പാർലമെന്റ് അംഗങ്ങൾക്കായി ന്യൂഡൽഹിയിൽ പുതുതായി നിർമിച്ച ഫ്ലാറ്റുകൾ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും

August 10th, 10:44 am

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി 2025 ഓഗസ്റ്റ് 11-നു രാവിലെ 10-നു ന്യൂഡൽഹിയിലെ ബാബ ഖരക് സിങ് മാർഗിൽ പാർലമെന്റ് അംഗങ്ങൾക്കായി പുതുതായി നിർമിച്ച 184 ടൈപ്പ്-VII ബഹുനില ഫ്ലാറ്റുകൾ ഉദ്ഘാടനം ചെയ്യും.

ലോക പരിസ്ഥിതി ദിനത്തിൽ ന്യൂഡൽഹിയിലെ തന്റെ വസതിയിൽ സിന്ദൂരച്ചെടിയുടെ തൈ നട്ട് പ്രധാനമന്ത്രി

June 05th, 11:50 am

ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച്, ന്യൂഡൽഹിയിലെ തന്റെ വസതിയിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഒരു സിന്ദൂര ചെടിയുടെ തൈ നട്ടു. 1971 ലെ ഇന്ത്യ-പാകിസ്ഥാൻ യുദ്ധത്തിൽ അസാധാരണമായ ധൈര്യവും ദേശസ്‌നേഹവും പ്രകടിപ്പിച്ച ഗുജറാത്തിലെ കച്ചിലെ ധീരരായ അമ്മമാരും സഹോദരിമാരുമാണ് ഈ ചെടി അദ്ദേഹത്തിന് സമ്മാനിച്ചത്.