ഗാന്ധിനഗറിലെ സാമ്രാട്ട് സംപ്രതി മ്യൂസിയം ഉദ്ഘാടന വേളയിൽ പ്രധാനമന്ത്രി നടത്തിയ പ്രസംഗത്തിന്റെ മലയാളം പരിഭാഷ
March 31st, 10:25 am
ആചാര്യ ഭഗവന്ത് ശ്രീ പദ്മസാഗർ സൂരീശ്വർ ജി മഹാരാജ് സാഹിബ്, ഗുജറാത്ത് ഗവർണർ ആചാര്യ ദേവവ്രത് ജി, മുഖ്യമന്ത്രി ശ്രീ ഭൂപേന്ദ്ര ഭായി, സംസ്ഥാന ഉപമുഖ്യമന്ത്രി ഭായി ഹർഷ് സംഘവി ജി, പരം പൂജ്യ ആചാര്യ ഭഗവന്ത്, പൂജ്യ സാധു ഭഗവന്ത്, സാധ്വിജി ഭഗവന്ത്, ഈ പരിപാവന സമ്മേളനത്തിൽ സന്നിഹിതരായിരിക്കുന്ന മുഴുവൻ ആചാര്യന്മാരേ, മുനി ഭഗവന്തുമാരേ, ബഹുമാനപ്പെട്ട മനുഷ്യസ്നേഹികളേ, പണ്ഡിതരേ, മാന്യരേ മഹതികളേ!മഹാവീർ ജയന്തിയോടനുബന്ധിച്ച് ഗാന്ധിനഗറിലെ കോബ തീർത്ഥിൽ സാമ്രാട്ട് സംപ്രതി മ്യൂസിയം ഉദ്ഘാടനം ചെയ്ത് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി
March 31st, 10:15 am
ഭഗവാൻ മഹാവീർ ജയന്തിയുടെ ശുഭവേളയിൽ ഗുജറാത്തിലെ ഗാന്ധിനഗറിലുള്ള കോബ തീർത്ഥത്തിൽ സാമ്രാട്ട് സംപ്രതി സംഗ്രഹാലയ് എന്ന ജൈന പൈതൃക മ്യൂസിയം പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ഉദ്ഘാടനം ചെയ്തു. ഭഗവാൻ മഹാവീർ ജയന്തിയുടെ ശുഭവേളയിൽ ഗുജറാത്തിലെ ഗാന്ധിനഗറിലുള്ള കോബ തീർത്ഥിൽ സാമ്രാട്ട് സംപ്രതി സംഗ്രഹാലയ് എന്ന ജൈന പൈതൃക മ്യൂസിയം പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ഉദ്ഘാടനം ചെയ്തു. കോബ തീർത്ഥ് ആത്മീയ ശാന്തിയിൽ അലിഞ്ഞുചേർന്നതാണ്. ഒട്ടനവധി ജൈന മുനിമാരുടെയും സന്യാസിമാരുടെയും തപസ്യ ഇവിടെ പ്രകടമാകുന്നു, കൂടാതെ സൃഷ്ടിയും സേവനവും സ്വാഭാവികമായി ഇവിടെ വിരിഞ്ഞുനിൽക്കുന്നു, ശ്രീ മോദി പറഞ്ഞു.കേരളത്തിലെ ആര്യ വൈദ്യശാല ചാരിറ്റബിൾ ഹോസ്പിറ്റലിന്റെ ശതാബ്ദി ആഘോഷ വേളയിൽ പ്രധാനമന്ത്രി നടത്തിയ പ്രസംഗത്തിന്റെ മലയാള പരിഭാഷ
January 28th, 02:39 pm
ഇന്നത്തെ ഈ മഹത്തായ അവസരത്തിൽ, നിങ്ങളെല്ലാവരുമായും ബന്ധപ്പെടാൻ സാധിച്ചത് എനിക്ക് സന്തോഷമേകുന്ന കാര്യമാണ്. ആയുർവേദത്തെ സംരക്ഷിക്കുന്നതിലും, മുന്നോട്ട് കൊണ്ടുപോകുന്നതിലും ആര്യ വൈദ്യശാല ഗണ്യമായ സംഭാവന നൽകുന്നു. 125 വർഷത്തെ അതിന്റെ യാത്രയിൽ, ഈ സ്ഥാപനം ആയുർവേദത്തെ ശക്തമായ ഒരു ചികിത്സാരീതിയായി സ്ഥാപിച്ചു. ഇന്ന് ഈ അവസരത്തിൽ, ആര്യ വൈദ്യശാലയുടെ സ്ഥാപകനായ വൈദ്യരത്നം പി.എസ്. വാര്യർ ജിയുടെ സംഭാവനകൾ ഞാൻ ഓർക്കുന്നു. ആയുർവേദത്തോടുള്ള അദ്ദേഹത്തിന്റെ സമീപനവും പൊതുജനക്ഷേമത്തിനായുള്ള അദ്ദേഹത്തിന്റെ സമർപ്പണവും ഇന്നും നമ്മെ പ്രചോദിപ്പിക്കുന്നു.കേരളത്തിലെ ആര്യവൈദ്യശാല ചാരിറ്റബിൾ ആശുപത്രിയുടെ ശതാബ്ദി ആഘോഷങ്ങളെ, പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിസംബോധന ചെയ്തു
January 28th, 02:25 pm
കേരളത്തിലെ ആര്യവൈദ്യശാല ചാരിറ്റബിൾ ഹോസ്പിറ്റലിന്റെ ശതാബ്ദി ആഘോഷങ്ങളെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് വീഡിയോ സന്ദേശത്തിലൂടെ അഭിസംബോധന ചെയ്തു. ഈ സുപ്രധാന വേളയിൽ ഏവരുമായും ബന്ധപ്പെടാൻ സാധിച്ചതിൽ തനിക്ക് വലിയ സന്തോഷമുണ്ടെന്ന് ചടങ്ങിൽ സംസാരിക്കവെ പ്രധാനമന്ത്രി പറഞ്ഞു. ആയുർവേദത്തെ സംരക്ഷിക്കുന്നതിലും പരിപോഷിപ്പിക്കുന്നതിലും വളർത്തുന്നതിലും ആര്യവൈദ്യശാല നിർണ്ണായക പങ്ക് വഹിച്ചിട്ടുണ്ടെന്ന് അദ്ദേഹം എടുത്തുപറഞ്ഞു.125 വർഷത്തെ പ്രയാണത്തിനിടയിൽ ആയുർവേദത്തെ ഒരു കരുത്തുറ്റ ചികിത്സാ രീതിയായി പ്രതിഷ്ഠിക്കാൻ ഈ സ്ഥാപനത്തിന് കഴിഞ്ഞുവെന്ന് ശ്രീ മോദി ചൂണ്ടിക്കാട്ടി. ആര്യവൈദ്യശാലയുടെ സ്ഥാപകൻ വൈദ്യരത്നം പി.എസ്. വാര്യരുടെ സംഭാവനകളെ അദ്ദേഹം അനുസ്മരിച്ചു. ആയുർവേദത്തോടുള്ള അദ്ദേഹത്തിന്റെ സമീപനവും പൊതുജനക്ഷേമത്തിനായുള്ള സമർപ്പണവും ഇന്നും പ്രചോദനമായി തുടരുന്നുവെന്ന് പ്രധാനമന്ത്രി ഊന്നിപ്പറഞ്ഞു.