പ്രധാനമന്ത്രി വികസിത് ഭാരത് റോസ്ഗർ യോജനയ്ക്ക് കീഴിൽ ന്യൂഡൽഹിയിൽ ആനുകൂല്യങ്ങൾ വിതരണം ചെയ്തു കൊണ്ട് പ്രധാനമന്ത്രി നടത്തിയ പ്രസംഗത്തിന്റെ മലയാള പരിഭാഷ
June 19th, 05:15 pm
എന്റെ മന്ത്രിസഭാ സഹപ്രവർത്തകൻ ശ്രീ മൻസുഖ് മാണ്ഡവ്യ ജി, സഹോദരി ശോഭ ജി, രാജ്യത്തുടനീളമുള്ള വിവിധ പരിപാടികളുമായും സാങ്കേതികവിദ്യയുമായും ബന്ധപ്പെട്ട വിശിഷ്ട വ്യക്തികളേ, മോഡറേറ്റർ ഇപ്പോൾ സൂചിപ്പിച്ചതുപോലെ, 200 സ്ഥലങ്ങളിൽ ഏകദേശം രണ്ട് ലക്ഷം ആളുകൾ ഇപ്പോൾ ഈ പരിപാടിയുമായി ബന്ധപ്പെട്ടിരിക്കുന്നു - വിദൂരത്ത് നിന്നാണെങ്കിൽ പോലും, എല്ലാവർക്കും എന്റെ ഹൃദയംഗമമായ ആശംസകൾ നേരുന്നു. വ്യാവസായിക ലോകത്തെ നിരവധി പ്രമുഖ വ്യക്തികൾ ഇന്ന് ഇവിടെ സന്നിഹിതരാണെന്ന് ഞാൻ കാണുന്നു, തീർച്ചയായും, യുവ കൂട്ടാളികളുടെ ആവേശം ഇത്രയധികം പേരിൽ വ്യക്തമായി ദൃശ്യമാണ്.പി എം വികസിത് ഭാരത് റോസ്ഗാർ യോജനയ്ക്ക് കീഴിൽ 2,400 കോടിയോളം രൂപയുടെ ആനുകൂല്യങ്ങൾ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി വിതരണം ചെയ്തു
June 19th, 05:00 pm
പി എം വികസിത് ഭാരത് റോസ്ഗാർ യോജനയുടെ ഗുണഭോക്താക്കൾ, വ്യവസായ പ്രതിനിധികൾ, ഈ മേഖലയിലെ മറ്റ് പങ്കാളികൾ എന്നിവരെ ഇന്ന് അഭിസംബോധന ചെയ്ത പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി, ഇന്ത്യയിലെ യുവാക്കളെ ശാക്തീകരിക്കുന്നതിനും രാജ്യത്തുടനീളം തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നത് ത്വരിതപ്പെടുത്തുന്നതിനുമുള്ള ഗവണ്മെന്റിന്റെ പ്രതിബദ്ധത ആവർത്തിച്ചു. പി എം വികസിത് ഭാരത് റോസ്ഗാർ യോജനയ്ക്ക് കീഴിൽ 2,400 കോടിയോളം രൂപയുടെ ആനുകൂലങ്ങൾ ശ്രീ മോദി വിതരണം ചെയ്തു. ഇത് ഇന്ത്യാ ഗവണ്മെന്റിന്റെ മുൻനിര തൊഴിൽ-ബന്ധിത പ്രോത്സാഹന പദ്ധതിയായ പി എം വികസിത് ഭാരത് റോസ്ഗാർ യോജന (PM-VBRY) നടപ്പിലാക്കുന്നതിലും മേഖലകളിലുടനീളം സാമൂഹിക സുരക്ഷാ പരിരക്ഷ വ്യാപിപ്പിക്കുന്നതിലും സുപ്രധാന നാഴികക്കല്ലാണ്. രാജ്യത്തുടനീളം 15 ലക്ഷം തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിന് ഇത് പിന്തുണ നൽകുന്നു.സ്ലോവാക് റിപ്പബ്ലിക്കിന്റെ പരമോന്നത ദേശീയ ബഹുമതിയായ ''ഓർഡർ ഓഫ് ദി വൈറ്റ് ഡബിൾ ക്രോസ്, ഫസ്റ്റ് ക്ലാസ്'' പ്രധാനമന്ത്രി ശ്രീ നരേന്ദ്രമോദിക്ക് സമ്മാനിച്ചു
June 15th, 11:35 pm
സ്ലൊവാക്യയുടെ പരമോന്നത ദേശീയ ബഹുമതിയായ ദി ഓർഡർ ഓഫ് ദി വൈറ്റ് ഡബിൾ ക്രോസ്, ഫസ്റ്റ് ക്ലാസ് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിക്ക് സ്ലൊവാക് പ്രസിഡന്റ് പീറ്റർ പെല്ലെഗ്രിനി പ്രത്യേക ചടങ്ങിൽ സമ്മാനിച്ചു.പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി സ്ലൊവാക് റിപ്പബ്ലിക് പ്രസിഡന്റുമായി കൂടിക്കാഴ്ച നടത്തി
June 15th, 11:33 pm
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ബ്രാറ്റിസ്ലാവയിലെ പ്രസിഡന്റിന്റെ കൊട്ടാരത്തിൽ സ്ലൊവാക് റിപ്പബ്ലിക് പ്രസിഡന്റ് പീറ്റർ പെല്ലെഗ്രിനിയുമായി കൂടിക്കാഴ്ച നടത്തി.പ്രധാനമന്ത്രി സ്ലൊവാക്യൻ ബിസിനസ്സ് നേതാക്കളുമായി നടത്തിയ കൂടിക്കാഴ്ച
June 15th, 09:14 pm
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി സ്ലൊവാക്യൻ പ്രധാനമന്ത്രി റോബർട്ട് ഫിക്കോയ്ക്കൊപ്പം റെയിൽവേ, പ്രതിരോധം, ഓട്ടോമോട്ടീവ്, ഊർജ്ജം, ഐ.ടി, ആരോഗ്യപരിപാലനം തുടങ്ങിയ വിവിധ മേഖലകളിലെ സ്ലൊവാക്യയിലെ പ്രമുഖ ബിസിനസ്സ്-വ്യവസായ നേതാക്കളുമായി സംവദിച്ചു.അജ്ഞാത സൈനികന്റെ ശവകുടീരത്തിൽ പുഷ്പചക്രം അർപ്പിച്ച് പ്രധാനമന്ത്രി
June 15th, 06:00 pm
ബ്രാറ്റിസ്‍ലാവയിലെ അജ്ഞാത സൈനികന്റെ ശവകുടീരത്തിൽ വെച്ച് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് സ്ലൊവാക്യയിലെ വീരമൃത്യു വരിച്ച സൈനികർക്ക് പ്രണാമമർപ്പിച്ചു.പ്രധാനമന്ത്രി സ്ലൊവാക്യൻ പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി
June 15th, 05:40 pm
ചരിത്രപ്രസിദ്ധമായ ബ്രാറ്റിസ്ലാവ കോട്ടയിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിക്ക്, സ്ലൊവാക്യൻ പ്രധാനമന്ത്രി റോബർട്ട് ഫിക്കോ ഊഷ്മളമായ സ്വീകരണം നൽകി. പ്രധാനമന്ത്രിക്ക് ആചാരപരമായ സ്വീകരണവും ഒരുക്കിയിരുന്നു.ഇന്ത്യ-സ്ലോവാക്യ സംയുക്ത പ്രസ്താവന
June 15th, 05:32 pm
സ്ലോവാക് റിപ്പബ്ലിക് പ്രധാനമന്ത്രി റോബർട്ട് ഫിക്കോയുടെ ക്ഷണപ്രകാരം ഇന്ത്യൻ റിപ്പബ്ലിക് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി 2026 ജൂൺ 15-ന് സ്ലോവാക് റിപ്പബ്ലിക്കിൽ ഔദ്യോഗിക സന്ദർശനം നടത്തി.List of Outcomes during the visit of Hon’ble Prime Minister to Slovakia
June 15th, 05:17 pm
During PM Modi’s historic visit to Slovakia, India and Slovakia elevated their relationship to a Comprehensive Partnership and announced a wide-ranging set of outcomes across defence, digital technology, higher education, research, labour mobility, quantum communication, healthcare, tourism and culture. The two sides also agreed to establish a Joint Working Group on Counter Terrorism and a Consular Dialogue.പ്രധാനമന്ത്രി മോദി സ്ലൊവാക്യയിൽ എത്തി ചേർന്നു
June 15th, 02:15 am
ഇന്ത്യ-സ്ലൊവാക്യ ബന്ധത്തിലെ ഒരു സുപ്രധാന നാഴികക്കല്ല് അടയാളപ്പെടുത്തി പ്രധാനമന്ത്രി മോദി സ്ലൊവാക്യയിലെ ബ്രാറ്റിസ്ലാവയിൽ എത്തി ചേർന്നു. അവിടെ അദ്ദേഹത്തെ ഊഷ്മളമായി സ്വാഗതം ചെയ്തു.ഫ്രാൻസ്-സ്ലൊവാക്യ സന്ദർശനത്തിനു പുറപ്പെടുന്നതിനു മുന്നോടിയായി പ്രധാനമന്ത്രി നടത്തിയ പ്രസ്താവന
June 13th, 10:03 am
ഇന്ത്യയുടെ തന്ത്രപരമായ കാഴ്ചപ്പാടിൽ ഫ്രാൻസിനു സവിശേഷ സ്ഥാനമുണ്ട്. ഈ വർഷമാദ്യം, പ്രസിഡന്റ് മക്രോൺ ഇന്ത്യ സന്ദർശിച്ചിരുന്നു. ആ വേളയിൽ ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം നാം ‘പ്രത്യേക ആഗോള തന്ത്രപ്രധാന പങ്കാളിത്ത’തലത്തിലേക്ക് ഉയർത്തുകയുണ്ടായി. നീസിൽ ഞാൻ പ്രസിഡന്റ് മക്രോണുമായി കൂടിക്കാഴ്ച നടത്തുമ്പോൾ, ഫെബ്രുവരിക്കുശേഷം കൈവരിച്ച പുരോഗതി ഞങ്ങൾ വിലയിരുത്തുകയും നമ്മുടെ സഹകരണത്തിന്റെ അടുത്ത ഘട്ടങ്ങൾക്കു രൂപംനൽകുകയും ചെയ്യും. പരസ്പരതാൽപ്പര്യമുള്ള അടിയന്തര ആഗോള വിഷയങ്ങളെക്കുറിച്ചുള്ള ചർച്ചകളെയും ഞാൻ പ്രതീക്ഷയോടെയാണു കാണുന്നത്.Visit of Prime Minister to France and Slovakia (June 13-18, 2026)
June 09th, 07:20 pm
PM Modi will visit France from 13-14 June 2026 and again from 16-19 June 2026. During his initial visit to France, he will hold discussions with President Emmanuel Macron and jointly inaugurate the 'Bharat Innovates' event. He will then visit Slovakia from 14-16 June 2026 to hold discussions with PM Robert Fico and meet President Peter Pellegrini. The PM will once again visit France to participate in the G7 Summit and the VivaTech Summit.‘ഇന്ത്യ-നിർമിതബുദ്ധി ഇംപാക്ട് ഉച്ചകോടി 2026’-ന് അനുബന്ധമായി സ്ലൊവാക്യ പ്രസിഡൻ്റ് പീറ്റർ പെല്ലെഗ്രിനിയുമായി പ്രധാനമന്ത്രി ഉഭയകക്ഷി കൂടിക്കാഴ്ച നടത്തി
February 20th, 09:37 pm
2026 ഫെബ്രുവരി 16 മുതൽ 20 വരെ ന്യൂഡൽഹിയിൽ നടന്നുവരുന്ന ‘ഇന്ത്യ-നിർമിതബുദ്ധി ഇംപാക്ട് ഉച്ചകോടി 2026’-ന് അനുബന്ധമായി പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് സ്ലൊവാക്യ പ്രസിഡന്റ് പീറ്റർ പെല്ലെഗ്രിനിയുമായി കൂടിക്കാഴ്ച നടത്തി. ഇരുനേതാക്കളും തമ്മിലുള്ള ആദ്യ കൂടിക്കാഴ്ചയാണിത്.ഇന്ത്യൻ പ്രവാസികൾ വിവിധ രാജ്യങ്ങളിൽ തങ്ങളുടെ മുദ്ര പതിപ്പിച്ചിട്ടുണ്ട്: മൻ കി ബാത്തിൽ പ്രധാനമന്ത്രി മോദി
November 24th, 11:30 am
മൻ കി ബാത്തിൻ്റെ 116-ാം എപ്പിസോഡിൽ, എൻസിസി കേഡറ്റുകളുടെ വളർച്ചയും ദുരന്തനിവാരണത്തിൽ അവരുടെ പങ്കും എടുത്തുകാണിച്ചുകൊണ്ട് എൻസിസി ദിനത്തിൻ്റെ പ്രാധാന്യത്തെക്കുറിച്ച് പ്രധാനമന്ത്രി മോദി ചർച്ച ചെയ്തു. വികസിത ഇന്ത്യക്കായി യുവാക്കളുടെ ശാക്തീകരണത്തിന് ഊന്നൽ നൽകിയ അദ്ദേഹം വികസിത ഭാരത് യംഗ് ലീഡേഴ്‌സ് ഡയലോഗിനെക്കുറിച്ച് സംസാരിച്ചു. മുതിർന്ന പൗരന്മാരെ ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകളിൽ നാവിഗേറ്റ് ചെയ്യാൻ സഹായിക്കുന്ന യുവാക്കളുടെ പ്രചോദനാത്മകമായ കഥകളും ഏക് പേട് മാ കെ നാം കാമ്പെയ്‌നിൻ്റെ വിജയവും അദ്ദേഹം പങ്കുവെച്ചു.പ്രധാനമന്ത്രി നരേന്ദ്ര മോദിയും സ്ലോവാക് പ്രധാനമന്ത്രി എഡ്വേർഡ് ഹെഗറും തമ്മിൽ ടെലിഫോണിൽ സംസാരിച്ചു
February 28th, 09:48 pm
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് സ്ലോവാക് റിപ്പബ്ലിക് പ്രധാനമന്ത്രി ശ്രീ എഡ്വേർഡ് ഹെഗറുമായി ഫോണിൽ സംസാരിച്ചു.ഉത്തര്‍പ്രദേശ് നിക്ഷേപക ഉച്ചകോടി ഫെബ്രുവരി 21നു ലഖ്‌നൗവില്‍ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും
February 20th, 07:34 pm
ഉത്തര്‍പ്രദേശ് നിക്ഷേപക ഉച്ചകോടി-2018 നാളെ ലഖ്‌നൗവില്‍ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്യും. രാജ്‌നാഥ് സിങ്, അരുണ്‍ ജെയ്റ്റ്‌ലി, നിര്‍മല സീതാരാമന്‍, നിതിന്‍ ഗഡ്കരി, സുരേഷ് പ്രഭു, സ്മൃതി ഇറാനി, രവിശങ്കര്‍ പ്രസാദ്, ഡോ. ഹര്‍ഷവര്‍ധന്‍, വി.കെ.സിങ്, ധര്‍മേന്ദ്രപ്രധാന്‍ തുടങ്ങി ഏറെ കേന്ദ്രമന്ത്രിമാര്‍ സംബന്ധിക്കുകയും സംസ്ഥാനത്തേക്കു നിക്ഷേപം ആകര്‍ഷിക്കാനുള്ള സെഷനുകളില്‍ അധ്യക്ഷത വഹിക്കുകയും ചെയ്യും. ഫെബ്രുവരി 21നു പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യുന്ന ഉച്ചകോടിയുടെ സമാപനച്ചടങ്ങില്‍ രാഷ്ട്രപതി ശ്രീ. രാം നാഥ് കോവിന്ദ് പങ്കെടുക്കും.