ദേശീയ ഐക്യത്തിനായി കോപത്തിന് അതീതമായി ഉയരേണ്ടതിന്റെ ആവശ്യകത സംസ്കൃത ശ്ലോകം ഉദ്ധരിച്ചുകൊണ്ട് ഊന്നിപ്പറഞ്ഞ് പ്രധാനമന്ത്രി

December 12th, 09:07 am

വ്യക്തിഗത ക്ഷേമത്തിനും കൂട്ടായ പുരോഗതിക്കും ആന്തരിക സംയമനം പാലിക്കേണ്ടതിൻ്റെ പ്രാധാന്യവും കോപത്തിൻ്റെ വിനാശകരമായ സ്വഭാവവും അടിവരയിടുന്ന ഒരു ആഴമേറിയ സന്ദേശം ഇന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പങ്കുവെച്ചു.

ബുദ്ധഭഗവാന്റെ തിരുശേഷിപ്പുകൾക്ക് നൽകിയ ഭക്ത്യാദരപൂർവ്വമായ സ്വീകരണത്തിന് ഭൂട്ടാനിലെ ജനങ്ങൾക്കും നേതൃത്വത്തിനും പ്രധാനമന്ത്രി അഭിനന്ദനം അറിയിച്ചു

November 09th, 03:43 pm

ഇന്ത്യയിൽ നിന്നുള്ള ശ്രീബുദ്ധന്റെ തിരുശേഷിപ്പുകൾക്ക് ഭക്ത്യാദരപൂർവ്വമായ സ്വീകരണം നൽകിയ ഭൂട്ടാനിലെ ജനങ്ങൾക്കും നേതൃത്വത്തിനും പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഹൃദയംഗമമായ അഭിനന്ദനം അറിയിച്ചു.

നിയമസഹായ വിതരണ സംവിധാനങ്ങൾ ശക്തിപ്പെടുത്തുന്നതിനെക്കുറിച്ച് ന്യൂഡൽഹിയിലെ ദേശീയ സമ്മേളനത്തിൽ പ്രധാനമന്ത്രി നടത്തിയ പ്രസംഗത്തിന്റെ പൂർണ്ണരൂപം

November 08th, 05:33 pm

ചീഫ് ജസ്റ്റിസ് ശ്രീ ബി ആർ ഗവായ് ജി, ജസ്റ്റിസ് സൂര്യകാന്ത് ജി, ജസ്റ്റിസ് വിക്രം നാഥ് ജി, കേന്ദ്രത്തിലെ എന്റെ സഹപ്രവർത്തകൻ അർജുൻ റാം മേഘ്‌വാൾ ജി, സുപ്രീം കോടതിയിലെ മറ്റ് ബഹുമാന്യരായ ജഡ്ജിമാർ, ഹൈക്കോടതി ചീഫ് ജസ്റ്റിസുമാർ, മഹതികളെ, മാന്യരെ,

"നിയമസഹായ വിതരണ സംവിധാനങ്ങൾ ശക്തിപ്പെടുത്തൽ" സംബന്ധിച്ച ദേശീയ സമ്മേളനത്തെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിസംബോധന ചെയ്തു.

November 08th, 05:00 pm

“നിയമസഹായ വിതരണ സംവിധാനങ്ങൾ ശക്തിപ്പെടുത്തൽ” എന്ന വിഷയത്തിൽ സുപ്രീം കോടതിയിൽ നടന്ന ദേശീയ സമ്മേളനം പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തു. സമ്മേളനത്തെ അഭിസംബോധന ചെയ്ത ശ്രീ മോദി ഈ സുപ്രധാന വേളയിൽ സന്നിഹിതനാകാൻ കഴിഞ്ഞത് ശരിക്കും സവിശേഷമാണെന്ന് അഭിപ്രായപ്പെട്ടു. നിയമസഹായ ലഭ്യതാ സംവിധാനം ശക്തിപ്പെടുത്തുന്നതും നിയമ സേവന ദിനവുമായി ബന്ധപ്പെട്ട പരിപാടിയും ഇന്ത്യയുടെ നീതിന്യായ വ്യവസ്ഥയ്ക്ക് പുതിയ കരുത്ത് നൽകുമെന്ന് അദ്ദേഹം പറഞ്ഞു. ഇത് സംബന്ധിച്ച 20-ാമത് ദേശീയ സമ്മേളനത്തിന് അദ്ദേഹം എല്ലാവർക്കും ആശംസകൾ നേർന്നു. പരിപാടിയിൽ സന്നിഹിതരായ വിശിഷ്ട വ്യക്തികളെയും നീതിന്യായ സംവിധാനത്തിലെ അംഗങ്ങളെയും നിയമ സേവന അതോറിറ്റികളുടെ പ്രതിനിധികളെയും അദ്ദേഹം അഭിവാദ്യം ചെയ്തു.

യുഎഇയിലെ അബുദാബിയില്‍ ബിഎപിഎസ് ഹിന്ദു ക്ഷേത്രത്തിന്റെ ഉദ്ഘാടന വേളയില്‍ പ്രധാനമന്ത്രിയുടെ പ്രസംഗം

February 14th, 07:16 pm

ശ്രീ സ്വാമി നാരായണ്‍ ജയ് ദേവ്, ആദരണീയനാ ഷെയ്ഖ് നഹ്യാന്‍ അല്‍ മുബാറക്, ബഹുമാനപ്പെട്ട മഹന്ത് സ്വാമി ജി മഹാരാജ്, ഭാരതത്തിലെയും യുഎഇടയിലെയും ലോകമെമ്പാടുമുള്ള വിവിധ രാജ്യങ്ങളില്‍ നിന്നുള്ള വിശിഷ്ടാതിഥികള്‍, ലോകത്തിന്റെ എല്ലാ കോണുകളില്‍ നിന്നും ഈ പരിപാടിയില്‍ പങ്കെടുക്കുന്ന എന്റെ സഹോദരീസഹോദരന്മാരേ!

PM Modi inaugurates BAPS Hindu Mandir in Abu Dhabi, UAE

February 14th, 06:51 pm

Prime Minister Narendra Modi inaugurated the BAPS Hindu Mandir in Abu Dhabi, UAE. The PM along with the Mukhya Mahant of BAPS Hindu Mandir performed all the rituals. The PM termed the Hindu Mandir in Abu Dhabi as a symbol of shared heritage of humanity.

സ്വാമി വിവേകാനന്ദൻ 130 വർഷം മുമ്പ് നടത്തിയ ചിക്കാഗോ പ്രസംഗം പ്രധാനമന്ത്രി അനുസ്മരിച്ചു

September 11th, 03:39 pm

സ്വാമി വിവേകാനന്ദൻ 130 വർഷം മുമ്പ് ഷിക്കാഗോയിലെ ലോകമത പാർലമെന്റിൽ ഇതേ ദിവസം നടത്തിയ പ്രഭാഷണം ആഗോള ഐക്യത്തിനും യോജിപ്പിനും വേണ്ടിയുള്ള ആഹ്വാനമായി ഇന്നും പ്രതിധ്വനിക്കുന്നുണ്ടെന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിപ്രായപ്പെട്ടു.

റിപ്പബ്ലിക് ടിവിയുടെ കോൺക്ലേവിൽ പ്രധാനമന്ത്രിയുടെ പ്രസംഗത്തിന്റെ പൂർണ്ണ രൂപം

April 26th, 08:01 pm

അർണബ് ഗോസ്വാമി ജി, റിപ്പബ്ലിക് മീഡിയ നെറ്റ്‌വർക്കിന്റെ എല്ലാ സഹപ്രവർത്തകരേ , രാജ്യത്തും വിദേശത്തുമുള്ള റിപ്പബ്ലിക് ടിവിയുടെ എല്ലാ പ്രേക്ഷകരേ , മഹതികളേ, മാന്യരേ! ഞാൻ എന്തെങ്കിലും പറയുന്നതിന് മുമ്പ്, ഞാൻ എന്റെ കുട്ടിക്കാലത്ത് കേട്ട ഒരു തമാശ നിങ്ങളോട് പറയാൻ ആഗ്രഹിക്കുന്നു. ഒരിടത്തു് ഒരു പ്രൊഫസറും മകളും ആത്മഹത്യ ചെയ്തു, തന്റെ ജീവിതം മടുത്തുവെന്നും ഇനി ജീവിക്കാൻ ആഗ്രഹിക്കുന്നില്ലെന്നും എഴുതിയ കുറിപ്പ് ഇട്ടു. താൻ എന്തെങ്കിലും കഴിച്ച് കങ്കരിയ തടാകത്തിൽ ചാടി മരിക്കുമെന്ന് അവൾ എഴുതി. പിറ്റേന്ന് രാവിലെ, മകൾ വീട്ടിലില്ലെന്ന് പ്രൊഫസർ കണ്ടെത്തി. അച്ഛൻ അവളുടെ മുറിയിൽ പോയി ഒരു കത്ത് കണ്ടു. കത്ത് വായിച്ച് അയാൾക്ക് ദേഷ്യം വന്നു. അദ്ദേഹം പറഞ്ഞു, ‘ഞാൻ പ്രൊഫസറാണ്, ഞാൻ ഇത്രയും വർഷം കഠിനാധ്വാനം ചെയ്തു, ഇപ്പോഴും അവളുടെ കങ്കരിയയുടെ അക്ഷരവിന്യാസം ആത്മഹത്യാ കത്തിൽ തെറ്റായി എഴുതിയിരിക്കുന്നു.’ അർണാബ് നന്നായി ഹിന്ദി സംസാരിക്കാൻ തുടങ്ങിയതിൽ എനിക്ക് സന്തോഷമുണ്ട്. അദ്ദേഹം പറഞ്ഞത് ഞാൻ കേട്ടില്ല, പക്ഷേ അദ്ദേഹത്തിന്റെ ഹിന്ദി ശരിയാണോ അല്ലയോ എന്നതിൽ ഞാൻ തുല്യ ശ്രദ്ധ ചെലുത്തി. ഒരുപക്ഷേ, മുംബൈയിൽ താമസിച്ചതിന് ശേഷം തങ്ങളുടെ ഹിന്ദി മെച്ചപ്പെട്ടിട്ടുണ്ടാകാം.

ന്യൂഡൽഹിയിൽ റിപ്പബ്ലിക് ഉച്ചകോടിയെ പ്രധാനമന്ത്രി അഭിസംബോധന ചെയ്തു

April 26th, 08:00 pm

റിപ്പബ്ലിക് ഉച്ചകോടിയുടെ ഭാഗമായാൻ കഴിഞ്ഞതിൽ കൃതജ്ഞത രേഖപ്പെടുത്തിയ പ്രധാനമന്ത്രി, അടുത്ത മാസം 6 വർഷം തികയുന്നതിന് സംഘത്തെയാകെ അഭിനന്ദിക്കുകയും ചെയ്തു. 'ഇന്ത്യയുടെ നിമിഷം' എന്ന വിഷയത്തിൽ 2019-ൽ നടന്ന റിപ്പബ്ലിക് ഉച്ചകോടിയിൽ പങ്കെടുത്തത് അനുസ്മരിച്ച പ്രധാനമന്ത്രി, തുടർച്ചയായി രണ്ടാം തവണയും പൗരന്മാർ വൻ ഭൂരിപക്ഷത്തോടെയും സ്ഥിരതയോടെയും ഗവണ്മെന്റിനെ തെരഞ്ഞെടുത്തപ്പോൾ ജനവിധിയുടെ പശ്ചാത്തലം അതിന് ഉണ്ടായിരുന്നുവെന്നു ചൂണ്ടിക്കാട്ടി. ഇന്ത്യയുടെ നിമിഷം ഇപ്പോൾ വന്നെത്തിയെന്നു രാജ്യം തിരിച്ചറിഞ്ഞു - പ്രധാനമന്ത്രി പറഞ്ഞു. ഈ വർഷത്തെ പ്രമേയമായ 'പരിവർത്തനത്തിന്റെ സമയ'ത്തിലേക്കു വെളിച്ചം വീശിയ അദ്ദേഹം, 4 വർഷം മുമ്പ് വിഭാവനം ചെയ്ത താഴേത്തട്ടിലെ പരിവർത്തനത്തിന് പൗരന്മാർക്ക് ഇപ്പോൾ സാക്ഷ്യം വഹിക്കാൻ കഴിയുമെന്നു വ്യക്തമാക്കി.

ശുചിത്വം പ്രോത്സാഹിപ്പിക്കുന്നതിന് സീതാപൂരിൽ നിന്നുള്ള എംപി രാജേഷ് വർമയുടെ ശ്രമങ്ങളെ പ്രധാനമന്ത്രി അഭിനന്ദിച്ചു

February 22nd, 10:11 am

ശുചിത്വത്തെ കുറിച്ച് അവബോധം പ്രചരിപ്പിക്കാൻ ഉത്തർ പ്രദേശിലെ സിതാപൂരിൽ നിന്നുള്ള ലോക്‌സഭാംഗമായ ശ്രീ രാജേഷ് വർമയുടെ ശ്രമങ്ങളെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പ്രശംസിച്ചു.

സാവിത്രിഭായ് ഫൂലെയുടെ ജന്മദിനത്തിൽ പ്രധാനമന്ത്രിയുടെ ശ്രദ്ധാഞ്ജലി

January 03rd, 11:54 am

സാവിത്രിഭായ് ഫൂലെയുടെ ജന്മദിനത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അവർക്ക് ആദരാഞ്ജലികൾ അർപ്പിച്ചു.

വിഭജനകാലത്ത് ജീവൻ വെടിഞ്ഞ എല്ലാവർക്കും പ്രധാനമന്ത്രി ആദരാഞ്ജലികൾ അർപ്പിച്ചു

August 14th, 09:08 am

വിഭജന ഭീതിയുടെ അനുസ്മരണ ദിനത്തോടനുബന്ധിച്ച് വിഭജന വേളയിൽ ജീവൻ നഷ്ടപ്പെട്ട എല്ലാവർക്കും പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ആദരാഞ്ജലി അർപ്പിച്ചു.

എല്‍ബിഎസ്എന്‍എഎയിലെ 96-ാമത് കോമണ്‍ ഫൗണ്ടേഷന്‍ കോഴ്സിന്റെ സമാപന ചടങ്ങില്‍ പ്രധാനമന്ത്രിയുടെ പ്രസംഗം

March 17th, 12:07 pm

ഫൗണ്ടേഷന്‍ കോഴ്‌സ് പൂര്‍ത്തിയാക്കിയ എല്ലാ യുവ സുഹൃത്തുക്കള്‍ക്കും അഭിനന്ദനങ്ങള്‍! ഇന്ന് ഹോളി ആഘോഷമാണ്. രാജ്യത്തെ മുഴവനാളുകള്‍ക്കും നിങ്ങള്‍ക്കും അക്കാദമിയിലെ ആളുകള്‍ക്കും നിങ്ങളുടെ കുടുംബങ്ങള്‍ക്കും ഞാന്‍ ഹോളി ആശംസകള്‍ നേരുന്നു. സര്‍ദാര്‍ വല്ലഭഭായ് പട്ടേല്‍ ജിക്കും ലാല്‍ ബഹദൂര്‍ ശാസ്ത്രി ജിക്കും സമര്‍പ്പിച്ച തപാല്‍ സര്‍ട്ടിഫിക്കറ്റുകളും നിങ്ങളുടെ അക്കാദമിയില്‍ നിന്ന് ഇന്ന് വിതരണം ചെയ്തതില്‍ എനിക്ക് സന്തോഷമുണ്ട്. ഇന്ന് പുതിയ കായിക സമുച്ചയവും ഹാപ്പി വാലി കോംപ്ലക്‌സും ഉദ്ഘാടനം ചെയ്തു. ഈ സൗകര്യങ്ങള്‍ ടീം സ്പിരിറ്റ്, ആരോഗ്യം, ശാരീരികക്ഷമത എന്നിവ ശക്തിപ്പെടുത്തുകയും സിവില്‍ സര്‍വീസിനെ കൂടുതല്‍ ഊര്‍ജ്ജസ്വലവും കാര്യക്ഷമവുമാക്കാന്‍ സഹായിക്കുകയും ചെയ്യും

എല്‍ബിഎസ്എന്‍എഎയിലെ 96-ാമത് ഫൗണ്ടേഷന്‍ കോഴ്സിന്റെ സമാപന ചടങ്ങിനെ പ്രധാനമന്ത്രി അഭിസംബോധന ചെയ്തു.

March 17th, 12:00 pm

ലാല്‍ ബഹദൂര്‍ ശാസ്ത്രി നാഷണല്‍ അക്കാദമി ഓഫ് അഡ്മിനിസ്ട്രേഷനില്‍ (എല്‍ബിഎസ്എന്‍എഎ) 96-ാമത് കോമണ്‍ ഫൗണ്ടേഷന്‍ കോഴ്സിന്റെ സമാപന ചടങ്ങിനെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് വീഡിയോ കോണ്‍ഫറന്‍സിംഗിലൂടെ അഭിസംബോധന ചെയ്തു. പുതിയ കായിക സമുച്ചയവും നവീകരിച്ച ഹാപ്പി വാലി സമുച്ചയവും അദ്ദേഹം രാജ്യത്തിന് സമര്‍പ്പിച്ചു.

'സ്ത്രീകളുടെ പുരോഗതി എല്ലായ്‌പ്പോഴും രാജ്യത്തിന്റെ ശാക്തീകരണത്തിനു കരുത്തേകുന്നു'': പ്രധാനമന്ത്രി മോദി

March 08th, 06:03 pm

കച്ചില്‍ നടന്ന അന്താരാഷ്ട്ര വനിതാദിനസെമിനാറിനെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി വീഡിയോകോണ്‍ഫറന്‍സിലൂടെ അഭിസംബോധനചെയ്തു.ഇവിടത്തെ സ്ത്രീകള്‍ കഠിനമായ സ്വാഭാവിക വെല്ലുവിളികളെ നേരിട്ടു ജീവിക്കാന്‍ സമൂഹത്തെ മുഴുവന്‍ പഠിപ്പിച്ചു; പോരാടാന്‍ പഠിപ്പിച്ചു; ജയിക്കാന്‍ പഠിപ്പിച്ചു''- അദ്ദേഹം പറഞ്ഞു. ജലസംരക്ഷണത്തിനായുള്ള പ്രയത്‌നത്തില്‍ കച്ചിലെ സ്ത്രീകളുടെ പങ്കിനെയും അദ്ദേഹം പ്രകീര്‍ത്തിച്ചു. അതിര്‍ത്തിഗ്രാമത്തില്‍ നടന്ന ഈ പരിപാടിയില്‍, 1971-ലെ യുദ്ധത്തില്‍ പ്രദേശത്തെ സ്ത്രീകള്‍ നല്‍കിയ സംഭാവനകളെയും പ്രധാനമന്ത്രി അനുസ്മരിച്ചു.

കച്ചില്‍ അന്താരാഷ്ട്ര വനിതാദിന സെമിനാറിനെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി

March 08th, 06:00 pm

കച്ചില്‍ നടന്ന അന്താരാഷ്ട്ര വനിതാദിനസെമിനാറിനെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി വീഡിയോകോണ്‍ഫറന്‍സിലൂടെ അഭിസംബോധനചെയ്തു.

യുപിയിലെ ബിജെപി സർക്കാർ എന്നാൽ ദംഗ രാജ്, മാഫിയ രാജ്, ഗുണ്ടാരാജ് എന്നിവരുടെ നിയന്ത്രണമാണ്: സീതാപൂരിൽ പ്രധാനമന്ത്രി മോദി

February 16th, 03:46 pm

ഉത്തർപ്രദേശിൽ നടന്നുകൊണ്ടിരിക്കുന്ന തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടയിൽ, ഇന്ന് സീതാപൂരിൽ ഒരു പൊതുയോഗത്തെ അഭിസംബോധന ചെയ്തുകൊണ്ട് പ്രധാനമന്ത്രി മോദിയുടെ റാലികൾ തുടർന്നു. സന്ത് രവിദാസ് ജിയുടെ ജന്മവാർഷിക ദിനത്തിൽ പ്രധാനമന്ത്രി മോദി ആദരാഞ്ജലികൾ അർപ്പിച്ചു, “പതിറ്റാണ്ടുകളായി സന്ത് രവിദാസ് ജിയുടെ ഭക്തർ അദ്ദേഹത്തിന്റെ ജന്മസ്ഥലത്തിന്റെ വികസനം ആവശ്യപ്പെട്ടിരുന്നു, എന്നാൽ മുൻ സർക്കാരുകൾ തിരഞ്ഞെടുപ്പ് സമയത്ത് ഇവിടെ വന്ന് ഫോട്ടോ എടുത്ത് പോയി. സന്ത് രവിദാസ് ജി ജനിച്ച കാശിയിലെ എംപിയാണ് ഞാൻ എന്നത് എനിക്ക് സന്തോഷമുള്ള കാര്യമാണ്. ഞങ്ങൾ സന്ത് രവിദാസ് ജിയുടെ ജന്മസ്ഥലം പുനർ വികസിപ്പിക്കുകയാണ്.

ഉത്തർപ്രദേശിലെ സിതാപൂരിൽ പ്രധാനമന്ത്രി പൊതുയോഗത്തെ അഭിസംബോധന ചെയ്തു

February 16th, 03:45 pm

ഉത്തർപ്രദേശിൽ നടന്നുകൊണ്ടിരിക്കുന്ന തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടയിൽ, ഇന്ന് സീതാപൂരിൽ ഒരു പൊതുയോഗത്തെ അഭിസംബോധന ചെയ്തുകൊണ്ട് പ്രധാനമന്ത്രി മോദിയുടെ റാലികൾ തുടർന്നു. സന്ത് രവിദാസ് ജിയുടെ ജന്മവാർഷിക ദിനത്തിൽ പ്രധാനമന്ത്രി മോദി ആദരാഞ്ജലികൾ അർപ്പിച്ചു, “പതിറ്റാണ്ടുകളായി സന്ത് രവിദാസ് ജിയുടെ ഭക്തർ അദ്ദേഹത്തിന്റെ ജന്മസ്ഥലത്തിന്റെ വികസനം ആവശ്യപ്പെട്ടിരുന്നു, എന്നാൽ മുൻ സർക്കാരുകൾ തിരഞ്ഞെടുപ്പ് സമയത്ത് ഇവിടെ വന്ന് ഫോട്ടോ എടുത്ത് പോയി. സന്ത് രവിദാസ് ജി ജനിച്ച കാശിയിലെ എംപിയാണ് ഞാൻ എന്നത് എനിക്ക് സന്തോഷമുള്ള കാര്യമാണ്. ഞങ്ങൾ സന്ത് രവിദാസ് ജിയുടെ ജന്മസ്ഥലം പുനർ വികസിപ്പിക്കുകയാണ്.

"സ്വാതന്ത്ര്യത്തിന്റെ അമൃതമഹോത്സവത്തിൽ നിന്ന് സുവർണ്ണ ഇന്ത്യയിലേക്ക്" പരിപാടിയുടെ ഉദ്‌ഘാടനത്തിൽ പ്രധാനമന്ത്രിയുടെ പ്രസംഗം

January 20th, 10:31 am

പരിപാടിയിൽ നമ്മോടൊപ്പം ലോക്‌സഭാ സ്പീക്കർ ശ്രീ ഓം ബിർള ജി, രാജസ്ഥാൻ ഗവർണർ ശ്രീ കൽരാജ് മിശ്ര ജി, രാജസ്ഥാൻ മുഖ്യമന്ത്രി ശ്രീ അശോക് ഗെലോട്ട് ജി, ഗുജറാത്ത് മുഖ്യമന്ത്രി ശ്രീ ഭൂപേന്ദ്ര ഭായ് പട്ടേൽ ജി, കേന്ദ്രമന്ത്രിസഭയിലെ എന്റെ സഹപ്രവർത്തകർ ശ്രീ. കിഷൻ റെഡ്ഡി ജി, ഭൂപേന്ദർ യാദവ് ജി, അർജുൻ റാം മേഘ്‌വാൾ ജി, പർഷോത്തം രൂപാല ജി, ശ്രീ കൈലാഷ് ചൗധരി ജി, രാജസ്ഥാൻ നിയമസഭയിലെ പ്രതിപക്ഷ നേതാവ് ശ്രീ ഗുലാബ് ചന്ദ് കതാരിയ ജി, ബ്രഹ്മാ കുമാരിസിന്റെ എക്‌സിക്യൂട്ടീവ് സെക്രട്ടറി രാജയോഗി മൃത്യുഞ്ജയ ജി, രാജയോഗിനി സഹോദരി മോഹിനി, സഹോദരി ചന്ദ്രിക ജി, ബ്രഹ്മാകുമാരിമാരുടെ മറ്റെല്ലാ സഹോദരിമാരേ , മഹതികളേ , മഹാന്മാരെ എല്ലാ യോഗികളേ !

"സ്വാതന്ത്ര്യത്തിന്റെ അമൃതമഹോത്സവത്തിൽ നിന്ന് സുവർണ്ണ ഇന്ത്യയിലേക്ക്" ദേശീയതല ഉദ്ഘാടനത്തില്‍ മുഖ്യപ്രഭാഷണം നടത്തി പ്രധാനമന്ത്രി

January 20th, 10:30 am

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി സ്വാതന്ത്ര്യത്തിന്റെ അമൃതമഹോത്സവത്തിൽ നിന്ന് സുവർണ്ണ ഇന്ത്യയിലേക്ക് ദേശീയതല ഉദ്ഘാടന ചടങ്ങില്‍ മുഖ്യപ്രഭാഷണം നടത്തി. ബ്രഹ്‌മകുമാരി സംഘത്തിന്റെ ഏഴ് പദ്ധതികള്‍ക്കും അദ്ദേഹം തുടക്കം കുറിച്ചു. ലോക്സഭ സ്പീക്കര്‍ ശ്രീ ഓം ബിര്‍ള, രാജസ്ഥാന്‍ ഗവര്‍ണര്‍ ശ്രീ കല്‍രാജ് മിശ്ര, രാജസ്ഥാന്‍ മുഖ്യമന്ത്രി ശ്രീ അശോക് ഗെലോട്ട്, ഗുജറാത്ത് മുഖ്യമന്ത്രി ശ്രീ ഭൂപേന്ദ്ര പട്ടേല്‍, കേന്ദ്ര മന്ത്രിമാരായ ശ്രീ ജി കൃഷ്ണന്‍ റെഡ്ഡി, ശ്രീ ഭൂപേന്ദര്‍ യാദവ്, ശ്രീ അര്‍ജുന്‍ രാം മേഘ്വാല്‍, ശ്രീ പര്‍ഷോത്തം രൂപാല, ശ്രീ കൈലാഷ് ചൗധരി തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.