Prime Minister extends Raksha Bandhan greetings

August 28th, 12:10 pm

The Prime Minister, Shri Narendra Modi, has extended his warm greetings to the people on the occasion of Raksha Bandhan. Shri Modi wished that this sacred festival brings happiness, prosperity and success to everyone. He also prayed that the bond of love, affection and mutual trust celebrated through Raksha Bandhan remains forever strong and unbreakable.

Prime Minister shares Sanskrit Subhashitam emphasizing the protective bond

August 28th, 12:08 pm

The Prime Minister, Shri Narendra Modi, shared a Sanskrit Subhashitam highlighting the auspicious power and blessings of Raksha (the protective bond/thread):

Prime Minister extends greetings on World Sanskrit Day

August 28th, 12:06 pm

The Prime Minister, Shri Narendra Modi, has extended his warm greetings on the occasion of World Sanskrit Day, on Shravana Purnima, today. Shri Modi remarked that we celebrate the timeless richness of Sanskrit which has been a continuous vehicle of India’s knowledge, thought and creativity. On this special day, we appreciate all those in India and across the world who study and teach Sanskrit, and who are striving to pass on the timeless treasure embedded in this language to future generations, Shri Modi added.

ഉത്സാഹശീലം, ജ്ഞാനം, ഉത്തമ സ്വഭാവഗുണം എന്നിവയ്ക്ക് പ്രാധാന്യം നൽകുന്ന സംസ്കൃത സുഭാഷിതം പങ്കുവെച്ച് പ്രധാനമന്ത്രി

August 27th, 11:24 am

ഉത്തമവും ശ്രേഷ്ഠവുമായ ഒരു സമൂഹ സൃഷ്ടിയിൽ ജ്ഞാനം, ഉത്സാഹം, സൽസ്വഭാവം എന്നിവയുടെ പ്രാധാന്യം എടുത്തുകാണിക്കുന്ന സംസ്‌കൃത സുഭാഷിതം പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പങ്കുവെച്ചു. വെളിച്ചത്തിന്റെയും അറിവിന്റെയും പാത പിന്തുടരാനും, ജാഗരൂകരായി പ്രവർത്തിക്കാനും, അങ്ങനെ ശ്രേഷ്ഠവും സദ്‌ഗുണസമ്പന്നവുമായ സമൂഹസൃഷ്ടിക്ക് സംഭാവന നൽകാനും ഈ ശ്ലോകം വ്യക്തികളോട് ആഹ്വാനം ചെയ്യുന്നു:

നേപ്പാൾ പ്രധാനമന്ത്രിയുമായി സംസാരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

August 26th, 06:02 pm

നേപ്പാളിലെ മിന്നൽപ്രളയത്തിലുണ്ടായ ജീവഹാനിയിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അ‌നുശോചനം രേഖപ്പെടുത്തി. നേപ്പാൾ പ്രധാനമന്ത്രി ശ്രീ ബാലേന്ദ്ര ഷായുമായി സംസാരിക്കവേയാണ് അ‌ദ്ദേഹം അനുശോചനം അറിയിച്ചത്. ദുഷ്‌കരമായ ഈ ​വേളയിൽ, നേപ്പാളിലെ സഹോദരീസഹോദരന്മാരുമായി ഇന്ത്യൻ ജനത ഐക്യദാർഢ്യം പ്രഖ്യാപിക്കുന്നുവെന്ന് ശ്രീ മോദി പറഞ്ഞു.

പരസ്പരം കാര്യങ്ങൾ പഠിക്കുന്നതിനും കേട്ടുമനസ്സിലാക്കുന്നതിനും പ്രാധാന്യം നൽകുന്ന സംസ്കൃത സുഭാഷിതം പങ്കുവെച്ച് പ്രധാനമന്ത്രി

August 26th, 10:05 am

പരസ്പര പഠനത്തിന്റെയും ശ്രദ്ധയുടെയും മഹത്വം എടുത്തുപറയുന്ന സംസ്കൃത സുഭാഷിതം പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പങ്കുവെച്ചു പരസ്പരം പഠിക്കാനും ശ്രദ്ധിക്കാനും ആഗ്രഹിക്കുന്നവരെ ജ്ഞാനികൾ പ്രശംസിക്കുന്നുവെന്നും, സ്വാർത്ഥ ലക്ഷ്യങ്ങളിൽ നിന്നും ദുരുദ്ദേശ്യങ്ങളിൽ നിന്നും മുക്തരായ അവർ എല്ലാ രീതിയിലും സന്തോഷത്തോടെ അഭിവൃദ്ധി പ്രാപിക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

മിലാദ് നബി ആശംസകൾ നേർന്ന് പ്രധാനമന്ത്രി

August 26th, 10:01 am

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഏവർക്കും മിലാദ്-ഉൻ-നബി ആശംസകൾ നേർന്നു.

ഓണാശംസകൾ നേർന്ന് പ്രധാനമന്ത്രി

August 26th, 09:58 am

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഏവർക്കും ഓണാശംസകൾ നേർന്നു. ഇന്ത്യയിൽ മാത്രമല്ല, ലോകമെമ്പാടും അത്യധികം ആവേശത്തോടും ഉത്സാഹത്തോടും കൂടി ആഘോഷിക്കുന്ന ഉത്സവമാണ് ഓണമെന്ന് ശ്രീ മോദി അഭിപ്രായപ്പെട്ടു. ഈ ഉത്സവം സമൂഹത്തിൽ സന്തോഷത്തിന്റെയും ഒരുമയുടെയും ഐശ്വര്യത്തിന്റെയും അന്തരീക്ഷം കൂടുതൽ ശക്തിപ്പെടുത്തട്ടെ എന്ന് അദ്ദേഹം പ്രാർത്ഥിച്ചു.

നല്ല സൗഹൃദത്തിന്റെയും വിവേകപൂർവമായ ഉപദേശങ്ങളുടെയും പ്രാധാന്യം വ്യക്തമാക്കുന്ന സംസ്കൃത സുഭാഷിതം പ്രധാനമന്ത്രി പങ്കുവച്ചു

August 25th, 11:09 am

നല്ല സൗഹൃദത്തിന്റെയും വിവേകപൂർവമായ ഉപദേശങ്ങളുടെയും പ്രാധാന്യം വ്യക്തമാക്കുന്ന സംസ്കൃത സുഭാഷിതം പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പങ്കുവച്ചു. നല്ല കൂട്ടുകെട്ട്, മഹത്തായ സംഭാഷണങ്ങൾ, നിസ്വാർഥമായ സൗഹൃദം എന്നിവ സംതൃപ്തവും സമാധാനപൂർണവുമായ ജീവിതത്തിന്റെ അത്യന്താപേക്ഷിതമായ അടിത്തറയാണെന്ന് ഓർമപ്പെടുത്തുന്നതാണ് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പങ്കുവച്ച ഈ സന്ദേശം.

കാരുണ്യത്തിന്റെയും ആത്മസംതൃപ്തിയുടെയും മൂല്യങ്ങൾ എടുത്തുകാണിക്കുന്ന സംസ്‌കൃത സുഭാഷിതം പങ്കുവെച്ച് പ്രധാനമന്ത്രി

August 24th, 08:08 am

കരുണ ആത്മാഭിമാനവും സംതൃപ്തി യഥാർത്ഥ സന്തോഷവും നൽകുമെന്നും, ഈ മനോഭാവം സമൂഹത്തിലെ സഹകരണത്തിന്റെയും സൗഹാർദ്ദത്തിന്റെയും ബന്ധങ്ങളെ കൂടുതൽ ശക്തമാക്കുമെന്നും പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പറഞ്ഞു.

​നിസ്വാർഥസേവനത്തിന്റെയും സമർപ്പണത്തിന്റെയും പ്രാധാന്യം എടുത്തുകാട്ടുന്ന സംസ്കൃതസുഭാഷിതം പങ്കിട്ട് പ്രധാനമന്ത്രി

August 21st, 10:51 am

മാനവരാശിയുടെ ക്ഷേമത്തിനായി നമ്മുടെ കഴിവുകൾ എങ്ങനെ വിനിയോഗിക്കാമെന്ന്, നദികളുടെ തുടർച്ചയായ പ്രവാഹം നമ്മെ പഠിപ്പിക്കുന്നുവെന്നു പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പറഞ്ഞു. നിസ്വാർഥ സേവനത്തിന്റെയും സമർപ്പണത്തിന്റെയും കാരുണ്യത്തിന്റെയും മനോഭാവം രാജ്യത്തിനു പുതിയ ദിശാബോധം നൽകുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

മുൻ പ്രധാനമന്ത്രി ശ്രീ രാജീവ് ഗാന്ധിക്ക് പ്രണാമമർപ്പിച്ച് പ്രധാനമന്ത്രി

August 20th, 10:41 am

മുൻ പ്രധാനമന്ത്രി ശ്രീ രാജീവ് ഗാന്ധിയുടെ ജന്മവാർഷിക വേളയിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അദ്ദേഹത്തിന് പ്രണാമമർപ്പിച്ചു.

ആവേശത്തിന്റെയും ദൃഢനിശ്ചയത്തിൻ്റെയും പ്രാധാന്യം ഉയർത്തിക്കാട്ടുന്ന സംസ്‌കൃത സുഭാഷിതം പങ്കുവെച്ച് പ്രധാനമന്ത്രി

August 20th, 10:40 am

പ്രതികൂല സാഹചര്യങ്ങളിലും വിഷമഘട്ടങ്ങളിലും പോലും വിവേകികളും ദൃഢചിത്തരുമായ ആളുകൾ തങ്ങളുടെ ആവേശം കൈവിടാറില്ലെന്ന് ഉയർത്തിക്കാട്ടുന്ന ഒരു സംസ്‌കൃത സുഭാഷിതം പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പങ്കുവെച്ചു.

കൊൽക്കത്തയിലെ തീപിടിത്തത്തിലുണ്ടായ ജീവഹാനിയിൽ പ്രധാനമന്ത്രി ദുഃഖം രേഖപ്പെടുത്തി

August 19th, 02:34 pm

കൊൽക്കത്തയിലെ തീപിടിത്തത്തിലുണ്ടായ ജീവഹാനിയിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അ​ഗാധമായ ദുഃഖം രേഖപ്പെടുത്തി.

മറ്റുള്ളവരുടെ ക്ഷേമത്തിനും കാരുണ്യപ്രവർത്തനങ്ങൾക്കും പ്രാധാന്യം നൽകുന്ന സംസ്‌കൃത സുഭാഷിതം പ്രധാനമന്ത്രി പങ്കുവച്ചു

August 19th, 08:20 am

മറ്റു ജീവജാലങ്ങളുടെ ക്ഷേമത്തിനും നന്മയ്ക്കുമായി നിരന്തരം പ്രവർത്തിക്കുന്നതിലാണു മനുഷ്യജീവിതത്തിന്റെ യഥാർഥ സാഫല്യമെന്ന് എടുത്തുകാട്ടുന്ന സംസ്‌കൃത സുഭാഷിതം പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പങ്കുവച്ചു.

പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി മഹാരാഷ്ട്ര മുഖ്യമന്ത്രി

August 17th, 01:29 pm

മഹാരാഷ്ട്ര മുഖ്യമന്ത്രി ശ്രീ ദേവേന്ദ്ര ഫഡ്‌നാവിസ് ഇന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി.

സാമൂഹ്യ പുരോഗതിക്കായി കൂട്ടായ ദൃഢനിശ്ചയത്തിന്റെയും ഐക്യത്തിന്റെയും പരസ്പര സഹകരണത്തിന്റെയും ശക്തി ഉയർത്തിക്കാട്ടുന്ന സംസ്‌കൃത സുഭാഷിതം പങ്കുവെച്ച് പ്രധാനമന്ത്രി

August 17th, 09:40 am

രാജ്യ പുരോഗതിക്കും സാമൂഹ്യ ക്ഷേമത്തിനുമായി കൂട്ടായ നിശ്ചയദാർഢ്യത്തിന്റെയും മാനസിക ഐക്യത്തിന്റെയും പ്രാധാന്യം ഉയർത്തിക്കാട്ടുന്ന ഒരു സംസ്കൃത സുഭാഷിതം പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് പങ്കുവെച്ചു.

​മുൻ പ്രധാനമന്ത്രി ശ്രീ അടൽ ബിഹാരി വാജ്‌പേയിക്ക് ‘സദൈവ് അടലിൽ’ ശ്രദ്ധാഞ്ജലിയർപ്പിച്ച് പ്രധാനമന്ത്രി

August 16th, 11:35 am

മുൻ പ്രധാനമന്ത്രി ശ്രീ അടൽ ബിഹാരി വാജ്‌പേയിയുടെ സ്മാരകമായ ‘സദൈവ് അടലിൽ’ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്നു ശ്രദ്ധാഞ്ജലിയർപ്പിച്ചു. ഇന്ത്യയുടെ പുരോഗതിയിൽ ശ്രീ വാജ്‌പേയിയുടെ പങ്ക് സമാനതകളില്ലാത്തതാണെന്നു ശ്രീ മോദി പറഞ്ഞു.

മുൻ പ്രധാനമന്ത്രി ശ്രീ അടൽ ബിഹാരി വാജ്‌പേയിയുടെ പുണ്യതിഥിയിൽ ശ്രദ്ധാഞ്ജലി അർപ്പിച്ച് പ്രധാനമന്ത്രി

August 16th, 09:02 am

മുൻ പ്രധാനമന്ത്രി ശ്രീ അടൽ ബിഹാരി വാജ്‌പേയിയുടെ പുണ്യതിഥിയിൽ (ചരമവാർഷികദിനം) പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്നു ശ്രദ്ധാഞ്ജലി അർപ്പിച്ചു. ശ്രദ്ധേയമായ കാഴ്ചപ്പാടുകളാൽ അനുഗൃഹീതനായ അസാധാരണ രാഷ്ട്രതന്ത്രജ്ഞനും നമ്മുടെ രാജ്യത്തിന്റെ സേവനത്തിനായി ജീവിതം സമർപ്പിച്ച വ്യക്തിയുമായിരുന്നു അദ്ദേഹം.

പാഴ്‌സി നവവത്സരാരംഭത്തിൽ പ്രധാനമന്ത്രി ആശംസകൾ നേർന്നു

August 15th, 10:16 am

പാഴ്‌സി നവവത്സരാരംഭത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ആശംസകൾ നേർന്നു. വിവിധ മേഖലകളിൽ പാഴ്‌സി സമൂഹം നൽകിയ ശ്രദ്ധേയമായ സംഭാവനകൾ വിവിധ തലങ്ങളിൽ നമ്മുടെ രാഷ്ട്രത്തെ സമൃദ്ധമാക്കിയതായി അദ്ദേഹം ചൂണ്ടിക്കാട്ടി.