79-ാം സ്വാതന്ത്ര്യദിനത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നടത്തിയ അഭിസംബോധനയിലെ പ്രധാന ഭാഗങ്ങൾ
August 15th, 03:52 pm
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി 79-ാം സ്വാതന്ത്ര്യദിനമായ ഇന്നു ഡൽഹിയിലെ ചെങ്കോട്ടയുടെ കൊത്തളത്തിൽനിന്നു രാജ്യത്തെ അഭിസംബോധന ചെയ്തു. 103 മിനിറ്റു നീണ്ട ശ്രീ മോദിയുടെ അഭിസംബോധന ചെങ്കോട്ടയിൽനിന്നുള്ള ഏറ്റവും ദൈർഘ്യമേറിയതും നിർണായകവുമായ പ്രസംഗമായിരുന്നു, 2047 ആകുമ്പോഴേക്കും വികസിത ഇന്ത്യ എന്ന നേട്ടത്തിനായുള്ള ധീരമായ രൂപരേഖ അവതരിപ്പിച്ചു. സ്വയംപര്യാപ്തത, നവീകരണം, പൗരശാക്തീകരണം എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിച്ചായിരുന്നു പ്രധാനമന്ത്രിയുടെ അഭിസംബോധന. മറ്റുള്ളവരെ ആശ്രയിക്കുന്ന രാജ്യമെന്ന നിലയിൽനിന്ന് ആഗോളതലത്തിൽ ആത്മവിശ്വാസമുള്ളതും സാങ്കേതികമായി പുരോഗമിച്ചതും സാമ്പത്തികമായി സ്ഥിരതയുള്ളതുമായ രാജ്യത്തിലേക്കുള്ള ഇന്ത്യയുടെ യാത്ര അദ്ദേഹം എടുത്തുകാട്ടി.79-ാം സ്വാതന്ത്ര്യദിനത്തിൽ ചെങ്കോട്ടയുടെ കൊത്തളത്തിൽനിന്നു പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നടത്തിയ അഭിസംബോധനയുടെ പൂർണരൂപം
August 15th, 07:00 am
ഈ മഹത്തായ സ്വാതന്ത്ര്യോത്സവം നമ്മുടെ ജനങ്ങളുടെ 140 കോടി പ്രതിജ്ഞകളുടെ ആഘോഷമാണ്. ഈ സ്വാതന്ത്ര്യോത്സവം കൂട്ടായ നേട്ടങ്ങളുടെ, അഭിമാനത്തിന്റെ നിമിഷമാണ്. നമ്മുടെ ഹൃദയങ്ങൾ ആനന്ദത്താൽ നിറഞ്ഞിരിക്കുന്നു. രാഷ്ട്രം തുടർച്ചയായി ഐക്യത്തിന്റെ ചൈതന്യത്തിനു കരുത്തുപകരുകയാണ്. ഇന്ന്, 140 കോടി ഇന്ത്യക്കാർ ത്രിവർണ പതാകയുടെ നിറങ്ങളാൽ അലങ്കരിക്കപ്പെട്ടിരിക്കുന്നു. മരുഭൂമികളിലും ഹിമാലയൻ കൊടുമുടികളിലും കടൽത്തീരങ്ങളിലും ജനസാന്ദ്രതയുള്ള പ്രദേശങ്ങളിലും ‘ഹർ ഘർ തിരംഗ’ അലയടിക്കുന്നു. എല്ലായിടത്തും ഒരേ പ്രതിധ്വനി, ഒരേ ഹർഷാരവം: നമ്മുടെ ജീവനേക്കാൾ പ്രിയപ്പെട്ട മാതൃരാജ്യത്തിനായുള്ള വാഴ്ത്തലുകൾ.India celebrates 79th Independence Day
August 15th, 06:45 am
PM Modi, in his address to the nation on the 79th Independence day paid tribute to the Constituent Assembly, freedom fighters, and Constitution makers. He reiterated that India will always protect the interests of its farmers, livestock keepers and fishermen. He highlighted key initiatives—GST reforms, Pradhan Mantri Viksit Bharat Rozgar Yojana, National Sports Policy, and Sudharshan Chakra Mission—aimed at achieving a Viksit Bharat by 2047. Special guests like Panchayat members and “Drone Didis” graced the Red Fort celebrations.ആഗോള ബഹിരാകാശ പര്യവേഷണ സമ്മേളനത്തിൽ പ്രധാനമന്ത്രി വീഡിയോ സംവിധാനം വഴി നടത്തിയ പ്രസംഗം
May 07th, 12:00 pm
2025 ലെ ആഗോള ബഹിരാകാശ പര്യവേഷണ സമ്മേളനത്തിൽ നിങ്ങളെല്ലാവരുമായും ബന്ധപ്പെടാൻ കഴിഞ്ഞതിൽ അതിയായ സന്തോഷമുണ്ട്. ബഹിരാകാശം വെറുമൊരു ലക്ഷ്യസ്ഥാനമല്ല. അത് ജിജ്ഞാസയുടെയും ധൈര്യത്തിന്റെയും കൂട്ടായ പുരോഗതിയുടെയും പ്രഖ്യാപനമാണ്. ഇന്ത്യയുടെ ബഹിരാകാശ യാത്ര ഈ മനോഭാവത്തെ പ്രതിഫലിപ്പിക്കുന്നു. 1963 ൽ ഒരു ചെറിയ റോക്കറ്റ് വിക്ഷേപിച്ചതു മുതൽ, ചന്ദ്രന്റെ ദക്ഷിണധ്രുവത്തിനടുത്ത് ആദ്യമായി ഇറങ്ങിയ രാഷ്ട്രമാകുന്നതുവരെ, നമ്മുടെ യാത്ര ശ്രദ്ധേയമാണ്. നമ്മുടെ റോക്കറ്റുകൾ പേലോഡുകളേക്കാൾ കൂടുതലാണ് വഹിക്കുന്നത്. അവ 140 കോടി ഇന്ത്യക്കാരുടെ സ്വപ്നങ്ങൾ വഹിക്കുന്നു. ഇന്ത്യയുടെ നേട്ടങ്ങൾ പ്രധാനപ്പെട്ട ശാസ്ത്രീയ നാഴികക്കല്ലുകളാണ്. അതിനപ്പുറം, മനുഷ്യന്റെ ഇച്ഛാശക്തിക്ക് ഗുരുത്വാകർഷണത്തെ മറികടക്കാൻ കഴിയുമെന്നതിന്റെ തെളിവാണ് അവ. 2014-ൽ ആദ്യ ശ്രമത്തിൽ തന്നെ ചൊവ്വയിലെത്തി ഇന്ത്യ ചരിത്രം സൃഷ്ടിച്ചു. ചന്ദ്രയാൻ-1 ചന്ദ്രനിൽ വെള്ളം കണ്ടെത്താൻ സഹായിച്ചു. ചന്ദ്രയാൻ-2 ചന്ദ്രന്റെ ഏറ്റവും ഉയർന്ന റെസല്യൂഷനുള്ള ചിത്രങ്ങൾ ഞങ്ങൾക്ക് നൽകി. ചന്ദ്രയാൻ-3 ചന്ദ്രന്റെ ദക്ഷിണധ്രുവത്തെക്കുറിച്ചുള്ള നമ്മുടെ അറിവ് വർദ്ധിപ്പിച്ചു. റെക്കോർഡ് സമയത്തിനുള്ളിൽ ഞങ്ങൾ ക്രയോജനിക് എഞ്ചിനുകൾ നിർമ്മിച്ചു. ഒരൊറ്റ ദൗത്യത്തിൽ ഞങ്ങൾ 100 ഉപഗ്രഹങ്ങൾ വിക്ഷേപിച്ചു. നമ്മുടെ വിക്ഷേപണ വാഹനങ്ങളിൽ 34 രാജ്യങ്ങൾക്കായി 400-ലധികം ഉപഗ്രഹങ്ങൾ ഞങ്ങൾ വിക്ഷേപിച്ചു. ഈ വർഷം, ഞങ്ങൾ രണ്ട് ഉപഗ്രഹങ്ങൾ ബഹിരാകാശത്ത് ഡോക്ക് ചെയ്തു, ഇത് ഒരു പ്രധാന ചുവടുവയ്പ്പാണ്.പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ‘ആഗോള ബഹിരാകാശ പര്യവേക്ഷണ സമ്മേളനം 2025’നെ (GLEX) അഭിസംബോധന ചെയ്തു
May 07th, 11:30 am
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്നു വിദൂരദൃശ്യസംവിധാനത്തിലൂടെ ‘ആഗോള ബഹിരാകാശ പര്യവേക്ഷണ സമ്മേളനം 2025’നെ (GLEX) അഭിസംബോധന ചെയ്തു. ലോകമെമ്പാടുമുള്ള വിശിഷ്ട വ്യക്തികളെയും ശാസ്ത്രജ്ഞരെയും ബഹിരാകാശയാത്രികരെയും സ്വാഗതംചെയ്ത്, ഇന്ത്യയുടെ ശ്രദ്ധേയമായ ബഹിരാകാശ യാത്രയെ GLEX 2025-ൽ അദ്ദേഹം എടുത്തുകാട്ടി. “ബഹിരാകാശം വെറുമൊരു ലക്ഷ്യസ്ഥാനമല്ല; ജിജ്ഞാസയുടെയും ധൈര്യത്തിന്റെയും കൂട്ടായ പുരോഗതിയുടെയും പ്രഖ്യാപനംകൂടിയാണ്” – അദ്ദേഹം പറഞ്ഞു. 1963ൽ ചെറിയ റോക്കറ്റ് വിക്ഷേപിച്ചതുമുതൽ ചന്ദ്രന്റെ ദക്ഷിണധ്രുവത്തിനടുത്ത് ആദ്യമായി ഇറങ്ങിയ രാഷ്ട്രമാകുന്നതുവരെയുള്ള ഇന്ത്യയുടെ ബഹിരാകാശ നേട്ടങ്ങൾ ഈ മനോഭാവം പ്രതിഫലിപ്പിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു. “വിക്ഷേപണഭാരങ്ങൾക്കുമപ്പുറം, 140 കോടി ഇന്ത്യക്കാരുടെ സ്വപ്നങ്ങൾ വഹിക്കുന്നവയാണ് ഇന്ത്യയുടെ റോക്കറ്റുകൾ” – ശ്രീ മോദി പറഞ്ഞു. ഇന്ത്യയുടെ ബഹിരാകാശ മുന്നേറ്റങ്ങൾ പ്രധാനപ്പെട്ട ശാസ്ത്രീയ നാഴികക്കല്ലുകളാണെന്നും മനുഷ്യമനോഭാവത്തിനു ഗുരുത്വാകർഷണത്തെ മറികടക്കാൻ കഴിയുമെന്നതിന്റെ തെളിവാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. 2014-ൽ ആദ്യ ശ്രമത്തിൽ തന്നെ ചൊവ്വയിലെത്തിയ ഇന്ത്യയുടെ ചരിത്ര നേട്ടം അദ്ദേഹം അനുസ്മരിച്ചു. ചന്ദ്രയാൻ-1 ചന്ദ്രനിൽ ജലം കണ്ടെത്താൻ സഹായിച്ചുവെന്നും, ചന്ദ്രയാൻ-2 ചന്ദ്രോപരിതലത്തിന്റെ ഉയർന്ന റെസല്യൂഷനുള്ള ചിത്രങ്ങൾ നൽകി എന്നും, ചന്ദ്രയാൻ-3 ചന്ദ്രന്റെ ദക്ഷിണധ്രുവത്തെക്കുറിച്ചുള്ള ധാരണ വർധിപ്പിച്ചെന്നും അദ്ദേഹം എടുത്തുപറഞ്ഞു. “ഇന്ത്യ കുറഞ്ഞ സമയത്തിനുള്ളിൽ ക്രയോജനിക് എൻജിനുകൾ വികസിപ്പിച്ചെടുത്തു. ഒറ്റ ദൗത്യത്തിൽ 100 ഉപഗ്രഹങ്ങൾ വിക്ഷേപിച്ചു. ഇന്ത്യൻ വിക്ഷേപണ വാഹനങ്ങൾ ഉപയോഗിച്ച് 34 രാജ്യങ്ങൾക്കായി 400-ലധികം ഉപഗ്രഹങ്ങൾ വിജയകരമായി വിക്ഷേപിച്ചു” - അദ്ദേഹം ചൂണ്ടിക്കാട്ടി. ഈ വർഷം ബഹിരാകാശത്തു രണ്ടുപഗ്രഹങ്ങളുടെ ഡോക്കിങ് സാധ്യമാക്കിയ ഇന്ത്യയുടെ ഏറ്റവും പുതിയ നേട്ടം ബഹിരാകാശ പര്യവേക്ഷണത്തിലെ പ്രധാന ചുവടുവയ്പ്പാണെന്നു ശ്രീ മോദി വിശേഷിപ്പിച്ചു.ലോകം ഈ ആഴ്ച ഇന്ത്യയെക്കുറിച്ച്
April 22nd, 12:27 pm
നയതന്ത്ര ഫോൺ കോളുകൾ മുതൽ വിപ്ലവകരമായ ശാസ്ത്രീയ കണ്ടുപിടുത്തങ്ങൾ വരെ, ഈ ആഴ്ച ആഗോള വേദിയിൽ ഇന്ത്യയുടെ സാന്നിധ്യം സഹകരണം, നവീകരണം, സാംസ്കാരിക അഭിമാനം എന്നിവയാൽ അടയാളപ്പെടുത്തി.“മൂന്നാം വിക്ഷേപണത്തറ ” സ്ഥാപിക്കുന്നതിന് കേന്ദ്ര മന്ത്രിസഭ അംഗീകാരം നൽകി
January 16th, 03:00 pm
ആന്ധ്രാപ്രദേശിലെ ശ്രീഹരിക്കോട്ടയിൽ ഐഎസ്ആർഒയുടെ അടുത്ത തലമുറ വിക്ഷേപണ വാഹനങ്ങൾക്കായുള്ള അടിസ്ഥാന സൗകര്യങ്ങളും ശ്രീഹരിക്കോട്ടയിലെ രണ്ടാം വിക്ഷേപണത്തറയ്ക്ക് പിന്തുണയായി പകരം ഉപയോഗിക്കാൻ സാധിക്കുന്നതുമായ സംവിധാനങ്ങൾ സജ്ജമാക്കുകയാണ് മൂന്നാം വിക്ഷേപണത്തറ പദ്ധതിയിലൂടെ വിഭാവനം ചെയ്യുന്നത്. ഭാവിയിൽ ഇന്ത്യൻ മനുഷ്യ ബഹിരാകാശ യാത്രാ ദൗത്യങ്ങൾക്കുള്ള വിക്ഷേപണ ശേഷി ഇത് വർദ്ധിപ്പിക്കും.ഉപഗ്രഹങ്ങളുടെ സ്‌പേസ് ഡോക്കിംഗിന്റെ വിജയകരമായ പ്രകടനത്തിന് ഐ.എസ്.ആർ.ഒയെ പ്രധാനമന്ത്രി അഭിനന്ദിച്ചു
January 16th, 01:36 pm
''ഉപഗ്രഹങ്ങളുടെ സ്‌പേസ് ഡോക്കിംഗിന്റെ വിജയകരമായ പ്രകടനത്തിന് ഐ.എസ്.ആർ.ഒയിലെ നമ്മുടെ ശാസ്ത്രജ്ഞർക്കും മുഴുവൻ ബഹിരാകാശ സമൂഹത്തിനും അഭിനന്ദനങ്ങൾ. വരും വർഷങ്ങളിലെ ഇന്ത്യയുടെ ഉൽകഷേച്ഛ നിറഞ്ഞ ബഹിരാകാശ ദൗത്യങ്ങൾക്ക് ഒരു സുപ്രധാന ചുവടുവയ്പ്പാണ് ഇത്.''പ്രധാനമന്ത്രി എക്‌സിൽ പോസ്റ്റ് ചെയ്തു.കേരളത്തിലെ വിക്രം സാരാഭായ് ബഹിരാകാശ കേന്ദ്രത്തില്‍ വിവിധ പദ്ധതികളുടെ ഉദ്ഘാടന വേളയില്‍ പ്രധാനമന്ത്രിയുടെ പ്രസംഗം
February 27th, 12:24 pm
കേരള ഗവര്‍ണര്‍ ശ്രീ ആരിഫ് മുഹമ്മദ് ഖാന്‍, മുഖ്യമന്ത്രി ശ്രീ പിണറായി വിജയന്‍ ജി, എന്റെ സഹപ്രവര്‍ത്തകനും സഹമന്ത്രിയുമായ ശ്രീ വി. മുരളീധരന്‍, ഐഎസ്ആര്‍ഒ കുടുംബത്തിലെ മുഴുവന്‍ അംഗങ്ങള്‍, നമസ്‌കാരം!പ്രധാനമന്ത്രി തിരുവനന്തപുരത്തെ വിക്രം സാരാഭായ് ബഹിരാകാശ കേന്ദ്രം (വിഎസ്എസ്‌സി) സന്ദർശിച്ചു
February 27th, 12:02 pm
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി തിരുവനന്തപുരത്തെ വിക്രം സാരാഭായ് ബഹിരാകാശ കേന്ദ്രം (VSSC) സന്ദർശിച്ചു. ഏകദേശം 1800 കോടി രൂപയുടെ മൂന്നു സുപ്രധാന ബഹിരാകാശ അടിസ്ഥാനസൗകര്യ പദ്ധതികൾ അദ്ദേഹം ഉദ്ഘാടനം ചെയ്തു. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ ബഹിരാകാശ കേന്ദ്രത്തിലെ SLV ഇന്റഗ്രേഷൻ ഫെസിലിറ്റി (PIF); മഹേന്ദ്രഗിരിയിലെ ഐഎസ്ആർഒ പ്രൊപ്പൽഷൻ കോംപ്ലക്സിലെ പുതിയ ‘സെമി ക്രയോജനിക്സ് ഇന്റഗ്രേറ്റഡ് എൻജിനും സ്റ്റേജ് ടെസ്റ്റ് സൗകര്യവും’; തിരുവനന്തപുരം വിഎസ്എസ്‌സിയിലെ ‘ട്രൈസോണിക് വിൻഡ് ടണൽ’ എന്നിവയും പദ്ധതികളിൽ ഉൾപ്പെടുന്നു. ഗഗൻയാൻ ദൗത്യത്തിന്റെ പുരോഗതി അവലോകനം ചെയ്ത ശ്രീ മോദി, നാലു ബഹിരാകാശസഞ്ചാരികൾക്കു ‘ബഹിരാകാശ ചിറകുകൾ’ നൽകുകയും ചെയ്തു. ഗ്രൂപ്പ് ക്യാപ്റ്റൻ പ്രശാന്ത് ബാലകൃഷ്ണൻ നായർ, ഗ്രൂപ്പ് ക്യാപ്റ്റൻ അജിത് കൃഷ്ണൻ, ഗ്രൂപ്പ് ക്യാപ്റ്റൻ അംഗദ് പ്രതാപ്, വിങ് കമാൻഡർ ശുഭാൻശു ശുക്ല എന്നിവരാണു ബഹിരാകാശ സഞ്ചാരികൾ.15-ാമത് ബ്രിക്‌സ് ഉച്ചകോടിയിൽ പ്രധാനമന്ത്രിയുടെ പരാമർശങ്ങൾ
August 23rd, 03:30 pm
പതിനഞ്ചാമത് ബ്രിക്‌സ് ഉച്ചകോടിയുടെ മഹത്തായ സംഘാടനത്തിനും ഞങ്ങൾക്ക് നൽകിയ ഊഷ്മളമായ ആതിഥ്യത്തിനും ഞാൻ ഒരിക്കൽ കൂടി എന്റെ പ്രിയ സുഹൃത്ത് പ്രസിഡന്റ് റമാഫോസയെ അഭിനന്ദിക്കുകയും നന്ദി അറിയിക്കുകയും ചെയ്യുന്നു.PM Modi interacts with the Indian community in Paris
July 13th, 11:05 pm
PM Modi interacted with the Indian diaspora in France. He highlighted the multi-faceted linkages between India and France. He appreciated the role of Indian community in bolstering the ties between both the countries.The PM also mentioned the strides being made by India in different domains and invited the diaspora members to explore opportunities of investing in India.കേന്ദ്ര-സംസ്ഥാന ശാസ്ത്ര കോൺക്ലേവിന്റെ ഉദ്ഘാടന വേളയിൽ പ്രധാനമന്ത്രിയുടെ പ്രസംഗം
September 10th, 10:31 am
ഗുജറാത്തിലെ ജനപ്രിയ മുഖ്യമന്ത്രി, ശ്രീ ഭൂപേന്ദ്രഭായ് പട്ടേൽ ജി, കേന്ദ്ര മന്ത്രിസഭയിലെ എന്റെ സഹപ്രവർത്തകൻ, ഡോ. ജിതേന്ദ്ര സിംഗ് ജി, വിവിധ സംസ്ഥാന ഗവൺമെന്റുകളിലെ മന്ത്രിമാർ, സ്റ്റാർട്ടപ്പുകളുടെ ലോകത്തെ എല്ലാ സഹപ്രവർത്തകരേ , വിദ്യാർത്ഥികളേ , മറ്റ് വിശിഷ്ട വ്യക്തികളേ മഹതികളെ മാന്യരേ !PM inaugurates ‘Centre-State Science Conclave’ in Ahmedabad via video conferencing
September 10th, 10:30 am
PM Modi inaugurated the ‘Centre-State Science Conclave’ in Ahmedabad. The Prime Minister remarked, Science is like that energy in the development of 21st century India, which has the power to accelerate the development of every region and the development of every state.പ്രധാനമന്ത്രി ജൂണ്‍ 10ന് ഗുജറാത്ത് സന്ദര്‍ശിക്കും
June 08th, 07:23 pm
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ജൂണ്‍ 10 ന് ഗുജറാത്ത് സന്ദര്‍ശിക്കും.രാവിലെ 10:15 ന് നവസാരിയില്‍ 'ഗുജറാത്ത് ഗൗരവ് അഭിയാന്‍' ചടങ്ങില്‍ ഒന്നിലധികം വികസന സംരംഭങ്ങളുടെ ഉദ്ഘാടനവും തറക്കല്ലിടലും അദ്ദേഹം നിര്‍വഹിക്കും. ഉച്ചയ്ക്ക് 12.15ന് നവ്സാരിയില്‍ എ എം നായിക് ചികില്‍സാ സമുച്ചയവും നിരാലി മള്‍ട്ടി സ്പെഷ്യാലിറ്റി ആശുപത്രിയും ഉദ്ഘാടനം ചെയ്യും. അതിനുശേഷം, ഏകദേശം 3:45 ഓടെ അഹമ്മദാബാദിലെ ബോപാലില്‍ ഇന്ത്യന്‍ നാഷണല്‍ സ്പേസ് പ്രൊമോഷന്‍ ആന്‍ഡ് ഓതറൈസേഷന്‍ കേന്ദ്രത്തിന്റെ (ഇന്‍-സ്‌പെയ്‌സ്) ആസ്ഥാനം പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും.ദേശീയ സാങ്കേതിക ദിനത്തിൽ ഇന്ത്യൻ ശാസ്ത്രജ്ഞർക്ക് പ്രധാനമന്ത്രി നന്ദി രേഖപ്പെടുത്തി
May 11th, 09:29 am
1998-ലെ പൊഖ്‌റാൻ പരീക്ഷണങ്ങൾ വിജയകരമാക്കാൻ കാരണമായ നമ്മുടെ സമർത്ഥരായ ശാസ്ത്രജ്ഞർക്കും അവരുടെ പ്രയത്നങ്ങൾക്കും പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നന്ദി അറിയിച്ചു.ഗുജറാത്തില്‍ പതിനൊന്നാമതു ഖേല്‍ മഹാകുംഭ് ഉദ്ഘാടന വേളയില്‍ പ്രധാനമന്ത്രി നടത്തിയ പ്രസംഗം
March 12th, 06:40 pm
ഗുജറാത്ത് ഗവര്‍ണര്‍ ആചാര്യ ദേവവ്രത് ജി, സംസ്ഥാനത്തിന്റെ ജനപ്രിയ മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേല്‍ ജി, എന്റെ പാര്‍ലമെന്ററി സഹപ്രവര്‍ത്തകനും ഭാരതീയ ജനതാ പാര്‍ട്ടി സംസ്ഥാന പ്രസിഡന്റുമായ സി ആര്‍ പാട്ടീല്‍ ജി, ഗുജറാത്ത് കായിക സഹമന്ത്രി ശ്രീ ഹര്‍ഷ് സാംഘ് വി ജി, എന്റെ പാര്‍ലമെന്ററി സഹപ്രവര്‍ത്തകരായ ശ്രീ ഹസ്മുഖ് ഭായ് പട്ടേല്‍ , ശ്രീ നര്‍ഹരി അമീന്‍, അഹമ്മദാബാദ് മേയര്‍ ശ്രീ. കിരിത് കുമാര്‍ പര്‍മര്‍ ജി, മറ്റ് പ്രമുഖരെ, ഗുജറാത്തിന്റെ എല്ലാ ഭാഗങ്ങളിലും നിന്നുമുള്ള എന്റെ യുവ സുഹൃത്തുക്കളെ!പതിനൊന്നാമത് ഖേല്‍ മഹാകുംഭ് പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു
March 12th, 06:30 pm
പതിനൊന്നാമത് ഖേല്‍ മഹാകുംഭ് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് അഹമ്മദാബാദില്‍ ഉദ്ഘാടനം ചെയ്തു. ഗുജറാത്ത് ഗവര്‍ണര്‍ ആചാര്യ ദേവവ്രത്, ഗുജറാത്ത് മുഖ്യമന്ത്രി ശ്രീ ഭൂപേന്ദ്രഭായ് പട്ടേല്‍ എന്നിവര്‍ ചടങ്ങില്‍ സന്നിഹിതരായിരുന്നു.ഇന്ത്യയിലെ യുവാക്കൾ പുതിയതും വലിയ തോതിലും എന്തെങ്കിലും ചെയ്യാൻ ആഗ്രഹിക്കുന്നു: മൻ കി ബാത്തിൽ പ്രധാനമന്ത്രി മോദി
August 29th, 11:30 am
ഇന്ന് മേജർ ധ്യാൻചന്ദിന്റെ ജന്മദിനമാണെന്ന് നമുക്ക് ഏവർക്കും അറിയാമല്ലോ. അദ്ദേഹത്തിന്റെ ഓർമ്മയ്ക്കായി ഈ ദിനം ദേശീയ കായിക ദിനമായി ആഘോഷിക്കുന്നു. അദ്ദേഹത്തിന്റെ ആത്മാവ് ഇപ്പോൾ എവിടെയാണെങ്കിലും സന്തോഷിക്കുന്നുണ്ടാകും എന്ന് ഞാൻ വിചാരിക്കുന്നു. എന്തെന്നാൽ ലോകത്തിനുമുന്നിൽ ഇന്ത്യൻ ഹോക്കി വിളംബരം ചെയ്തത് ധ്യാൻചന്ദിന്റെ കാലത്തെ ഹോക്കി ആയിരുന്നു. ഏകദേശം 41 വർഷങ്ങൾക്കുശേഷം ഇന്ത്യയുടെ ചെറുപ്പക്കാർ, ഹോക്കിക്ക് വീണ്ടും പുതുജീവൻ നൽകി. വേറെ എത്രയൊക്കെ മെഡലുകൾ കിട്ടിയാലും ഹോക്കിക്ക് മെഡൽ കിട്ടിയില്ലെങ്കിൽ നമുക്ക് വിജയത്തിന്റെ ആനന്ദം ലഭിക്കില്ല. ഇത്തവണ ഒളിമ്പിക്‌സിൽ നാല് ദശകങ്ങൾക്കു ശേഷം ഹോക്കിക്ക് മെഡൽ ലഭിച്ചു. മേജർ ധ്യാൻചന്ദിന്റെ ആത്മാവിന് എത്ര സന്തോഷം തോന്നിയിട്ടുണ്ടാകും എന്ന് നമ്മൾക്ക് സങ്കൽപിക്കാവുന്നതേയുള്ളൂ. കാരണം അദ്ദേഹത്തിന്റെ ജീവിതം തന്നെ കളിക്ക് സമർപ്പിക്കപ്പെട്ടതായിരുന്നു. ഇന്ന് നമ്മുടെ നാട്ടിലെ യുവാക്കൾക്ക് കളിയിൽ പ്രത്യേക താൽപര്യം തോന്നുന്നുണ്ട്. കുട്ടികൾ കളികളിൽ മുന്നേറുന്നത് അവരുടെ മാതാപിതാക്കൾക്കും സന്തോഷം നൽകുന്നു. കളികളോട് തോന്നുന്ന ഈ ദൃഢമായ ആഗ്രഹം തന്നെയാണ് മേജർ ധ്യാൻചന്ദിന് നൽകാവുന്ന ഏറ്റവും നല്ല ആദരാഞ്ജലി എന്ന് ഞാൻ കരുതുന്നു.വിവടെക്കിന്റെ 5-ാംപതിപ്പിലെ പ്രധാനമന്ത്രി നടത്തിയ മുഖ്യപ്രഭാഷണത്തിന്റെ മലയാളംപരിഭാഷ
June 16th, 04:00 pm
നിരവധി യുവാക്കള്‍ ഫ്രഞ്ച് ഓപ്പണ്‍ വളരെ ആവേശത്തോടെയാണ് കണ്ടത്. ഇന്ത്യയുടെ സാങ്കേതികവിദ്യാ കമ്പനികളിലൊന്നായ ഇന്‍ഫോസിസാണ് ടൂര്‍ണമെന്റിന് സാങ്കേതിക പിന്തുണ നല്‍കിയത്. അതുപോലെ, ഇന്ത്യയിലെ ഏറ്റവും വേഗതയേറിയ സൂപ്പര്‍ കമ്പ്യൂട്ടര്‍ നിര്‍മ്മിക്കുന്നതിനുള്ള ഒരു പദ്ധതിയില്‍ ഫ്രഞ്ച് കമ്പനി അറ്റോസും ഏര്‍പ്പെട്ടിരിക്കുകയാണ്. ഫ്രാന്‍സിന്റെ കാപ്‌ഗെമിനി ആയാലും ഇന്ത്യയുടെ ടി.സി.എസും വിപ്രോയും ആയാലും, നമ്മുടെ വിവരസാങ്കേതികവിദ്യാ പ്രതിഭകള്‍ ലോകമെമ്പാടുമുള്ള കമ്പനികള്‍ക്കും പൗരന്മാര്‍ക്കും സേവനം നല്‍കുന്നുണ്ട്.