പ്രമീള തായ് മേധേ ജിയുടെ നിര്യാണത്തില്‍ പ്രധാനമന്ത്രി അനുശോചനം രേഖപ്പെടുത്തി
July 31st, 07:28 pm
രാഷ്ട്ര സേവിക സമിതിയുടെ പ്രമുഖ് സഞ്ചാലിക ശ്രീമതി പ്രമീള തായ് മേധെയുടെ നിര്യാണത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് അനുശോചനം രേഖപ്പെടുത്തി. അവരുടെ മാതൃകാപരമായ ജീവിതം വരും തലമുറകൾക്ക് വലിയ പ്രചോദനമാണെന്നും, എല്ലാവരെയും ഉൾക്കൊള്ളുന്ന സാമൂഹിക വികസനത്തിനും സ്ത്രീ ശാക്തീകരണത്തിനും വേണ്ടിയുള്ള അവരുടെ പരിശ്രമങ്ങൾ ഒരു ദീപസ്തംഭമായി നിലകൊള്ളുന്നുവെന്നും പ്രധാനമന്ത്രി പറഞ്ഞു.