പ്രധാനമന്ത്രി നവംബർ 28ന് കർണാടകയും ഗോവയും സന്ദർശിക്കും

November 27th, 12:04 pm

നവംബർ 28 ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി കർണാടകയും ഗോവയും സന്ദർശിക്കും. രാവിലെ 11:30 ന് പ്രധാനമന്ത്രി കർണാടകയിലെ ഉഡുപ്പിയിലെ ശ്രീകൃഷ്ണ മഠം സന്ദർശിക്കും. പിന്നീട്, ഗോവയിലേക്ക് പോകുന്ന പ്രധാനമന്ത്രി, ​​ഉച്ചകഴിഞ്ഞ് 3:15 ന് ശ്രീ സംസ്താൻ ഗോകർൺ പാർതഗലി ജീവോത്തം മഠം സന്ദർശിക്കും. മഠത്തിന്റെ 550-ാം വാർഷികാഘോഷമായ 'സാർദ്ധ പഞ്ചശതമനോത്സവ' വേളയിലാണ് പ്രധാനമന്ത്രി മഠത്തിലെത്തുന്നത്.