Prime Minister visits Karnataka, inaugurates Sri Guru Bhairavaikya Mandira and shares glimpses of visit

April 15th, 05:46 pm

PM Modi shared glimpses of his visit to Karnataka. During the visit, he inaugurated the Sri Guru Bhairavaikya Mandira at the Sri Adichunchanagiri Mahasamsthana Math in Mandya. He also visited the Jwala Peetha and offered prayers at the Sri Kalabhairava Temple. He further paid homage to His Holiness Jagadguru Paramapoojya Sri Sri Sri Dr. Balagangadharanatha Mahaswamiji.

Spiritual centres like Sri Adichunchanagiri Mahasamsthana Matha are great contributions of this sacred land: PM Modi in Mandya

April 15th, 11:10 am

PM Modi inaugurated Sri Guru Bhairavaikya Mandira at Sri Kshetra Adichunchanagiri Mahasamsthana Math in Mandya, Karnataka. Addressing the gathering, he observed that the Math serve as a moral and spiritual compass for the region, praising the current leadership for advancing its rich legacy with renewed vigour. The PM also presented nine appeals to the citizens for the realisation of a Viksit Bharat.

PM Modi inaugurates Sri Guru Bhairavaikya Mandira at Sri Kshetra Adichunchanagiri in Mandya, Karnataka

April 15th, 11:00 am

PM Modi inaugurated Sri Guru Bhairavaikya Mandira at Sri Kshetra Adichunchanagiri Mahasamsthana Math in Mandya, Karnataka. Addressing the gathering, he observed that the Math serve as a moral and spiritual compass for the region, praising the current leadership for advancing its rich legacy with renewed vigour. The PM also presented nine appeals to the citizens for the realisation of a Viksit Bharat.

ഹനുമാൻ ജയന്തി ദിനത്തിൽ ആശംസകൾ നേർന്ന് പ്രധാനമന്ത്രി

April 02nd, 10:47 am

ഹനുമാൻ ജയന്തി ദിനത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ഏവർക്കും ആശംസകൾ നേർന്നു. ഈ പവിത്രമായ വേള എല്ലാവരുടെയും ജീവിതത്തിൽ പുതിയ ഊർജ്ജവും ഉന്മേഷവും നൽകട്ടെയെന്ന് അദ്ദേഹം പ്രാർത്ഥിച്ചു. പവനപുത്രനായ ഹനുമാൻ സ്വാമി എല്ലാവർക്കും ശക്തിയും ബുദ്ധിയും അറിവും സമൃദ്ധമായി നൽകി അനുഗ്രഹിക്കട്ടെ, അതിലൂടെ നമ്മുടെ രാജ്യത്തിന്റെ കരുത്ത് ഇനിയും വർദ്ധിക്കട്ടെ എന്നതാണ് എന്റെ ആഗ്രഹം, ശ്രീ മോദി പറഞ്ഞു.

ഉത്‌കല ദിവസിൽ ആശംസകൾ നേർന്ന് പ്രധാനമന്ത്രി

April 01st, 10:31 am

ഉത്‌കല ദിവസിന്റെ സവിശേഷ വേളയിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ആശംസകൾ നേർന്നു. സാംസ്‌കാരികവും ആത്മീയവുമായ മഹത്വത്തിന്റെ കാലാതീതമായ പ്രതീകമായി തലയുയർത്തിനിൽക്കുന്ന സംസ്ഥാനമാണ് ഒഡിഷയെന്ന് ശ്രീ മോദി അഭിപ്രായപ്പെട്ടു. ഒഡിയ സംഗീതവും കലയും സാഹിത്യവും എണ്ണമറ്റ രീതിയിൽ ഇന്ത്യയെ സമ്പന്നമാക്കിയിട്ടുണ്ട്. ദൃഢനിശ്ചയത്തിനും ലാളിത്യത്തിനും ഊഷ്മളതയ്ക്കും പേരുകേട്ട ഒഡിഷയിലെ ജനങ്ങൾ വിവിധ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകിയിട്ടുണ്ട്. വരുംകാലങ്ങളിൽ ഒഡിഷ പുരോഗതിയുടെ പുതിയ ഉയരങ്ങൾ കീഴടക്കട്ടെ, ശ്രീ മോദി പ്രസ്താവിച്ചു.

ഗാന്ധിനഗറിലെ സാമ്രാട്ട് സംപ്രതി മ്യൂസിയം ഉദ്ഘാടന വേളയിൽ പ്രധാനമന്ത്രി നടത്തിയ പ്രസംഗത്തിന്റെ മലയാളം പരിഭാഷ

March 31st, 10:25 am

ആചാര്യ ഭഗവന്ത് ശ്രീ പദ്മസാഗർ സൂരീശ്വർ ജി മഹാരാജ് സാഹിബ്, ഗുജറാത്ത് ഗവർണർ ആചാര്യ ദേവവ്രത് ജി, മുഖ്യമന്ത്രി ശ്രീ ഭൂപേന്ദ്ര ഭായി, സംസ്ഥാന ഉപമുഖ്യമന്ത്രി ഭായി ഹർഷ് സംഘവി ജി, പരം പൂജ്യ ആചാര്യ ഭഗവന്ത്, പൂജ്യ സാധു ഭഗവന്ത്, സാധ്വിജി ഭഗവന്ത്, ഈ പരിപാവന സമ്മേളനത്തിൽ സന്നിഹിതരായിരിക്കുന്ന മുഴുവൻ ആചാര്യന്മാരേ, മുനി ഭഗവന്തുമാരേ, ബഹുമാനപ്പെട്ട മനുഷ്യസ്നേഹികളേ, പണ്ഡിതരേ, മാന്യരേ മഹതികളേ!

മഹാവീർ ജയന്തിയോടനുബന്ധിച്ച് ഗാന്ധിനഗറിലെ കോബ തീർത്ഥിൽ സാമ്രാട്ട് സംപ്രതി മ്യൂസിയം ഉദ്ഘാടനം ചെയ്ത് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി

March 31st, 10:15 am

ഭഗവാൻ മഹാവീർ ജയന്തിയുടെ ശുഭവേളയിൽ ഗുജറാത്തിലെ ഗാന്ധിനഗറിലുള്ള കോബ തീർത്ഥത്തിൽ സാമ്രാട്ട് സംപ്രതി സംഗ്രഹാലയ് എന്ന ജൈന പൈതൃക മ്യൂസിയം പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ഉദ്ഘാടനം ചെയ്തു. ഭഗവാൻ മഹാവീർ ജയന്തിയുടെ ശുഭവേളയിൽ ഗുജറാത്തിലെ ഗാന്ധിനഗറിലുള്ള കോബ തീർത്ഥിൽ സാമ്രാട്ട് സംപ്രതി സംഗ്രഹാലയ് എന്ന ജൈന പൈതൃക മ്യൂസിയം പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ഉദ്ഘാടനം ചെയ്തു. കോബ തീർത്ഥ് ആത്മീയ ശാന്തിയിൽ അലിഞ്ഞുചേർന്നതാണ്. ഒട്ടനവധി ജൈന മുനിമാരുടെയും സന്യാസിമാരുടെയും തപസ്യ ഇവിടെ പ്രകടമാകുന്നു, കൂടാതെ സൃഷ്ടിയും സേവനവും സ്വാഭാവികമായി ഇവിടെ വിരിഞ്ഞുനിൽക്കുന്നു, ശ്രീ മോദി പറഞ്ഞു.

മാർച്ച് 31-ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഗുജറാത്ത് സന്ദർശിക്കും.

March 30th, 11:05 am

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി 2026 മാർച്ച് 31-ന് ഗുജറാത്ത് സന്ദർശിക്കും; അന്നേ ദിവസം രാവിലെ 10 മണിക്ക് ഗാന്ധിനഗറിലെ സാമ്രാട്ട് സമ്പ്രതി മ്യൂസിയം ഉദ്ഘാടനം ചെയ്യുന്ന അദ്ദേഹം അവിടെ സദസ്സിനെ അഭിസംബോധന ചെയ്ത് സംസാരിക്കും.തുടർന്ന് ഉച്ചയ്ക്ക് 12:45-ഓടെ അഹമ്മദാബാദിലെ സാനന്ദിലുള്ള കെയ്‌ൻസ് സെമികോൺ പ്ലാന്റിൻറെ ഉദ്ഘാടനം നിർവഹിക്കുന്ന പ്രധാനമന്ത്രി അവിടെ പൊതുസമ്മേളനത്തെ അഭിസംബോധന ചെയ്യും. അതിനുശേഷം വാവ്-തരാദിലേക്ക് തിരിക്കുന്ന പ്രധാനമന്ത്രി, വൈകുന്നേരം 4 മണിയോടെ 20,000 കോടിയിലധികം രൂപയുടെ വിവിധ വികസന പദ്ധതികളുടെ ഉദ്ഘാടനവും തറക്കല്ലിടലും രാഷ്ട്രത്തിന് സമർപ്പിക്കലും നിർവ്വഹിക്കും. തുടർന്ന് അദ്ദേഹം അവിടെയും ജനങ്ങളെ അഭിസംബോധന ചെയ്ത് സംസാരിക്കും.

നവരാത്രി കാലത്തെ ഭക്തിയുടെ അപാരമായ ശക്തി ചിന്താവിഷയമാക്കി പ്രധാനമന്ത്രി

March 22nd, 09:12 am

ആദിപരാശക്തിയോടുള്ള ഭക്തിയിൽ നിന്ന് ലഭിക്കുന്ന അഗാധമായ ഊർജ്ജത്തെയും കരുത്തിനെയും ഊന്നിപ്പറഞ്ഞുകൊണ്ട് നവരാത്രിയുടെ ആത്മീയ പ്രാധാന്യത്തെക്കുറിച്ചുള്ള ചിന്തകൾ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് പങ്കുവെച്ചു,

നവരാത്രിയുടെ അചഞ്ചലമായ ഭക്തിപ്രയാണം ചിന്താവിഷയമാക്കി പ്രധാനമന്ത്രി

March 21st, 08:49 am

ആദിപരാശക്തിയിലുള്ള വിശ്വാസത്തിന്റെ പരിവർത്തനാത്മക ശക്തിയെ എടുത്തുപറഞ്ഞുകൊണ്ട് നവരാത്രി എന്ന പുണ്യോത്സവത്തിന്റെ ആത്മീയ പ്രാധാന്യത്തെക്കുറിച്ചുള്ള തന്റെ ചിന്തകൾ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് പങ്കുവെച്ചു. ഈ വേളയിൽ ദേവിക്കായുള്ള ഭക്തിനിർഭരമായ ഒരു സ്തുതിഗീതം ശ്രീ മോദി പങ്കുവെച്ചു.

ബ്രഹ്മചാരിണി ദേവിയുടെ ദിവ്യവും കരുണാനിർഭരവുമായ കൃപയെ ഉയർത്തിക്കാട്ടുന്ന ഒരു സംസ്‌കൃത സുഭാഷിതം പങ്കുവെച്ച് പ്രധാനമന്ത്രി

March 20th, 09:49 am

ബ്രഹ്മചാരിണി ദേവിയുടെ ദിവ്യവും കരുണാനിർഭരവുമായ കൃപയെ ഉയർത്തിക്കാട്ടുന്ന ഒരു സംസ്‌കൃത സുഭാഷിതം പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് പങ്കുവെച്ചു.

പുതുച്ചേരിയിൽ വിവിധ വികസന പദ്ധതികളുടെ ഉദ്ഘാടന വേളയിൽ പ്രധാനമന്ത്രി നടത്തിയ പ്രസംഗത്തിന്റെ പൂർണ്ണരൂപം

March 01st, 12:00 pm

പുതുച്ചേരി മുഖ്യമന്ത്രി ശ്രീ എൻ. രംഗസ്വാമി, കേന്ദ്ര മന്ത്രിസഭയിലെ എന്റെ സഹപ്രവർത്തകൻ ശ്രീ മൻസുഖ് മാണ്ഡവ്യ, പുതുച്ചേരി ലെഫ്റ്റനന്റ് ഗവർണർ ശ്രീ കെ. കൈലാസ്നാഥൻ, സ്പീക്കർ ശ്രീ ആർ. സെൽവം, ആഭ്യന്തരമന്ത്രി ശ്രീ എ. നമശിവായം, മറ്റ് നേതാക്കൾ, പുതുച്ചേരിയിലെ എന്റെ പ്രിയപ്പെട്ട സഹോദരി സഹോദരന്മാരെ, വണക്കം!

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പുതുച്ചേരിയിൽ 2,700 കോടിയിലധികം രൂപയുടെ വിവിധ വികസന പദ്ധതികളുടെ ഉദ്ഘാടനവും തറക്കല്ലിടലും നിർവ്വഹിച്ചു

March 01st, 11:45 am

സിദ്ധന്മാരുടെയും വിശുദ്ധരുടെയും കവികളുടെയും സ്വാതന്ത്ര്യസമര സേനാനികളുടെയും നാടാണ് പുതുച്ചേരി. ഇവിടെയാണ് മഹാകവി സുബ്രഹ്മണ്യ ഭാരതി ദേശീയതയുടെ അഗ്നി പടർത്തിയത്, ശ്രീ അരബിന്ദോയും അമ്മയും ലോകത്തിന് ആത്മീയ ദർശനം നൽകിയതും ഇവിടെയാണ്.സമ്മേളനത്തെ അഭിസംബോധന ചെയ്തുകൊണ്ട് പ്രധാനമന്ത്രി പറഞ്ഞു.

'ബസ്തർ പണ്ഡും' ഉത്സവത്തിന്റെ സവിശേഷമായ ആഘോഷങ്ങളോടനുബന്ധിച്ച് ഛത്തീസ്ഗഢിലെ ജനങ്ങളെ പ്രധാനമന്ത്രി അഭിനന്ദിച്ചു.

February 10th, 10:42 am

ഫെബ്രുവരി 7 മുതൽ 9 വരെ ഛത്തീസ്ഗഢിൽ നടന്ന 'ബസ്തർ പണ്ഡും' ഉത്സവത്തിന്റെ സവിശേഷമായ ആഘോഷങ്ങൾക്ക് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഛത്തീസ്ഗഢിലെ ജനങ്ങളെ അഭിനന്ദനം അറിയിച്ചു.ഉത്സവ വേളയിൽ ബസ്തറിന്റെ സമ്പന്നമായ സംസ്കാരവും പാരമ്പര്യങ്ങളും ഗോത്രവർഗ പൈതൃകവും ഉജ്ജ്വലമായ രീതിയിൽ പ്രദർശിപ്പിച്ചു. നമ്മുടെ സാംസ്കാരിക പൈതൃകം സംരക്ഷിക്കുന്നതിനും പ്രാദേശിക സമൂഹങ്ങളെ ശാക്തീകരിക്കുന്നതിനും ഇത്തരത്തിലുള്ള പരിപാടികൾ സുപ്രധാന പങ്ക് വഹിക്കുന്നുവെന്ന് ശ്രീ മോദി പ്രസ്താവിച്ചു.

വിശുദ്ധ ദേവ്‌നിമോരി തിരുശേഷിപ്പുകളുടെ പ്രദർശനം ഉദ്ഘാടനം ചെയ്ത ശ്രീലങ്കൻ പ്രസിഡന്റിന് നന്ദി അറിയിച്ച് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി

February 05th, 10:45 am

കൊളംബോയിലെ പവിത്രമായ ഗംഗാരാമയ ക്ഷേത്രത്തിൽ വിശുദ്ധ ദേവ്‌നിമോരി തിരുശേഷിപ്പുകളുടെ പ്രദർശനം ഉദ്ഘാടനം ചെയ്ത ശ്രീലങ്കൻ പ്രസിഡന്റ് അനുര കുമാര ദിസനായകെയ്ക്ക് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നന്ദി അറിയിച്ചു.

സന്ത് നിരഞ്ജൻ ദാസ് ജിയെ സന്ദർശിച്ച് പ്രധാനമന്ത്രി

February 01st, 07:21 pm

ശ്രീ ഗുരു രവിദാസ് മഹാരാജ് ജി ജയന്തിയുടെ സവിശേഷമായ വേളയിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ദേരാ സച്ച്ഖണ്ഡ് ബല്ലാനിൽ വെച്ച് സന്ത് നിരഞ്ജൻ ദാസ് ജിയെ സന്ദർശിച്ചു. സമൂഹത്തിന് അദ്ദേഹം നൽകുന്ന പ്രചോദനാത്മക സേവനത്തിനുള്ള അംഗീകാരമായി അടുത്തിടെ അദ്ദേഹത്തിന് പത്മശ്രീ പുരസ്കാരം നൽകിയിരുന്നു ശ്രീ മോദി പറഞ്ഞു.

ഗുജറാത്തിലെ സോമനാഥ് സ്വാഭിമാൻ പർവ് വേളയിൽ പ്രധാനമന്ത്രി നടത്തിയ പ്രസംഗത്തിന്റെ മലയാള പരിഭാഷ

January 11th, 12:00 pm

ബഹുമാന്യനും ജനപ്രിയനുമായ ഗുജറാത്ത് മുഖ്യമന്ത്രി ശ്രീ ഭൂപേന്ദ്രഭായ് പട്ടേൽ, ഊർജ്ജസ്വലനായ യുവ ഉപമുഖ്യമന്ത്രി ഹർഷ് സംഘവി ജി, ഗുജറാത്ത് ​ഗവൺമെന്റിലെ മന്ത്രിമാരായ ജിതുഭായ് വഘാനി, അർജുൻഭായ് മോദ്‌വാഡിയ, ഡോ. പ്രദ്യുമ്‌ന വാജ, കൗശിക്ഭായ് വെകാരിയ, പാർലമെന്റ് അംഗം രാജേഷ്ഭായ്, മറ്റ് വിശിഷ്ട വ്യക്തികൾ, സ്ത്രീകളേ, മാന്യരേ. ഇന്ന്, രാജ്യത്തിന്റെ എല്ലാ കോണുകളിൽ നിന്നുമുള്ള ദശലക്ഷക്കണക്കിന് ആളുകൾ ഞങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നു, അവർക്കും ഞാൻ എന്റെ ആശംസകൾ നേരുന്നു - സോമനാഥന് വിജയം.

​പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഗുജറാത്തിലെ സോമനാഥിൽ ‘സോമനാഥ് സ്വാഭിമാൻ പർവി’നെ അഭിസംബോധന ചെയ്തു

January 11th, 11:41 am

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന്, ഗുജറാത്തിലെ സോമനാഥിൽ ‘സോമനാഥ് സ്വാഭിമാൻ പർവി’നെ അഭിസംബോധന ചെയ്തു. ഈ സമയം അസാധാരണമാണെന്നും ഈ അന്തരീക്ഷവും ഈ ആഘോഷവും അതുല്യമാണെന്നും ചടങ്ങിൽ സംസാരിച്ച പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു. ഒരുവശത്തു ഭഗവാൻ മഹാദേവനും മറുവശത്തു സൂര്യരശ്മികൾക്കും മന്ത്രോച്ചാരണങ്ങൾക്കും ഭക്തിയുടെ പ്രവാഹത്തിനുമൊപ്പം സമുദ്രത്തിലെ വിശാലമായ തിരമാലകളും നിലകൊള്ളുന്നുവെന്ന് അദ്ദേഹം പറഞ്ഞു. ഈ ദിവ്യമായ അന്തരീക്ഷത്തിൽ, ഭഗവാൻ സോമനാഥന്റെ എല്ലാ ഭക്തരുടെയും സാന്നിധ്യം ഈ അവസരത്തെ ദിവ്യവും ഗംഭീരവുമാക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു. സോമനാഥ് ക്ഷേത്ര ട്രസ്റ്റിന്റെ ചെയർമാൻ എന്ന നിലയിൽ, ‘സോമനാഥ് സ്വാഭിമാൻ പർവി’ൽ സജീവമായി സേവനമനുഷ്ഠിക്കാൻ അവസരം ലഭിച്ചതു വലിയ ഭാഗ്യമായി കരുതുന്നുവെന്നു ശ്രീ മോദി പറഞ്ഞു. 72 മണിക്കൂർ തുടർച്ചയായി ഓംകാര ജപവും 72 മണിക്കൂർ തുടർച്ചയായി മന്ത്രങ്ങൾ ചൊല്ലിയതും അദ്ദേഹം ചൂണ്ടിക്കാട്ടി. ഇന്നലെ വൈകുന്നേരം ആയിരം ഡ്രോണുകളും വേദപാഠശാലകളിലെ ആയിരം വിദ്യാർഥ‌ികളും സോമനാഥിന്റെ ആയിരം വർഷത്തെ ചരിത്രം അവതരിപ്പിച്ചു. ഇന്ന് 108 കുതിരകൾ അണിനിരന്ന ‘ശൗര്യയാത്ര’ ക്ഷേത്രത്തിലെത്തിയെന്നും അദ്ദേഹം പറഞ്ഞു. മന്ത്രങ്ങളുടെയും ഭജനകളുടെയും ആകർഷകമായ അവതരണം വാക്കുകൾക്കതീതമാണെന്നും കാലത്തിനുമാത്രമേ ഈ അനുഭവം പകർത്താൻ കഴിയൂ എന്നും അദ്ദേഹം പറഞ്ഞു. ഈ ആഘോഷവും അഭിമാനവും ബഹുമാനവും അന്തസ്, അറിവ്, മഹത്വം, പൈതൃകം, ആത്മീയത, സാക്ഷാത്കാരം, അനുഭവം, സന്തോഷം, അടുപ്പം എന്നിവയുടെ പ്രതീകമാണെന്നു പ്രധാനമന്ത്രി പറഞ്ഞു. എല്ലാത്തിനുമുപരിയായി, മഹാദേവന്റെ അനുഗ്രഹവും ഇതിലുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

സോമനാഥിന്റെ കാലാതീതമായ പ്രാധാന്യത്തെപ്പറ്റി വിശദീകരിച്ച് പ്രധാനമന്ത്രി

January 09th, 09:37 pm

സോമനാഥിന്റെ കാലാതീതമായ പ്രാധാന്യം പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് വിശദീകരിച്ചു, ഇന്ത്യയുടെ ആത്മീയ ശക്തിയുടെയും ഭക്തിയുടെയും ശാശ്വതമായ രൂപമായി അതിനെ വിശേഷിപ്പിച്ചു.

സംഘടിതശക്തിയുടെയും കൂട്ടായ്മയുടെയും പ്രാധാന്യത്തെ എടുത്തുപറയുന്ന സുഭാഷിതം പ്രധാനമന്ത്രി പങ്കുവെച്ചു

January 05th, 09:17 am

നൂറ്റാണ്ടുകളായി എണ്ണമറ്റ ആക്രമണങ്ങളെ അഭിമുഖീകരിക്കുമ്പോഴും കാലാതീതമായി നിലകൊള്ളുന്ന ഇന്ത്യയുടെ സംസ്കാരത്തിനും ആത്മീയ പൈതൃകത്തിനും പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ശ്രദ്ധാഞ്ജലി അർപ്പിച്ചു.