There is no losing in sports, only winning or learning: PM Modi
November 01st, 07:00 pm
PM Modi interacted with and addressed India's Asian Para Games contingent at Major Dhyan Chand National Stadium, in New Delhi. The programme is an endeavor by the Prime Minister to congratulate the athletes for their outstanding achievement at the Asian Para Games 2022 and to motivate them for future competitions. Addressing the para-athletes, the Prime Minister said, You bring along new hopes and renewed enthusiasm whenever you come here.2022ലെ ഏഷ്യൻ പാരാ ഗെയിംസിൽ പങ്കെടുത്ത ഇന്ത്യൻ കായികതാരങ്ങളുടെ സംഘത്തെ പ്രധാനമന്ത്രി അഭിസംബോധന ചെയ്തു
November 01st, 04:55 pm
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്നു ന്യൂഡൽഹിയിലെ മേജർ ധ്യാൻ ചന്ദ് ദേശീയ സ്റ്റേഡിയത്തിൽ ഇന്ത്യയുടെ ഏഷ്യൻ പാരാ ഗെയിംസ് സംഘവുമായി സംവദിക്കുകയും അഭിസംബോധന ചെയ്യുകയും ചെയ്തു. 2022ലെ ഏഷ്യൻ പാരാ ഗെയിംസിൽ മികച്ച നേട്ടം കൈവരിച്ച കായികതാരങ്ങളെ അഭിനന്ദിക്കാനും ഭാവിയിലെ മത്സരങ്ങൾക്കായി അവരെ പ്രചോദിപ്പിക്കാനുമുള്ള പ്രധാനമന്ത്രിയുടെ ശ്രമമാണ് ഈ ഉദ്യമം.2029ല്‍ നടക്കുന്ന യൂത്ത് ഒളിമ്പിക്‌സിന് ആതിഥേയത്വം വഹിക്കാനും ഇന്ത്യയ്ക്ക് താല്‍പര്യമുണ്ട്: പ്രധാനമന്ത്രി മോദി
October 14th, 10:34 pm
അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റിയുടെ (ഐ.ഒ.സി) 141-ാംസമ്മേളനം ഇന്ന് മുംബൈയില്‍ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തു. കായികമേഖലയുമായി ബന്ധപ്പെട്ട വിവിധ പങ്കാളികള്‍ക്കിടയില്‍ ആശയവിനിമയത്തിനും വിജ്ഞാനം പങ്കിടലിനുമുള്ള അവസരവും സമ്മേളനം ലഭ്യമാക്കി.ഇന്ത്യയില്‍ 40 വര്‍ഷത്തിനു ശേഷം നടക്കുന്ന സമ്മേളനത്തിന്റെ പ്രാധാന്യത്തിന് സമ്മേളനത്തെ അഭിസംബോധന ചെയ്തുകൊണ്ട് പ്രധാനമന്ത്രി അടിവരയിട്ടു. അഹമ്മദാബാദിലെ ലോകത്തിലെ ഏറ്റവും വലിയ സ്‌റ്റേഡിയത്തില്‍ നടന്ന ലോകകപ്പ് ക്രിക്കറ്റ് മത്സരത്തില്‍ ആര്‍പ്പുവിളികളുടെ മുഴക്കത്തിനിടയില്‍ ഇന്ത്യ നേടിയ വിജയത്തെക്കുറിച്ചും അദ്ദേഹം സദസ്സിനെ അറിയിച്ചു. ''ഈ ചരിത്ര വിജയത്തില്‍ ടീം ഭാരതിനെയും ഓരോ ഇന്ത്യക്കാരനെയും ഞാന്‍ അഭിനന്ദിക്കുന്നു'', അദ്ദേഹം പറഞ്ഞു.അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റിയുടെ (ഐ.ഒ.സി) 141-ാമത് സമ്മേളനം മുംബൈയില്‍ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു
October 14th, 06:35 pm
അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റിയുടെ (ഐ.ഒ.സി) 141-ാംസമ്മേളനം ഇന്ന് മുംബൈയില്‍ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തു. കായികമേഖലയുമായി ബന്ധപ്പെട്ട വിവിധ പങ്കാളികള്‍ക്കിടയില്‍ ആശയവിനിമയത്തിനും വിജ്ഞാനം പങ്കിടലിനുമുള്ള അവസരവും സമ്മേളനം ലഭ്യമാക്കി.അമേഠി സന്‍സദ് ഖേല്‍ പ്രതിയോഗിത 2023 ന്റെ സമാപന ചടങ്ങില്‍ പ്രധാനമന്ത്രിയുടെ വീഡിയോ സന്ദേശം
October 13th, 01:00 pm
അമേഠിയിലെ എന്റെ പ്രിയപ്പെട്ട കുടുംബാംഗങ്ങള്‍ക്ക് ആശംസകള്‍! നിങ്ങള്‍ക്കൊപ്പംഅമേഠിയിലെ അമേഠി സന്‍സദ് ഖേല്‍-കൂട് പ്രതിയോഗിതയുടെ സമാപനത്തില്‍ ഉണ്ടാകാന്‍ കഴിഞ്ഞത് ഞാന്‍ വളരെ വിശിഷ്ടമായി കരുതുന്നു. നമ്മുടെ രാജ്യത്തെ കായിക വിനോദങ്ങള്‍ക്ക് മംഗളകരമായതാണ് ഈ മാസം. ഏഷ്യന്‍ ഗെയിംസില്‍ നമ്മുടെ കായികതാരങ്ങള്‍ മെഡലുകളുടെ സെഞ്ച്വറി നേടി. ഈ കായിക ഇനങ്ങളില്‍ പോലും അമേഠിയില്‍ നിന്നുള്ള കായികതാരങ്ങള്‍ തങ്ങളുടെ പ്രതിഭ പ്രദര്‍ശിപ്പിച്ചു. സന്‍സദ് ഖേല്‍-കൂട് പ്രതിയോഗിതയില്‍ പങ്കെടുത്ത എല്ലാ കായികതാരങ്ങളെയും ഞാന്‍ അഭിനന്ദിക്കുന്നു. ഈ മത്സരം നല്‍കിയ പുതിയ ഊര്‍ജവും ആത്മവിശ്വാസവും നിങ്ങള്‍ക്ക് അനുഭവപ്പെടുന്നുണ്ടാകണം, നിങ്ങള്‍ക്ക് മാത്രമല്ല, പ്രദേശത്തുടനീളമുള്ള ആളുകള്‍ക്കും അത് അനുഭവപ്പെടുന്നുണ്ടാകും, അതിനെക്കുറിച്ച് കേള്‍ക്കുമ്പോള്‍ അത് എനിക്കും അത് അനുഭവപ്പെടുന്നു. ഈ ഉത്സാഹവും ആത്മവിശ്വാസവും നിലനിര്‍ത്തുകയും പരിപോഷിപ്പിക്കുകയും വേണം, നനച്ചുകൊടുക്കുക, വളരാന്‍ അനുവദിക്കുക. കഴിഞ്ഞ 25 ദിവസങ്ങളില്‍ നിങ്ങള്‍ക്കുണ്ടായ അനുഭവങ്ങള്‍ നിങ്ങളുടെ കായിക ജീവിതത്തിന് ഒരു സുപ്രധാന മുതല്‍ക്കൂട്ടാണ്. അദ്ധ്യാപകര്‍, മേല്‍നോട്ടക്കാര്‍, സ്‌കൂള്‍, കോളേജ് പ്രതിനിധികള്‍ എന്നീ നിലകളിലെ പങ്കുവഹിച്ചുകൊണ്ട് ഇന്ന്, മഹത്തായ സംഘടിതപ്രവര്‍ത്തനത്തിലൂടെ യുവകായികതാരങ്ങളെ പിന്തുണയ്ക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്ത എല്ലാവരെയും ഞാന്‍ അഭിനന്ദിക്കുന്നു. ഒരു ലക്ഷത്തിലധികം കായികതാരങ്ങള്‍, പ്രത്യേകിച്ചും ഇത്രയും ചെറിയ പ്രദേശത്ത് ഒത്തുചേരുന്നത് തന്നെ ശ്രദ്ധേയമായ നേട്ടമാണ്. ഈ പരിപാടി ഇത്രയധികം വിജയിപ്പിച്ച അമേഠി പാര്‍ലമെന്റ് അംഗം സ്മൃതി ഇറാനി ജിക്ക് ഞാന്‍ പ്രത്യേക ആശംസകള്‍ നേരുന്നു.അമേഠി സന്‍സദ് ഖേല്‍ പ്രതിയോഗിത 2023 ന്റെ സമാപന ചടങ്ങിനെ പ്രധാനമന്ത്രി അഭിസംബോധന ചെയ്തു
October 13th, 12:40 pm
അമേഠി സന്‍സദ് ഖേല്‍ പ്രതിയോഗിത 2023 ല്‍ പങ്കെടുക്കുന്നവരുമായി ബന്ധപ്പെടാന്‍ കഴിഞ്ഞത് ഒരു പ്രത്യേക അനുഭൂതി നല്‍കുന്നുണ്ടെന്ന് സദസിനെ അഭിസംബോധന ചെയ്തുകൊണ്ട് പ്രധാനമന്ത്രി പറഞ്ഞു. ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യന്‍ താരങ്ങള്‍ നൂറിലേറെ മെഡലുകള്‍ നേടിയ ഈ മാസം രാജ്യത്തെ കായികരംഗത്തിന് മംഗളകരമാണെന്ന് ചൂണ്ടിക്കാട്ടിയ പ്രധാനമന്ത്രി അമേഠി സന്‍സദ് ഖേല്‍ പ്രതിയോഗിതയില്‍ പങ്കെടുത്തുകൊണ്ട് അമേഠിയില്‍ നിന്നുള്ള നിരവധി കളിക്കാരും ഈ പരിപാടികള്‍ക്കിടയില്‍ തങ്ങളുടെ കായിക കഴിവുകള്‍ പ്രകടിപ്പിച്ചിട്ടുണ്ടെന്നും പറഞ്ഞു. ഈ മത്സരത്തില്‍ നിന്ന് കായികതാരങ്ങള്‍ക്ക് ലഭിച്ച പുതിയ ഊര്‍ജവും ആത്മവിശ്വാസവും അനുഭവിക്കാന്‍ കഴിയുമെന്നും ഈ ഉത്സാഹത്തെ കൈപിടിയില്‍ ഒതുക്കാനും മികച്ച ഫലങ്ങള്‍ ഒരുക്കാനുമുള്ള സമയമാണിതെന്നും അദ്ദേഹം പറഞ്ഞു. ''കഴിഞ്ഞ 25 ദിവസങ്ങളില്‍ നിങ്ങള്‍ നേടിയ അനുഭവം നിങ്ങളുടെ കായിക ജീവിതത്തിന് വലിയ മുതല്‍ക്കൂട്ടാണ്'', പ്രധാനമന്ത്രി പറഞ്ഞു. അദ്ധ്യാപകന്‍, പരിശീലകന്‍, സ്‌കൂള്‍ അല്ലെങ്കില്‍ കോളേജ് പ്രതിനിധി എന്നീ നിലകളിലൊക്കെ മഹത്തായ ഈ സംഘടിതപ്രവര്‍ത്തനത്തില്‍ ചേര്‍ന്നുകൊണ്ട് ഈ യുവ കളിക്കാരെ പിന്തുണയ്ക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്ത ഓരോ വ്യക്തിയെയും അഭിനന്ദിക്കാനും അദ്ദേഹം ഈ അവസരം വിനിയോഗിച്ചു. ഒരു ലക്ഷത്തിലധികം കളിക്കാര്‍ ഒത്തുചേരുന്നത് തന്നെ വലിയ കാര്യമാണെന്നതിന് അടിവരയിട്ട അദ്ദേഹം, ഈ പരിപാടി വിജയിപ്പിച്ചതിന് അമേഠി എം.പി സ്മൃതി ഇറാനി ജിയെ പ്രത്യേകം അഭിനന്ദിക്കുകയും ചെയ്തു.വാരണാസിയിലെ അന്താരാഷ്ട്ര ക്രിക്കറ്റ് സ്റ്റേഡിയത്തിന്റെ ശിലാസ്ഥാപന ചടങ്ങില്‍ പ്രധാനമന്ത്രി നടത്തിയ പ്രസംഗം
September 23rd, 02:11 pm
ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി ശ്രീ യോഗി ആദിത്യനാഥ് ജി, വേദിയിലുള്ള യുപി മന്ത്രിമാരെ, പ്രതിനിധികളെ, കായിക ലോകത്തെ വിശിഷ്ടാതിഥികളെ, കാശിയില്‍ നിന്നുള്ള എന്റെ പ്രിയപ്പെട്ട കുടുംബാംഗങ്ങളെ!ഉത്തര്‍പ്രദേശിലെ വാരാണസിയില്‍ അന്താരാഷ്ട്ര ക്രിക്കറ്റ് സ്‌റ്റേഡിയത്തിന് പ്രധാനമന്ത്രി തറക്കല്ലിട്ടു
September 23rd, 02:10 pm
വാരാണസിയില്‍ അന്താരാഷ്ട്ര ക്രിക്കറ്റ് സ്‌റ്റേഡിയത്തിന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് തറക്കല്ലിട്ടു. വരാണസിയിലെ രാജതലബിലെ ഗഞ്ചാരിയില്‍ 30 ഏക്കറിലധികം വിസ്തൃതിയില്‍ വ്യാപിച്ചുകിടക്കുന്ന ആധുനിക അന്താരാഷ്ട്ര ക്രിക്കറ്റ് സ്‌റ്റേഡിയം 450 കോടി രൂപ ചെലവിലാണ് വികസിപ്പിക്കുന്നത്.ഖേലോ ഇന്ത്യാ യൂണിവേഴ്‌സിറ്റി ഗെയിംസിന്റെ മൂന്നാം എഡിഷന്‍ ഉദ്ഘാടനം ചെയ്ത് പ്രധാനമന്ത്രി ചെയ്ത പ്രസംഗം
May 25th, 10:16 pm
ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി ശ്രീ യോഗി ആദിത്യനാഥ് ജി, കേന്ദ്ര കായിക മന്ത്രി ശ്രീ അനുരാഗ് താക്കൂര്‍ ജി, കേന്ദ്ര മന്ത്രിസഭയിലെ എന്റെ സഹപ്രവര്‍ത്തകന്‍ നിസിത് പ്രമാണിക് ജി, ഉത്തര്‍പ്രദേശ് ഉപമുഖ്യമന്ത്രി ബ്രിജേഷ് പഥക് ജി, മറ്റ് വിശിഷ്ട വ്യക്തികള; ഖേലോ ഇന്ത്യ യൂണിവേഴ്‌സിറ്റി ഗെയിംസില്‍ പങ്കെടുക്കുന്ന എല്ലാ കളിക്കാര്‍ക്കും അഭിനന്ദനങ്ങള്‍. രാജ്യമെമ്പാടുമുള്ള യുവ കായിക പ്രതിഭകളുടെ സംഗമസ്ഥാനമായി ഇന്ന് യുപി മാറിയിരിക്കുന്നു. ഖേലോ ഇന്ത്യ യൂണിവേഴ്‌സിറ്റി ഗെയിംസില്‍ പങ്കെടുക്കുന്ന 4,000 കളിക്കാരില്‍ ഭൂരിഭാഗവും വിവിധ സംസ്ഥാനങ്ങളില്‍ നിന്നും കേന്ദ്രഭരണ പ്രദേശങ്ങളില്‍ നിന്നുമുള്ളവരാണ്. ഞാന്‍ ഉത്തര്‍പ്രദേശില്‍ നിന്നുള്ള എംപിയാണ്,ഞാന്‍ ഉത്തര്‍പ്രദേശിലെ ജനങ്ങളുടെ പ്രതിനിധിയാണ്. അതിനാല്‍, യുപിയില്‍ നിന്നുള്ള ഒരു പാര്‍ലമെന്റ് അംഗമായതിനാല്‍, 'ഖേലോ ഇന്ത്യ യൂണിവേഴ്‌സിറ്റി ഗെയിംസില്‍' പങ്കെടുക്കാന്‍ യുപിയിലെത്തിയ എല്ലാ കായിക താരങ്ങളെയും ഞാന്‍ പ്രത്യേകം സ്വാഗതം ചെയ്യുന്നു.ഖേലോ ഇന്ത്യ സര്‍വകലാശാല ഗെയിംസ് മൂന്നാം പതിപ്പിന് പ്രധാനമന്ത്രി തുടക്കംകുറിച്ചു
May 25th, 07:06 pm
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി വിദൂരദൃശ്യസംവിധാനത്തിലൂടെ ഖേലോ ഇന്ത്യ സര്‍വകലാശാല ഗെയിംസ് 2023ന് തുടക്കം കുറിച്ചു. രാജ്യത്തെ 200 സര്‍വകലാശാലകളില്‍ നിന്നുള്ള 4750 താരങ്ങൾ 21 കായിക ഇനങ്ങളില്‍ മത്സരിക്കും.മണിപ്പൂരിലെ ഇംഫാലിൽ യുവജനകാര്യ മന്ത്രിമാരുടെയും സംസ്ഥാന/കേന്ദ്ര ഭരണ പ്രദേശങ്ങളിലെ കായിക മന്ത്രിമാരുടെയും 'ചിന്തൻ ശിവിർ' എന്ന പരിപാടിയിൽ പ്രധാനമന്ത്രിയുടെ പ്രസംഗം
April 24th, 10:10 am
പരിപാടിയിൽ പങ്കെടുക്കുന്ന എന്റെ മന്ത്രി സഭാ സഹപ്രവർത്തകൻ അനുരാഗ് താക്കൂർ ജി, എല്ലാ സംസ്ഥാനങ്ങളിലെയും യുവജനകാര്യ, കായിക മന്ത്രിമാരേ , മറ്റ് വിശിഷ്ട വ്യക്തികളേ , മഹതികളെ , മാന്യരേമണിപ്പുരിലെ ഇംഫാലിൽ സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും യുവജനകാര്യ - കായിക മന്ത്രിമാരുടെ ‘ചിന്തൻ ശിബിര'ത്തെ പ്രധാനമന്ത്രി അഭിസംബോധന ചെയ്തു
April 24th, 10:05 am
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്നു മണിപ്പുരിലെ ഇംഫാലിൽ സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും യുവജനകാര്യ - കായിക മന്ത്രിമാരുടെ ‘ചിന്തൻ ശിബിര'ത്തെ അഭിസംബോധന ചെയ്തു.ഉത്തർപ്രദേശിലെ ബസ്തിയിൽ നടന്ന 2-ാമത് സൻസദ് ഖേൽ മഹാകുംഭിന്റെ ഉദ്ഘാടന വേളയിൽ വീഡിയോ കോൺഫറൻസിലൂടെ പ്രധാനമന്ത്രിയുടെ പ്രസംഗം
January 18th, 04:39 pm
യുപി മുഖ്യമന്ത്രി ശ്രീ യോഗി ആദിത്യനാഥ് ജി, പാർലമെന്റിലെ എന്റെ സഹപ്രവർത്തകൻ, ഞങ്ങളുടെ യുവ സുഹൃത്ത് ഹരീഷ് ദ്വിവേദി ജി, വിവിധ കായിക താരങ്ങൾ, സംസ്ഥാന ഗവണ്മെന്റിലെ മന്ത്രിമാർ, എംഎൽഎമാർ, ജനപ്രതിനിധികൾ, മുതിർന്ന വ്യക്തികൾ, ധാരാളം യുവാക്കൾ എന്നിവരെ എനിക്ക് എല്ലായിടത്തും കാണാം. എന്റെ പ്രിയ സഹോദരീ സഹോദരന്മാരേ!സന്‍സദ് ഖേല്‍ മഹാകുംഭിന്റെ രണ്ടാം ഘട്ടം 2022-23 ബസ്തി ജില്ലയില്‍ പ്രധാനമന്ത്രി വീഡിയോ കോണ്‍ഫറന്‍സിംഗിലൂടെ ഉദ്ഘാടനം ചെയ്തു
January 18th, 01:00 pm
2022-23 സന്‍സദ് ഖേല്‍ മഹാകുംഭിന്റെ രണ്ടാം ഘട്ടം പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് വീഡിയോ കോണ്‍ഫറന്‍സിംഗിലൂടെ ഉദ്ഘാടനം ചെയ്തു. 2021 മുതല്‍ ബസ്തിയില്‍ നിന്നുള്ള പാര്‍ലമെന്റ് അംഗമായ ശ്രീ ഹരീഷ് ദ്വിവേദിയാണ് ബസ്തി ജില്ലയില്‍ സന്‍സദ് ഖേല്‍ മഹാകുംഭ് സംഘടിപ്പിച്ചത്. ഹാന്‍ഡ്ബോള്‍, ചെസ്സ്, കാരംസ്, ബാഡ്മിന്റണ്‍, ടേബിള്‍ ടെന്നീസ് തുടങ്ങി ഇന്‍ഡോര്‍, ഔട്ട്‌ഡോര്‍ കായിക ഇനങ്ങള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇവ കൂടാതെ ഉപന്യാസ രചന, പെയിന്റിംഗ്, രംഗോലി നിര്‍മ്മാണം തുടങ്ങിയ മത്സരങ്ങളും ഖേല്‍ മഹാകുംഭത്തില്‍ ഉണ്ട്.