എംഎസ്എംഇകളുടെ വളർച്ചയ്ക്കും ഉൽപ്പാദന മേഖലയുടെ വികാസത്തിനും ഉത്തേജകമായി ജിഎസ്ടി പരിഷ്കാരങ്ങളെ, പ്രധാനമന്ത്രി ഉയർത്തിക്കാട്ടി.

September 04th, 08:51 pm

തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിലും, നൂതനാശയങ്ങളിലും, സാമ്പത്തിക വിപുലീകരണത്തിലും നിർണായക പങ്കു വഹിക്കുന്ന ചെറുകിട, ഇടത്തരം സംരംഭങ്ങളെ (MSMEs) ശാക്തീകരിക്കുന്നതിനുള്ള ഗവണ്മെന്റിന്റെ ഉറച്ച പ്രതിബദ്ധത പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ആവർത്തിച്ചു. കഴിഞ്ഞ കുറെ വർഷങ്ങളായി വായ്പ ലഭ്യത എളുപ്പമാക്കാനും, വിപണി ബന്ധങ്ങൾ വിപുലീകരിക്കാനും, എംഎസ്എംഇകളുടെ പ്രവർത്തന ഭാരം കുറയ്ക്കാനും ഗവണ്മെന്റ് നിരവധി പരിഷ്കാരങ്ങൾ കൊണ്ടുവന്നിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. #NextGenGST സംരംഭത്തിന് കീഴിലുള്ള ഏറ്റവും പുതിയ ജിഎസ്ടി പരിഷ്കാരങ്ങൾ ഈ യാത്രയിലെ ഒരു സുപ്രധാന ചുവടുവയ്പ്പാണ്.