ഏപ്രിൽ 28-29 തീയതികളിൽ പ്രധാനമന്ത്രി ഉത്തർപ്രദേശ് സന്ദർശിക്കും
April 26th, 03:46 pm
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഏപ്രിൽ 28-29 തീയതികളിൽ ഉത്തർപ്രദേശ് സന്ദർശിക്കും. ഏപ്രിൽ 28 ന് വൈകുന്നേരം 5 മണിക്ക് പ്രധാനമന്ത്രി മഹിളാ സമ്മേളനത്തിൽ പങ്കെടുക്കും, അവിടെ വാരണാസിയിൽ ഏകദേശം 6,350 കോടി രൂപയുടെ വിവിധ വികസന പദ്ധതികളുടെ ഉദ്ഘാടനവും തറക്കല്ലിടലും നിർവഹിക്കും. ചടങ്ങിൽ അദ്ദേഹം സദസ്സിനെ അഭിസംബോധന ചെയ്യുംന്യൂസ് 18 റൈസിംഗ് ഭാരത് ഉച്ചകോടിയിൽ പ്രധാനമന്ത്രി നടത്തിയ പ്രസംഗത്തിന്റെ മലയാളം പരിഭാഷ
February 27th, 08:30 pm
നിങ്ങളെല്ലാവരും 'റൈസിംഗ് ഇന്ത്യ'യെ (ഉയരുന്ന ഇന്ത്യയെ) കുറിച്ചാണ് ചർച്ച ചെയ്യുന്നത്. ഇതിൽ നിങ്ങൾ നൽകുന്ന ഊന്നൽ 'ഉള്ളിലുള്ള ശക്തി'യിലാണ്—ലളിതമായി പറഞ്ഞാൽ, രാഷ്ട്രത്തിന്റെ സ്വന്തം സഹജമായ കഴിവിനാണ് നിങ്ങൾ മുൻഗണന നൽകുന്നത്. നമ്മുടെ ശാസ്ത്രങ്ങളിൽ ഇങ്ങനെ പറയപ്പെടുന്നു: 'തത്ത്വമസി!'—അതായത്, നമ്മൾ പരബ്രഹ്മത്തിൽ എന്തിനെയാണോ തിരയുന്നത്, അത് നമ്മുടെ ഉള്ളിൽത്തന്നെയുണ്ട്, അത് നമ്മൾ തന്നെയാണ്. ശക്തി നമുക്കുള്ളിലാണ്, അത് നമ്മൾ തിരിച്ചറിയണം. കഴിഞ്ഞ 11 വർഷത്തിനിടയിൽ ഇന്ത്യ ആ കരുത്ത് തിരിച്ചറിഞ്ഞു കഴിഞ്ഞു, ഇന്ന് രാജ്യം അത് ശാക്തീകരിക്കാൻ നിരന്തരം പ്രയത്നിച്ചുകൊണ്ടിരിക്കുകയാണ്.നെറ്റ്‌വർക്ക് 18 റൈസിംഗ് ഭാരത് ഉച്ചകോടിയെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി
February 27th, 08:00 pm
ഉള്ളിലെ കരുത്ത് എന്ന പ്രമേയത്തിൽ ഊന്നിക്കൊണ്ട് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് റൈസിംഗ് ഭാരത് ഉച്ചകോടിയെ അഭിസംബോധന ചെയ്തു. കഴിഞ്ഞ 11 വർഷത്തെ ഇന്ത്യയുടെ പ്രയാണത്തെ എടുത്തുപറഞ്ഞ പ്രധാനമന്ത്രി, ദേശീയ സാധ്യതകൾ വീണ്ടെടുക്കുന്നതിനെക്കുറിച്ചും സാമ്പത്തിക സ്വയംപര്യാപ്തതയെക്കുറിച്ചും 2047-ഓടെ വികസിത ഇന്ത്യയിലേക്കുള്ള മാർഗരേഖയെക്കുറിച്ചും വിശദമായി സംസാരിച്ചു.അസമിലെ ഗോലാഘട്ടിൽ പോളി പ്രൊപ്പിലീൻ പ്ലാൻ്റിൻ്റെ തറക്കല്ലിടൽ ചടങ്ങിൽ പ്രധാനമന്ത്രി നടത്തിയ പ്രസംഗം
September 14th, 03:30 pm
കഴിഞ്ഞ രണ്ട് ദിവസമായി ഞാൻ വടക്കുകിഴക്കൻ പ്രദേശത്താണ്. വടക്കുകിഴക്കൻ പ്രദേശത്തേക്ക് വരുമ്പോഴെല്ലാം എനിക്ക് ഒരുപാട് സ്നേഹവും അനുഗ്രഹങ്ങളും ലഭിക്കാറുണ്ട്. പ്രത്യേകിച്ച് അസമിലെ ഈ മേഖലയിൽ എനിക്ക് ലഭിക്കുന്ന സ്നേഹവും വാത്സല്യവും അത്ഭുതകരമാണ്. നിങ്ങൾക്കെല്ലാവർക്കും ഞാൻ എന്റെ ഹൃദയംഗമമായ നന്ദി അറിയിക്കുന്നു.പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അസ്സമിലെ ഗോലാഘട്ടിൽ ബയോഎഥനോൾ പ്ലാന്റ് ഉദ്ഘാടനം ചെയ്യുകയും, പോളിപ്രൊപ്പൈലീൻ യൂണിറ്റിന് തറക്കല്ലിടുകയും ചെയ്തു.
September 14th, 03:00 pm
ശുദ്ധമായ ഊർജ്ജം പ്രോത്സാഹിപ്പിക്കാനും ഫോസിൽ ഇന്ധനങ്ങളിലുള്ള ആശ്രിതത്വം കുറയ്ക്കാനും ലക്ഷ്യമിട്ട്, പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് അസ്സമിലെ ഗോലാഘട്ടിൽ നുമാലിഗഡ് റിഫൈനറി ലിമിറ്റഡിന്റെ (NRL) ബയോഎഥനോൾ പ്ലാന്റ് ഉദ്ഘാടനം ചെയ്യുകയും പോളിപ്രൊപ്പൈലീൻ പ്ലാന്റിന് തറക്കല്ലിടുകയും ചെയ്തു. ചടങ്ങിനെ അഭിസംബോധന ചെയ്ത പ്രധാനമന്ത്രി, ശാരദീയ ദുർഗ്ഗാ പൂജയുടെ വേളയിൽ എല്ലാ പൗരന്മാർക്കും അസ്സമിലെ ജനങ്ങൾക്കും ഹൃദയപൂർവ്വമായ ആശംസകൾ അറിയിച്ചു. മഹാനും ആത്മീയ വ്യക്തിത്വമായ ശ്രീമന്ത ശങ്കരദേവന്റെ ജന്മദിനത്തിന്റെ പ്രാധാന്യം അംഗീകരിച്ചുകൊണ്ട് ആദരണീയരായ ഗുരുജനങ്ങൾക്ക് അദ്ദേഹം ശ്രദ്ധാഞ്ജലി അർപ്പിച്ചു.മൗറീഷ്യസ് പ്രധാനമന്ത്രിയുടെ ഇന്ത്യാ സന്ദർശനം: ഫലങ്ങളുടെ പട്ടിക
September 11th, 02:10 pm
1. ഇന്ത്യാ ഗവൺമെൻ്റിൻ്റെ ശാസ്ത്ര സാങ്കേതിക വകുപ്പും മൗറീഷ്യസ് റിപ്പബ്ലിക്കിലെ ഉന്നതവിദ്യാഭ്യാസ, ശാസ്ത്ര ഗവേഷണ മന്ത്രാലയവും തമ്മിൽ ശാസ്ത്ര സാങ്കേതിക മേഖലയിലെ സഹകരണം സംബന്ധിച്ച ധാരണാപത്രം.മൗറീഷ്യസ് പ്രധാനമന്ത്രിയുമായുള്ള സംയുക്ത പത്രസമ്മേളനത്തിനിടെ പ്രധാനമന്ത്രി നടത്തിയ പത്രക്കുറിപ്പിന്റെ മലയാളം വിവർത്തനം
September 11th, 12:30 pm
എന്റെ പാർലമെന്ററി മണ്ഡലത്തിലേക്ക് നിങ്ങളെ സ്വാഗതം ചെയ്യുന്നത് എനിക്ക് അഭിമാനകരമാണ്. കാശി എപ്പോഴും ഇന്ത്യയുടെ നാഗരികതയുടെയും സാംസ്കാരിക പൈതൃകത്തിന്റെയും പ്രതീകമാണ്.ന്യൂഡൽഹിയിൽ നടന്ന എം.എസ്. സ്വാമിനാഥൻ ശതാബ്ദി അന്താരാഷ്ട്ര സമ്മേളനത്തിൽ പ്രധാനമന്ത്രി നടത്തിയ പ്രസംഗത്തിന്റെ മലയാളം പരിഭാഷ
August 07th, 09:20 am
എന്റെ മന്ത്രിസഭാ സഹപ്രവർത്തകൻ ശ്രീ ശിവരാജ് സിംഗ് ചൗഹാൻ; എം.എസ്. സ്വാമിനാഥൻ റിസർച്ച് ഫൗണ്ടേഷൻ ചെയർപേഴ്‌സൺ ഡോ. സൗമ്യ സ്വാമിനാഥൻ; നിതി ആയോഗ് അംഗം ഡോ. രമേശ് ചന്ദ്; സ്വാമിനാഥൻ കുടുംബത്തിലെ നിരവധി അംഗങ്ങൾ ഇവിടെ സന്നിഹിതരാണെന്ന് ഞാൻ കാണുന്നു - അവർക്കും എന്റെ ആദരപൂർവ്വകമായ ആശംസകൾ നേരുന്നു. കൂടാതെ ഇവിടെ എത്തിയിട്ടുള്ള ശാസ്ത്രജ്ഞരേ, മറ്റ് വിശിഷ്ടാതിഥികളേ,മഹതികളേ,മാന്യരേ!എം.എസ്. സ്വാമിനാഥൻ ശതാബ്ദി അന്താരാഷ്ട്ര സമ്മേളനത്തെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിസംബോധന ചെയ്തു
August 07th, 09:00 am
ന്യൂഡൽഹിയിലെ ICAR PUSAയിൽ ഇന്ന് നടന്ന എം.എസ്. സ്വാമിനാഥൻ ശതാബ്ദി അന്താരാഷ്ട്ര സമ്മേളനം പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്യുകയും തുടർന്ന് സദസ്സിനെ അദ്ദേഹം അഭിസംബോധന ചെയ്യുകയും ചെയ്തു. പ്രൊഫസർ എം.എസ്. സ്വാമിനാഥന് ശ്രദ്ധാഞ്ജലി അർപ്പിച്ചുകൊണ്ട്, ഏതൊരു യുഗത്തിനും അതീതമായ സംഭാവനകൾ നൽകിയ ഒരു ദീർഘവീക്ഷകനെന്ന് പ്രധാനമന്ത്രി അദ്ദേഹത്തെ വിശേഷിപ്പിച്ചു. ശാസ്ത്രത്തെ പൊതുസേവനത്തിനുള്ള ഒരു മാധ്യമമാക്കി മാറ്റിയ മഹാനായ ശാസ്ത്രജ്ഞനായിരുന്നു പ്രൊഫസർ സ്വാമിനാഥൻ എന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. രാജ്യത്തിന് ഭക്ഷ്യസുരക്ഷ ഉറപ്പാക്കുന്നതിനായി പ്രൊഫസർ സ്വാമിനാഥൻ തന്റെ ജീവിതം സമർപ്പിച്ചുവെന്ന് ശ്രീ മോദി എടുത്തുപറഞ്ഞു. വരും നൂറ്റാണ്ടുകളിൽ ഇന്ത്യയുടെ നയങ്ങളെയും മുൻഗണനകളെയും നയിക്കുന്ന ഒരു അവബോധം പ്രൊഫസർ സ്വാമിനാഥൻ ഉണർത്തിയെന്ന് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. സ്വാമിനാഥൻ ജന്മശതാബ്ദി ആഘോഷങ്ങളുടെ വേളയിൽ എല്ലാവർക്കും അദ്ദേഹം ആശംസകൾ നേർന്നു.വാരാണസിയിൽ വിവിധ പദ്ധതികളുടെ തറക്കല്ലിടൽ/ഉദ്ഘാടന വേളയിൽ പ്രധാനമന്ത്രി നടത്തിയ പ്രസംഗം
April 11th, 11:00 am
വേദിയിൽ സന്നിഹിതരായ ഉത്തർപ്രദേശ് ഗവർണർ ആനന്ദിബെൻ പട്ടേൽ; മുഖ്യമന്ത്രി, ബഹുമാനപ്പെട്ട ശ്രീ യോഗി ആദിത്യനാഥ്; ഉപമുഖ്യമന്ത്രിമാരായ കേശവ് പ്രസാദ് മൗര്യ, ബ്രജേഷ് പഥക്; ബഹുമാനപ്പെട്ട മന്ത്രിമാർ; മറ്റ് ജനപ്രതിനിധികൾ; ബനാസ് ഡയറി ചെയർമാൻ ശങ്കർഭായ് ചൗധരി; അനുഗ്രഹങ്ങൾ സമർപ്പിക്കാൻ ഇത്ര വലിയ അളവിൽ ഇവിടെ തടിച്ചുകൂടിയ എൻ്റെ എല്ലാ പ്രിയപ്പെട്ട കുടുംബാംഗങ്ങളേ -പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഉത്തർപ്രദേശിലെ വാരാണസിയിൽ 3880 കോടി രൂപയുടെ വികസന പ്രവർത്തനങ്ങൾക്കു തറക്കല്ലിടുകയും ഉദ്ഘാടനം നിർവഹിക്കുകയും ചെയ്തു
April 11th, 10:49 am
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഉത്തർപ്രദേശിലെ വാരാണസിയിൽ ഇന്ന് 3880 കോടിരൂപയുടെ വിവിധ വികസനപദ്ധതികൾക്കു തറക്കല്ലിടുകയും ഉദ്ഘാടനം നിർവഹിക്കുകയും ചെയ്തു. സമ്മേളനത്തെ അഭിസംബോധന ചെയ്യവേ, കാശിയുമായുള്ള ആഴത്തിലുള്ള ബന്ധം അദ്ദേഹം എടുത്തുപറഞ്ഞു. തന്റെ കുടുംബത്തിലെയും പ്രദേശത്തെയും ജനങ്ങളോട്, അവരുടെ അനുഗ്രഹങ്ങൾക്ക് ഹൃദയംഗമമായ നന്ദി പ്രകടിപ്പിച്ച അദ്ദേഹം, തനിക്ക് നൽകിയ സ്നേഹവും പിന്തുണയും എടുത്തുകാട്ടുകയും ചെയ്തു. കാശി തന്റേതാണെന്നും താൻ കാശിയുടേതാണെന്നും പ്രസ്താവിച്ച്, ഈ സ്നേഹത്തോടുള്ള കടപ്പാട് അദ്ദേഹം എടുത്തുകാട്ടി. നാളെ ഹനുമാൻ ജന്മോത്സവത്തിന്റെ ശുഭവേളയാണെന്നു ചൂണ്ടിക്കാട്ടിയ ശ്രീ മോദി, കാശിയിലെ സങ്കടമോചന മഹാരാജിനെ സന്ദർശിക്കാൻ അവസരം ലഭിച്ചതിൽ അഭിമാനം പ്രകടിപ്പിച്ചു. ഹനുമാൻ ജന്മോത്സവത്തിനു മുന്നോടിയായി, വികസനത്തിന്റെ ഉത്സവം ആഘോഷിക്കാൻ കാശിയിലെ ജനങ്ങൾ ഒത്തുകൂടിയതെങ്ങനെയെന്നും അദ്ദേഹം എടുത്തുപറഞ്ഞു.