സെയ്ഷെൽസ് പ്രസിഡന്റുമൊത്തുള്ള സംയുക്ത പത്രപ്രസ്താവനയ്ക്കിടെ പ്രധാനമന്ത്രി നടത്തിയ പത്രപ്രസ്താവനയുടെ മലയാളം പരിഭാഷ
June 28th, 02:02 pm
കഴിഞ്ഞ അഞ്ച് പതിറ്റാണ്ടുകളായി നാം നമ്മുടെ സൗഹൃദത്തെ വിശ്വാസത്തിലേക്കും വിശ്വാസത്തെ സഹകരണത്തിലേക്കും ആ സഹകരണത്തെ നമ്മുടെ ജനങ്ങളുടെ ക്ഷേമത്തിലേക്കും എന്ന രീതിയിൽ മാറ്റിയെടുത്തു.നേട്ടങ്ങളുടെ പട്ടിക: പ്രധാനമന്ത്രിയുടെ ഫ്രാൻസ് സന്ദർശനം
June 14th, 09:32 pm
ഇന്ത്യ-ഫ്രാൻസ് ഇന്നൊവേഷൻ റോഡ്‌മാപ്പ് 2030-ന് അംഗീകാരം നൽകൽഫ്രഞ്ച് പ്രസിഡന്റുമായി ഔദ്യോഗിക ചർച്ചകൾ നടത്തി പ്രധാനമന്ത്രി
June 14th, 08:37 pm
ഉഭയകക്ഷി ബന്ധത്തിന്റെ വിവിധ വശങ്ങൾ ഉൾപ്പെടുത്തി ഇരു നേതാക്കളും വിപുലമായ ചർച്ചകൾ നടത്തി. എല്ലാ മേഖലകളിലുമുള്ള ഉഭയകക്ഷി പ്രതിരോധ സഹകരണത്തിന്റെ മികച്ച വളർച്ചയിലും ആഴത്തിലും അവർ സംതൃപ്തി രേഖപ്പെടുത്തുകയും പ്രതിരോധ പ്ലാറ്റ്‌ഫോമുകളുടെയും നൂതന സാങ്കേതികവിദ്യകളുടെയും സംയുക്ത രൂപകൽപ്പന, സംയുക്ത വികസനം, സംയുക്ത ഉൽപ്പാദനം എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിച്ചുകൊണ്ട് ഇത് കൂടുതൽ ശക്തമാക്കാൻ തീരുമാനിക്കുകയും ചെയ്തു. ബഹിരാകാശ മേഖലയിലെ സഹകരണത്തിന്റെ സമ്പന്നമായ പാരമ്പര്യം ഇരു നേതാക്കളും ചൂണ്ടിക്കാണിക്കുകയും മനുഷ്യനെ ഉൾപ്പെടുത്തിയുള്ള ബഹിരാകാശ യാത്ര, ബഹിരാകാശ സാഹചര്യങ്ങളെക്കുറിച്ചുള്ള അവബോധം എന്നിവയിലെ സഹകരണം കൂടുതൽ മുന്നോട്ട് കൊണ്ടുപോകുന്നതിനെക്കുറിച്ച് ചർച്ച ചെയ്യുകയും ചെയ്തു. ബഹിരാകാശ മേഖലയിൽ സ്വകാര്യ പങ്കാളിത്തം വ്യാപിപ്പിക്കുന്നതിനുള്ള വഴികളും അവർ ചർച്ച ചെയ്തു. സിവിൽ ആണവോർജ്ജ മേഖലയിൽ ഇന്ത്യയുടെ SHANTI നിയമം ചെറുകിട, നൂതന മോഡുലാർ റിയാക്ടറുകൾ ഉൾപ്പെടെയുള്ള മേഖലകളിൽ സഹകരണത്തിനുള്ള പുതിയ അവസരങ്ങൾ സൃഷ്ടിക്കുന്നുവെന്ന് അവർ വിലയിരുത്തി.യുവ നേതൃത്വത്തിലുള്ള വികസനത്തിനും കരുത്തുറ്റ നൂതനാശയ ആവാസവ്യവസ്ഥയുടെ വളർച്ചയ്ക്കും ഗവൺമെന്റ് നൽകുന്ന ശക്തമായ ഊന്നൽ ഉയർത്തിക്കാട്ടി പ്രധാനമന്ത്രി
June 13th, 11:44 am
യുവജനങ്ങളുടെ നേതൃത്വത്തിലുള്ള വികസനത്തിനായി ഗവൺമെന്റ് ശക്തമായി പ്രവർത്തിക്കുകയാണെന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പറഞ്ഞു. കഴിഞ്ഞ 12 വർഷത്തെ ഏറ്റവും നിർണ്ണായകമായ സവിശേഷതകളിലൊന്ന്, ഇന്ത്യയിലെ യുവാക്കൾ തങ്ങളുടെ അഭിലാഷങ്ങൾ ആത്മവിശ്വാസത്തോടെ പിന്തുടരുന്നു എന്നതാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.വിവിധ മേഖലകളിൽ സ്ത്രീശാക്തീകരണത്തിന് ഊന്നൽ നൽകിയുള്ള വികസനത്തിനായുള്ള ഗവൺമെൻ്റിൻ്റെ ശ്രമങ്ങളെ എടുത്തുപറഞ്ഞ് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി
June 12th, 12:39 pm
കഴിഞ്ഞ 12 വർഷമായി, വിവിധ മേഖലകളിൽ വ്യക്തമായി ദൃശ്യമാകുന്ന തരത്തിൽ സ്ത്രീകളുടെ നേതൃത്വത്തിലുള്ള വികസനത്തിന് വേണ്ടിയാണ് ഗവൺമെൻറ് പ്രവർത്തിക്കുന്നതെന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് പ്രസ്താവിച്ചു. സാമ്പത്തിക പങ്കാളിത്തം, സംരംഭകത്വം എന്നിവ മുതൽ വിദ്യാഭ്യാസം, ആരോഗ്യം, ശുചിത്വം, ഭവനം, കായികം, ശാസ്ത്രം, ഭരണം വരെയുള്ള വൈവിധ്യമാർന്ന മേഖലകളിൽ സ്ത്രീകൾ പ്രമുഖമായ പങ്കുവഹിക്കുന്നുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.നോർവേ-ഇന്ത്യ ബിസിനസ് ആൻഡ് റിസർച്ച് ഉച്ചകോടിയിൽ പ്രധാനമന്ത്രി നടത്തിയ പ്രസംഗത്തിന്റെ മലയാള പരിഭാഷ
May 18th, 11:49 pm
ഇന്ന് നോർവേയിലെയും ഇന്ത്യയിലെയും ബിസിനസ്സ്, ഗവേഷണ സമൂഹങ്ങൾക്കിടയിൽ ഇവിടെയുണ്ടാകാൻ കഴിഞ്ഞതിൽ എനിക്ക് അതിയായ സന്തോഷമുണ്ട്. പങ്കെടുക്കുന്നവരിൽ ചിലരുടെ വാക്കുകൾ കേൾക്കാൻ അവസരം ലഭിച്ചു, അവരെ കേൾക്കുന്നത് നമ്മുടെ പങ്കാളിത്തത്തിന്റെ അടിത്തറ വളരെ ശക്തമാണെന്ന ആത്മവിശ്വാസം നൽകുന്നു.ഇന്ത്യ-നോർവേ ബിസിനസ് ആന്റ് റിസർച്ച് ഉച്ചകോടിയിൽ പങ്കെടുത്ത് പ്രധാനമന്ത്രി
May 18th, 08:50 pm
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ഓസ്‍ലോയിൽ വെച്ച് നടന്ന ഇന്ത്യ-നോർവേ ബിസിനസ് ആന്റ് റിസർച്ച് ഉച്ചകോടിയിൽ പങ്കെടുത്തു. കിരീടാവകാശി ഹോക്കൂണും നോർവേ പ്രധാനമന്ത്രി യൂനാസ് ഗാർ സ്റ്ററും ഉച്ചകോടിയിൽ പങ്കെടുത്തു.പ്രധാനമന്ത്രി നോർവേ പ്രധാനമന്ത്രിയുമായി ഉഭയകക്ഷിചർച്ച നടത്തി
May 18th, 08:21 pm
സാമ്പത്തിക-വ്യാപാര പങ്കാളിത്തം വർധിപ്പിക്കുന്നതിനു ബൃഹത്തായ സാധ്യതകളുണ്ടെന്ന് ഇരുനേതാക്കളും വിലയിരുത്തി. ഇന്ത്യൻ വിപണിയിൽ നോർവീജിയൻ സംരംഭങ്ങൾ കൂടുതൽ നിക്ഷേപം നടത്തുന്നതിനെ പ്രധാനമന്ത്രി സ്വാഗതംചെയ്തു. ഇന്ത്യയും നോർവേയും തമ്മിലുള്ള നിലവിലെ വ്യാപാരമൂല്യം 2030-ഓടെ ഇരട്ടിയാക്കുകയെന്ന ലക്ഷ്യം ഇരുനേതാക്കളും വ്യക്തമാക്കി. TEPA കരാറിനു കീഴിലുള്ള 100 ശതകോടി അമേരിക്കൻ ഡോളറിന്റെ നിക്ഷേപ പ്രതിജ്ഞാബദ്ധത നിറവേറ്റുന്നതിനും ഇന്ത്യയിൽ പത്തുലക്ഷം തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനുമായി വിവിധ മേഖലകളിൽ ഊർജസ്വലമായ പങ്കാളിത്തങ്ങൾ സൃഷ്ടിക്കാൻ അവർ വ്യവസായ പ്രതിനിധികളെ പ്രോത്സാഹിപ്പിച്ചു."യുഎഇ, നെതർലാൻഡ്‌സ്, സ്വീഡൻ, നോർവേ, ഇറ്റലി എന്നിവിടങ്ങളിലേക്കുള്ള സന്ദർശനത്തിന് മുന്നോടിയായി പ്രധാനമന്ത്രിയുടെ യാത്രാ പ്രസ്താവന
May 15th, 07:56 am
2026 മെയ് 15 മുതൽ 20 വരെ യുഎഇ, നെതർലാൻഡ്‌സ്, സ്വീഡൻ, നോർവേ, ഇറ്റലി എന്നീ അഞ്ച് രാഷ്ട്രങ്ങൾ പ്രധാനമന്ത്രി മോദി സന്ദർശിക്കും. സന്ദർശന വേളയിൽ അദ്ദേഹം വിവിധ രാഷ്ട്രത്തലവന്മാരെ കാണുകയും പ്രധാന മേഖലകളിലെ പങ്കാളിത്തം കൂടുതൽ ശക്തിപ്പെടുത്തുന്നതിനുള്ള ചർച്ചകൾ നടത്തുകയും ചെയ്യും. സ്വീഡനിൽ നടക്കുന്ന യൂറോപ്യൻ റൗണ്ട് ടേബിൾ ഫോർ ഇൻഡസ്ടറിയിലും, ഓസ്ലോയിൽ നടക്കുന്ന മൂന്നാം ഇന്ത്യ-നോർഡിക് ഉച്ചകോടിയിലും അദ്ദേഹം പങ്കെടുക്കുന്നതാണ് സന്ദർശനത്തിന്റെ പ്രധാന സവിശേഷതകൾ.ഫിൻലാൻഡ് പ്രസിഡന്റുമൊത്തുള്ള സംയുക്ത പത്രക്കുറിപ്പിനിടെ പ്രധാനമന്ത്രി നടത്തിയ പത്രപ്രസ്താവനയുടെ മലയാളം പരിഭാഷ
March 05th, 11:55 am
ഇന്ന് ലോകം അസ്ഥിരതയുടെയും അനിശ്ചിതത്വത്തിന്റെയും ഒരു ഘട്ടത്തിലൂടെയാണ് കടന്നുപോകുന്നത്. യുക്രെയ്ൻ മുതൽ പശ്ചിമേഷ്യ വരെ, ലോകത്തിന്റെ പല ഭാഗങ്ങളും സംഘർഷാവസ്ഥ നേരിടുന്നത് തുടരുകയാണ്. ഇത്തരമൊരു ആഗോള സാഹചര്യത്തിൽ, ലോകത്തിലെ രണ്ട് പ്രധാന നയതന്ത്ര ശക്തികളായ ഇന്ത്യയും യൂറോപ്പും തമ്മിലുള്ള ബന്ധം ഒരു സുവർണ്ണ ഘട്ടത്തിലേക്ക് കടക്കുകയാണ്. നമ്മുടെ വളരുന്ന സഹകരണം ആഗോള സ്ഥിരതയ്ക്കും വികസനത്തിനും പങ്കാളിത്ത സമൃദ്ധിക്കും പുതിയ കരുത്ത് പകരുന്നു.‘ഇന്ത്യ-നിർമിതബുദ്ധി ഇംപാക്ട് ഉച്ചകോടി 2026’-ന് അനുബന്ധമായി സ്ലൊവാക്യ പ്രസിഡൻ്റ് പീറ്റർ പെല്ലെഗ്രിനിയുമായി പ്രധാനമന്ത്രി ഉഭയകക്ഷി കൂടിക്കാഴ്ച നടത്തി
February 20th, 09:37 pm
2026 ഫെബ്രുവരി 16 മുതൽ 20 വരെ ന്യൂഡൽഹിയിൽ നടന്നുവരുന്ന ‘ഇന്ത്യ-നിർമിതബുദ്ധി ഇംപാക്ട് ഉച്ചകോടി 2026’-ന് അനുബന്ധമായി പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് സ്ലൊവാക്യ പ്രസിഡന്റ് പീറ്റർ പെല്ലെഗ്രിനിയുമായി കൂടിക്കാഴ്ച നടത്തി. ഇരുനേതാക്കളും തമ്മിലുള്ള ആദ്യ കൂടിക്കാഴ്ചയാണിത്.