ദേശീയ റോപ്‌വേ വികസനപദ്ധതിയായ പർവത്‌മാല പരിയോജനപ്രകാരം ഉത്തരാഖണ്ഡ് സംസ്ഥാനത്തെ സോൻപ്രയാഗ്‌മുതൽ കേദാർനാഥ്‌വരെയുള്ള (12.9 കിലോമീറ്റർ) റോപ്‌വേ പദ്ധതി വികസിപ്പിക്കുന്നതിനു കേന്ദ്രമന്ത്രിസഭയുടെ അംഗീകാരം
March 05th, 03:05 pm
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേർന്ന സാമ്പത്തികകാര്യ മന്ത്രിസഭാസമിതി (സിസിഇഎ) സോൻപ്രയാഗ്‌മുതൽ കേദാർനാഥ്‌വരെയുള്ള 12.9 കിലോമീറ്റർ റോപ്‌വേ പദ്ധതിയുടെ നിർമാണത്തിന് അംഗീകാരം നൽകി. ആകെ 4,081.28 കോടി രൂപ മൂലധനച്ചെലവിൽ രൂപകൽപ്പന-നിർമാണം-ധനസഹായം-പ്രവർത്തിപ്പിക്കൽ-കൈമാറ്റ (DBFOT) മാതൃകയിൽ പദ്ധതി വികസിപ്പിക്കും.