ജനങ്ങളുടെ കൂട്ടായ പരിശ്രമങ്ങൾ പൊതുജനങ്ങളിലേക്ക് എത്തിക്കുന്നതിനുള്ള മികച്ച വേദിയാണ് 'മൻ കി ബാത്ത്': പ്രധാനമന്ത്രി മോദി
November 30th, 11:30 am
ഈ മാസത്തെ മൻ കി ബാത്തിൽ, ഭരണഘടനാ ദിനാഘോഷങ്ങൾ, വന്ദേമാതരത്തിന്റെ 150-ാം വാർഷികം, അയോധ്യയിൽ ധർമ്മ ധ്വജാരോഹണം, ഐഎൻഎസ് 'മാഹി' ഉൾപ്പെടുത്തലും, കുരുക്ഷേത്രയിലെ അന്താരാഷ്ട്ര ഗീത മഹോത്സവവും ഉൾപ്പെടെയുള്ള നവംബറിലെ പ്രധാന സംഭവങ്ങൾ പ്രധാനമന്ത്രി മോദി എടുത്തുകാട്ടി. റെക്കോർഡ് ഭക്ഷ്യധാന്യ, തേൻ ഉൽപാദനം, ഇന്ത്യയുടെ കായിക വിജയങ്ങൾ, മ്യൂസിയങ്ങൾ, പ്രകൃതി കൃഷി തുടങ്ങിയ നിരവധി പ്രധാന വിഷയങ്ങളെക്കുറിച്ചും അദ്ദേഹം പരാമർശിച്ചു. കാശി-തമിഴ് സംഗമത്തിന്റെ ഭാഗമാകാൻ എല്ലാവരോടും ആഹ്വാനം ചെയ്തു.'വന്ദേമാതരം' എന്നതിന്റെ ആത്മാവ് ഇന്ത്യയുടെ അനശ്വരമായ ബോധവുമായി ബന്ധപ്പെട്ടിരിക്കുന്നു: മൻ കി ബാത്തിൽ പ്രധാനമന്ത്രി മോദി
October 26th, 11:30 am
ഈ മാസത്തെ മൻ കി ബാത്ത് പ്രസംഗത്തിൽ, ഒക്ടോബർ 31-ന് സർദാർ പട്ടേലിന്റെ 150-ാം ജന്മവാർഷികത്തിൽ പ്രധാനമന്ത്രി മോദി അദ്ദേഹത്തിന് ആദരാഞ്ജലി അർപ്പിച്ചു. ഛഠ് പൂജ ഉത്സവം, പരിസ്ഥിതി സംരക്ഷണം, ഇന്ത്യൻ നായ ഇനങ്ങൾ, ഇന്ത്യൻ കാപ്പി, ഗോത്ര സമൂഹ നേതാക്കൾ, സംസ്കൃത ഭാഷയുടെ പ്രാധാന്യം തുടങ്ങിയ രസകരമായ വിഷയങ്ങളും അദ്ദേഹം സ്പർശിച്ചു. 'വന്ദേമാതരം' ഗാനത്തിന്റെ 150-ാം വർഷത്തെക്കുറിച്ച് പ്രധാനമന്ത്രി പ്രത്യേകം പരാമർശിച്ചു.NDA freed Bihar from Naxalism and Maoist terror — now you can live and vote fearlessly: PM Modi in Begusarai
October 24th, 12:09 pm
Addressing a massive public rally in Begusarai, PM Modi stated, On one side, there is the NDA, an alliance with mature leadership, and on the other, there is the 'Maha Lathbandhan'. He highlighted that nearly 90% of purchases in the country are of Swadeshi products, benefiting small businesses. The PM remarked that the NDA has freed Bihar from Naxalism and Maoist terror, and that every vote of the people of Bihar will help build a peaceful, prosperous state.We’re connecting Bihar’s heritage with employment, creating new opportunities for youth: PM Modi in Samastipur
October 24th, 12:04 pm
Ahead of the Bihar Assembly elections, PM Modi kickstarted the NDA’s campaign by addressing a grand public meeting in Samastipur, Bihar. He said, “The trumpet of the grand festival of democracy has sounded. The entire Bihar is saying, ‘Phir Ek Baar NDA Sarkar!’” Remembering Bharat Ratna Jan Nayak Karpoori Thakur ji, the PM said, “It is only due to his blessings that people like us, who come from humble and backward families, are able to stand on this stage today.”PM Modi addresses enthusiastic crowds in Bihar’s Samastipur and Begusarai
October 24th, 12:00 pm
Ahead of the Bihar Assembly elections, PM Modi kickstarted the NDA’s campaign by addressing massive gatherings in Samastipur and Begusarai, Bihar. He said, “The trumpet of the grand festival of democracy has sounded. The entire Bihar is saying, ‘Phir Ek Baar NDA Sarkar!’” Remembering Bharat Ratna Jan Nayak Karpoori Thakur ji, the PM remarked, “It is only due to his blessings that people like us, who come from humble and backward families, are able to stand on this stage today.”‘വോക്കൽ ഫോർ ലോക്കൽ ’ – മാൻ കി ബാത്തിൽ, സ്വദേശി ഉൽപ്പന്നങ്ങളിലൂടെ അഭിമാനത്തോടെ ഉത്സവങ്ങൾ ആഘോഷിക്കാൻ പ്രധാനമന്ത്രി മോദി ആഹ്വാനം ചെയ്തു
August 31st, 11:30 am
ഈ മാസത്തെ മൻ കി ബാത്ത് പ്രസംഗത്തിൽ, വെള്ളപ്പൊക്കത്തിലും, മണ്ണിടിച്ചിലിലും ദുരിതമനുഭവിക്കുന്നവർക്ക് സഹായം നൽകിയ സുരക്ഷാ സേനയ്ക്കും പൗരന്മാർക്കും പ്രധാനമന്ത്രി മോദി ഹൃദയംഗമമായ നന്ദി രേഖപ്പെടുത്തി. ജമ്മു കശ്മീരിലെ കായിക മത്സരങ്ങൾ, സൗരോർജ്ജം, ‘ഓപ്പറേഷൻ പോളോ’, ഇന്ത്യൻ സംസ്കാരത്തിന്റെ ആഗോള വ്യാപനം തുടങ്ങിയ പ്രധാന വിഷയങ്ങളെക്കുറിച്ചും അദ്ദേഹം പരാമർശിച്ചു. ഉത്സവകാലത്ത് ഇന്ത്യയിൽ നിർമ്മിച്ച ഉൽപ്പന്നങ്ങൾ വാങ്ങേണ്ടതിന്റെയും, ശുചിത്വം പാലിക്കേണ്ടതിന്റെയും പ്രാധാന്യത്തെക്കുറിച്ച് പ്രധാനമന്ത്രി പൗരന്മാരെ ഓർമ്മിപ്പിച്ചു.This is the right time to Create In India, Create For The World: PM Modi at WAVES Summit
May 01st, 03:35 pm
At the inaugural address of WAVES 2025, PM Modi called it a landmark moment for the global creative community. He emphasized that the summit unites over 100 nations through storytelling, music, gaming, and innovation, showcasing India's leadership in culture and creativity.പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ‘വേവ്സ് 2025’ ഉദ്ഘാടനം ചെയ്തു
May 01st, 11:15 am
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ഇന്ത്യയിലെ പ്രഥമ ലോക ശ്രവ്യ-ദൃശ്യ വിനോദ ഉച്ചകോടിയായ WAVES 2025, മുംബൈയിലെ ജിയോ വേൾഡ് സെന്ററിൽ ഉദ്ഘാടനം ചെയ്തു. ചടങ്ങിനെ അഭിസംബോധന ചെയ്ത പ്രധാനമന്ത്രി, ഇന്ന് ആഘോഷിക്കുന്ന മഹാരാഷ്ട്ര ദിനത്തിലും ഗുജറാത്ത് സംസ്ഥാന രൂപീകരണ ദിനത്തിലും ഏവർക്കും ആശംസകൾ നേർന്നു. എല്ലാ അന്താരാഷ്ട്ര വിശിഷ്ട വ്യക്തികളുടെയും, അംബാസഡർമാരുടെയും, സർഗാത്മക വ്യവസായത്തിലെ പ്രമുഖരുടെയും സാന്നിധ്യം ചൂണ്ടിക്കാട്ടിയ അദ്ദേഹം, 100-ലധികം രാജ്യങ്ങളിലെ കലാകാരർ, നൂതനാശയ ഉപജ്ഞാതാക്കൾ, നിക്ഷേപകർ, നയആസൂത്രകർ എന്നിവർ ഒത്തുചേർന്ന് കഴിവുകളുടെയും സർഗാത്മകതയുടെയും ആഗോള ആവാസവ്യവസ്ഥയ്ക്ക് അടിത്തറ പാകിയെന്നു ചൂണ്ടിക്കാട്ടി. “WAVES എന്നതു വെറും ചുരുക്കപ്പേരല്ല; മറിച്ച് സംസ്കാരം, സർഗാത്മകത, സാർവത്രിക വിനിമയക്ഷമത എന്നിവയെ പ്രതിനിധാനം ചെയ്യുന്ന തരംഗമാണ്” – അദ്ദേഹം പറഞ്ഞു. സിനിമകൾ, സംഗീതം, ഗെയിമിങ്, അനിമേഷൻ, കഥപറച്ചിൽ എന്നിവയുടെ വിപുലമായ ലോകത്തെയാണ് ഉച്ചകോടി പ്രദർശിപ്പിക്കുന്നതെന്നും, കലാകാരർക്കും സ്രഷ്ടാക്കൾക്കും ഒത്തുചേരാനും സഹകരിക്കാനുമുള്ള ആഗോള വേദി ഇതു വാഗ്ദാനം ചെയ്യുന്നുവെന്നും അദ്ദേഹം പറഞ്ഞു. ചരിത്രപ്രധാനമായ ഈ വേളയിൽ പങ്കെടുത്ത ഏവരെയും പ്രധാനമന്ത്രി അഭിനന്ദിക്കുകയും ഇന്ത്യയിൽനിന്നും വിദേശത്തുനിന്നുമുള്ള വിശിഷ്ടാതിഥികൾക്ക് ഊഷ്മളമായ സ്വാഗതം ആശംസിക്കുകയും ചെയ്തു.വികസിതഭാരതം രൂപപ്പെടുത്തുന്നതിൽ അതുല്യരായ സ്ത്രീകൾ നൽകിയ സംഭാവനകൾ ആഘോഷമാക്കി പ്രധാനമന്ത്രി
March 08th, 11:54 am
വൈവിധ്യമാർന്ന മേഖലകളിൽ ശ്രദ്ധേയമായ മുന്നേറ്റം നടത്തുന്ന സ്ത്രീകൾക്കു സമൂഹമാധ്യമ പ്ലാറ്റ്‌ഫോമുകൾ കൈമാറി, അന്താരാഷ്ട്ര വനിതാദിനത്തിൽ, ഇന്ത്യയിലുടനീളമുള്ള സ്ത്രീകളുടെ മഹത്തായ സംഭാവനകളെ ആഘോഷിക്കുന്നതിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി സുപ്രധാന ചുവടുവയ്പ്പു നടത്തി.അന്താരാഷ്ട്ര വനിതാദിനത്തിൽ പ്രധാനമന്ത്രി സമൂഹമാധ്യമ പ്ലാറ്റ്‌ഫോമുകൾ മികച്ച നേട്ടം കൈവരിച്ച വനിതകൾക്കു കൈമാറി
March 08th, 11:26 am
സ്ത്രീശക്തിക്കും നേട്ടങ്ങൾക്കുമുള്ള പ്രചോദനാത്മകമായ ആദരസൂചകമായി, പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അദ്ദേഹത്തിന്റെ സമൂഹമാധ്യമ പ്ലാറ്റ്‌ഫോമുകൾ വിവിധ മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച സ്ത്രീകൾക്കു കൈമാറി.'മൻ കി ബാത്തിന്റെ' 119-ാം എപ്പിസോഡിൽ പ്രധാനമന്ത്രിയുടെ അഭിസംബോധന (23-02-2025)
February 23rd, 11:30 am
എന്റെ പ്രിയപ്പെട്ട നാട്ടുകാരേ, നമസ്‌കാരം. നിങ്ങളെയെല്ലാം 'മൻ കി ബാത്തിലേക്ക്' സ്വാഗതം ചെയ്യുന്നു. ചാമ്പ്യൻസ് ട്രോഫി ഇപ്പോൾ നടന്നുകൊണ്ടിരിക്കുകയാണ്. എല്ലാം ക്രിക്കറ്റ് മയമാണ്. ക്രിക്കറ്റിൽ ഒരു സെഞ്ചുറിയുടെ ആവേശം എന്താണെന്ന് നമുക്കെല്ലാവർക്കും നന്നായി അറിയാം, പക്ഷേ ഇന്ന് ഞാൻ നിങ്ങളോട് ക്രിക്കറ്റിനെക്കുറിച്ചല്ല, മറിച്ച് ഭാരതം ബഹിരാകാശത്ത് നേടിയ അത്ഭുതകരമായ സെഞ്ചുറിയെക്കുറിച്ചാണ് സംസാരിക്കുന്നത്. കഴിഞ്ഞ മാസം, ഐഎസ്ആർഒയുടെ നൂറാമത്തെ റോക്കറ്റിന്റെ വിക്ഷേപണത്തിന് രാജ്യം സാക്ഷ്യം വഹിച്ചു. ഇത് വെറുമൊരു അക്കമല്ല, ബഹിരാകാശ ശാസ്ത്രത്തിൽ പുതിയ ഉയരങ്ങൾ കീഴടക്കാനുള്ള നമ്മുടെ ദൃഢനിശ്ചയത്തിന്റെ പ്രതിഫലനമാണ്. നമ്മുടെ ബഹിരാകാശ യാത്ര വളരെ സാധാരണമായ രീതിയിലാണ് ആരംഭിച്ചത്. ഓരോ ഘട്ടത്തിലും വെല്ലുവിളികൾ ഉണ്ടായിരുന്നു, പക്ഷേ നമ്മുടെ ശാസ്ത്രജ്ഞർ വിജയികളായി മുന്നേറിക്കൊണ്ടിരുന്നു. കാലക്രമേണ, ബഹിരാകാശ മേഖലയിലെ നമ്മുടെ വിജയങ്ങളുടെ പട്ടിക വളരെ നീണ്ടതായി. വിക്ഷേപണ വാഹന നിർമ്മാണമായാലും, ചന്ദ്രയാൻ, മംഗൾയാൻ, ആദിത്യ എൽ-1 എന്നിവയുടെ വിജയമായാലും, ഒറ്റ റോക്കറ്റ് ഉപയോഗിച്ച് 104 ഉപഗ്രഹങ്ങളെ ഒറ്റയടിക്ക് ബഹിരാകാശത്തേക്ക് അയയ്ക്കുക എന്ന അഭൂതപൂർവമായ ദൗത്യമായാലും - ഇസ്രോയുടെ വിജയങ്ങളുടെ വ്യാപ്തി വളരെ വലുതാണ്. കഴിഞ്ഞ 10 വർഷത്തിനുള്ളിൽ മാത്രം ഏകദേശം 460 ഉപഗ്രഹങ്ങൾ വിക്ഷേപിച്ചു, ഇതിൽ മറ്റ് രാജ്യങ്ങളുടെ നിരവധി ഉപഗ്രഹങ്ങളും ഉൾപ്പെടുന്നു. സമീപ വർഷങ്ങളിലെ ഒരു പ്രധാന കാര്യം നമ്മുടെ ബഹിരാകാശ ശാസ്ത്രജ്ഞരുടെ സംഘത്തിൽ സ്ത്രീശക്തിയുടെ പങ്കാളിത്തം തുടർച്ചയായി വർദ്ധിച്ചുകൊണ്ടിരിക്കുകയാണ് എന്നതാണ്. ഇന്ന് നമ്മുടെ യുവാക്കൾക്ക് ബഹിരാകാശ മേഖല പ്രിയപ്പെട്ടതായി മാറിയതിൽ എനിക്ക് വളരെ സന്തോഷമുണ്ട്. ഈ മേഖലയിലെ സ്റ്റാർട്ടപ്പുകളുടെയും സ്വകാര്യ മേഖലയിലെ ബഹിരാകാശ കമ്പനികളുടെയും എണ്ണം നൂറുകണക്കിന് എത്തുമെന്ന് കുറച്ച് വർഷങ്ങൾക്ക് മുമ്പുവരെ ആരാണ് കരുതിയിരുന്നത്! ജീവിതത്തിൽ ഉൾപുളകം ഉണ്ടാക്കുന്നതും ആവേശകരവുമായ എന്തെങ്കിലും ചെയ്യാൻ ആഗ്രഹിക്കുന്ന നമ്മുടെ യുവാക്കൾക്ക്, ബഹിരാകാശ മേഖല ഒരു മികച്ച ഓപ്ഷനായി മാറുകയാണ്.പരീക്ഷാ സമ്മർദ്ദത്തെയും ഉത്കണ്ഠയെയും വിജയകരമായി മറികടന്ന മികച്ച വിദഗ്ദ്ധരിൽ നിന്ന് അനുഭവങ്ങൾ ശ്രവിക്കൂ : പ്രധാനമന്ത്രി
February 17th, 07:41 pm
പരീക്ഷാ സമ്മർദ്ദത്തെയും ഉത്കണ്ഠയെയും വിജയകരമായി മറികടന്ന യുവ 'എക്സാം വാരിയേഴ്സിനെ’ ഉൾപ്പെടുത്തി 'പരീക്ഷാ പേ ചർച്ച' 2025 ന്റെ ഒരു പ്രത്യേക എപ്പിസോഡ് ഫെബ്രുവരി 18 ന് രാവിലെ 11 മണിക്ക് സംപ്രേഷണം ചെയ്യും. പരീക്ഷാ സമ്മർദ്ദത്തെയും ഉത്കണ്ഠയെയും മറികടക്കുന്നതിനെക്കുറിച്ചും സമ്മർദ്ദത്തിനു കീഴിൽ ശാന്തത കൈവരിക്കുന്നതിനായുള്ള അവരുടെ അനുഭവങ്ങൾ, ഉൾക്കാഴ്ചകൾ എന്നിവ എപ്പിസോഡിൽ പ്രദർശിപ്പിക്കും.Important to maintain the authenticity of handloom craftsmanship in the age of technology: PM at Bharat Tex
February 16th, 04:15 pm
PM Modi, while addressing Bharat Tex 2025 at Bharat Mandapam, highlighted India’s rich textile heritage and its growing global presence. With participation from 120+ countries, he emphasized innovation, sustainability, and investment in the sector. He urged startups to explore new opportunities, promoted skill development, and stressed the fusion of tradition with modern fashion to drive the industry forward.പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി 'ഭാരത് ടെക്സ് 2025'നെ അഭിസംബോധന ചെയ്തു
February 16th, 04:00 pm
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ന്യൂഡൽഹിയിലെ ഭാരത് മണ്ഡപത്തിൽ ഭാരത് ടെക്സ് 2025നെ അഭിസംബോധന ചെയ്തു. ചടങ്ങിൽ സംഘടിപ്പിച്ച പ്രദർശനവും അദ്ദേഹം വീക്ഷിച്ചു. സദസ്സിനെ അഭിസംബോധന ചെയ്യവേ, പ്രധാനമന്ത്രി എല്ലാവരെയും ഭാരത് ടെക്സ് 2025 ലേക്ക് സ്വാഗതം ചെയ്തു. ഇന്ന് ഭാരത് മണ്ഡപം ഭാരത് ടെക്സിന്റെ രണ്ടാം പതിപ്പിന് സാക്ഷ്യം വഹിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. നമ്മുടെ പൈതൃകത്തെക്കുറിച്ചും ഇന്ത്യക്ക് അഭിമാനകരമായ വികസിത ഭാരതത്തിന്റെ സാധ്യതകളെക്കുറിച്ചും ഈ പരിപാടി നേർക്കാഴ്ച നൽകിയെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. ഭാരത് ടെക്സ് ഇപ്പോൾ തുണിത്തരങ്ങളുമായി ബന്ധപ്പെട്ട് ആഗോളതലത്തിലെ ബൃഹത്തായ പരിപാടിയായി മാറുകയാണ് - ശ്രീ മോദി അഭിപ്രായപ്പെട്ടു. മൂല്യ ശൃംഖലയുടെ ഭാഗമായ പന്ത്രണ്ട് വിഭാഗങ്ങളും ഇത്തവണ പരിപാടിയുടെ ഭാഗമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അനുബന്ധ ഉപകരണങ്ങൾ, വസ്ത്രങ്ങൾ, യന്ത്രസാമഗ്രികൾ, രാസവസ്തുക്കൾ, ചായങ്ങൾ എന്നിവയുടെ പ്രദർശനങ്ങളും നടന്നുവെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. ലോകമെമ്പാടുമുള്ള നയആസൂത്രകർ, സിഇഒമാർ, വ്യവസായ നേതാക്കൾ എന്നിവരുടെ ഇടപെടലിനും സഹകരണത്തിനും പങ്കാളിത്തത്തിനുമുള്ള കരുത്തുറ്റ വേദിയായി ഭാരത് ടെക്സ് മാറുകയാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. പരിപാടിയുടെ സംഘാടനത്തിൽ ഉൾപ്പെട്ടിരിക്കുന്ന എല്ലാ പങ്കാളികളുടെയും ശ്രമങ്ങളെ അദ്ദേഹം പ്രശംസിച്ചു.പ്രധാനമന്ത്രി മോദിയും ട്രംപും ഒരു MEGA ഇന്ത്യ-യുഎസ് പങ്കാളിത്തത്തിന് രൂപം നൽകി
February 14th, 06:46 pm
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അടുത്തിടെ നടന്ന അമേരിക്കൻ സന്ദർശനം ഇരു രാജ്യങ്ങളും തമ്മിലുള്ള ആഴത്തിലുള്ള തന്ത്രപരവും സാമ്പത്തികവും സാംസ്കാരികവുമായ ബന്ധങ്ങളെ പ്രതിഫലിപ്പിക്കുന്ന ഒരു സുപ്രധാന അവസരമായിരുന്നു. തന്റെ സന്ദർശന വേളയിൽ, പ്രതിരോധം, വ്യാപാരം, നിക്ഷേപം, സാങ്കേതികവിദ്യ, നയതന്ത്രം തുടങ്ങിയ നിർണായക മേഖലകൾ ഉൾക്കൊള്ളുന്ന ഉന്നതതല മീറ്റിംഗുകളിലും ചർച്ചകളിലും പ്രധാനമന്ത്രി മോദി, യുഎസ് നേതാക്കൾ, ബിസിനസ്സ് വ്യവസായികൾ, ഇന്ത്യൻ പ്രവാസികൾ എന്നിവരുമായി പങ്കെടുത്തു. ഈ സന്ദർശനം ഇന്ത്യയും യുഎസും തമ്മിലുള്ള ശക്തമായ ബന്ധം വീണ്ടും ഉറപ്പിച്ചു, ഒരു പുതിയ ലോകക്രമം രൂപപ്പെടുത്തുന്നതിൽ ഇരു രാജ്യങ്ങളെയും ആഗോള പങ്കാളികളായി ഉയർന്നു.Jammu and Kashmir of the 21st century is scripting a new chapter of development: PM at inauguration of Sonamarg Tunnel
January 13th, 12:30 pm
PM Modi inaugurated the Sonamarg Tunnel in Jammu & Kashmir, praising the efforts & commitment despite harsh conditions. He highlighted the tunnel’s role in ensuring all-weather connectivity and improving access to essential services in Sonamarg, Kargil, and Leh. He also extended festival wishes for Lohri, Makar Sankranti, and Pongal, acknowledging the region's resilience during the harsh Chillaikalan period.ജമ്മു കശ്മീരിലെ സോനാമാർഗ് തുരങ്ക പാത പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തു
January 13th, 12:15 pm
ജമ്മു കശ്മീരിലെ സോനാമാർഗ് തുരങ്ക പാത പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തു. ചടങ്ങിനെ അഭിസംബോധന ചെയ്ത അദ്ദേഹം, ജമ്മു കശ്മീരിന്റെയും ഇന്ത്യയുടെയും വികസനത്തിനായി കഠിനാധ്വാനം ചെയ്യുകയും ജീവൻ ബലിയർപ്പിക്കുകയും ചെയ്ത തൊഴിലാളികൾക്ക് നന്ദി പറഞ്ഞു. “വെല്ലുവിളികൾക്കിടയിലും നമ്മുടെ നിശ്ചയദാർഢ്യത്തിന് മാറ്റമുണ്ടായില്ല ” ശ്രീ മോദി അഭിപ്രായപ്പെട്ടു. തൊഴിലാളികളുടെ ദൃഢനിശ്ചയത്തിനും പ്രതിബദ്ധതയ്ക്കും പ്രവൃത്തി പൂർത്തിയാക്കുന്നതിലുള്ള എല്ലാ തടസ്സങ്ങളെയും നേരിട്ടതിനും അവരെ അദ്ദേഹം പ്രശംസിച്ചു. കൃത്യനിർവഹണത്തിനിടെ മരണമടഞ്ഞ 7 തൊഴിലാളികൾക്ക് അദ്ദേഹം അനുശോചനം രേഖപ്പെടുത്തി.Politics is about winning people's hearts, says PM Modi in podcast with Nikhil Kamath
January 10th, 02:15 pm
Prime Minister Narendra Modi engages in a deep and insightful conversation with entrepreneur and investor Nikhil Kamath. In this discussion, they explore India's remarkable growth journey, PM Modi's personal life story, the challenges he has faced, his successes and the crucial role of youth in shaping the future of politics.പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി തന്റെ ആദ്യ പോഡ്കാസ്റ്റിൽ സംരംഭകൻ നിഖിൽ കാമത്തുമായി ആശയവിനിമയം നടത്തി
January 10th, 02:00 pm
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി തന്റെ ആദ്യ പോഡ്കാസ്റ്റിൽ സംരംഭകനും നിക്ഷേപകനുമായ നിഖിൽ കാമത്തുമായി ഇന്ന് വിവിധ വിഷയങ്ങളിൽ സംവദിച്ചു. ബാല്യകാലത്തെക്കുറിച്ച് ചോദിച്ചപ്പോൾ, വടക്കൻ ഗുജറാത്തിലെ മെഹ്സാന ജില്ലയിലെ വഡ്നഗർ എന്ന ചെറുപട്ടണത്തിലെ തന്റെ വേരുകൾ ചൂണ്ടിക്കാട്ടി, പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ആദ്യകാല ജീവിതാനുഭവങ്ങൾ പങ്കുവച്ചു. ഗെയ്ക്വാഡ് രാജ്യത്തെ പട്ടണമായ വഡ്നഗർ വിദ്യാഭ്യാസത്തോടുള്ള പ്രതിബദ്ധതയ്ക്കും കുളം, പോസ്റ്റ് ഓഫീസ്, ലൈബ്രറി തുടങ്ങിയ അവശ്യ സൗകര്യങ്ങൾക്കും പേരുകേട്ടതാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ഗെയ്ക്വാഡ് സ്റ്റേറ്റ് പ്രൈമറി സ്കൂളിലെയും ഭഗവതാചാര്യ നാരായണാചാര്യ ഹൈസ്കൂളിലെയും സ്കൂൾ ദിനങ്ങൾ പ്രധാനമന്ത്രി അനുസ്മരിച്ചു. വഡ്നഗറിൽ ഗണ്യമായ സമയം ചെലവഴിച്ച ചൈനീസ് തത്ത്വചിന്തകൻ ഷ്വാൻസാങ്ങിനെക്കുറിച്ചുള്ള സിനിമയെക്കുറിച്ച് ഒരിക്കൽ ചൈനീസ് എംബസിക്ക് എഴുതിയതിനെക്കുറിച്ചുള്ള രസകരമായ കഥ അദ്ദേഹം പങ്കുവച്ചു. 2014-ൽ ഇന്ത്യൻ പ്രധാനമന്ത്രിയായപ്പോൾ ഉണ്ടായ അനുഭവവും അദ്ദേഹം പങ്കിട്ടു. ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ് ഗുജറാത്തും വഡ്നഗറും സന്ദർശിക്കാനുള്ള ആഗ്രഹം പ്രകടിപ്പിച്ചപ്പോൾ, ഷ്വാൻസാങ്ങും അവരുടെ രണ്ടുപേരുടെയും ജന്മനാടുകളും തമ്മിലുള്ള ചരിത്രപരമായ ബന്ധം അദ്ദേഹം ചൂണ്ടിക്കാട്ടി. ഈ ബന്ധം ഇരു രാജ്യങ്ങളും തമ്മിലുള്ള പൊതുവായ പൈതൃകത്തെയും ശക്തമായ ബന്ധങ്ങളെയും എടുത്തുകാണിച്ചുവെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.ഭരണഘടന നമ്മുടെ വഴികാട്ടിയാണ്: മൻ കി ബാത്തിൽ പ്രധാനമന്ത്രി മോദി
December 29th, 11:30 am
മൻ കി ബാത്തിൻ്റെ ഈ എപ്പിസോഡിൽ, ഭരണഘടനയുടെ 75-ാം വാർഷികവും പ്രയാഗ്രാജിലെ മഹാകുംഭ മേളയുടെ ഒരുക്കങ്ങളും ഉൾപ്പെടെ ഇന്ത്യയുടെ നേട്ടങ്ങളെക്കുറിച്ച് പ്രധാനമന്ത്രി മോദി സംസാരിച്ചു. ബസ്തർ ഒളിമ്പിക്സിൻ്റെ വിജയത്തെ അദ്ദേഹം അഭിനന്ദിക്കുകയും, ആയുഷ്മാൻ ഭാരത് പദ്ധതിക്ക് കീഴിലുള്ള മലേറിയ നിർമാർജനം, കാൻസർ ചികിത്സ എന്നിവയിലെ പുരോഗതി പോലുള്ള ആരോഗ്യപരമായ മുന്നേറ്റങ്ങൾ ഉയർത്തിക്കാട്ടുകയും ചെയ്തു. കൂടാതെ, ഒഡീഷയിലെ കലഹണ്ടിയിലെ കാർഷിക പരിവർത്തനത്തെ അദ്ദേഹം പ്രശംസിച്ചു.