്നോട്ട് പോകും.പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ന്യൂഡൽഹിയിൽ NDTV ലോക ഉച്ചകോടി 2025-നെ അഭിസംബോധന ചെയ്തു
October 17th, 08:00 pm
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ന്യൂഡൽഹിയിൽ നടന്ന എൻഡിടിവി ലോക ഉച്ചകോടി 2025 നെ അഭിസംബോധന ചെയ്തു. സദസ്സിനെ അഭിസംബോധന ചെയ്ത പ്രധാനമന്ത്രി, എല്ലാ വിശിഷ്ടാതിഥികളെയും സ്വാഗതം ചെയ്തു. എല്ലാ പൗരന്മാർക്കും ദീപാവലി ആശംസകൾ നേർന്ന അദ്ദേഹം, എൻഡിടിവി ലോക ഉച്ചകോടി ഉത്സവ അന്തരീക്ഷത്തിലാണ് നടക്കുന്നതെന്ന് ചൂണ്ടിക്കാട്ടി. തടഞ്ഞുനിർത്താൻ ആകാത്ത ഇന്ത്യ എന്ന സെഷന്റെ പ്രമേയത്തെ അദ്ദേഹം അഭിനന്ദിച്ചു. ഇന്ന് ഇന്ത്യ അവസാനിപ്പിക്കാൻ ആഗ്രഹിക്കുന്നില്ല എന്നതിനാൽ അത് തീർച്ചയായും ഉചിതമാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ഇന്ത്യ അവസാനിപ്പിക്കുകയോ താൽക്കാലിക വിരാമമിടുകയോ ചെയ്യില്ല. 140 കോടി ഇന്ത്യക്കാർ ഒരുമിച്ച് അതിവേഗം മുന്നേറുകയാണ്- പ്രധാനമന്ത്രി പറഞ്ഞു.ശ്രീലങ്കൻ പ്രധാനമന്ത്രി H.E.ഡോ. ഹരിണി അമരസൂര്യ, പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയെ സന്ദർശിച്ചു
October 17th, 04:26 pm
ഡെമോക്രാറ്റിക് സോഷ്യലിസ്റ്റ് റിപ്പബ്ലിക്ക് ഓഫ് ശ്രീലങ്ക-യുടെ പ്രധാനമന്ത്രി H.E.ഡോ. ഹരിണി അമരസൂര്യ, ഇന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയെ സന്ദർശിച്ചു.സ്വദേശി ഉൽപ്പന്നങ്ങൾ, ലോക്കൽ ഫോർ വോക്കൽ: മൻ കി ബാത്തിൽ പ്രധാനമന്ത്രി മോദിയുടെ ഉത്സവകാല ആഹ്വാനം
September 28th, 11:00 am
ഈ മാസത്തെ മൻ കി ബാത്ത് പ്രസംഗത്തിൽ, പ്രധാനമന്ത്രി മോദി ഭഗത് സിംഗ്, ലതാ മങ്കേഷ്‌കർ എന്നിവരുടെ ജന്മവാർഷികങ്ങളിൽ ആദരാഞ്ജലി അർപ്പിച്ചു. ഇന്ത്യൻ സംസ്കാരം, സ്ത്രീ ശാക്തീകരണം, രാജ്യത്തുടനീളം ആഘോഷിക്കുന്ന വിവിധ ഉത്സവങ്ങൾ, ആർഎസ്‌എസിന്റെ 100 വർഷത്തെ യാത്ര, ശുചിത്വം, ഖാദി വിൽപ്പനയിലെ കുതിച്ചുചാട്ടം തുടങ്ങിയ പ്രധാന വിഷയങ്ങളെക്കുറിച്ചും അദ്ദേഹം സംസാരിച്ചു. രാജ്യത്തെ സ്വാശ്രയമാക്കുന്നതിനുള്ള പാത സ്വദേശിയെ സ്വീകരിക്കുന്നതിലാണെന്ന് പ്രധാനമന്ത്രി ആവർത്തിച്ചു..തമിഴ്‌നാട്ടിലെ ഗംഗൈകൊണ്ട ചോളപുരം ക്ഷേത്രത്തിലെ ആദി തിരുവാതിരൈ ഉത്സവത്തോടനുബന്ധിച്ച് പ്രധാനമന്ത്രി നടത്തിയ പ്രസംഗത്തിൻ്റെ മലയാളം പരിഭാഷ
July 27th, 12:30 pm
ഏറ്റവും ആദരണീയരായ ആദീനം മഠാധിപതികൾ, ചിന്മയ മിഷൻ സ്വാമികൾ, തമിഴ്‌നാട് ഗവർണർ ആർ എൻ രവി ജി, എൻ്റെ ക്യാബിനറ്റ് സഹപ്രവർത്തകൻ ഡോ. എൽ മുരുകൻ ജി, പ്രാദേശിക എംപി തിരുമാവളവൻ ജി, വേദിയിൽ സന്നിഹിതരായിരുന്ന തമിഴ്‌നാട് മന്ത്രിമാർ, പാർലമെൻ്റിലെ എൻ്റെ സഹപ്രവർത്തകൻ ശ്രീ ഇളയരാജാജി,ഒതുവർകളെ(ശിവ സ്തുതികൾ പാടുന്ന ശൈവർകൾ)ഭക്തജനങ്ങളെ, വിദ്യാർത്ഥികളെ,സാംസ്കാരിക ചരിത്രകാരൻമാരെ,എൻ്റെ പ്രിയപ്പെട്ട സഹോദരീ സഹോദരന്മാരെ! നമഃ ശിവായതമിഴ്നാട്ടിലെ ഗംഗൈകൊണ്ട ചോളപുരത്ത് ആടി തിരുവാതിരൈ ഉത്സവത്തെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിസംബോധന ചെയ്തു.
July 27th, 12:25 pm
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി തമിഴ്‌നാട്ടിലെ ഗംഗൈകൊണ്ട ചോളപുരം ക്ഷേത്രത്തിലെ ആടി തിരുവാതിര ഉത്സവത്തെ ഇന്ന് അഭിസംബോധന ചെയ്തു. സർവ്വശക്തനായ ശിവഭഗവാന് പ്രണാമം അർപ്പിച്ചുകൊണ്ട്, രാജരാജ ചോളന്റെ പുണ്യഭൂമിയിൽ ദിവ്യമായ ശിവദർശനത്തിലൂടെ അനുഭവിച്ച ആഴത്തിലുള്ള ആത്മീയ ഊർജ്ജത്തെക്കുറിച്ചും, ശ്രീ ഇളയരാജയുടെ സംഗീതത്തിന്റെയും ഓതുവാർമാരുടെ വിശുദ്ധ മന്ത്രോച്ചാരണത്തിന്റെയും അകമ്പടിയോടെയുള്ള ആത്മീയ അനുഭൂതിയും പ്രധാനമന്ത്രി അനുസ്മരിച്ചു. ഈ ആത്മീയ അന്തരീക്ഷം തന്റെ ആത്മാവിനെ അഗാധമായി സ്പർശിച്ചുവെന്നും അദ്ദേഹം പറഞ്ഞു.ജമ്മു കശ്മീരിലെ പഹൽഗാമിൽ നടന്ന ഭീകരാക്രമണത്തെ ലോകം ശക്തമായി അപലപിക്കുന്നു
April 24th, 03:29 pm
2025 ഏപ്രിൽ 22-ന് ജമ്മു കശ്മീരിലെ പഹൽഗാമിൽ നടന്ന ഭീകരാക്രമണത്തിൽ നിരപരാധികളുടെ ജീവൻ നഷ്ടപെട്ട സംഭവത്തിൽ ലോക നേതാക്കളിൽ നിന്ന് ശക്തമായ ഐക്യദാർഢ്യം ലഭിച്ചിട്ടുണ്ട്. ആഗോള പിന്തുണയ്ക്ക് നന്ദി പറഞ്ഞ പ്രധാനമന്ത്രി മോദി, ഭീകരരെയും, അവരെ പിന്തുണയ്ക്കുന്നവരെയും ഭൂമിയുടെ ഏത് അറ്റം വരെ ഇന്ത്യ പിന്തുടരുമെന്ന് പ്രതിജ്ഞയെടുത്തു.തമിഴ്‌നാട്ടിലെ രാമേശ്വരത്ത് വിവിധ വികസന പ്രവർത്തനങ്ങളുടെ ഉദ്ഘാടനത്തിലും തറക്കല്ലിടലിലും പ്രധാനമന്ത്രി നടത്തിയ പ്രസംഗത്തിന്റെ പൂർണ്ണരൂപം
April 06th, 02:00 pm
തമിഴ്‌നാട് ഗവർണർ ശ്രീ ആർ.എൻ. രവി ജി, കേന്ദ്ര മന്ത്രിസഭയിലെ എന്റെ സഹപ്രവർത്തകർ, ശ്രീ അശ്വിനി വൈഷ്ണവ് ജി, ഡോ. എൽ. മുരുകൻ ജി, തമിഴ്‌നാട് ഗവണ്മെൻ്റിലെ മന്ത്രിമാർ, പാർലമെന്റ് അംഗങ്ങൾ, മറ്റ് വിശിഷ്ടാതിഥികളേ, എന്റെ പ്രിയപ്പെട്ട സഹോദരീ സഹോദരന്മാരെ!പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി തമിഴ്‌നാട്ടിലെ രാമേശ്വരത്ത് 8300 കോടിയിലധികം രൂപയുടെ വികസനപ്രവർത്തനങ്ങൾക്ക് തറക്കല്ലിടുകയും രാഷ്ട്രത്തിനു സമർപ്പിക്കുകയും ചെയ്തു
April 06th, 01:30 pm
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് തമിഴ്‌നാട്ടിലെ രാമേശ്വരത്ത് 8300 കോടിയിലധികം രൂപയുടെ വിവിധ റെയിൽ-റോഡ് പദ്ധതികൾക്ക് തറക്കല്ലിടുകയും രാഷ്ട്രത്തിന് സമർപ്പിക്കുകയും ചെയ്തു. നേരത്തെ, ലംബമായി ഉയർത്തുന്ന ഇന്ത്യയിലെ ആദ്യത്തെ കടൽ പാലമായ പുതിയ പാമ്പൻ റെയിൽ പാലം അദ്ദേഹം ഉദ്ഘാടനം ചെയ്തു. റോഡ് പാലത്തിൽ നിന്ന് ട്രെയിനും കപ്പലും ഫ്ലാഗ് ഓഫ് ചെയ്ത അദ്ദേഹം പാലത്തിന്റെ പ്രവർത്തനം വീക്ഷിക്കുകയും ചെയ്തു. രാമേശ്വരത്തെ രാമനാഥസ്വാമി ക്ഷേത്രത്തിൽ അദ്ദേഹം ദർശനവും പൂജയും നടത്തി. ചടങ്ങിനെ അഭിസംബോധന ചെയ്യവേ, ഇന്ന് ശ്രീരാമനവമിയുടെ ശുഭകരമായ വേളയാണെന്നു ശ്രീ മോദി പറഞ്ഞു. ഇന്ന് രാവിലെ, അയോധ്യയിലെ മനോഹരമായ രാമക്ഷേത്രത്തിൽ സൂര്യന്റെ ദിവ്യകിരണങ്ങൾ രാംലല്ലയെ ഗംഭീരമായ തിലകം ചാർത്തി അലങ്കരിച്ചുവെന്നും അദ്ദേഹം പറഞ്ഞു. ശ്രീരാമന്റെ ജീവിതവും അദ്ദേഹത്തിന്റെ ഭരണകാലത്തെ സദ്ഭരണത്തിന്റെ പ്രചോദനവും രാഷ്ട്രനിർമ്മാണത്തിന് പ്രധാന അടിത്തറയായി വർത്തിക്കുന്നു - അദ്ദേഹം പറഞ്ഞു. തമിഴ്‌നാടിന്റെ സംഘകാല സാഹിത്യത്തിലും ഭഗവാൻ ശ്രീരാമനെക്കുറിച്ച് പരാമർശിക്കുന്നുവെന്ന് കൂട്ടിച്ചേർത്ത്, ശ്രീരാമനവമി ദിനത്തിൽ രാമേശ്വരം എന്ന പുണ്യഭൂമിയിൽ നിന്ന് എല്ലാ പൗരന്മാർക്കും അദ്ദേഹം ഹൃദയംഗമമായ ആശംസകൾ നേർന്നു.ശ്രീലങ്കയിൽ, ഇന്ത്യയുടെ സഹായത്തോടെയുള്ള റെയിൽ അടിസ്ഥാന സൗകര്യ പദ്ധതികൾ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തു
April 06th, 12:09 pm
ശ്രീലങ്കയിലെ അനുരാധപുരയിൽ, ഇന്ത്യൻ സഹായത്തോടെ നിർമ്മിച്ച രണ്ട് റെയിൽവേ പദ്ധതികളുടെ ഉദ്ഘാടനം നിർവ്വഹിക്കുന്ന ചടങ്ങിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയും ശ്രീലങ്കൻ പ്രസിഡന്റ് അനുര കുമാര ദിസനായകയും ഇന്ന് പങ്കെടുത്തു.പ്രധാനമന്ത്രി ജയ ശ്രീ മഹാബോധി ക്ഷേത്രം സന്ദർശിച്ചു
April 06th, 11:24 am
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയും ശ്രീലങ്കൻ പ്രസിഡന്റ് അനുര കുമാര ദിസനായകയും അനുരാധപുരയിലെ പവിത്രമായ ജയ ശ്രീ മഹാബോധി ക്ഷേത്രം സന്ദർശിക്കുകയും ആദരണീയ മഹാബോധിവൃക്ഷത്തിൽ പ്രാർഥന നടത്തുകയും ചെയ്തു.ശ്രീലങ്കയിലെ ഇന്ത്യന്‍ വംശജരായ തമിഴ് നേതാക്കള്‍ പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി
April 05th, 10:59 pm
ശ്രീലങ്കയിലെ ഇന്ത്യന്‍ വംശജരായ തമിഴ് (ഐ.ഒ.ടി) നേതാക്കള്‍ ഇന്ന് കൊളംബോയില്‍ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി. ശ്രീലങ്കന്‍ ഗവണ്‍മെന്റുമായി സഹകരിച്ചുകൊണ്ട് 10,000 വീടുകള്‍, ആരോഗ്യ പരിരക്ഷാ സൗകര്യങ്ങള്‍, പുണ്യസ്ഥലമായ സീത ഏലിയ ക്ഷേത്രം, മറ്റ് സാമൂഹിക വികസന പദ്ധതികള്‍ തുടങ്ങിയവ ഇന്ത്യന്‍ വംശജരായ തമിഴര്‍ക്കുവേണ്ടി നിര്‍മ്മിക്കുന്നതിന് ഇന്ത്യ പിന്തുണ നല്‍കുമെന്ന് ശ്രീ മോദി പ്രഖ്യാപിച്ചു.ശ്രീലങ്കന്‍ തമിഴ്‌സമൂഹത്തിലെ നേതാക്കളുമായി പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തി
April 05th, 10:48 pm
ശ്രീലങ്കന്‍ തമിഴ് സമൂഹത്തിലെ നേതാക്കളുമായി പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് കൊളംബോയില്‍ കൂടിക്കാഴ്ച നടത്തി. ആദരണീയ തമിഴ് നേതാക്കളായ തിരു ആര്‍. സംപന്തന്റെയും തിരു മാവായി സേനാതിരാജയുടെയും വിയോഗത്തിലുള്ള അനുശോചനവും കൂടിക്കാഴ്ചയില്‍ അദ്ദേഹം രേഖപ്പെടുത്തി.PM meets Sri Lanka’s Leader of the Opposition
April 05th, 10:34 pm
PM Modi met Sri Lanka’s Leader of the Opposition, Mr. Sajith Premadasa in Colombo. PM appreciated his personal contribution and commitment to strengthening India-Sri Lanka friendship.1996 ലെ ശ്രീലങ്കൻ ക്രിക്കറ്റ് ടീമുമായുള്ള പ്രധാനമന്ത്രിയുടെ ആശയവിനിമയത്തിന്റെ പൂർണ്ണരൂപം
April 05th, 10:25 pm
നിങ്ങളെയെല്ലാം കാണാൻ അവസരം ലഭിച്ചതിൽ എനിക്ക് സന്തോഷമുണ്ട്. ഇന്ത്യയിലെ ജനങ്ങൾ ഇപ്പോഴും സ്നേഹപൂർവ്വം ഓർക്കുന്ന ഒന്നാണ് നിങ്ങളുടെ ടീമെന്ന് എനിക്ക് തോന്നുന്നു. നിങ്ങൾ ഇന്ത്യൻ ടീമിനെ പരാജയപ്പെടുത്തിയ ദിനം രാഷ്ട്രം മറന്നിട്ടില്ല.1996-ലെ ശ്രീലങ്കൻ ക്രിക്കറ്റ് ടീമുമായുള്ള പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ ആശയവിനിമയം
April 05th, 10:23 pm
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ശ്രീലങ്കയിലെ കൊളംബോയിൽ 1996-ലെ ശ്രീലങ്കൻ ക്രിക്കറ്റ് ടീമുമായി ഇന്നലെ സംവദിച്ചു. ആദരണീയനായ പ്രധാനമന്ത്രിയെ കാണാൻ കഴിഞ്ഞതിൽ ക്രിക്കറ്റ് താരങ്ങൾ സന്തോഷവും നന്ദിയും പ്രകടിപ്പിച്ചു. അവരെ കാണാൻ കഴിഞ്ഞതിൽ സന്തോഷം പ്രകടിപ്പിച്ച പ്രധാനമന്ത്രി, ടീമിന്റെ മികച്ച പ്രകടനം, പ്രത്യേകിച്ച് ശാശ്വത മുദ്ര പതിപ്പിച്ച അവിസ്മരണീയ വിജയം ഇന്ത്യൻ ജനത ഇപ്പോഴും ഓർക്കുന്നുണ്ടെന്ന് അഭിപ്രായപ്പെട്ടു. അവരുടെ നേട്ടത്തിന്റെ അനുരണനങ്ങൾ ഇപ്പോഴും രാജ്യത്തുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.