പ്രധാനമന്ത്രി നവംബർ 9-ന് ഡെറാഡൂൺ സന്ദർശിക്കും.

November 08th, 09:26 am

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നവംബർ 9-ന് ഉച്ചയ്ക്ക് 12:30-ഓടെ ഡെറാഡൂൺ സന്ദർശിക്കുകയും ഉത്തരാഖണ്ഡ് സംസ്ഥാന രൂപീകരണത്തിൻ്റെ രജതജൂബിലി ആഘോഷങ്ങളുടെ ഭാഗമായുള്ള പരിപാടിയിൽ പങ്കെടുക്കുകയും ചെയ്യും. രജതജൂബിലി സ്മരണാർത്ഥം പുറത്തിറക്കുന്ന തപാൽ സ്റ്റാമ്പ് പ്രധാനമന്ത്രി പ്രകാശനം ചെയ്യുകയും സദസ്സിനെ അഭിസംബോധന ചെയ്യുകയും ചെയ്യും.