Today, with our efforts, we are taking forward the vision of a developed Tamil Nadu and a developed India: PM Modi in Thoothukudi
July 26th, 08:16 pm
PM Modi launched development projects worth ₹4,800 crore in Thoothukudi, spanning ports, railways, highways, and clean energy. He inaugurated the new ₹450 crore airport terminal, raising annual capacity from 3 to 20 lakh. Emphasising Tamil Nadu’s role in Make in India, he said the India–UK FTA will boost opportunities for youth, MSMEs, and strengthen regional growth.പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി തമിഴ്‌നാട്ടിലെ തൂത്തുക്കുടിയിൽ 4800 കോടിയിലധികം രൂപയുടെ വികസനപ്രവർത്തനങ്ങൾക്കു തറക്കല്ലിടുകയും ഉദ്ഘാടനം ചെയ്യുകയും നാടിനു സമർപ്പിക്കുകയും ചെയ്തു
July 26th, 07:47 pm
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്നു തമിഴ്‌നാട്ടിലെ തൂത്തുക്കുടിയിൽ 4800 കോടിയിലധികം രൂപയുടെ രാഷ്ട്രവികസന പദ്ധതികൾക്കു തറക്കല്ലിടുകയും ഉദ്ഘാടനം ചെയ്യുകയും നാടിനു സമർപ്പിക്കുകയും ചെയ്തു. പ്രാദേശിക സമ്പർക്കസൗകര്യം ഗണ്യമായി വർധിപ്പിക്കുകയും, ലോജിസ്റ്റിക്സ് കാര്യക്ഷമത മെച്ചപ്പെടുത്തുകയും, സംശുദ്ധ ഊർജ അടിസ്ഥാനസൗകര്യങ്ങൾ ശക്തിപ്പെടുത്തുകയും, തമിഴ്‌നാട്ടിലുടനീളമുള്ള ജനങ്ങളുടെ ജീവിതനിലവാരം മെച്ചപ്പെടുത്തുകയും ചെയ്യുന്ന നിരവധി സുപ്രധാന പദ്ധതികൾ വിവിധ മേഖലകളിലായി നടപ്പിലാക്കി. കാർഗിൽ വിജയ് ദിനത്തിൽ, ശ്രീ മോദി കാർഗിലിലെ ധീരസൈനികർക്കു ശ്രദ്ധാഞ്ജലിയർപ്പിക്കുകയും ധീരയോദ്ധാക്കളെ അഭിവാദ്യം ചെയ്യുകയും, രാഷ്ട്രത്തിനുവേണ്ടി പരമോന്നത ത്യാഗംവരിച്ച രക്തസാക്ഷികൾക്കു ഹൃദയംഗമമായ ആദരമർപ്പിക്കുകയും ചെയ്തു.ജമ്മു കശ്മീരിലെ കത്രയിൽ വിവിധ വികസന പദ്ധതികളുടെ ഉദ്ഘാടന വേളയിൽ പ്രധാനമന്ത്രി നടത്തിയ പ്രസംഗം
June 06th, 12:50 pm
ജമ്മു കശ്മീർ ലെഫ്റ്റനൻ്റ് ഗവർണർ മനോജ് സിൻഹ ജി, മുഖ്യമന്ത്രി ഒമർ അബ്ദുള്ള ജി, കേന്ദ്രമന്ത്രിസഭയിലെ എൻ്റെ സഹപ്രവർത്തകരായ അശ്വിനി വൈഷ്ണവ് ജി, ജിതേന്ദ്ര സിംഗ് ജി, വി സോമണ്ണ ജി, ഉപമുഖ്യമന്ത്രി സുരേന്ദ്ര കുമാർ ജി, ജമ്മു കശ്മീരിലെ പ്രതിപക്ഷ നേതാവ് സുനിൽ ജി, പാർലമെൻ്റിലെ എൻ്റെ സഹപ്രവർത്തകൻ ജുഗൽ കിഷോർ ജി, മറ്റു ജനപ്രതിനിധികളേ, എന്റെ സഹോദരീ സഹോദരൻമാരേ. ഇത് വീർ സോരാവർ സിംഗ് ജിയുടെ നാടാണ്, ഈ ഭൂമിയെ ഞാൻ അഭിവാദ്യം ചെയ്യുന്നു.പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ജമ്മു കശ്മീരിൽ 46,000 കോടിയിലധികം രൂപയുടെ വിവിധ വികസന പദ്ധതികൾക്കു തറക്കല്ലിടുകയും ഉദ്ഘാടനം നിർവഹിക്കുകയും നാടിനു സമർപ്പിക്കുകയും ചെയ്തു
June 06th, 12:45 pm
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്നു ജമ്മു കശ്മീരിലെ കത്രയിൽ 46,000 കോടിയിലധികം രൂപയുടെ വിവിധ വികസന പദ്ധതികൾക്കു തറക്കല്ലിടുകയും ഉദ്ഘാടനം നിർവഹിക്കുകയും രാഷ്ട്രത്തിനു സമർപ്പിക്കുകയും ചെയ്തു. ധീരനായ വീർ സൊറാവർ സിങ്ങിന്റെ നാടിനെ അഭിവാദ്യം ചെയ്ത്, ഇന്നത്തെ പരിപാടി ഇന്ത്യയുടെ ഐക്യത്തിന്റെയും ദൃഢനിശ്ചയത്തിന്റെയും മഹത്തായ ആഘോഷമാണെന്ന് പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു. മാതാ വൈഷ്ണോ ദേവിയുടെ അനുഗ്രഹത്താൽ, കശ്മീർ താഴ്‌വര ഇപ്പോൾ ഇന്ത്യയുടെ വിശാലമായ റെയിൽവേ ശൃംഖലയുമായി കൂട്ടിയിണക്കപ്പെട്ടിരിക്കുന്നുവെന്നു ശ്രീ മോദി പറഞ്ഞു. “‘കശ്മീർ മുതൽ കന്യാകുമാരി വരെ” എന്ന ചൊല്ലിലൂടെ, ഭാരതമാതാവിനെ നാം വലിയ തോതിൽ ആദരിക്കുന്നു. ഇന്നതു നമ്മുടെ റെയിൽവേ ശൃംഖലയിലും യാഥാർഥ്യമായി - പ്രധാനമന്ത്രി പറഞ്ഞു. ഉധംപുർ-ശ്രീനഗർ-ബാരാമൂല റെയിൽപ്പാതാപദ്ധതി വെറുമൊരു പേരല്ലെന്നും, ജമ്മു കശ്മീരിന്റെ പുതിയ ശക്തിയുടെ പ്രതീകമാണെന്നും ഇന്ത്യയുടെ വളരുന്ന കഴിവുകളുടെ തെളിവാണെന്നും അദ്ദേഹം പറഞ്ഞു. മേഖലയിലെ റെയിൽ അടിസ്ഥാനസൗകര്യങ്ങളും സമ്പർക്കസൗകര്യവും മെച്ചപ്പെടുത്തുന്നതിനുള്ള പ്രതിജ്ഞാബദ്ധതയ്ക്ക് അനുസൃതമായി, അദ്ദേഹം ചെനാബ്, അഞ്ജി റെയിൽ പാലങ്ങൾ ഉദ്ഘാടനം ചെയ്തു. വന്ദേ ഭാരത് ട്രെയിനുകളും ഫ്ലാഗ് ഓഫ് ചെയ്തു. ഇതു ജമ്മു കശ്മീരിനുള്ളിൽ സമ്പർക്കസൗകര്യം വർധിപ്പിക്കുന്നു. കൂടാതെ, ജമ്മുവിൽ പുതിയ മെഡിക്കൽ കോളേജിന് തറക്കല്ലിട്ടു. മേഖലയിലെ ആരോഗ്യസംരക്ഷണ സൗകര്യങ്ങൾ ശക്തിപ്പെടുത്തുന്നതിനുള്ള ഗവണ്മെന്റിന്റെ പ്രതിജ്ഞാബദ്ധതയ്ക്ക് ഇതു കരുത്തേകും. ₹46,000 കോടിയുടെ പദ്ധതികൾ ജമ്മു കശ്മീരിലെ വികസനം ത്വരിതപ്പെടുത്തുമെന്നും, പുരോഗതിയും സമൃദ്ധിയും വർധിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. വളർച്ചയുടെയും പരിവർത്തനത്തിന്റെയും ഈ പുതിയ യുഗത്തിൽ പ്രധാനമന്ത്രി ആശംസകൾ നേരുകയും ജനങ്ങളെ അഭിനന്ദിക്കുകയും ചെയ്തു.