ജി20 ഉച്ചകോടിക്കിടെ പ്രധാനമന്ത്രി നടത്തിയ പ്രസ്താവനയുടെ മലയാളം പരിഭാഷ: സെഷൻ 3
November 23rd, 04:05 pm
സാങ്കേതികവിദ്യ പുരോഗമിക്കുന്നതിനനുസരിച്ച്, അവസരങ്ങളും വിഭവങ്ങളും ഏതാനും ചിലരുടെ കൈകളിൽ മാത്രം കേന്ദ്രീകരിക്കപ്പെടുന്നു. ലോകമെമ്പാടും, നിർണായക സാങ്കേതികവിദ്യകളെച്ചൊല്ലിയുള്ള മത്സരം ശക്തമാവുകയാണ്. ഇത് മനുഷ്യരാശിയെ ആശങ്കപ്പെടുത്തുന്ന ഒരു വിഷയമാണ്, കൂടാതെ ഇത് നവീകരണത്തിന് ഒരു തടസ്സവും സൃഷ്ടിക്കുന്നു. ഇത് പരിഹരിക്കുന്നതിന്, നമ്മുടെ സമീപനത്തിൽ അടിസ്ഥാനപരമായ മാറ്റം കൊണ്ടുവരണം.എല്ലാവർക്കും ന്യായവും നീതിയുക്തവുമായ ഭാവി" എന്ന വിഷയത്തിൽ പ്രധാനമന്ത്രി ജി20 സമ്മേളനത്തെ അഭിസംബോധന ചെയ്തു.
November 23rd, 04:02 pm
എല്ലാവർക്കും ന്യായവും നീതിയുക്തവുമായ ഭാവി - നിർണായക ധാതുക്കൾ; മാന്യമായ ജോലി; നിർമ്മിത ബുദ്ധി എന്ന വിഷയത്തിൽ ഇന്ന് നടന്ന ജി 20 ഉച്ചകോടിയുടെ മൂന്നാം സെഷനെ പ്രധാനമന്ത്രി അഭിസംബോധന ചെയ്തു. നിർണായക സാങ്കേതികവിദ്യകളെ പ്രോത്സാഹിപ്പിക്കുന്ന രീതിയിൽ അടിസ്ഥാനപരമായ മാറ്റം വരുത്താൻ പ്രധാനമന്ത്രി ആഹ്വാനം ചെയ്തു. അത്തരം സാങ്കേതികവിദ്യാ പ്രയോഗങ്ങൾ 'ധനകാര്യ കേന്ദ്രീകൃത'മാകുന്നതിനു പകരം 'മനുഷ്യ കേന്ദ്രീകൃത'മാകണമെന്നും, 'ദേശീയ'മാകുന്നതിനു പകരം 'ആഗോള'മാകണമെന്നും, 'എക്സ്ക്ലൂസീവ് മോഡലുകൾ' ആകുന്നതിനു പകരം 'ഓപ്പൺ സോഴ്സ്' അടിസ്ഥാനമാക്കിയുള്ളതായിരിക്കണമെന്നും അദ്ദേഹം പറഞ്ഞു. ബഹിരാകാശ ആപ്ലിക്കേഷനുകകളിലോ, എ.ഐ.യിലോ, അല്ലെങ്കിൽ ലോകത്തിൽ മുൻപന്തിയിലുള്ള ഡിജിറ്റൽ പേയ്മെന്റുകളിലോ ആകട്ടെ, ഈ കാഴ്ചപ്പാട് ഇന്ത്യയുടെ സാങ്കേതികവിദ്യാ സംവിധാനവുമായി സംയോജിപ്പിച്ചിട്ടുണ്ടെന്നും ഇത് കാര്യമായ നേട്ടങ്ങൾ കൈവരിക്കാൻ കാരണമായെന്നും അദ്ദേഹം വിശദീകരിച്ചു.പ്രധാനമന്ത്രി ജി20 ഉച്ചകോടിക്കിടെ ദക്ഷിണാഫ്രിക്കൻ പ്രസിഡന്റുമായി ജൊഹാന്നസ്ബർഗിൽ കൂടിക്കാഴ്ച നടത്തി
November 23rd, 02:18 pm
ഇന്ത്യ-ദക്ഷിണാഫ്രിക്ക ബന്ധങ്ങൾക്ക് അടിവരയിടുന്ന ചരിത്രപരമായ ബന്ധങ്ങൾ അനുസ്മരിച്ച്, ഇരുനേതാക്കളും ഉഭയകക്ഷിബന്ധങ്ങൾ അവലോകനം ചെയ്തു. വ്യാപാരം, നിക്ഷേപം, ഭക്ഷ്യസുരക്ഷ, നൈപുണ്യവികസനം, ഖനനം, യുവജനവിനിമയം, ജനങ്ങൾ തമ്മിലുള്ള ബന്ധം എന്നിവയുൾപ്പെടെ വിവിധ സഹകരണ മേഖലകളിൽ കൈവരിച്ച പുരോഗതിയിൽ നേതാക്കൾ സംതൃപ്തി പ്രകടിപ്പിച്ചു. നിർമിതബുദ്ധി, ഡിജിറ്റൽ പൊതു അടിസ്ഥാനസൗകര്യം, നിർണായക ധാതുക്കൾ എന്നീ മേഖലകളിൽ സഹകരണം മെച്ചപ്പെടുത്തുന്നതിനുള്ള വഴികൾ നേതാക്കൾ ചർച്ച ചെയ്തു. ദക്ഷിണാഫ്രിക്കയിൽ ഇന്ത്യൻ സ്ഥാപനങ്ങളുടെ വർദ്ധിച്ചുവരുന്ന സാന്നിധ്യത്തെ നേതാക്കൾ സ്വാഗതം ചെയ്തു. അടിസ്ഥാനസൗകര്യങ്ങൾ, സാങ്കേതികവിദ്യ, നൂതനാശയങ്ങൾ, ഖനനം, സ്റ്റാർട്ടപ്പ് മേഖലകൾ എന്നിവയിൽ പരസ്പരനിക്ഷേപം സുഗമമാക്കാൻ ഇരുവരും ധാരണയായി. ദക്ഷിണാഫ്രിക്കൻ ചീറ്റകളെ ഇന്ത്യയിലേക്കു പുനരധിവസിപ്പിച്ചതിന് പ്രസിഡന്റ് റമഫോസയ്ക്ക് നന്ദി പറഞ്ഞ പ്രധാനമന്ത്രി, ഇന്ത്യയുടെ നേതൃത്വത്തിലുള്ള അന്താരാഷ്ട്ര ബൃഹദ് മാർജാര സഖ്യത്തിന്റെ ഭാഗമാകാൻ അദ്ദേഹത്തെ ക്ഷണിക്കുകയും ചെയ്തു.ജി20 ഉച്ചകോടിയിൽ പ്രധാനമന്ത്രി നടത്തിയ പ്രസ്താവനയുടെ മലയാള വിവർത്തനം: സെഷൻ 2
November 22nd, 09:57 pm
പ്രകൃതിദുരന്തങ്ങൾ മനുഷ്യരാശിക്ക് വലിയ വെല്ലുവിളി ഉയർത്തുന്നത് തുടരുന്നു. ഈ വർഷവും അവ ആഗോള ജനസംഖ്യയുടെ വലിയൊരു ഭാഗത്തെ ബാധിച്ചിട്ടുണ്ട്. ഫലപ്രദമായ ദുരന്ത തയ്യാറെടുപ്പിനും പ്രതികരണത്തിനുമായി അന്താരാഷ്ട്ര സഹകരണം ശക്തിപ്പെടുത്തേണ്ടതിന്റെ ആവശ്യകത ഈ സംഭവങ്ങൾ വ്യക്തമായി എടുത്തുകാണിക്കുന്നു.ജി20 ഉച്ചകോടിക്കിടെ പ്രധാനമന്ത്രി നടത്തിയ പ്രസ്താവനയുടെ മലയാള വിവർത്തനം: സെഷൻ 1
November 22nd, 09:36 pm
ആദ്യമായി, ജി20 ഉച്ചകോടിയുടെ മികച്ച ആതിഥേയത്വത്തിനും വിജയകരമായ അധ്യക്ഷ സ്ഥാനത്തിനും പ്രസിഡന്റ് റമാഫോസയെ ഞാൻ അഭിനന്ദിക്കുന്നു.പ്രധാനമന്ത്രി ജൊഹാനസ്ബർഗിൽ ജി20 ഉച്ചകോടിയിൽ പങ്കെടുത്തു
November 22nd, 09:35 pm
“ആരെയും ഒഴിവാക്കാതെയുള്ള, ഏവരെയും ഉൾക്കൊള്ളുന്നതും സുസ്ഥിരവുമായ സാമ്പത്തിക വളർച്ച” എന്ന വിഷയത്തിൽ നടന്ന പ്രാരംഭ സെഷനെ അഭിസംബോധന ചെയ്യവേ, നൈപുണ്യാധിഷ്ഠിത കുടിയേറ്റം, വിനോദസഞ്ചാരം, ഭക്ഷ്യസുരക്ഷ, നിർമിതബുദ്ധി, ഡിജിറ്റൽ സമ്പദ്വ്യവസ്ഥ, നൂതനത്വം, സ്ത്രീശാക്തീകരണം എന്നീ മേഖലകളിൽ ദക്ഷിണാഫ്രിക്കയുടെ അധ്യക്ഷതയ്ക്കു കീഴിൽ നടത്തിയ പ്രവർത്തനങ്ങളെ പ്രധാനമന്ത്രി അഭിനന്ദിച്ചു. ഈ പ്രക്രിയയിൽ, ന്യൂഡൽഹി ഉച്ചകോടിയിൽ എടുത്ത ചില ചരിത്രപരമായ തീരുമാനങ്ങൾ മുന്നോട്ടുകൊണ്ടുപോകാൻ കഴിഞ്ഞിട്ടുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ജി-20 ഉച്ചകോടി ഇതാദ്യമായി ആഫ്രിക്കയിൽ നടക്കുമ്പോൾ, വളർച്ചയുടെ അസന്തുലിതാവസ്ഥയും പ്രകൃതിയുടെ അമിതമായ ചൂഷണവും പരിഹരിക്കുന്ന പുതിയ വികസന മാനദണ്ഡങ്ങൾ പരിഗണിക്കേണ്ട സമയമാണിത് എന്നതിനു പ്രധാനമന്ത്രി ഊന്നൽ നൽകി. ഈ സാഹചര്യത്തിൽ, ഇന്ത്യയുടെ നാഗരിക ജ്ഞാനത്തെ അടിസ്ഥാനമാക്കിയുള്ള “സമഗ്ര മാനവികത” എന്ന ആശയം പര്യവേക്ഷണം ചെയ്യേണ്ടതുണ്ടെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. മനുഷ്യരെയും സമൂഹത്തെയും പ്രകൃതിയെയും കുറിച്ചുള്ള സമഗ്രമായ കാഴ്ചപ്പാടാണ് സമഗ്ര മാനവികതയെന്നും അതുവഴി, പുരോഗതിയും ഭൂമിയും തമ്മിലുള്ള ഐക്യം കൈവരിക്കാൻ കഴിയുമെന്നും അദ്ദേഹം വിശദീകരിച്ചു.റഷ്യൻ പ്രസിഡന്റിന്റെ ഉപദേഷ്ടാവ്,പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി
November 18th, 09:02 pm
റഷ്യൻ പ്രസിഡന്റിന്റെ ഉപദേഷ്ടാവും, റഷ്യൻ ഫെഡറേഷന്റെ മാരിടൈം ബോർഡ് ചെയർമാനുമായ ആദരണീയനായ നിക്കോളായ് പത്രുഷേവ് , ഇന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി.ന്യൂഡൽഹിയിൽ നടന്ന ആറാമത് രാംനാഥ് ഗോയങ്ക പ്രഭാഷണത്തിൽ പങ്കെടുത്തുകൊണ്ട് പ്രധാനമന്ത്രി നടത്തിയ പ്രസംഗത്തിന്റെ മലയാളം പരിഭാഷ
November 17th, 08:30 pm
ഇന്ത്യൻ ജനാധിപത്യത്തിലെ പത്രപ്രവർത്തനത്തിന്റെയും ആവിഷ്കാരത്തിന്റെയും പൊതു പ്രസ്ഥാനങ്ങളുടെയും ശക്തിക്ക് പുതിയൊരു മാനം നൽകിയ വ്യക്തിത്വത്തെ ആദരിക്കാനാണ് ഇന്ന് നാമെല്ലാവരും ഇവിടെ ഒത്തുകൂടിയത്. ഒരു ദീർഘവീക്ഷണമുള്ളയാൾ, ഒരു സ്ഥാപന നിർമ്മാതാവ്, ഒരു ദേശീയവാദി, ഒരു മാധ്യമ നേതാവ് എന്നീ വിശേഷണങ്ങൾക്ക് ഉടമയായ, രാംനാഥ് ജി ഇന്ത്യൻ എക്സ്പ്രസ് ഗ്രൂപ്പ് ഒരു പത്രമായി മാത്രമല്ല, ഭാരതത്തിലെ ജനങ്ങൾക്കിടയിൽ ഒരു ദൗത്യമായിട്ടാണ് സ്ഥാപിച്ചത്. അദ്ദേഹത്തിന്റെ നേതൃത്വത്തിൽ, ഈ ഗ്രൂപ്പ് ഭാരതത്തിന്റെ ജനാധിപത്യ മൂല്യങ്ങളുടെയും ദേശീയ താൽപ്പര്യങ്ങളുടെയും ശബ്ദമായി മാറി. അതിനാൽ, 21-ാം നൂറ്റാണ്ടിലെ ഈ കാലഘട്ടത്തിൽ ഒരു വികസിത രാഷ്ട്രമായി മാറാനുള്ള ദൃഢനിശ്ചയത്തോടെ ഭാരതം മുന്നോട്ട് പോകുമ്പോൾ, രാംനാഥ് ജിയുടെ പ്രതിബദ്ധതയും, അദ്ദേഹത്തിന്റെ പരിശ്രമങ്ങളും, അദ്ദേഹത്തിന്റെ ദർശനവും നമുക്ക് പ്രചോദനത്തിന്റെ വലിയ ഉറവിടമാണ്. ഈ പ്രഭാഷണത്തിന് എന്നെ ക്ഷണിച്ചതിന് ഇന്ത്യൻ എക്സ്പ്രസ് ഗ്രൂപ്പിന് ഞാൻ എന്റെ നന്ദി അറിയിക്കുന്നു, നിങ്ങളെയെല്ലാം ഞാൻ അഭിനന്ദിക്കുന്നു.Prime Minister Shri Narendra Modi delivers the sixth Ramnath Goenka Lecture
November 17th, 08:15 pm
PM Modi delivered the sixth Ramnath Goenka Lecture organised by The Indian Express in New Delhi. In his address, the PM highlighted that Ramnath Goenka drew profound inspiration for performing one’s duty from a Bhagavad Gita shloka. He noted that the world today views the Indian Growth Model as a “Model of Hope.” The PM remarked that as India embarks on its development journey, the legacy of Ramnath Goenka becomes even more relevant.ഭൂട്ടാൻ-ലെ നാലാമത്തെ രാജാവിന്റെ ജന്മദിനാഘോഷ വേളയിൽ പ്രധാനമന്ത്രി നടത്തിയ പ്രസംഗത്തിന്റെ മലയാളം പരിഭാഷ
November 11th, 12:00 pm
എന്നാൽ ഇന്ന് ഞാൻ വളരെ ദുഃഖഭാരത്തോടെയാണ് ഇവിടെ വരുന്നത്. ഇന്നലെ വൈകുന്നേരം ഡൽഹിയിൽ നടന്ന ഭയാനകമായ സംഭവം ഞങ്ങളെയെല്ലാം വളരെയധികം ദുഃഖത്തിലാക്കി. ഈ നഷ്ടം അനുഭവിച്ച കുടുംബങ്ങളുടെ വേദന ഞാൻ മനസ്സിലാക്കുന്നു. ദുഃഖത്തിലും പിന്തുണയിലും രാഷ്ട്രം അവരോടൊപ്പം ഐക്യപ്പെടുന്നു.ഭൂട്ടാന്റെ നാലാമത്തെ രാജാവിന്റെ 70-ാം ജന്മവാർഷികത്തോടനുബന്ധിച്ചുള്ള പരിപാടിയെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിസംബോധന ചെയ്തു
November 11th, 11:39 am
ഭൂട്ടാന്റെ നാലാമത്തെ രാജാവിന്റെ 70-ാം ജന്മവാർഷികത്തോടനുബന്ധിച്ച് ഭൂട്ടാൻ-ലെ തിംഫുവിൽ, ചാങ്ലിമെതാങ് സെലിബ്രേഷൻ ഗ്രൗണ്ടിൽ ഇന്ന് നടന്ന പരിപാടിയെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിസംബോധന ചെയ്തു. ഭൂട്ടാൻ രാജാവായ ആദരണീയനായ ജിഗ്മേ ഖേസർ നാംഗ്യേൽ വാങ്ചുക്കിനും നാലാമത്തെ രാജാവായ ആദരണീയനായ ജിഗ്മേ സിംഗേ വാങ്ചുക്കിനും പ്രധാനമന്ത്രി ഊഷ്മളമായ ആശംസകൾ നേർന്നു. രാജകുടുംബത്തിലെ ആദരണീയരായ അംഗങ്ങളെയും ഭൂട്ടാൻ പ്രധാനമന്ത്രി ശ്രീ ഷെറിംഗ് ടോബ്ഗെയെയും സന്നിഹിതരായ മറ്റ് വിശിഷ്ട വ്യക്തികളെയും അദ്ദേഹം ആദരപൂർവ്വം അഭിവാദ്യം ചെയ്തു.പ്രധാനമന്ത്രി നവംബർ 9-ന് ഡെറാഡൂൺ സന്ദർശിക്കും.
November 08th, 09:26 am
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നവംബർ 9-ന് ഉച്ചയ്ക്ക് 12:30-ഓടെ ഡെറാഡൂൺ സന്ദർശിക്കുകയും ഉത്തരാഖണ്ഡ് സംസ്ഥാന രൂപീകരണത്തിൻ്റെ രജതജൂബിലി ആഘോഷങ്ങളുടെ ഭാഗമായുള്ള പരിപാടിയിൽ പങ്കെടുക്കുകയും ചെയ്യും. രജതജൂബിലി സ്മരണാർത്ഥം പുറത്തിറക്കുന്ന തപാൽ സ്റ്റാമ്പ് പ്രധാനമന്ത്രി പ്രകാശനം ചെയ്യുകയും സദസ്സിനെ അഭിസംബോധന ചെയ്യുകയും ചെയ്യും.റോസ്ഗർ മേളയിൽ വീഡിയോ കോൺഫറൻസിംഗിലൂടെ പ്രധാനമന്ത്രി നടത്തിയ പ്രസംഗം
October 24th, 11:20 am
ഇത്തവണ ദീപങ്ങളുടെ ഉത്സവമായ ദീപാവലി നിങ്ങളുടെ എല്ലാവരുടെയും ജീവിതത്തിൽ പുതിയ വെളിച്ചം കൊണ്ടുവന്നു. ആഘോഷങ്ങളുടെ ഇടയിൽ സ്ഥിരമായ ഒരു ജോലിക്കുള്ള നിയമന കത്ത് ലഭിക്കുന്നത് ആഘോഷങ്ങളുടെ ആനന്ദവും, വിജയത്തിന്റെ ഇരട്ടി സന്തോഷവുമാണ്, ഇന്ന് രാജ്യത്തെ 51,000-ത്തിലധികം യുവാക്കൾക്ക് ഈ സന്തോഷം ലഭിച്ചു. നിങ്ങളുടെ എല്ലാ കുടുംബങ്ങളിലും എത്രമാത്രം സന്തോഷം ഉണ്ടാകുമെന്ന് എനിക്ക് അറിയാൻ കഴിയുന്നുണ്ട്. നിങ്ങൾക്കും നിങ്ങളുടെ കുടുംബങ്ങൾക്കും എന്റെ ഹൃദയംഗമമായ അഭിനന്ദനങ്ങൾ. ജീവിതത്തിലെ ഈ പുതിയ തുടക്കത്തിന് ഞാൻ എന്റെ ആശംസകൾ നേരുന്നു.പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി റോസ്ഗർ മേളയെ അഭിസംബോധന ചെയ്തു
October 24th, 11:00 am
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് വീഡിയോ കോൺഫറൻസിംഗിലൂടെ റോസ്ഗർ മേളയെ അഭിസംബോധന ചെയ്തു. ഈ വർഷത്തെ ദീപാവലി എല്ലാവരുടെയും ജീവിതത്തിൽ പുതിയ വെളിച്ചം കൊണ്ടുവന്നിട്ടുണ്ടെന്ന് ചടങ്ങിൽ സംസാരിച്ച പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു. ആഘോഷങ്ങൾക്കിടയിൽ സ്ഥിരം ജോലികൾക്കുള്ള നിയമന കത്തുകളും ലഭിക്കുന്നത്, ഉത്സവത്തിന്റെ ആവേശവും തൊഴിൽ നേട്ടവും എന്നിങ്ങനെ ഇരട്ടി സന്തോഷം നൽകുന്നു. ഇന്ന് രാജ്യത്തുടനീളമുള്ള 51,000-ത്തിലധികം യുവാക്കളിലേക്ക് ഈ സന്തോഷം എത്തിയിട്ടുണ്ടെന്ന് ശ്രീ മോദി എടുത്തുപറഞ്ഞു. ഇത് അവരുടെ കുടുംബങ്ങൾക്ക് നൽകുന്ന വലിയ സന്തോഷം അദ്ദേഹം പരാമർശിക്കുകയും എല്ലാ സ്വീകർത്താക്കൾക്കും അവരുടെ കുടുംബാംഗങ്ങൾക്കും അഭിനന്ദനങ്ങൾ അറിയിക്കുകയും ചെയ്തു. അവരുടെ ജീവിതത്തിലെ ഈ പുതിയ തുടക്കത്തിന് അദ്ദേഹം ആശംസകൾ നേർന്നു.ഐഎൻഎസ് വിക്രാന്തിൽ, ദീപാവലി ആഘോഷത്തിൽ പങ്കെടുത്തതിൻ്റെ ദൃശ്യങ്ങൾ പ്രധാനമന്ത്രി പങ്കുവെച്ചു
October 21st, 09:30 am
ഇന്ത്യൻ നാവികസേനയുടെ ഐഎൻഎസ് വിക്രാന്തിൽ ദീപാവലി ആഘോഷത്തിൽ പങ്കെടുത്തതിൻ്റെ ദൃശ്യങ്ങൾ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പങ്കുവെച്ചു. ഈ ദിവസം ശ്രദ്ധേയമായ ഒരു ദിനവും, ശ്രദ്ധേയമായ നിമിഷവും, ശ്രദ്ധേയമായ കാഴ്ചയുമാണെന്ന് പരാമർശിച്ച ശ്രീ മോദി, ഒരു വശത്ത് വിശാലമായ സമുദ്രവും, മറുവശത്ത് ഭാരതമാതാവിന്റെ ധീരരായ സൈനികരുടെ അപാരമായ ശക്തിയും ഉണ്ടെന്ന് എടുത്തുപറഞ്ഞു. ഒരു വശത്ത് അനന്തമായ ചക്രവാളവും അതിരുകളില്ലാത്ത ആകാശവും അവതരിപ്പിക്കപ്പെടുമ്പോൾ , മറുവശത്ത് അനന്തമായ ശക്തിയുടെ പ്രതീകമായ ഐഎൻഎസ് വിക്രാന്തിന്റെ ഭീമാകാരമായ ശക്തി പ്രകടമാക്കുന്നുവെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. കടലിലെ സൂര്യപ്രകാശത്തിന്റെ തിളക്കം ദീപാവലി സമയത്ത് ധീരരായ സൈനികർ കത്തിക്കുന്ന വിളക്കുകളോട് സാമ്യമുള്ളതാണെന്നും, അത് ഒരു ദിവ്യമായ പ്രകാശമാലയായി മാറുമെന്നും പ്രധാനമന്ത്രി നിരീക്ഷിച്ചു. ഇന്ത്യൻ നാവികസേനയിലെ ധീരരായ ഉദ്യോഗസ്ഥർക്കിടയിൽ ഈ ദീപാവലി ആഘോഷിക്കുന്നതിൽ തനിക്കുണ്ടായ അഭിമാനവും അദ്ദേഹം പ്രകടിപ്പിച്ചു.ന്യൂഡൽഹിയിൽ നടന്ന എൻഡിടിവി വേൾഡ് സമ്മിറ്റ് 2025 ൽ പ്രധാനമന്ത്രി നടത്തിയ പ്രസംഗത്തിന്റെ മലയാളം പരിഭാഷ
October 17th, 11:09 pm
ഇത് ഉത്സവങ്ങളുടെ സമയമാണ്. നിങ്ങൾക്കെല്ലാവർക്കും ഞാൻ വളരെ സന്തോഷകരമായ ദീപാവലി ആശംസിക്കുന്നു. എൻഡിടിവി വേൾഡ് സമ്മിറ്റ് ഈ ആവേശകരമായ അന്തരീക്ഷത്തിലാണ് നടക്കുന്നത്, ഈ സമ്മേളനത്തിനായി നിങ്ങൾ വളരെ പ്രധാനപ്പെട്ട ഒരു വിഷയം തിരഞ്ഞെടുത്തു: തടയാനാവാത്ത ഭാരതം. തീർച്ചയായും, ഇന്ന് ഇന്ത്യ നിശ്ചലമായ ഒരു മാനസികാവസ്ഥയിലല്ല. ഞങ്ങൾ നിർത്തുകയോ അടങ്ങുകയോ ചെയ്യില്ല. ഞങ്ങൾ 140 കോടി രാജ്യവാസികളും ഒരുമിച്ച് വേഗത്തിൽ മുന്നോട്ട് പോകും.പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ന്യൂഡൽഹിയിൽ NDTV ലോക ഉച്ചകോടി 2025-നെ അഭിസംബോധന ചെയ്തു
October 17th, 08:00 pm
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ന്യൂഡൽഹിയിൽ നടന്ന എൻഡിടിവി ലോക ഉച്ചകോടി 2025 നെ അഭിസംബോധന ചെയ്തു. സദസ്സിനെ അഭിസംബോധന ചെയ്ത പ്രധാനമന്ത്രി, എല്ലാ വിശിഷ്ടാതിഥികളെയും സ്വാഗതം ചെയ്തു. എല്ലാ പൗരന്മാർക്കും ദീപാവലി ആശംസകൾ നേർന്ന അദ്ദേഹം, എൻഡിടിവി ലോക ഉച്ചകോടി ഉത്സവ അന്തരീക്ഷത്തിലാണ് നടക്കുന്നതെന്ന് ചൂണ്ടിക്കാട്ടി. തടഞ്ഞുനിർത്താൻ ആകാത്ത ഇന്ത്യ എന്ന സെഷന്റെ പ്രമേയത്തെ അദ്ദേഹം അഭിനന്ദിച്ചു. ഇന്ന് ഇന്ത്യ അവസാനിപ്പിക്കാൻ ആഗ്രഹിക്കുന്നില്ല എന്നതിനാൽ അത് തീർച്ചയായും ഉചിതമാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ഇന്ത്യ അവസാനിപ്പിക്കുകയോ താൽക്കാലിക വിരാമമിടുകയോ ചെയ്യില്ല. 140 കോടി ഇന്ത്യക്കാർ ഒരുമിച്ച് അതിവേഗം മുന്നേറുകയാണ്- പ്രധാനമന്ത്രി പറഞ്ഞു.India and Mongolia's relationship is one of deep spiritual and emotional connection: PM Modi
October 14th, 01:15 pm
In his remarks at the joint press meet, PM Modi said that India and Mongolia will work together to amplify the voice of the Global South. He announced that next year, the holy relics of Lord Buddha’s two great disciples — Sariputra and Maudgalyayana — will be sent from India to Mongolia. He noted that both the countries’ private sectors are exploring new opportunities for collaboration in areas such as energy, critical minerals, rare earths, digital technology, mining, agriculture, dairy, and cooperatives.ക്വാൽകോം പ്രസിഡന്റും സിഇഒയുമായി കൂടിക്കാഴ്ച നടത്തി പ്രധാനമന്ത്രി; എഐ നവീകരണത്തിലും വൈദഗ്ധ്യത്തിലും ഇന്ത്യയുടെ മുന്നേറ്റങ്ങളെക്കുറിച്ച് ചർച്ച ചെയ്തു
October 11th, 02:03 pm
ക്വാൽകോം പ്രസിഡന്റും സിഇഒയുമായ ശ്രീ. ക്രിസ്റ്റ്യാനോ ആർ. അമോണുമായി പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി കൂടിക്കാഴ്ച നടത്തി. കൃത്രിമബുദ്ധി, നവീകരണം, വൈദഗ്ധ്യം എന്നിവയിലെ ഇന്ത്യയുടെ പുരോഗതിയെക്കുറിച്ച് ചർച്ച ചെയ്തു.മുംബൈയിൽ നടന്ന ഗ്ലോബൽ ഫിൻടെക് ഫെസ്റ്റിന്റെ ആറാം പതിപ്പിൽ പ്രധാനമന്ത്രി നടത്തിയ പ്രസംഗം
October 09th, 02:51 pm
ആദരണീയ പ്രധാനമന്ത്രി കെയർ സ്റ്റാർമർ, റിസർവ് ബാങ്ക് ഓഫ് ഇന്ത്യ ഗവർണർ, ഫിൻടെക് ലോകത്തെ നൂതനാശയക്കാർ, നേതാക്കൾ, നിക്ഷേപകർ, സ്ത്രീകളേ, മാന്യരേ! മുംബൈയിലെ നിങ്ങൾക്കെല്ലാവർക്കും വളരെ ഊഷ്മളമായ സ്വാഗതം!