ഡോ. ശ്യാമ പ്രസാദ് മുഖർജിയുടെ ബലിദാൻ ദിവസിൽ പ്രധാനമന്ത്രി അദ്ദേഹത്തിന് ആദരാഞ്ജലികൾ അർപ്പിക്കുകയും സംസ്‌കൃത സുഭാഷിതം പങ്കുവെക്കുകയും ചെയ്തു
June 23rd, 03:39 pm
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഡോ. ശ്യാമ പ്രസാദ് മുഖർജിയുടെ ബലിദാൻ ദിവസിൽ (ബലിദാന ദിനം) അദ്ദേഹത്തിന് ആദരാഞ്ജലികൾ അർപ്പിക്കുകയും, രാഷ്ട്രനിർമ്മാണത്തിന് അദ്ദേഹം നൽകിയ മഹത്തായ സംഭാവനകളെ അനുസ്മരിക്കുകയും ചെയ്തു.ഒഡിഷ ഗവൺമെൻ്റിൻ്റെ രണ്ട് വർഷം പൂർത്തിയാക്കിയ വേളയിൽ പ്രധാനമന്ത്രി നടത്തിയ പ്രസംഗത്തിൻ്റെ പൂർണ്ണരൂപം
June 20th, 01:10 pm
ആദരണീയയായ രാഷ്ട്രപതി ശ്രീമതി ദ്രൗപദി മുർമു ജി, ഗവർണർ ശ്രീ ഹരി ബാബു ജി, ഇവിടുത്തെ ജനപ്രിയ മുഖ്യമന്ത്രി ശ്രീ മോഹൻ ചരൺ മാഝി ജി, ഉപമുഖ്യമന്ത്രി ശ്രീ കനക് വർദ്ധൻ സിംഗ് ദിയോ ജി, ശ്രീമതി. പ്രവതി പരിദാ ജി, ഒഡിഷ മന്ത്രി ശ്രീ ഗണേഷ് സിംഗ് ഖൂണ്ടിയ ജി, ശ്രീ കൃഷ്ണ ചന്ദ്ര മഹാപത്ര ജി, പാർലമെൻ്റ് അംഗം ശ്രീ നബാ ചരൺ മാഝി ജി, ശ്രീ മൻമോഹൻ സമാൽ ജി, ശ്രീ ബൈജയന്ത് പാണ്ഡാ ജി, മറ്റ് വിശിഷ്ട വ്യക്തികളേ, സഹോദരങ്ങളേഒഡീഷ ഗവൺമെന്റ് രണ്ടു വർഷം പൂർത്തിയാക്കുന്നതിന്റ ഭാഗമായി മയൂർഭഞ്ച് ജില്ലയിലെ റൈരംഗ്പൂരിൽ 47,600 കോടിയിലധികം രൂപയുടെ വിവിധ വികസന പദ്ധതികളുടെ ഉദ്ഘാടനവും തറക്കല്ലിടലും പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നിർവ്വഹിച്ചു
June 20th, 01:00 pm
രാഷ്ട്രപതി ശ്രീമതി ദ്രൗപദി മുർമുവും പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയും ഇന്ന് മയൂർഭഞ്ച് ജില്ലയിലെ പഹദ്പൂർ ഗ്രാമം സന്ദർശിച്ചു. പഹദ്പൂരിലെ സ്കൂളും, നൈപുണ്യ കേന്ദ്രവും സന്ദർശിച്ച ഇരുവരും, പുണ്യവനങ്ങളായ സന്താലി ജഹേര, ഹോ ജഹേര എന്നിവിടങ്ങളിൽ പ്രാർത്ഥന നടത്തി. ഒഡീഷ ഗവൺമെന്റ് രണ്ടു വർഷം കാലാവധി പൂർത്തിയാക്കുന്നതിന്റെ ഭാഗമായി മയൂർഭഞ്ച് ജില്ലയിലെ റൈരംഗ്പൂരിൽ സംഘടിപ്പിച്ച പരിപാടിയിൽ രാഷ്ട്രപതിയും പ്രധാനമന്ത്രിയും പങ്കെടുത്തു. “വികാസ് രാ ധാരാ, ഒഡീഷ സാരാ” (വികസനത്തിന്റെ ഒഴുക്ക്, ഒഡീഷയിലുടനീളം) എന്നതായിരുന്നു പരിപാടിയുടെ പ്രമേയം. ചടങ്ങിൽ 47,600 കോടിയിലധികം രൂപയുടെ വിവിധ വികസന പദ്ധതികളുടെ ഉദ്ഘാടനവും തറക്കല്ലിടലും ശ്രീ മോദി നിർവ്വഹിച്ചു.India and Slovakia are moving forward in close coordination on the global stage: PM Modi at the India-Slovakia Joint Press Meet
June 15th, 03:00 pm
At the joint press meet in Bratislava, PM Modi and Slovak Prime Minister Robert Fico announced the elevation of India-Slovakia ties to a Comprehensive Partnership. PM Modi highlighted growing cooperation in trade, technology, defence, space, digital innovation and mobility, saying the upgraded partnership reflects shared priorities, shared trust and a shared vision for the future.Prime Minister expresses gratitude to Rashtrapati Ji for her warm wishes and kind words
June 10th, 07:18 pm
Prime Minister Shri Narendra Modi today expressed gratitude to Rashtrapati Ji for her warm wishes and kind words. The Prime Minister stated that whatever has been achieved over the years is the result of the collective efforts and aspirations of the people of India.സാമൂഹ്യ ക്ഷേമത്തിനായി സമർപ്പിതനായ ഒരു യഥാർത്ഥ ജ്ഞാനിയുടെ ഗുണങ്ങൾ ഉയർത്തിക്കാട്ടുന്ന ഒരു സംസ്കൃത സുഭാഷിതം പങ്കുവെച്ച് പ്രധാനമന്ത്രി
June 09th, 10:27 am
സാമൂഹ്യ ക്ഷേമത്തിനായി സമർപ്പിതനായ ഒരു യഥാർത്ഥ ജ്ഞാനിയുടെ ഗുണങ്ങൾ ഉയർത്തിക്കാട്ടുന്ന ഒരു സംസ്കൃത സുഭാഷിതം പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് പങ്കുവെച്ചു.വേനൽക്കാല ചൂടിനെ മറികടക്കാനുള്ള നുറുങ്ങുകൾ പ്രധാനമന്ത്രി മോദി പങ്കുവെച്ചു, മൻ കി ബാത്തിൽ പൗരന്മാരോട് വെള്ളം കുടിക്കുന്നത് തുടരുക എന്ന് ആവശ്യപ്പെട്ടു.
May 31st, 11:30 am
എന്റെ പ്രിയപ്പെട്ട നാട്ടുകാരേ, നമസ്‌കാരം. 'മൻ കി ബാത്തിൽ' വീണ്ടും നിങ്ങളോടൊപ്പം ചേരുന്നതിൽ എനിക്ക് അതിയായ സന്തോഷമുണ്ട്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള നമ്മുടെ നാട്ടുകാർ രാജ്യത്തിന്റെയും സമൂഹത്തിന്റെയും നന്മയ്ക്കായി അത്ഭുതകരമായ കാര്യങ്ങൾ ചെയ്യുന്നു, അവരെക്കുറിച്ച് കേൾക്കുമ്പോൾ നമുക്ക് പുതിയൊരു പ്രചോദനം ലഭിക്കും. അത്‌ലറ്റിക്‌സിൽ രാജ്യത്തിന്റെ അത്തരമൊരു നേട്ടത്തെക്കുറിച്ച് പറഞ്ഞുകൊണ്ട് ഇന്നത്തെ ‘മൻ കി ബാത്ത്’ പരിപാടി ആരംഭിക്കാം. കുറച്ച് ദിവസങ്ങൾക്ക് മുമ്പ്, ജാർഖണ്ഡിലെ റാഞ്ചിയിൽ നാഷണൽ സീനിയർ അത്‌ലറ്റിക്സ് ഫെഡറേഷൻ മത്സരം നടന്നു. ഏകദേശം 800 അത്‌ലറ്റുകൾ അതിൽ പങ്കെടുത്തു - അവർ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് വന്നവരായിരുന്നു. നാല് വ്യത്യസ്ത ഇനങ്ങളിലായി നാല് ദേശീയ റെക്കോർഡുകൾ അവിടെ തകർക്കപ്പെട്ടു. ഗുരിന്ദർവീർ സിംഗ്, വിശാൽ ടികെ, തേജസ്വിൻ ശങ്കർ, ദേവ് മീണ, കുൽദീപ് കുമാർ - ഇവർ വ്യത്യസ്ത വിഭാഗങ്ങളിലായി പുതിയ റെക്കോർഡുകൾ സൃഷ്ടിച്ചു. ആദ്യം തന്നെ ഞാൻ എല്ലാവരെയും അഭിനന്ദിക്കുന്നു.പ്രധാനമന്ത്രി ഏവർക്കും ഈദ്-ഉൽ-അദ്ഹ ആശംസകൾ നേർന്നു
May 28th, 09:55 am
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഏവർക്കും ഈദ്-ഉൽ-അദ്ഹ ആശംസകൾ നേർന്നു.യഥാർത്ഥ അറിവിന്റെ പരിവർത്തനാത്മക ശക്തിയെ എടുത്തുകാണിക്കുന്ന സംസ്കൃത സുഭാഷിതം പങ്കുവെച്ച് പ്രധാനമന്ത്രി
May 26th, 09:20 am
യഥാർത്ഥ അറിവ് രാഷ്ട്രത്തിന്റെയും സമൂഹത്തിന്റെയും മുഴുവൻ മനുഷ്യരാശിയുടെയും ക്ഷേമത്തിന് വഴിതുറക്കുമെന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പറഞ്ഞു. നമ്മുടെ അറിവും പ്രവൃത്തികളും മനുഷ്യവർഗത്തിനാകെ പ്രചോദനത്തിന്റെ ഉറവിടമായി മാറേണ്ടത് പ്രധാനമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.ഗുരുദേവ് രബീന്ദ്രനാഥ ടാഗോറിന്റെ ജന്മദിനമായ പൊചീഷേ ബോയ്ശാഖ് വേളയിൽ അദ്ദേഹത്തിന് ഹൃദയംഗമമായ ശ്രദ്ധാഞ്ജലി അർപ്പിച്ച് പ്രധാനമന്ത്രി
May 09th, 09:10 am
പൊചീഷേ ബോയ്ശാഖിന്റെ വിശേഷ വേളയിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ഗുരുദേവ് രബീന്ദ്രനാഥ ടാഗോറിന് ഹൃദയംഗമമായ ശ്രദ്ധാഞ്ജലി അർപ്പിച്ചു.Ganga Expressway to become new lifeline of Uttar Pradesh’s development: PM Modi in Hardoi
April 29th, 11:35 am
PM Modi inaugurated the 594-km access-controlled Ganga Expressway in Hardoi, calling it a new lifeline for Uttar Pradesh’s development that will boost connectivity, support farmers and create industrial opportunities across multiple districts. He said the expressway will also bring the possibilities of the NCR closer and strengthen the state’s role in the journey towards Viksit Bharat.Prime Minister Shri Narendra Modi Inaugurates 594-km long Access-Controlled Greenfield Ganga Expressway in Hardoi, Uttar Pradesh
April 29th, 11:30 am
PM Modi inaugurated the 594-km access-controlled Ganga Expressway in Hardoi, calling it a new lifeline for Uttar Pradesh’s development that will boost connectivity, support farmers and create industrial opportunities across multiple districts. He said the expressway will also bring the possibilities of the NCR closer and strengthen the state’s role in the journey towards Viksit Bharat.ബസവ ജയന്തി ദിനത്തിൽ ജഗദ്ഗുരു ബസവേശ്വരന് പ്രണാമമർപ്പിച്ച് പ്രധാനമന്ത്രി
April 20th, 09:43 am
ബസവ ജയന്തിയോടനുബന്ധിച്ച് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ജഗദ്ഗുരു ബസവേശ്വരന് പ്രണാമമർപ്പിച്ചു.Spiritual centres like Sri Adichunchanagiri Mahasamsthana Matha are great contributions of this sacred land: PM Modi in Mandya
April 15th, 11:10 am
PM Modi inaugurated Sri Guru Bhairavaikya Mandira at Sri Kshetra Adichunchanagiri Mahasamsthana Math in Mandya, Karnataka. Addressing the gathering, he observed that the Math serve as a moral and spiritual compass for the region, praising the current leadership for advancing its rich legacy with renewed vigour. The PM also presented nine appeals to the citizens for the realisation of a Viksit Bharat.കർണാടകയിലെ മാണ്ഡ്യയിലുള്ള ശ്രീ ക്ഷേത്ര ആദിചുഞ്ചനഗിരിയിൽ ശ്രീ ഗുരു ഭൈരവൈക്യ മന്ദിരം ഉദ്ഘാടനം ചെയ്ത് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി
April 15th, 11:00 am
കർണാടകയിലെ മാണ്ഡ്യയിലുള്ള ശ്രീ ക്ഷേത്ര ആദിചുഞ്ചനഗിരിയിൽ ശ്രീ ഗുരു ഭൈരവൈക്യ മന്ദിരം പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ഉദ്ഘാടനം ചെയ്തു. ഈ ചടങ്ങിന്റെ ആഴത്തിലുള്ള ആത്മീയ അനുരണനത്തെ ഉയർത്തിക്കാട്ടിക്കൊണ്ട്, ശ്രീ ഗുരു ഭൈരവൈക്യ ക്ഷേത്രത്തിന്റെ പ്രൗഢഗംഭീരമായ ഉദ്ഘാടനത്തിന് സാക്ഷ്യം വഹിക്കാനും ഉന്നതരായ സന്യാസിമാരുമായി സംവദിക്കാനും ലഭിച്ച അവസരത്തിൽ പ്രധാനമന്ത്രി കൃതജ്ഞത രേഖപ്പെടുത്തി. ചരിത്രപ്രസിദ്ധമായ ജ്വാലാ പീഠത്തിൽ സമയം ചെലവഴിച്ചതും വൻ ഭക്തജന സദസ്സിനെ അഭിസംബോധന ചെയ്തതും വാക്കുകൾക്ക് അതീതമായ ശക്തമായ വികാരങ്ങളാണ് ഉളവാക്കിയതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഈ ദൈവികാനുഭവങ്ങൾ എന്നും എന്റെ സ്മരണയിൽ നിലനിൽക്കും, പ്രധാനമന്ത്രി മോദി പറഞ്ഞു.ഡോ.ബി.ആർ.അംബേദ്കറുടെ ജന്മവാർഷിക ദിനത്തിൽ പ്രണാമമർപ്പിച്ച് പ്രധാനമന്ത്രി
April 14th, 09:14 am
ഡോ.ബി.ആർ.അംബേദ്കറുടെ ജന്മവാർഷിക ദിനത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഹൃദയംഗമമായ പ്രണാമമർപ്പിച്ചു.ഈസ്റ്റർ ആശംസകൾ നേർന്ന് പ്രധാനമന്ത്രി
April 05th, 09:02 am
ഈസ്റ്റർ വേളയിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ആശംസകൾ നേർന്നു.സംപൂജ്യ ഡോ. ശ്രീ ശ്രീ ശ്രീ ശിവകുമാര സ്വാമിഗലുവിന് പ്രണാമമർപ്പിച്ച് പ്രധാനമന്ത്രി
April 01st, 10:33 am
സംപൂജ്യ ഡോ. ശ്രീ ശ്രീ ശ്രീ ശിവകുമാര സ്വാമിഗലുവിന്റെ ജയന്തിയിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അദ്ദേഹത്തിന് പ്രണാമമർപ്പിച്ചു. കരുണയുടെയും വിനയത്തിന്റെയും മാനവികതയോടുള്ള അചഞ്ചലമായ സേവനത്തിന്റെയും പ്രതീകമായി അദ്ദേഹം പൊതുസ്മരണയിൽ നിലകൊള്ളുന്നുവെന്ന് ശ്രീ മോദി അഭിപ്രായപ്പെട്ടു. മറ്റുള്ളവരുടെ ഉന്നമനത്തിനായി സമർപ്പിച്ച ജീവിതത്തിലൂടെ യഥാർത്ഥ മഹത്വം മറ്റുള്ളവരെ സേവിക്കുന്നതിലാണെന്ന് അദ്ദേഹം തെളിയിച്ചു. വിദ്യാഭ്യാസം, സാമൂഹ്യക്ഷേമം, ആത്മീയത എന്നിവയിലുടനീളമുള്ള അദ്ദേഹത്തിന്റെ ശ്രദ്ധേയ സംഭാവനകൾ സമൂഹത്തിൽ ശാശ്വതമായ മുദ്ര പതിപ്പിച്ചിട്ടുണ്ടെന്ന് ശ്രീ മോദി ചൂണ്ടിക്കാട്ടി. ഇന്നും അദ്ദേഹത്തിന്റെ ജീവിതം നിസ്വാർത്ഥതയുടെയും സേവനത്തിന്റെയും പാതയിലൂടെ സഞ്ചരിക്കാൻ എണ്ണമറ്റ വ്യക്തികളെ നയിക്കുകയും പ്രചോദിപ്പിക്കുകയും ചെയ്യുന്നു.ശ്രീമദ് സുധീന്ദ്ര തീർത്ഥ സ്വാമിജിക്ക് പ്രണാമമർപ്പിച്ച് പ്രധാനമന്ത്രി
March 31st, 10:58 am
ശ്രീമദ് സുധീന്ദ്ര തീർത്ഥ സ്വാമിജിയുടെ ജന്മശതാബ്ദിയുടെ സവിശേഷ വേളയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് അദ്ദേഹത്തിന് പ്രണാമമർപ്പിച്ചു. ശ്രീമദ് സുധീന്ദ്ര തീർത്ഥ സ്വാമിജി സേവനത്തിനും ആത്മീയതയ്ക്കുമായി സ്വയം സമർപ്പിക്കുകയും സമൂഹത്തിൽ ശാശ്വത സ്വാധീനം ചെലുത്തുകയും ചെയ്തതായി ശ്രീ മോദി ചൂണ്ടിക്കാട്ടി. ആദരണീയനായ സ്വാമിജി നിരവധി സ്ഥാപനങ്ങളും ഗവേഷണ കേന്ദ്രങ്ങളും സ്ഥാപിച്ചുവെന്നും വിദ്യാഭ്യാസത്തിന്റെ ആനന്ദം ജനങ്ങൾക്കിടയിൽ പ്രചരിപ്പിക്കുന്നതിൽ അദ്ദേഹം അങ്ങേയറ്റം പ്രതിജ്ഞാബദ്ധനായിരുന്നുവെന്നും അദ്ദേഹം എടുത്തുപറഞ്ഞു.ഭഗവാൻ മഹാവീർ ജന്മ കല്യാണക് വേളയിൽ ആശംസകൾ നേർന്ന് പ്രധാനമന്ത്രി
March 31st, 10:34 am
ഭഗവാൻ മഹാവീർ ജന്മ കല്യാണക് എന്ന പുണ്യവേളയിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ആശംസകൾ നേർന്നു. ഭഗവാൻ മഹാവീരന്റെ ജീവിതവും ദർശനങ്ങളും സത്യത്തിന്റെയും അഹിംസയുടെയും കരുണയുടെയും പാതയെ ഇന്നും പ്രകാശിപ്പിച്ചുകൊണ്ടിരിക്കുകയാണെന്ന് ശ്രീ മോദി പ്രസ്താവിച്ചു. അദ്ദേഹത്തിന്റെ ആദർശങ്ങൾ ആത്മീയമായ ഉന്നതിയിലേക്ക് നയിക്കുന്നതും ഇന്നത്തെ ലോകത്ത് ഏറെ പ്രസക്തവുമാണ്. സമത്വത്തിനും ദയയ്ക്കും അദ്ദേഹം നൽകിയ ഊന്നൽ, സമൂഹത്തോടുള്ള നമ്മുടെ പങ്കിട്ട ഉത്തരവാദിത്തത്തെക്കുറിച്ച് ഓർമ്മിപ്പിക്കുന്നു, ശ്രീ മോദി പറഞ്ഞു.