പ്രധാനമന്ത്രി ബംഗളൂരുവിലെ ആർട്ട് ഓഫ് ലിവിംഗിൽ ശ്രീ ശ്രീ രവിശങ്കർ ജിയെ സന്ദർശിച്ചു

May 10th, 07:05 pm

ബംഗളൂരുവിലെ ആർട്ട് ഓഫ് ലിവിംഗ് സന്ദർശനത്തിനിടെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ആത്മീയ ഗുരു ശ്രീ ശ്രീ രവിശങ്കറുമായി കൂടിക്കാഴ്ച നടത്തി.

ആദി ശങ്കരാചാര്യർക്ക് ശ്രദ്ധാഞ്ജലി അർപ്പിച്ച് പ്രധാനമന്ത്രി

April 21st, 01:09 pm

ഇന്ത്യയിലെ ഏറ്റവും വലിയ ആത്മീയ പ്രതിഭകളിൽ ഒരാളായ ആദി ശങ്കരാചാര്യരുടെ ജയന്തി ദിനത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അദ്ദേഹത്തിന് ശ്രദ്ധാഞ്ജലികൾ അർപ്പിച്ചു. അദ്വൈത വേദാന്തത്തെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ ആഴമേറിയ ദർശനങ്ങളും ചിന്തകളും തത്ത്വചിന്തയും ആഗോളതലത്തിൽ അനേകം ആളുകൾക്ക് മാർ​ഗദർശനമായി തുടരുന്നുവെന്ന് ശ്രീ മോദി അഭിപ്രായപ്പെട്ടു. ആത്മീയ ചിന്തയെ പുനരുജ്ജീവിപ്പിക്കാനും രാജ്യത്തുടനീളം ആത്മീയ കേന്ദ്രങ്ങൾ സ്ഥാപിക്കാനുമുള്ള അദ്ദേഹത്തിന്റെ ശ്രമങ്ങൾ ശാശ്വത പ്രചോദനമായി തുടരുന്നു.അദ്ദേഹത്തിന്റെ ജ്ഞാനം നമ്മുടെ പാതയെ പ്രകാശിപ്പിക്കുകയും സത്യം, കാരുണ്യം, കൂട്ടായ ക്ഷേമം എന്നിവയോടുള്ള നമ്മുടെ പ്രതിബദ്ധതയെ ശക്തിപ്പെടുത്തുകയും ചെയ്യട്ടെ, ശ്രീ മോദി കൂട്ടിച്ചേർത്തു.

ശ്രീനാരായണ ഗുരുവും മഹാത്മാഗാന്ധിയും തമ്മിലുള്ള സംഭാഷണത്തിന്റെ ശതാബ്ദി ആഘോഷം 2025 ജൂൺ 24നു പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും

June 23rd, 05:24 pm

ഇന്ത്യയിലെ ഏറ്റവും മഹത്തായ ആത്മീയ-ധാർമിക നേതാക്കളായ ശ്രീനാരായണ ഗുരുവും മഹാത്മാഗാന്ധിയും തമ്മിലുള്ള ചരിത്രപരമായ സംഭാഷണത്തിന്റെ ശതാബ്ദി ആഘോഷപരിപാടി പ്രധാനമ​ന്ത്രി ശ്രീ നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്യും. ന്യൂഡൽഹിയിലെ വിജ്ഞാൻ ഭവനിൽ 2025 ജൂൺ 24നു രാവിലെ 11നു നടക്കുന്ന ചടങ്ങിൽ അദ്ദേഹം സദസ്സിനെ അഭിസംബോധന ചെയ്യും.

​പരിശുദ്ധ ലിയോ പതിനാലാമൻ മാർപ്പാപ്പയ്ക്കു പ്രധാനമന്ത്രി ആശംസകൾ നേർന്നു

May 09th, 02:21 pm

പരിശുദ്ധ ലിയോ പതിനാലാമൻ മാർപ്പാപ്പയ്ക്ക് ഇന്ത്യയിലെ ജനങ്ങൾക്കുവേണ്ടി പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഹൃദയംഗമമായ ആശംസകൾ നേർന്നു. ആഗോള സമാധാനം, ഐക്യം, ഐക്യദാർഢ്യം, സേവനം എന്നിവ പ്രോത്സാഹിപ്പിക്കുന്നതിൽ കത്തോലിക്ക സഭയുടെ പ്രാധാന്യം ചൂണ്ടിക്കാട്ടി, മാർപ്പാപ്പയുടെ നേതൃത്വത്തെ ശ്രീ മോദി പ്രകീർത്തിച്ചു.​

ഫ്രാൻസിസ് മാർപാപ്പ സമൂഹത്തിന് ചെയ്ത സേവനം ലോകം എന്നും ഓർക്കും: പ്രധാനമന്ത്രി

April 26th, 01:00 pm

ഇന്ത്യയിലെ ജനങ്ങളെ പ്രതിനിധീകരിച്ചുകൊണ്ട് രാഷ്ട്രപതി ഫ്രാൻസിസ് മാർപാപ്പയ്ക്ക് ആദരാഞ്ജലി അർപ്പിച്ചതായി പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പറഞ്ഞു. ഫ്രാൻസിസ് മാർപാപ്പ സമൂഹത്തിന് ചെയ്ത സേവനം ലോകം എന്നും ഓർക്കും ശ്രീ മോദി കൂട്ടിച്ചേർത്തു.

ഫ്രാൻസിസ് മാർപാപ്പയുടെ വിയോഗത്തിൽ അനുശോചിച്ച് പ്രധാനമന്ത്രി

April 21st, 02:20 pm

ഫ്രാൻസിസ് മാർപാപ്പയുടെ വിയോഗത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് അനുശോചനം രേഖപ്പെടുത്തി. അനുകമ്പയുടെയും എളിമയുടെയും ആത്മീയ ശക്തിയുടെയും വെളിച്ചമാണ് അദ്ദേഹമെന്ന് പ്രധാനമന്ത്രി വിശേഷിപ്പിച്ചു.

സ്വാമി രാമകൃഷ്ണ പരമഹംസരുടെ ജയന്തി ദിനത്തിൽ പ്രധാനമന്ത്രി അദ്ദേഹത്തിന് ശ്രദ്ധാഞ്ജലി അർപ്പിച്ചു.

February 18th, 08:52 am

സ്വാമി രാമകൃഷ്ണ പരമഹംസരുടെ ജയന്തി ദിനത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അദ്ദേഹത്തിന് ശ്രദ്ധാഞ്ജലികൾ അർപ്പിച്ചു.

പ്രധാനമന്ത്രി ഫെബ്രുവരി 5നു പ്രയാഗ്‌രാജിൽ മഹാകുംഭമേളയിൽ പങ്കെടുക്കും

February 04th, 07:15 pm

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഫെബ്രുവരി 5നു പ്രയാഗ്‌രാജിൽ 2025ലെ മഹാകുംഭമേളയിൽ പങ്കെടുക്കും. പകൽ 11ന് അദ്ദേഹം സംഗമത്തിൽ പുണ്യസ്നാനം നടത്തി ഗംഗാമാതാവ‌ിനെ പ്രാർഥിക്കും.

ആയ് ശ്രീ സോനാല്‍ മാതായുടെ ജന്‍മശതാബ്ദി പരിപാടിക്കു പ്രധാനമന്ത്രി നല്‍കിയ വിഡിയോ സന്ദേശം

January 13th, 12:00 pm

ഇപ്പോഴത്തെ ആത്മീയ നേതാവ് (ഗാദിപതി) പൂജ്യ കാഞ്ചന്‍ മാ, അഡ്മിനിസ്‌ട്രേറ്റര്‍ പൂജ്യ ഗിരീഷ് ആപ! ഇന്ന്, പൗഷ് മാസത്തില്‍, നാമെല്ലാവരും ആയ് ശ്രീ സോണല്‍ മായുടെ ജന്മശതാബ്ദി ആഘോഷിക്കുകയാണ്. മാതാവ് സോണലിന്റെ അനുഗ്രഹത്താല്‍ ഈ പുണ്യ പരിപാടിയുമായി സഹകരിക്കാന്‍ കഴിഞ്ഞത് തീര്‍ച്ചയായും ഒരു അംഗീകാരമാണ്. മുഴുവന്‍ ചരണ്‍ സമൂഹത്തിനും അഡ്മിനിസ്‌ട്രേറ്റര്‍മാര്‍ക്കും സോണല്‍ മായുടെ ഭക്തര്‍ക്കും അഭിനന്ദനങ്ങള്‍. ചരണ്‍ സമൂഹത്തിന്റെ ആദരവിന്റെയും കരുത്തിന്റെയും പാരമ്പര്യത്തിന്റെയും കേന്ദ്രമെന്ന നിലയില്‍ മധദ ധാം ഒരു പ്രത്യേക സ്ഥാനം വഹിക്കുന്നു. ഞാന്‍ വിനയപൂര്‍വം ശ്രീ ആയുടെ പാദങ്ങളില്‍ എന്നെത്തന്നെ സമര്‍പ്പിക്കുകയും അവര്‍ക്ക് എന്റെ ആദരവ് അര്‍പ്പിക്കുകയും ചെയ്യുന്നു.

ആയ് ശ്രീ സൊണാൽ മാതാവിന്റെ ജന്മശതാബ്ദിപരിപാടിയെ പ്രധാനമന്ത്രി വീഡിയോ സന്ദേശത്തിലൂടെ അഭിസംബോധന ചെയ്തു

January 13th, 11:30 am

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് വീഡിയോ സന്ദേശത്തിലൂടെ സൊണാൽ മാതാവിന്റെ ജന്മശതാബ്ദി പരിപാടിയെ അഭിസംബോധന ചെയ്തു.

ആന്ധ്രാപ്രദേശിലെ പുട്ടപര്‍ത്തിയില്‍ സായ് ഹിറ ഗ്ലോബല്‍ കണ്‍വെന്‍ഷന്‍ സെന്ററിന്റെ ഉദ്ഘാടന വേളയില്‍ പ്രധാനമന്ത്രി നടത്തിയ പ്രസംഗം

July 04th, 11:00 am

പുട്ടപര്‍ത്തി പലതവണ സന്ദര്‍ശിക്കാനുള്ള ഭാഗ്യം എനിക്കുണ്ടായിട്ടുണ്ട്. ഒരിക്കല്‍കൂടി നിങ്ങളെ കാണാനും ഇടപഴകാനും അതോടൊപ്പം ഇന്ന് അവിടെ സന്നിഹിതനായി ഈ പരിപാടിയുടെ ഭാഗമാകാനും ഞാന്‍ ശരിക്കും ആഗ്രഹിച്ചു. എന്നിരുന്നാലും, എന്റെ തിരക്കുകള്‍ കാരണം എനിക്ക് അത് ചെയ്യാന്‍ കഴിഞ്ഞില്ല. എന്നെ ക്ഷണിക്കുമ്പോള്‍ ഭായി രത്നാകര്‍ ജി പറഞ്ഞു, 'ഒരിക്കല്‍ വന്ന് അനുഗ്രഹിക്കണം' എന്ന്. രത്‌നാകര്‍ ജിയുടെ പ്രസ്താവന തിരുത്തേണ്ടതുണ്ടെന്ന് എനിക്ക് തോന്നുന്നു. ഞാന്‍ തീര്‍ച്ചയായും അവിടെ വരും, പക്ഷേ അനുഗ്രഹം നല്‍കാനല്ല, അനുഗ്രഹം വാങ്ങാനാണ്. സാങ്കേതിക വിദ്യയുടെ സഹായത്തോടെ ഞാന്‍ ഇന്ന് നിങ്ങളുടെ എല്ലാവരുടെയും ഇടയില്‍ ഉണ്ട്. ഇന്നത്തെ ഈ പരിപാടിക്ക് ശ്രീ സത്യസായി സെന്‍ട്രല്‍ ട്രസ്റ്റുമായി ബന്ധപ്പെട്ട എല്ലാ അംഗങ്ങളെയും സത്യസായി ബാബയുടെ എല്ലാ ഭക്തരെയും ഞാന്‍ അഭിനന്ദിക്കുന്നു. ഈ മുഴുവന്‍ പരിപാടിയിലും ശ്രീ സത്യസായിയുടെ പ്രചോദനവും അനുഗ്രഹവും നമുക്കൊപ്പമുണ്ട്. ഈ പുണ്യ വേളയില്‍ ശ്രീ സത്യസായി ബാബയുടെ ദൗത്യം വിപുലീകരിക്കുന്നതില്‍ ഞാന്‍ സന്തുഷ്ടനാണ്. ശ്രീ ഹീര ഗ്ലോബല്‍ കണ്‍വെന്‍ഷന്‍ സെന്റര്‍ എന്ന പേരില്‍ രാജ്യത്തിന് ഒരു പ്രധാന ചിന്താകേന്ദ്രം ലഭിക്കുന്നു. ഇപ്പോള്‍ പ്രദര്‍ശിപ്പിച്ച ഷോര്‍ട്ട് ഫിലിമില്‍ ഈ കണ്‍വെന്‍ഷന്‍ സെന്ററിന്റെ ചിത്രങ്ങളും അതിന്റെ ദൃശ്യങ്ങളും ഞാന്‍ കണ്ടിട്ടുണ്ട്. ആധുനികതയുടെ സ്പര്‍ശനത്തോടൊപ്പം അത് ആത്മീയാനുഭവവും നല്‍കുന്നു. അത് സാംസ്‌കാരിക ദൈവികതയും ബൗദ്ധിക മഹത്വവും ഉള്‍ക്കൊള്ളുന്നു. ആത്മീയ സമ്മേളനങ്ങളുടെയും അക്കാദമിക പരിപാടികളുടെയും കേന്ദ്രമായി ഈ കേന്ദ്രം പ്രവര്‍ത്തിക്കും. ലോകത്തെ വിവിധ മേഖലകളില്‍ നിന്നുള്ള പണ്ഡിതരും വിദഗ്ധരും ഇവിടെ ഒത്തുചേരും. ഈ കേന്ദ്രം യുവാക്കള്‍ക്ക് വലിയ സഹായമാകുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു.

ആന്ധ്രാപ്രദേശിലെ പുട്ടപർത്തിയിൽ സായ് ഹിറ ഗ്ലോബൽ കൺവെൻഷൻ സെന്റർ പ്രധാനമന്ത്രി വിദൂരദൃശ്യസംവിധാനത്തിലൂടെ ഉദ്ഘാടനം ചെയ്തു

July 04th, 10:36 am

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ആന്ധ്രാപ്രദേശിലെ പുട്ടപർത്തിയിൽ സായ് ഹിറ ഗ്ലോബൽ കൺവെൻഷൻ സെന്റർ വിദൂരദൃശ്യസംവിധാനത്തിലൂടെ ഉദ്ഘാടനം ചെയ്തു. ലോകമെമ്പാടുനിന്നും വിശിഷ്ടാതിഥികളും ഭക്തരുടെയും ഉദ്ഘാടനച്ചടങ്ങിനു സാക്ഷ്യം വഹിച്ചു.

ഹരിയാനയിലെ ഫരീദാബാദിൽ അമൃത ആശുപത്രിയുടെ ഉദ്ഘാടന ചടങ്ങിൽ പ്രധാനമന്ത്രിയുടെ പ്രസംഗം

August 24th, 11:01 am

അമൃത ആശുപത്രിയുടെ രൂപത്തിൽ നമുക്കെല്ലാവർക്കും അനുഗ്രഹം ചൊരിയുന്ന ദേവി അമൃതാനന്ദമയി ജിയെ ഞാൻ നമിക്കുന്നു. സ്വാമി അമൃതസ്വരൂപാനന്ദ പുരി ജി, ഹരിയാന ഗവർണർ ശ്രീ ബന്ദാരു ദത്താത്രേയ ജി, മുഖ്യമന്ത്രി ശ്രീ മനോഹർ ലാൽ ജി, എന്റെ മന്ത്രിസഭാ സഹപ്രവർത്തകൻ ശ്രീ കൃഷൻ പാൽ ജി, ഹരിയാന ഉപമുഖ്യമന്ത്രി ശ്രീ ദുഷ്യന്ത് ചൗട്ടാല ജി, മറ്റ് വിശിഷ്ട വ്യക്തികളേ , മാന്യരേ മഹതികളേ !

ഫരീദാബാദില്‍ അത്യാധുനിക അമൃത ആശുപത്രി പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു

August 24th, 11:00 am

ഫരീദാബാദില്‍ അത്യാധുനിക അമൃത ആശുപത്രി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ഉദ്ഘാടനം ചെയ്തു. ഹരിയാന ഗവര്‍ണര്‍ ബന്ദാരു ദത്താത്രേയ, മുഖ്യമന്ത്രി മനോഹര്‍ ലാല്‍, ഉപമുഖ്യമന്ത്രി ദുഷ്യന്ത് ചൗട്ടാല, കേന്ദ്രമന്ത്രി കൃഷന്‍ പാല്‍ ഗുര്‍ജാര്‍, മാതാ അമൃതാനന്ദമയി എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.

വോക്കൽ ഫോർ ലോക്കലിനായുള്ള പ്രധാനമന്ത്രിയുടെ ആഹ്വാനം ആത്മീയാചാര്യന്മാർ ഏറ്റെടുത്തു

November 17th, 02:14 pm

വോക്കൽ ഫോർ ലോക്കൽ' (പ്രാദേശികമായതിനു വേണ്ടി ശബ്ദിക്കാനുള്ള ) സന്ദേശത്തിന് പരമാവധി പ്രചാരണം നൽകണമെന്ന പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ ആഹ്വാനത്തിന് രാജ്യത്തെ പ്രമുഖ ആത്മീയാചാര്യന്മാരുടെ മികച്ച പിന്തുണ. പ്രധാനമന്ത്രിയുടെ ആഹ്വാനത്തെ 'സന്ത്‌ സമാജ്' ഉത്സാഹപൂർവ്വം സ്വീകരിച്ചു. പൊതുപ്രതിബദ്ധതയോടെ''വോക്കൽ ഫോർ ലോക്കൽ' ആശയത്തിന്റെ പ്രചാരണത്തിനും അതുവഴി ആത്മ നിർഭർ ഭാരതത്തിനുമുള്ള പ്രവർത്തനങ്ങളിൽ പൂർണ്ണ പിന്തുണയും ആത്മീയ ആചാര്യന്മാർ അറിയിച്ചു.