ലോക ജൂനിയർ സ്‌ക്വാഷ് ചാമ്പ്യൻഷിപ്പ് 2026-ലെ ചരിത്രനേട്ടത്തെ പ്രശംസിച്ച് പ്രധാനമന്ത്രി

July 26th, 03:28 pm

ലോക ജൂനിയർ സ്‌ക്വാഷ് ചാമ്പ്യൻഷിപ്പ് 2026-ലെ ചരിത്ര നേട്ടത്തെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു. സ്വർണ്ണമെഡൽ കരസ്ഥമാക്കുകയും ലോക ജൂനിയർ ചാമ്പ്യൻഷിപ്പ് കിരീടം നേടുന്ന ആദ്യത്തെ ഇന്ത്യൻ സ്‌ക്വാഷ് താരമാവുകയും ചെയ്ത അനഹത് സിംഗിൽ അദ്ദേഹം അഭിമാനം പ്രകടിപ്പിച്ചു.

ലോകകപ്പ് വിജയം നേടിയ ഇന്ത്യൻ സ്ക്വാഷ് ടീമിനെ പ്രധാനമന്ത്രി അഭിനന്ദിച്ചു

December 15th, 10:16 am

2025 ലെ എസ്‌ഡിഎടി സ്ക്വാഷ് ലോകകപ്പിൽ ആദ്യമായി ലോകകപ്പ് കിരീടം നേടി ചരിത്രം സൃഷ്ടിച്ച ഇന്ത്യൻ സ്ക്വാഷ് ടീമിനെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് അഭിനന്ദിച്ചു.

സ്ക്വാഷ് ഇതിഹാസം ശ്രീ രാജ് മഞ്ചന്ദയുടെ വേർപാടിൽ പ്രധാനമന്ത്രി അനുശോചനം രേഖപ്പെടുത്തി

December 04th, 03:42 pm

ഇന്ന് ശ്രീ രാജ് മഞ്ചന്ദയുടെ വിയോഗത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അനുശോചനം രേഖപ്പെടുത്തി. അർപ്പണബോധത്തിനും മികവിനും പേരുകേട്ട ഇന്ത്യൻ സ്ക്വാഷിൻ്റെ യഥാർത്ഥ ഇതിഹാസമാണ് ശ്രീ മഞ്ചന്ദയെന്ന് ശ്രീ മോദി പ്രശംസിച്ചു. രാഷ്ട്രത്തിനായുള്ള തന്റെ സേവനം സൈനിക സേവനത്തിലൂടെ പ്രതിഫലിപ്പിച്ചതിനും ശ്രീ മഞ്ചന്ദയെ അദ്ദേഹം അഭിനന്ദിച്ചു.

ലോസ് ഏഞ്ചല്‍സില്‍ 2028ല്‍ നടക്കുന്ന ഒളിമ്പിക്‌സില്‍ ക്രിക്കറ്റ് ഉള്‍പ്പെടുത്തിയതിനെ പ്രധാനമന്ത്രി സ്വാഗതം ചെയ്തു

October 16th, 08:18 pm

ലോസ് ആഞ്ചസില്‍ 2028 ല്‍ നടക്കുന്ന ഒളിമ്പിക് ഗെയിംസില്‍ ബേസ്‌ബോള്‍-സോഫ്റ്റ്‌ബോള്‍, ക്രിക്കറ്റ്, ഫ്‌ളാഗ് ഫുട്ട്‌ബോള്‍, ലാക്രോസ്, സ്‌ക്വാഷ് എന്നിവ ഉള്‍പ്പെടുത്തിയതിനെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് സ്വാഗതം ചെയ്തു. ക്രിക്കറ്റ് ഉള്‍പ്പെടുത്തുന്നത് ഈ കായിക വിനോദത്തിന്റെ അത്ഭുതകരമായ ആഗോള ജനപ്രീതിയെ കാണിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു.