ന്യൂഡൽഹിയിലെ ഭാരത് മണ്ഡപത്തിൽ നടന്ന ഇന്ത്യ-റഷ്യ ബിസിനസ് ഫോറത്തിൽ, റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിനോടൊപ്പം പങ്കെടുത്തുകൊണ്ട് പ്രധാനമന്ത്രി നടത്തിയ പ്രസംഗത്തിന്റെ മലയാളം പരിഭാഷ
December 05th, 03:45 pm
ഇത്രയും വലിയൊരു പ്രതിനിധി സംഘവുമായി ഇന്ന്,ഇന്ത്യ-റഷ്യ ബിസിനസ് ഫോറം എന്ന ഈ പരിപാടിയുടെ ഭാഗമാകാനായത്,പ്രസിഡന്റ് പുടിന്റെ ആത്മാർത്ഥ പരിശ്രമത്തിൻ്റെ ഫലമാണ് എന്ന് ഞാൻ വിശ്വസിക്കുന്നു.നിങ്ങളെ എല്ലാവരെയും എന്റെ ഹൃദയത്തിന്റെ അടിത്തട്ടിൽ നിന്ന് സ്വാഗതം ചെയ്യുന്നു, നിങ്ങളുടെ ഇടയിൽ ഉണ്ടായിരിക്കാൻ കഴിഞ്ഞതിൽ എനിക്ക് വളരെ സന്തോഷമുണ്ട്. ഈ ഫോറത്തിൽ ഭാഗമാവുകയും ,വിലയേറിയ ഉൾക്കാഴ്ചകൾ പങ്കുവയ്ക്കുകയും ചെയ്യുന്നതിന് എന്റെ സുഹൃത്ത് പ്രസിഡന്റ് പുടിന് എന്റെ ഹൃദയംഗമമായ നന്ദി അറിയിക്കുന്നു. ബിസിനസ്സിനായി ലളിതമായ പ്രവചനാതീതമായ സംവിധാനങ്ങൾ സൃഷ്ടിക്കപ്പെടുന്നു. ഇന്ത്യയും യുറേഷ്യൻ ഇക്കണോമിക് യൂണിയനും തമ്മിലുള്ള ഒരു സ്വതന്ത്ര വ്യാപാര കരാറിനെക്കുറിച്ചുള്ള ചർച്ചകൾ ആരംഭിച്ചു.പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിനൊപ്പം ഇന്ത്യ-റഷ്യ വ്യാവസായിക ചർച്ചാവേദിയെ അഭിസംബോധന ചെയ്തു
December 05th, 03:30 pm
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്നു ന്യൂഡൽഹിയിലെ ഭാരത് മണ്ഡപത്തിൽ റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിനൊപ്പം ഇന്ത്യ-റഷ്യ വ്യാവസായിക ചർച്ചാവേദിയെ അഭിസംബോധന ചെയ്തു. അഭിസംബോധന ആരംഭിക്കവേ, പ്രസിഡന്റ് പുടിനെയും, ഇന്ത്യയിൽനിന്നും വിദേശത്തുനിന്നുമുള്ള നേതാക്കളെയും, എല്ലാ വിശിഷ്ടാതിഥികളെയും പ്രധാനമന്ത്രി അഭിവാദ്യം ചെയ്തു. വലിയ പ്രതിനിധിസംഘത്തെ ഇന്ത്യയിലേക്കു കൊണ്ടുവന്നതിലൂടെ ഈ വ്യാവസായികവേദിയുടെ രൂപവൽക്കരണത്തിനു പ്രസിഡന്റ് പുടിൻ വലിയൊരു തുടക്കം നൽകിയെന്നും അദ്ദേഹം പറഞ്ഞു. എല്ലാ പങ്കാളികളെയും ഹൃദയംഗമമായി സ്വാഗതംചെയ്ത ശ്രീ മോദി, അവരോടൊപ്പം നിൽക്കാൻ കഴിയുന്നത് ഏറെ ആഹ്ലാദകരമായ നിമിഷമാണെന്നും പറഞ്ഞു. ചർച്ചാവേദിയിൽ എത്തിയതിനും വിലയേറിയ ചിന്തകൾ പങ്കുവച്ചതിനും ശ്രീ മോദി, സുഹൃത്ത് പ്രസിഡന്റ് പുടിന് അഗാധമായ നന്ദി അറിയിച്ചു. വ്യവസായത്തിനായി ലളിതവും പ്രവചനാത്മകവുമായ സംവിധാനങ്ങൾ സൃഷ്ടിക്കപ്പെടുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ഇന്ത്യയും യുറേഷ്യൻ സാമ്പത്തിക യൂണിയനും തമ്മിലുള്ള സ്വതന്ത്ര വ്യാപാര കരാറിനെക്കുറിച്ചുള്ള ചർച്ചകൾ ആരംഭിച്ചതായും അദ്ദേഹം ചൂണ്ടിക്കാട്ടി.റഷ്യൻ പ്രസിഡന്റുമായുള്ള സംയുക്ത പത്രപ്രസ്താവനയ്ക്കിടെ പ്രധാനമന്ത്രി നടത്തിയ പ്രസ്താവനയുടെ മലയാളം പരിഭാഷ
December 05th, 02:00 pm
ഇന്ന് 23-ാമത് ഇന്ത്യ-റഷ്യ ഉച്ചകോടിയിലേക്ക് പ്രസിഡന്റ് പുടിനെ സ്വാഗതം ചെയ്യുന്നതിൽ എനിക്ക് സന്തോഷമുണ്ട്. നമ്മുടെ ഉഭയകക്ഷി ബന്ധം നിരവധി ചരിത്ര നാഴികക്കല്ലുകളിലൂടെ കടന്നുപോകുന്ന സമയത്താണ് അദ്ദേഹത്തിന്റെ സന്ദർശനം. കൃത്യം 25 വർഷം മുമ്പ്, പ്രസിഡന്റ് പുടിൻ നമ്മുടെ തന്ത്രപരമായ പങ്കാളിത്തത്തിന് അടിത്തറയിട്ടു. പതിനഞ്ച് വർഷങ്ങൾക്ക് മുമ്പ്, 2010 ൽ, നമ്മുടെ പങ്കാളിത്തം പ്രത്യേകവും സവിശേഷ പദവിയുള്ളതുമായ തന്ത്രപരമായ പങ്കാളിത്തം എന്ന തലത്തിലേക്ക് ഉയർത്തപ്പെട്ടു.PM Modi’s remarks during the joint press meet with Russian President Vladimir Putin
December 05th, 01:50 pm
PM Modi addressed the joint press meet with President Putin, highlighting the strong and time-tested India-Russia partnership. He said the relationship has remained steady like the Pole Star through global challenges. PM Modi announced new steps to boost economic cooperation, connectivity, energy security, cultural ties and people-to-people linkages. He reaffirmed India’s commitment to peace in Ukraine and emphasised the need for global unity in the fight against terrorism.പ്രധാനമന്ത്രി സിംഗപ്പൂർ പ്രസിഡന്റുമായി കൂടിക്കാഴ്ച നടത്തി
January 16th, 11:21 pm
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് സിംഗപ്പൂർ പ്രസിഡന്റ് തർമൻ ഷൺമുഖരത്നവുമായി കൂടിക്കാഴ്ച നടത്തി. ഇന്ത്യ-സിംഗപ്പൂർ സമഗ്ര നയതന്ത്ര പങ്കാളിത്ത പരിധിയിലെ എല്ലാ വിഷയങ്ങളും ഞങ്ങൾ ചർച്ച ചെയ്യുകയുണ്ടായി. അർദ്ധചാലകങ്ങൾ, ഡിജിറ്റലൈസേഷൻ, വൈദഗ്ദ്ധ്യം, കണക്റ്റിവിറ്റി തുടങ്ങിയ ഭാവി മേഖലകളെക്കുറിച്ച് ഞങ്ങൾ സംസാരിച്ചു, ശ്രീ മോദി പറഞ്ഞു.We are not just the Mother of Democracy; democracy is an integral part of our lives: PM
January 09th, 10:15 am
PM Modi inaugurated the 18th Pravasi Bharatiya Divas convention in Bhubaneswar, Odisha. Expressing his heartfelt gratitude to the Indian diaspora and thanking them for giving him the opportunity to hold his head high with pride on the global stage, Shri Modi highlighted that over the past decade, he had met numerous world leaders, all of whom have praised the Indian diaspora for their social values and contributions to their respective societies.ഒഡീഷയിൽ 18-ാമത് പ്രവാസി ഭാരതീയ ദിവസ് കൺവെൻഷൻ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തു
January 09th, 10:00 am
ഒഡീഷയിലെ ഭുവനേശ്വറിൽ ഇന്ന് 18-ാമത് പ്രവാസി ഭാരതീയ ദിവസ് കൺവെൻഷൻ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തു. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള എല്ലാ പ്രതിനിധികളെയും പ്രവാസികളെയും സ്വാഗതം ചെയ്തുകൊണ്ട്, ഭാവിയിൽ ലോകമെമ്പാടുമുള്ള വിവിധ ഇന്ത്യൻ പ്രവാസി പരിപാടികളിൽ ഉദ്ഘാടന ഗാനം ആലപിക്കുമെന്ന് ശ്രീ മോദി ആത്മവിശ്വാസം പ്രകടിപ്പിച്ചു. ഇന്ത്യൻ പ്രവാസികളുടെ വികാരങ്ങളും വികാരങ്ങളും പകർത്തിയ മനോഹരമായ ആലാപനത്തിന് ഗ്രാമി അവാർഡ് ജേതാവായ കലാകാരൻ റിക്കി കേജിനെയും സംഘത്തെയും അദ്ദേഹം പ്രശംസിച്ചു.ജി20 തൊഴില്‍, മന്ത്രിമാരുടെ യോഗത്തിലെ പ്രധാനമന്ത്രിയുടെ വീഡിയോ സന്ദേശം
July 21st, 09:06 am
ഏറ്റവും സുപ്രധാന സാമ്പത്തിക സാമൂഹിക ഘടകങ്ങളിലൊന്നായ- തൊഴിലിനെക്കുറിച്ചാണ് നിങ്ങളുടെ ഗ്രൂപ്പ് ചര്‍ച്ച ചെയ്യുന്നത്. തൊഴില്‍ മേഖലയില്‍ ഏറ്റവും മഹത്തരമായ ചില മാറ്റങ്ങളുടെ പടിവാതില്‍ക്കല്‍ നാം എത്തിനില്‍ക്കുകയാണ്. ദ്രുതഗതിയിലുള്ള ഈ മാറ്റങ്ങളെ അഭിസംബോധന ചെയ്യാന്‍ ഫലപ്രദവും കാര്യക്ഷമവുമായ തന്ത്രങ്ങള്‍ നമുക്ക് തയാറാക്കേണ്ടതുണ്ട്. നാലാം വ്യാവസായിക വിപ്ലവത്തിന്റെ ഈ കാലഘട്ടത്തില്‍, സാങ്കേതികവിദ്യ തൊഴിലിന്റെ മര്‍മ്മപ്രധാന ചാലകമായി മാറിയിരിക്കുന്നുവെന്ന് മാത്രമല്ല, അത് അങ്ങനെ തന്നെ തുടരുകയും ചെയ്യും. അത്തരത്തില്‍ സാങ്കേതിക വിദ്യയുടെ നേതൃത്വത്തിലെ കഴിഞ്ഞ പരിവര്‍ത്തനത്തിനിടയില്‍ സാങ്കേതികരംഗത്ത് വലിയതോതില്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിച്ചതിന്റെ അനുഭവസമ്പത്തുള്ള ഒരു രാജ്യത്താണ് ഈ കൂടിക്കാഴ്ച നടക്കുന്നത് എന്നത് ഭാഗ്യകരമാണ്. അത്തരം പരിവര്‍ത്തനങ്ങളുടെ പുതിയ തരംഗത്തിലേക്ക് നയിക്കുന്ന നിരവധി സ്റ്റാര്‍ട്ടപ്പുകളുടെ കേന്ദ്രവുമാണ് നിങ്ങളുടെ ആതിഥേയ നഗരമായ ഇന്‍ഡോര്‍.ജി-20 തൊഴിൽ മന്ത്രിമാരുടെ യോഗത്തെ പ്രധാനമന്ത്രി അഭിസംബോധന ചെയ്തു
July 21st, 09:05 am
വിശിഷ്ടാതിഥികളെ ഇൻഡോറിലേക്കു സ്വാഗതം ചെയ്ത പ്രധാനമന്ത്രി, ചരിത്രപരവും ഊർജസ്വലവുമായ നഗരം അതിന്റെ സമ്പന്നമായ പാചകപാരമ്പര്യങ്ങളിൽ അഭിമാനിക്കുന്നുവെന്നും വിശിഷ്ടാതിഥികൾക്കു നഗരം അതിന്റെ എല്ലാ വർണങ്ങളിലും രുചികളിലും ആസ്വദിക്കാൻ കഴിയുമെന്നു പ്രതീക്ഷിക്കുന്നതായും പറഞ്ഞു.വാഷിംഗ്ടണ്‍ ഡി.സിയില്‍ നടന്ന 'ഇന്ത്യ-യു.എസ്.എ': സ്‌കില്ലിംഗ് ഫോര്‍ ദ ഫ്യൂച്ചര്‍ (ഭാവിക്കുവേണ്ടിയുള്ള നൈപുണ്യം) എന്ന പരിപാടിയിലെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ പ്രസ്താവനയുടെ മലയാളം പരിഭാഷ
June 22nd, 11:15 am
വാഷിംഗ്ടണില്‍ എത്തിയതിന് ശേഷം നിരവധി യുവജനങ്ങളും സര്‍ഗ്ഗാത്മക മനസ്സുകളുമായി ബന്ധപ്പെടാന്‍ ഇന്ന് എനിക്ക് അവസരം ലഭിച്ചതില്‍ ഞാന്‍ സന്തുഷ്ടനാണ്. വിവിധ പദ്ധതികളില്‍ നാഷണല്‍ സയന്‍സ് ഫൗണ്ടേഷനുമായി ഇന്ത്യ സഹകരിക്കുന്നുണ്ട്, അത് തന്നെ ഈ വേദിയെ കൂടുതല്‍ സവിശേഷമാക്കുന്നു."ഇന്ത്യയും യു.എസ്.എയും: സ്കില്ലിംഗ് ഫോർ ഫ്യൂച്ചർ" എന്ന പരിപാടിയിൽ യു.എസ്.എ പ്രഥമ വനിതയ്‌ക്കൊപ്പം പ്രധാനമന്ത്രി പങ്കെടുത്തു
June 22nd, 10:57 am
വാഷിംഗ്ടൺ ഡിസിയിലെ നാഷണൽ സയൻസ് സെന്ററിൽ ഇന്ത്യയും യുഎസ്എയും: സ്കില്ലിംഗ് ഫോർ ഫ്യൂച്ചർ എന്ന വിഷയത്തിൽ നടന്ന പരിപാടിയിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയും യുഎസ്എ പ്രഥമ വനിത ഡോ. ജിൽ ബൈഡനും പങ്കെടുത്തു.