ഐസിസി വനിതാ ലോകകപ്പ് ചാമ്പ്യന്മാരുമായുള്ള പ്രധാനമന്ത്രിയുടെ ആശയവിനിമയത്തിന്റെ മലയാള വിവർത്തനം

November 06th, 10:15 am

ബഹുമാനപ്പെട്ട പ്രധാനമന്ത്രി, വളരെ നന്ദി. ഇവിടെ വരാൻ കഴിഞ്ഞത് ബഹുമതിയായും സവിശേഷ ഭാ​ഗ്യമായും കരുതുന്നു. ഒരു കാമ്പെയ്‌നിനെക്കുറിച്ച് ഞാൻ നിങ്ങളോട് പറയാൻ ആഗ്രഹിക്കുന്നു. ഈ പെൺകുട്ടികൾ അത്ഭുതങ്ങൾ ചെയ്തിട്ടുണ്ട്, ശരിക്കും അത്ഭുതകരമാണ്. കഴിഞ്ഞ രണ്ട് വർഷമായി, അവർ വളരെയധികം കഠിനാധ്വാനം ചെയ്തു, വളരെയധികം പരിശ്രമിച്ചു. ഓരോ പരിശീലന സെഷനിലും, അവർ പൂർണ്ണ തീവ്രതയോടും ഊർജ്ജസ്വലതയോടും കൂടി കളിച്ചു. അവരുടെ കഠിനാധ്വാനത്തിന് ശരിക്കും ഫലം ലഭിച്ചു എന്ന് ഞാൻ പറയും.

2025 ലെ ഐസിസി വനിതാ ലോകകപ്പ് ചാമ്പ്യന്മാരായ ടീമുമായി പ്രധാനമന്ത്രി സംവദിച്ചു

November 06th, 10:00 am

2025 ലെ ഐസിസി വനിതാ ലോകകപ്പ് ചാമ്പ്യന്മാരായ വനിതകളുമായി പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്നലെ ന്യൂഡൽഹിയിലെ 7, ലോക് കല്യാൺ മാർഗിൽ സംവദിച്ചു. 2025 നവംബർ 2 ഞായറാഴ്ച നടന്ന ഫൈനലിൽ ഇന്ത്യൻ ടീം ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ വിജയിച്ചു. ദേവ് ദീപാവലിയും ഗുരുപുരാബ് ദിനവും ആഘോഷിക്കുന്ന വേളയിൽ ഇത് വളരെ പ്രധാനപ്പെട്ട ദിവസമാണെന്ന് അഭിപ്രായപ്പെട്ട പ്രധാനമന്ത്രി, അവിടെ ഒപ്പമുണ്ടായിരുന്ന എല്ലാവർക്കും ആശംസകൾ നേർന്നു.